സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/മറ്റ്ക്ലബ്ബുകൾ-17
- ജാതിമതഭേദമന്യേ എല്ലാ വിദ്യാർത്ഥികളേയും കൂട്ടായ്മയിലെത്തിക്കുന്ന DCL
- പരിസ്ഥിതി സംരക്ഷണബോധം കുട്ടികളിലേക്കെത്തിക്കുന്ന NGC ക്ലബ്ബ്
- ജീവിതത്തിലും പഠനമേഖലയിലും വരുന്ന പരാജയങ്ങളിൽ നിന്നു പൂർണ്ണ മോചനത്തിലേക്കു വഴിതെളിയിക്കുന്ന സൗഹൃദ ക്ലബ്ബ്.
- ഉപരിപഠനത്തെക്കുറിച്ച് അറിവ് നൽകുന്ന കരിയർ ഗൈഡൻസ്.
- റോഡ് സുരക്ഷ സംവിധാനങ്ങളെക്കുറിച്ച് അവബോധം പകരുകയും അപകടങ്ങളെ തരണം ചെയ്യുവാൻ പ്രാപ്തരാക്കുകയും ചെയ്യുന്ന റോഡ് സേഫ്റ്റി ക്ലബ്ബ്.
![റേഡിയോ സ്റ്റേഷൻ](/images/thumb/5/5a/21001_Radio_Staion.png/350px-21001_Radio_Staion.png)
എൻ.എസ്സ്..എസ്സ് (നാഷ്ണൽ സർവ്വീസ് സ്കീം)
ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്.1969-ൽ ആണ് ഇത് ആരംഭിച്ചത്.വിദ്യാർത്ഥിനികളുടേയും യുവജനങ്ങളുടേയും ഇടയിൽ സമൂഹത്തോടുള്ള സേവന സന്നദ്ധതാ മനോഭാവം വളർത്താൻ ഉദ്ധശിച്ചാണ് ഈ സംഘടനാ സ്ഥാപിതമായത്."നോട്ട് മീ ബട്ട് യൂ" എന്നതാണ് എൻ.എസ്സ്.എസ്സിന്റെ ആപ്തവാക്യം.എല്ലാ വർഷവും സെപ്റ്റംബർ 24 ആണ് എൻ.എസ്സ്.എസ്സ്. ദിനമായി ആചരിക്കുന്നത്.ഞങ്ങളുടെ വിദ്യാലയത്തിലെ എൻ.എസ്സ്.എസ്സ്. വിദ്യാർത്ഥികൾ വളരെ വിപുലമായ രീതിയിൽ സാമൂഹ്യ സോവന പ്രവർത്തനങ്ങൾ ചെയ്തുവരുന്നു.
എൻ.എസ്സ്.എസ്സ് വിദ്യാർത്ഥിനികൾ പരിസര ശുചീകരണത്തിൽ....
എൻ.എസ്സ്.എസ്സ് ഫുഡ് ഫെസ്റ്റ്............
അഗ്നിശമനസേനാവിഭാഗ ബോധവത്കരണ പരിപാടി........
ഇംഗ്ലീഷ് ക്ലബ്ബ്
ഹെൽത്ത് ക്ലബ്ബ്
ദീപിക ബാലജനസഖ്യം അവാർഡ് ജേതാക്കൾ(2019-2020)
സംസ്കൃതം ക്ലബ്ബ്
ദേവഭാഷ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സംസ്കൃതത്തിന്റെ ലിപി രൂപം ദേവനാഗരിയാണ്. സംസ്കൃത ഭാഷയെ അനായാസം കൈകാര്യം ചെയ്യുന്ന ഭാഷാ നൈപുണികൾ സ്വന്തമാക്കി, ഭാഷാ സാഹിത്യത്തെ അടുത്തറിയുന്നതിനും, അവസരമൊരുക്കിക്കൊണ്ട് സംസ്കൃതം ക്ലബ്ബ് ഈ വിദ്യാലയത്തിൽ സജീവമായി പ്രവർത്തിക്കുന്നു. പദ്യപാരായണം, പ്രശ്നോത്തരി, ഗാനാലാപനം, ചമ്പുപ്രഭാഷണം, അക്ഷരശ്ലോകം, പാഠകം തുടങ്ങി നിരവധി വ്യവഹാരം രുപണത്തിലൂടെ സംസ്കൃതഭാഷയുടെ അനന്ത സാധ്യതകളെ വിദ്യാർത്ഥികളിൽ എത്തിക്കിൻ ഈ ക്ലബ്ബിലൂടെ സാധിക്കുന്നു. വിവിധയിനങ്ങളിൽ മത്സസരിച്ച് ജില്ലാ, സംസ്ഥാനതലങ്ങളിൽ നിരവധി വിദ്യാർത്ഥിനികൾ തങ്ങളുടെ ഭാഷാചാതുര്യം തെളിയിച്ചുകൊണ്ട് സമ്മാനത്തിനർഹരായത് തികച്ചും അഭിമാനകരമാണ്.
സോഷ്യൽ സയൻസ് ക്ലബ്ബ്
ഇന്നലകൾ എല്ലാം ചരിത്രമായി മാറുമ്പോൾ, ചരിത്രത്താളുകളിൽ ഒളിമങ്ങാതെ നിലനിൽക്കുന്ന മനുഷ്യവംശചരിത്രത്തെ, സാമ്രാജ്യ ശക്തികളെ, ലോകരാഷ്ട്രങ്ങളെ, ഭൂമിശാസ്ത്രഘടനയെ ശാസ്ത്രീയമായി പഠിക്കുവാൻ, ചരിത്രത്തിന്റെ ഭാഗമാണ്. ഓരോ പൗരനും എന്ന ബോധം വിദ്യാർത്ഥികളിൽ ഉണർത്തുവാൻ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിലൂടേ കഴിയുന്നു. സാമൂഹ്യ വ്യവസ്ഥയിൽ കാലോജിതമായി കടന്നുവരുന്ന പ്രശ്നങ്ങളെ ക്രിയാത്മകമായി നേരിടുവാനും, സംവദിക്കുവാനും ചരിത്രസത്യങ്ങളിൽ അഭിരമിക്കുവാനും ഈ ക്ലബ്ബിലൂടെ വിദ്യാർത്ഥികൾ പ്രാപ്തരാകുന്നു.
ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥിനികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ.
ഹിന്ദി ക്ലബ്ബ്
മാതൃഭാഷ കഴിഞ്ഞാൽ ഒരു വ്യക്തിക്ക് ഏറ്റവും പ്രിയപ്പെട്ടത് അവന്റെ രാഷ്ട്രഭാഷയാണ്. ഇന്ത്യയുടെ മുഖഛായയെ പ്രതിഫലിപ്പിക്കുന്ന രാജ്യത്തിന്റെ സ്വന്തം ഭാഷയാണ് ഹിന്ദി. എല്ലാ സിലബസിലുമുള്ള വിദ്യാർത്ഥിനികൾ ഈ രാഷ്ട്രഭാഷയെ സ്നേഹിക്കുകയും പാഠ്യവിഷയമാക്കുകയും ചെയ്യുന്നുണ്ട്. ഹിന്ദിയിൽ പുതിയ വ്യവഹാരരൂപങ്ങൾ തയാറാക്കിയും സാഹിത്യ രചനകൾ പരിചയപ്പെട്ടും ഹിന്ദി ഭാഷയെ അനായാസമായി കൈകാര്യം ചെയ്യാൻ ഈ ക്ലബ്ബിലൂടെ ഇവിടുത്തെ വിദ്യാർത്ഥിനികൾ പ്രാപ്തരായിക്കഴിഞ്ഞു.