ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/നാടോടി വിജ്ഞാനകോശം
നാടോടി ഭാഷാ നിഘണ്ടു'
| വാക്ക് | - അർത്ഥം |
| കാന്തുന്നു | - നീറുന്നു |
| തേമ്പുക | -മെലിയുക |
| കൊറ്റ് | -കൂലി |
| വരഞ്ഞിരിക്കുക | -ഒന്നിലും സ്പർശിക്കാതെ മാറി ഇരിക്കുക |
| തൊളിയുക | -നനയുക |
| ഒഴയ്ക്കുക | - ഈട് നില്ക്കുക |
| തൂറ്റുക | -പെയ്യുക |
| തേനെ | - ധാരാളം |
| തുറപ്പ | - ചൂല് |
| കയിൽ | - തവി |
| കൂട്ടാൻ | - കറി |
| അരപ്പ് | - ചാറ് |
| കയിലി | - ലുങ്കി |
| പേശ | - ലുങ്കി |
| വരുത്തം | - വേദന |
| കുറുക്ക് | - മുതുക് |
| വീത്തി | - ഒഴിച്ചു |
| വെപ്രാളം | - തിടുക്കം |
| പെടയൽ | - തിടുക്കം |
| കൊമ്പൽ | - പെണ്ണ് |
| ഇത്തിപ്പൂരം | - അല്പം |
| കോതുക | - ചീകുക |
| ഉള്ളോളം | - അല്പം |
| വെക്കം | - വേഗം |
| കുണ്ടണി | - നുണ |
| തീനം | - ദീനം |
| ഇരുപത്തെട്ട് കെട്ടുക | - നൂല് കെട്ട് ചടങ്ങ് |
| പിഞ്ഞാണം | - പാത്രം |
| എന്റടുക്കെ | - എന്നോട് |
| ഗൗളിയാത്രത്തെങ്ങ് | - ഗൗരീഗാത്രത്തെങ്ങ് |
| ബോഞ്ചി | - നാരങ്ങാവെള്ളം |
| ജമ്പറ് | - ജാക്കറ്റ് |
| അരി വടിക്കുക | - ചോറ് വാർക്കുക |
| ചടച്ചി മാർത്താണ്ടൻ പാലം | - തിരുവിതാംകൂർ ഭരിച്ചിരുന്ന മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ ഉറ്റ സുഹൃത്ത് ആയിരുന്നു ചടച്ചി മാർത്താണ്ഡൻ. അദ്ദേഹം അതീവ ബുദ്ധിമാനായിരുന്നു. അദ്ദേഹം നടുതല വീട് എന്ന പ്രശസ്ത തറവാട്ടിലെ അംഗമാണ്. ഒപ്പം മഹാരാജാവിന്റെ പ്രത്യേക പ്രീതിയ്ക്ക് പാത്രമായിരുന്നു. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി മാരായമുട്ടത്ത് ചിറ്റാറിന് കുറുകെ ഒരു പാലം പണിതിട്ടുണ്ട്. ഇതാണ് ചടച്ചി മാർത്താണ്ടൻ പാലം. |