സുവർണ്ണ ജുബിലി

Schoolwiki സംരംഭത്തിൽ നിന്ന്
22:04, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15047 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വാകേരി സ്കൂളിന്റെ അമ്പതാം വാർഷികം2012-13 അക്കാദമിക വർഷം നടന്നു. അന്നത്തെ വിദ്യാഭ്യാസ മന്ത്രി ബഹു. പി കെ അബ്ദുറബ്ബ് ഒരു വർഷം നീണ്ടുനിന്ന ആഷോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. എം പി ശ്രീ എം ഐ ഷാനവാസ്, സുൽത്താൻ ബത്തേരി എം എൽ എ. ശ്രീ ഐ സി ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ശ്രീ. കെ. എൽ പൗലോസ്, ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് ശ്രീ പി.എം സുധാകരൻ, പൂതാടി പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി ഐ. ബി. മൃണാളിനി, ജില്ലാ ഡിവിഷൻ മെമ്പർ ശ്രീമതി തങ്കമ്മടീച്ചർ, ജില്ലാ വിദ്യഭ്യാസ ഉപഡയറക്ടർ ശ്രീമതി എൻ ഐ. തങ്കമണി, എ.ഇ. ഒ, ബ്ലോക്കു പഞ്ചായത്തു മെമ്പർമാർ, വാർഡുമെമ്പർമാർ, തുടങ്ങി സാൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖരായ ആളുകൾ ഈ ചടങ്ങിൽ പങ്കെടുത്തു. പൂർവ്വ വിദ്യാർത്ഥി സംഗമം പട്ടികജാതിപട്ടിക വർഗ്ഗവികസന വകുപ്പുമന്ത്രി ശ്രീമതി ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. പൂർവ്വ വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു.

50-ാം വാർഷികം ഉദ്ഘാടനം-ബഹു വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് നിർവ്വഹിക്കുന്നു
50-ാം വാർഷികം ഉദ്ഘാടനം-ബഹു വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് നിർവ്വഹിക്കുന്നു
അമ്പതാം വാർഷികം സദസ്
അമ്പതാം വാർഷികം സദസ്

സുവർണ്ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് നിരവധി അനുബന്ധ പരിപാടികൾ നടന്നു..

ആദ്യ അധ്യാപകനെ ആദരിക്കൽ

ആദ്യ അധ്യാപകൻ ശ്രീ ജോസഫ് മാസ്റ്ററെ ആദരിക്കുന്നു

അൻപതാം വാർഷികത്തിന്റെ ഭാഗമായി ഈ സ്കൂളിലെ ആദ്യത്തെ അധ്യാപകനായ ശ്രീ പി എം ജോസഫ് മാസ്റ്ററെ ആദരിച്ചു അദ്ദേഹത്തിൻറെ സേവനവും അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളും വിലയിരുത്തിയാണ് അദ്ദേഹത്തെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചത്. അദ്ദേഹത്തിന് ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ശ്രീ കെ. എൽ പൗലോസ് മെമന്റോയും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു

ആദ്യ വിദ്യാർത്ഥിയെ ആദരിക്കൽ

ഈ സ്കൂളിലെ ആദ്യ വിദ്യാർത്ഥിയായ ശ്രീ കാഞ്ഞിരത്തിങ്കൽ തോമസിന് സ്കൂളിന്റെ അമ്പതാം വാർഷിക ചടങ്ങിൽ വച്ച് ആദരിച്ചു. മീനങ്ങാടി പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി ലതാശശി മെമന്റോയും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു. നിലവിലുള്ള രജിസ്റ്ററിലെ ഒന്നാം നമ്പർ ഉള്ള വ്യക്തിയാണ്. വട്ടത്താനിയാണ് തോമസ് താമസിക്കുന്നത്

ആദ്യകാല പി.ടി.എ. പ്രസിഡന്റുമാരെ ആദരിക്കൽ

അൻപതാം വാർഷികത്തോടനുബന്ധിച്ച് മുൻകാല പിടിഎ പ്രസിഡണ്ടുമാർ എല്ലാവരെയും ആദരിക്കുകയും അവർക്ക് സ്കൂളിൻറെ പേരിലുള്ള ഒരു ഫലകം സമ്മാനമായി നൽകുകയും ചെയ്തു സ്കൂളിനെ ഉന്നതിയിലേക്ക് ഉയർത്തുന്നതിനുെം സ്കൂളിൽ ഭൗതികമായ മാറ്റങ്ങൾ വരുത്തുന്നതിനുമായി വളരെയധികം അധ്വാനിച്ചവരാണ് പിടിഎ കമ്മിറ്റി അംഗങ്ങൾ. കമ്മറ്റിക്ക് നേതൃത്വം നൽകിയവർ എന്ന നിലയിലാണ് പിടിഎ പ്രസിഡണ്ടുമാരെ ആദരിക്കുന്നതിന് തീരുമാനിച്ചത്. എൻ സി ഗോപിനാഥൻ ആദ്യപ്രസിഡൻറ്, ശ്രീ.മാധവൻ നായർ, ഇ കെ ബാലകൃഷ്ണൻ, ശ്രീ സി. ആർ സുകുമാരൻ, ശ്രീ ഒ എം ഷാജി. ശ്രീ പി വി ദാമോദരൻ ശ്രീ സുരേഷ് പുലിക്കുന്നേൽ ശ്രീ കരിമ്പനക്കൽ വിശ്വാമിത്രൻ, ശ്രീ വളവിൽ പക്കർ, ശ്രീ ടി. പി. മാധവൻ തുടങ്ങിയവരെയാണ് ആദരിച്ചത്.

ഗുരുവന്ദനം

സുവർണജൂബിലിയോടനുബന്ധിച്ച് നടന്ന അനുബന്ധപരിപാടികൾ ഏറ്റവും പ്രധാനപ്പെട്ടത് ഗുരുവന്ദനം ആയിരുന്നു. 2012 ഫെബ്രുവരി 19നാണ് ഇതു നടന്നത് സ്കൂളിൽനിന്ന് റിട്ടയർ ചെയ്യുകയും സ്ഥലം മാറിപ്പോകുകയും ചെയ്ത പൂർവ അധ്യാപകരെ ആദരിക്കുന്ന ഒരു ചടങ്ങായിരുന്നു ഗുരുവന്ദനം. അധ്യാപകർക്ക് അർഹമായ അംഗീകാരം നല്കുക എന്നുള്ളത് ഒരു സമൂഹത്തിൻറെ കടമയാണ്.പൂർവവിദ്യാർഥികളുടെ മേൽനോട്ടത്തിൽ നടന്ന പ്രധാനപ്പെട്ട പരിപാടി ആയിരുന്നു ഇതി. പഴയകാല അധ്യാപകരെ മുഴുവൻ ക്ഷണിക്കുകയും അവർക്ക് ഗുരുദക്ഷിണ എന്ന നിലയിൽ ഒരു സമ്മാനം നൽകുകയും ചെയ്തു സുഗന്ധവ്യഞ്ജനങ്ങൾ ആയിരുന്നു ഈ കീഴിയിൽ ഉണ്ടായിരുന്നത് കുരുമുളക്, ഏലം, കറുവാപ്പട്ട, ഗ്രാമ്പൂ, മഞ്ഞൾ, കാപ്പിപ്പൊടി, തുടങ്ങിയവയാണ് കീഴിയിലെ സുഗന്ധവ്യഞ്ജനങ്ങൾ. വയനാട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീമതി ടീച്ചർ പൂർവ അധ്യാപകരെ പൊന്നാട അണിക്കുകയും ഗുരുദക്ഷിണ നൽകുകയും ചെയ്തു 44 അധ്യാപകർ ഗുരുവന്ദനം പരിപാടിയിൽ പങ്കെടുത്തു തുടർന്ന് വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങൾ അവതരിപ്പിച്ചു

പൂർവ്വ വിദ്യാർത്ഥി സംഗമം

പൂർവ്വവിദ്യാർത്ഥി സംഗമം ബഹു. മന്ത്രി കുമാരി ജയലക്ഷ്മി ഉദ്ഘാടനം ചെയ്യുന്നു

സുവർണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പ്രധാന പരിപാടി പൂർവ്വ വിദ്യാർത്ഥി സംഗമം ആണോ പഠനം കഴിഞ്ഞു പോയവർക്ക് വീണ്ടും ഒത്തുചേർന്നുള്ള ഒരു അവസരം എന്ന നിലയിലാണ് വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു ജൂലൈ മാസത്തിൽ തന്നെ പൂർവവിദ്യാർഥിസംഗമം നടത്തുന്ന വേണ്ട ഒരുക്കങ്ങൾ ആരംഭിച്ചു ഇതിനായി ആദ്യം ചെയ്തത് പൂർവ വിദ്യാർഥികളുടെ സംഘടന രൂപീകരിക്കുകയാണ് രൂപീകരണയോഗം സുൽത്താൻബത്തേരി എംഎൽഎ ശ്രീ ഐ സി ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്തു ശ്രീ സുരേഷ് കുമാറിന് പ്രസിഡണ്ടായി picture ഷാജിയെ സെക്രട്ടറിയായി 21 അംഗ കമ്മറ്റി രൂപീകരിച്ചു യോഗത്തിൽവച്ച് സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം കഴിക്കുന്നതിനു നിർമ്മിക്കുന്നതിന് ലക്ഷം രൂപ ശ്രീ ബാലകൃഷ്ണൻ പ്രഖ്യാപിച്ചു നിർമ്മാണം പൂർത്തീകരിക്കാൻ തീരുമാനിച്ചു പൂർവ വിദ്യാർത്ഥി സംഗമം ഡിസംബർ മാസത്തിൽ സംഘടിപ്പിക്കുകയും ചെയ്തു പൂർവ്വ വിദ്യാർത്ഥി സംഗമം ആദിവാസി യുവജനക്ഷേമ വകുപ്പ് മന്ത്രി കുമാരി ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു രാത്രിയിലുടനീളം പൂർവ വിദ്യാർഥികളുടെ കലാപരിപാടികൾ നടന്നു ഓട്ടൻതുള്ളൽ ഒപ്പന മറ്റ് പരിപാടികളും ഇതോടനുബന്ധിച്ച് നടന്നു പൂർവ്വ വിദ്യാർത്ഥി സംഗമം 780 പഴയകാല വിദ്യാർത്ഥികൾ പങ്കെടുത്തു പ്രശസ്തരായ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പാട്ടുകൾ പങ്കെടുത്തു പ്രവർത്തനഫലമായാണ് വിജയിപ്പിക്കാൻ കഴിഞ്ഞത്

അനുബന്ധ പരിപാടികൾ

കുട്ടിക്കൊരു മാഗസിൻ

മാഗസിൻ പ്രകാശനം

വിദ്യാർഥികളുടെ എഴുത്തും വായനയും ശക്തിപ്പെടുത്തുക, സ്വതന്ത്ര രചനയ്ക്ക് അവസരമൊരുക്കുക എന്നീ ലക്ഷ്യത്തോടെ ആസൂത്രണം ചെയ്ത സർഗ്ഗാത്മക പ്രവർത്തനമാണ് കുട്ടിക്കൊരു മാഗസിൻ. 2012-13 അദ്യയന വർഷത്തിൽ സ്കൂളിൽ നടന്ന ഏറ്റവും മികവാർന്ന പ്രവർത്തനമാണിത്. ഗണിതാധ്യാപകനായ ശ്രീ കെ ആർ ഷാജനാണ് ഈയൊരാശയം അധ്യാപകയോഗത്തിൽ അവതരിപ്പിച്ചത്. തുടർന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ക്ലാസധ്യാപകരുടെ കൃത്യതയാർന്ന നിർദ്ദേശത്തിൽ ഓരോ കുട്ടിയും ഒന്നു വീതം കയ്യെഴുത്തു മാസിക തയ്യാറാക്കി. കഥ, കവിത, ഉപന്യാസങ്ങൾ തുടങ്ങി സർഗ്ഗാത്മകവും വൈജ്ഞാനികവുമായ വിഭവങ്ങളാൽ സമൃദ്ധമാണ് കുട്ടികളുടെ മാസികകൾ.
കുട്ടിക്കൊരു മാഗസിൻ പ്രകാശനം 08-02-13ന് വയനാട് ഡയറ്റ് പ്രിൻസിപ്പാൾ ശ്രീ ഇ പി മോഹൻദാസ് ഒരു മാഗസിൻ സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ സി എം ഷാജിക്കു കൈമാറി ഔപചാരികമായി നിർവ്വഹിച്ചു. ഈ സമയം മുഴുവൻ കുട്ടികളും താന്താങ്ങളുടെ കയ്യെഴുത്തു മാസിക ഉയർത്തിപ്പിടിച്ച് സ്വയം പ്രകാശനം നടത്തി. ഈ കാഴ്ച കണ്ണും കരളും ത്രസിപ്പിക്കുന്നതായിരുന്നു. ഡയറ്റ് സീനിയർ അധ്യാപകൻ ശ്രീ കെ കെ സുരേന്ദ്രൻ തുടർന്നു മുഖ്യപ്രഭാഷണം നടത്തി. സുവർണ്ണ ജൂബിലി ആഘോഷകമ്മിറ്റിചെയർമാൻ ശ്രീ സത്യാലയം തമ്പി, സ്കൂൾ പ്രിന്സിപ്പാൾ ശ്രീമതി ജെറി ആഞ്ചലീന, ഹെഡ്മിസ്ട്രസ് ശ്രീമതി പി ആർ ചന്ദ്രമതി, , പൂതാടി ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കടുത്ത് ആശംസകൾ നേർന്നു.

തൊഴിൽ പരിശീലന കളരി

വിദ്യാർഥികളുടെ തൊഴിൽപരമായ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും അതിലൂടെ വ്യക്തിത്വ വികസനം സാധ്യമാക്കുന്നതിനും വെണ്ടി ആവിഷ്കരിച്ച പരിപാടിയാണ് തൊഴിൽ പരിശീലന കളരി. തൊഴിലിന്റെ മഹത്വം തിരിച്ചറിയുക,സാമ്പത്തിക സ്വയം പര്യാപ്തി നേടുക തുടങ്ങിയ‌ ലക്ഷ്യം ഇതിനുണ്ട്. ആലക്ഷ്യത്തിലേക്കു കുട്ടികളെ കൈപിടിച്ചു നടത്തിയത് ശ്രീമതി കെ ജി സുജാത ടീച്ചറാണ്. യുപി, ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കുവേണ്ടിയാണ് ഇതു സംഘടിപ്പിച്ചത്. മെഴുകു തിരി ചവിട്ടി, ഗ്രീറ്റിംഗ്സ് കാർഡ്, വിവിധ തരം ആഭരണങ്ങൾ, പേപ്പർ ബാഗ്, വിവിധതരംപെയിന്റിംഗ്സ്, ചോക്ക് നിർമ്മാണം തുടങ്ങി സാമ്പത്തികം ആർജിക്കാൻ കഴിയുന്ന തൊഴിലുകൾ പരിശീലിപ്പിച്ചു. വിദ്യാർത്ഥികൾക്ക് അവരുടെ തൊഴിൽപരമായ നൈപുണി തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ടെന്നത് ഇതിന്റെ മികവാണ്. ഇതവരിൽ ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്. ഭാവിയിൽ തൊഴിൽ ചെയ്തു സാമ്പത്തികം ആർജിക്കാൻ വഴിയൊരുക്കുകയാണ് സ്കൂളിൽ വച്ച് ചെയ്തിട്ടുള്ളത്. സ്കൂൾ അവധിദിനങ്ങളായ ശനിയാഴ്ച്ചകളിലാണ് തൊഴിൽ പരിശീലനം സംഘടിപ്പിച്ചത് എന്നതുതന്നെ ഈയൊരു പരിപാടിയുടെ പ്രാധാന്യവും മികവും വ്യക്തമാക്കുന്നു. ഇതൊരു തുടർപ്രകൃയയായി വരും വർഷങ്ങളിലും നടത്താനുദ്ദേശിക്കുന്നു.

നീന്തൽ പരിശീലനം

പുഴകളിലും വെള്ളക്കെട്ടിലും മറ്റുമൊക്കെ വീണ് കുട്ടികൾ മരിക്കുന്ന പത്രവാർത്തകൾ നാം കാണാറുണ്ട്. ഇത്തരം സാഹചര്യത്തിൽ സ്വയരക്ഷ എന്ന ലക്ഷ്യത്തോടെയാണ് കുട്ടികൾക്ക് നീന്തൽ പരിശീലനം നല്കിയത് . പത്താം ക്ലാസിലെ 40ഓളം കുട്ടികൾക്ക് പരിശീലനം നല്കാനായി എന്നത് മികവാണ്. ശ്രീ കെ ആർ ഷാജനാണ് ഈ പദ്ധതിക്കു നേതൃത്വം നല്കിയത്.

കവിയരങ്ങ്

കവിത വായിച്ചും കേട്ടും ആസ്വദിച്ചു ശീലിച്ച വിദ്യാർത്ഥികൾക്ക് വേറിട്ടൊരനുഭവമായിരുന്നു കവിയരങ്ങ്. മലയാള കാവ്യരംഗത്ത് പ്രാഗൽഭ്യം തെളിയിച്ച കേരളത്തിലം 12 കവികളും അദ്ധ്യാപകരും വിദ്യാർത്ഥികളും ഒത്തുചേർന്ന മികവുറ്റ പരിപാടിയായിരുന്നു കവിയരങ്ങ്. മലയാളത്തിന്റെ പ്രിയകവി പവിത്രൻ തീക്കുനി തന്റെ കവിതചൊല്ലി കവിയരങ്ങ് ഉദ്ഘാടന ചെയ്തു. മുഖ്യപ്രഭാഷണം പ്രശസ്ത കവി ശ്രീ ബിജു ബാലകൃഷ്ണൻ നടത്തി. തുടർന്നു കവികളായ വിനീഷ് ചേനാട്, സാദിർ തലപ്പുഴ, പി ആർ രതീഷ്, അനീസ് മാനന്തവാടി, ഗിരീഷ് വാകേരി, രാജേഷ് ഇ എസ്, ദേവദാസ് കേണിച്ചിറ, പ്രജീഷ് താന്നിയാട്, കെ എസ് നാരായണൻ തുടങ്ങിയവർ കവിതാനുഭവങ്ങൾ പങ്കിട്ടു. അധ്യാപകരായ കെ ജി സുജാത, രജിത എ എന്നിവരുംപത്താംക്ലാസ് വിദ്യാർത്ഥികളായ ആതിര കെ ബി, അജിഷ്മ ഏ എസ്, രാജശ്രീ ഏ ആർ അനുരഞ്ജിനി പി ആർ എന്നിവരും സ്വന്തം കവിതകളവതരിപ്പിച്ചു. ഒരു കവിയരങ്ങിൽ കവിതകളവതരിപ്പിക്കാൻ വിദ്യാർത്ഥികൾക്ക് കഴിഞ്ഞു എന്നത് വലിയ മികവുതന്നെയാണ്.

ഗോത്ര ഫെസ്റ്റ്

ഗോത്രഫെസ്റ്റിൽ നിന്ന്

കാടും മലയും പുഴയും തങ്ങളുടെ സ്വന്തം ജീവിതമാക്കിയ പ്രകൃതിയോട് ഇന്നും വേ ർപെട്ടു ജീവിക്കാനാകാത്ത ഗോത്ര വിഭാഗങ്ങളുടെ തനതു കലകളുടെ ആവിഷ്കാരം. ജീവിതാനുഭവങ്ങൾ കലയായിമാറുന്ന നേർകാഴ്ചയായിരുന്നു ഈ പരിപാടി. അതിനുദാഹരണമാണ് ' ഞണ്ട് പുടിക്കണു മീനുനെ പുടിക്കണു.......' എന്നു തുടങ്ങുന്ന സംഘപ്പാട്ട്. കലകൾ പോഷിപ്പിക്കുന്നതിനും അന്യം നിന്നുപോകുന്ന ഇത്തരം കലകളെ ജനപ്രിയമാക്കുന്നതിനുള്ള ശ്രമമാണ് ഗോത്ര ഫെസ്റ്റിലൂടെ ലക്ഷ്യമാക്കിയത്. പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ചെയർമാൻ അഡ്വക്കറ്റ് സുരേഷ്കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഡയറ്റ് സീനിയർ അധ്യാപ ൻ ശ്രീ കെ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുള്ളക്കുറുമരുടെ കോൽക്കളി, പണിയ വിഭാഗത്തിന്റെ തിരണ്ടുകല്യാണചടങ്ങുകൾ, കാട്ടുനായ്ക്ക വിഭാഗത്തിന്റെ വട്ടക്കളി തുടങ്ങിയ കലകളവതരിപ്പിച്ചു. ഇതിനു നേതൃത്വം നല്കിയത് അധ്യാപകരായ ശ്രീ റ്റി വി രവി, ശ്രീ കെ ബി ദിവാകരൻ, ശ്രീ വി ആർ പത്മനാഭൻ എന്നിവരാണ്. സ്കൂൾ പരിപാടികളിലൂടെ ഗോത്ര വിഭാഗത്തിലെ വിദ്യാർത്ഥികളെ മുഖ്യധാരയിലേക്കു കൊണ്ടുവരാൻ കഴിയും എന്നതാണ് ഇതിന്റെ മികവ്. കൂടാതെ ഇത്തരം കലകളെ ജനപ്രിയമാക്കുന്നതിനും സാധിക്കും.

ജില്ലാതല രചനാമത്സരങ്ങൾ, പ്രശ്നോത്തരി

സുവർണ്ണജൂബിലി ആഘോഷത്തോടനുബന്ധിച്ചു സ്കൂളിൽ നടത്തിയ രചനാമത്സരങ്ങളിൽ ജില്ലയിലെ വിവിധ വിദ്യാലയത്തിൽനിന്നുള്ള കുട്ടികൾ പങ്കടുത്തു. ചിത്രരചനാമത്സരം ചിത്രകലാധ്യാപകൻ ശ്രീ പി ഡി സുരേഷിന്റെ നേതൃത്വത്തിൽ നടന്നു. കഥ, കവിത, ഉപന്യാസം എന്നിവ ശ്രീമതി വി സ്മിത, ശ്രീ സുനിൽകുമാർ എസ് ആർ എന്നീ അധ്യാപകരുടെ മേൽനോട്ടത്തിൽ നടന്നു. ജില്ലാതല പ്രശ്നോത്തരി മലയാളം അധ്യാപകൻ ശ്രീ കെ കെ ബിജു നടത്തി.യുപി, ഹൈസ്കൂൾ ഹയർസെക്കണ്ടറി വിഭാഗങ്ങൾക്ക് പ്രത്യേകം മത്സരം നടത്തി വിജയികളെ കണ്ടെത്തി.


കുറുപ്പാട്ടി

കുട്ടികളുടെ സർഗ്ഗശേഷി പരിപോഷിപ്പിക്കുക, മൗലിക രചനകൾ പ്രസിദ്ധീകരിക്കുന്നതിന് അവസരമൊരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് 10 ബി ക്ലാസിന്റെ മുഖമാസികയായി കുറുപ്പാട്ടി എന്ന പേരിൽ ചുമർ മാസിക ആരംഭിച്ചത്. 2012 സെപറ്റംമ്പർ 1ന് ആദ്യപതിപ്പിറക്കി. തുടർന്ന് മാസത്തിൽ ഒന്ന് എന്ന ക്രമത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തുവരുന്നു. കഥ, കവിത, ലേഖനം, പഠനം, കാർട്ടൂൺ, അനുഭവക്കുറിപ്പുകൾ തുടങ്ങി എല്ലാവിധ മൗലിക രചനകളും കുറുപ്പാട്ടിയിൽ പ്രസിദ്ധീകരിച്ചു. കുറുപ്പാട്ടിയിൽ പ്രസിദ്ധീകരിച്ച പരമ്പരയാണ് സ്കൂൾ ചരിത്രം. വാകേരി സ്കൂളിന്റെ ചരിത്രം വാമൊഴി ആഖ്യാനത്തിലൂടെ കണ്ടെത്താനുള്ള ശ്രമമായിരുന്നു ഈ പരമ്പര. ഇതിനു തൂലിക ചലിപ്പിച്ചത് മലയാളം അധ്യാപകൻ ശ്രീ കെ കെ ബിജു ആണ്. പലരും മറന്നുതുടങ്ങിയ സ്കൂൾ ചരിത്രം ഇവിടെയെത്തുന്ന ഏതൊരാൾക്കും മനസ്സിലാക്കാൻ സാധിക്കുന്നു എന്നത് ഈ പരമ്പരയുടെ മികവാണ്.
ഇതുവരെ പ്രസിദ്ധീകരിച്ച രചനകളും താൽപര്യമുള്ള മറ്റു കുട്ടികളുടേയും അധ്യാപകരുടേയും രചനകൾ ഉൾപ്പെടുത്തി കുറുപ്പാട്ടിയുടെ വാർഷികപ്പതിപ്പ് 10-03-13ന് പ്രസിദ്ധീകരിച്ചു. കുമാരി നിത്യ എം എസ് എഡിറ്ററുടെ ചുമതല നിർവ്വഹിച്ചു. അജിഷ്മ, അനുരഞ്ജിനി, ആതിര കെ ബി റിതുശോഭ് എന്നിവർ എഡിറ്ററെ സഹായിച്ചു. മികച്ച സാഹിത്യ രചനകളാണ് ഇതിലുള്ളത്. പ്രകൃതി നശീകരണത്തിനെതിരെ, കൃഷിയിടങ്ങൾ നശിക്കുന്നതിനെതിരെ, മാതൃഭാഷയോടുള്ള അവഗണനയ്ക്കെതിരെ കവിതകളെഴുതി. കടുവാസങ്കേതം വന്നാൽ ഉണ്ടാകാവുന്ന കാർഷികപ്രതിസന്ധികൾ വിവരിക്കുന്ന ലേഖനം, വയനാടിന്റെ വികസനവും പാരിസ്ഥിതിക പ്രശ്നങ്ങളും അവതരിപ്പിക്കുന്ന ഉപന്യാസം തുടങ്ങിവിവിധങ്ങളായ പ്രമേയങ്ങൾ കുട്ടികൾ അവതരിപ്പിച്ചു. അനുഭവങ്ങളും സങ്കല്പങ്ങളും വിവിധ വ്യവഹാരരൂപങ്ങളിലൂടെ ആവിഷ്കരിക്കാനുള്ള കഴിവുകൾ കുറുപ്പാട്ടിയിലൂടെ കുട്ടികൾ നേടി എന്നതാണ് ഈ പ്രവർത്തനത്തിന്റെ മികവ്.10 ബിയിലെ വിദ്യാർത്ഥികളായ ആതിര കെ ബി, അജിഷ്മ ഏ എസ്, രാജശ്രീ ഏ ആർ അനുരഞ്ജിനി പി ആർ എന്നിവർ സ്കൂളിൽ നടന്ന കവിയരങ്ങിൽ സ്വന്തം കവിതകളവതരിപ്പിച്ചു. കുറുപ്പാട്ടിയിലൂടെ എഴുതിത്തുടങ്ങിയ വിദ്യാർത്ഥികൾക്ക് ഒരു കവിയരങ്ങിൽ കവിതകളവതരിപ്പിക്കാൻ കഴിഞ്ഞത് വലിയ മികവുതന്നെയാണ്.

ചിത്രശാല

"https://schoolwiki.in/index.php?title=സുവർണ്ണ_ജുബിലി&oldid=550092" എന്ന താളിൽനിന്ന് ശേഖരിച്ചത്