സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./ഗണിത ക്ലബ്ബ്-17

23:17, 25 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cpsangy (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിൽ ഗണിത താല്പര്യം ഉണ്ടാക്കിയെടുക്കുന്നതിനും ഗണിത വിഷയത്തിന്റെ പഠനം ആസ്വാദ്യകരമാക്കുന്നതിനും, ചുറ്റുപാടുകളിൽ നാം കാണുന്ന എല്ലാ വസ്തുക്കളിലും ഗണിതത്തിന്റെ അടിസ്ഥാന തത്വങ്ങൾ അടങ്ങിയിട്ടുണ്ട് എന്ന് അനുഭവത്തിലൂടെ ബോധ്യപ്പെടുത്തി കുട്ടിയുടെ ഗണിത ഭയം ഒഴിവാക്കിയെടുക്കുക. ഗണിത ശാസ്ത്രമേളകളിലും, മറ്റു മത്സരങ്ങളിലും പേടി കൂടാതെ പങ്കെടുക്കാൻ പ്രാപ്തനാക്കുക തുടങ്ങി കുട്ടിയുടെ സർവ്വതോന്മുഖ പുരോഗതി ലക്ഷ്യം വച്ചു കൊണ്ടാണ് ഗണിത അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഈ ക്ലബ്ബ് പ്രവർത്തിക്കുന്നത്. ഗണിതമേളയിലെ എല്ലാഇനങ്ങളിലും കുട്ടികൾ പങ്കെടുത്ത് നല്ല പ്രകടനം കാഴ്ചവെക്കുന്നു.