ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
                                   മാരായമുട്ടത്തിന്റെ നാടോടി വിജ്ഞാനീയം


ചടച്ചി മാർത്താണ്ടൻ പാലം - തിരുവിതാംകൂർ ഭരിച്ചിരുന്ന മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ ഉറ്റ സുഹൃത്ത് ആയിരുന്നു ചടച്ചി മാർത്താണ്ഡൻ. അദ്ദേഹം അതീവ ബുദ്ധിമാനായിരുന്നു. അദ്ദേഹം നടുതല വീട് എന്ന പ്രശസ്ത തറവാട്ടിലെ അംഗമാണ്. ഒപ്പം മഹാരാജാവിന്റെ പ്രത്യേക പ്രീതിയ്ക്ക് പാത്രമായിരുന്നു. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി മാരായമുട്ടത്ത് ചിറ്റാറിന് കുറുകെ ഒരു പാലം പണിതിട്ടുണ്ട്. ഇതാണ് ചടച്ചി മാർത്താണ്ടൻ പാലം.


നടുവില വീട് - ചടച്ചി മാർത്താണ്ടന്റെ തറവാടാണ് നടുവില വീട്. കുടുംബത്തിൽ തലമുറ അന്യം നിന്ന ഘട്ടത്തിൽ ഒരു പെൺകുട്ടിയെ ദത്തെടുത്തു. ആ കുട്ടിയിൽ നിന്നാണ് പിന്നെ വംശം നിലനിന്നത്. നാലുകെട്ടും ധാരാളം വസ്തുക്കളും ഉള്ള ഒരു തറവാടായിരുന്നു നടുവില വീട്. ഇന്നും അതിലെ അംഗങ്ങൾ ആ പ്രദേശത്തുതന്നെയുണ്ട്.


കുഴിതാലംകോട് വീട് - മാരായമുട്ടം നീലകേശി ക്ഷേത്രത്തിന്റെ ഉത്ഭവം കുഴിതാലം കോട് വീടുമായി ബന്ധപ്പെട്ടതാണ്. ഈ വീട്ടിലെ കാരണവർ ആറ്റിൽ കുളിയ്ക്കാൻ പോയപ്പോൾ ഒരു അടയ്ക്കാ കിട്ടി. ആ അടയ്ക്കാ മുറിച്ച് നോക്കിയപ്പോൾ രക്തം കണ്ടു. കാരണവർക്ക് ദേവീദർശനം ഉണ്ടായി. അങ്ങനെ കാരണവർ മുടിപ്പുര പണിതു. ആദ്യകാലത്ത് മൂന്ന് മുടി ഉണ്ടായിരുന്നത്രേ. പക്ഷേ പിന്നീട് അത് രണ്ടായി മാറി എന്നാണ് ഐതീഹ്യം.


മാരായമുട്ടം ചന്ത - വളരെ പ്രശസ്തമാണ് മാരായമുട്ടം ചന്ത. ബാലരാമപുരം , ആനാവൂർ , നെയ്യാറ്റിൻകര , ചെമ്പൂര് പ്രദേശത്തുള്ളവർ ഈ ചന്തയിൽ ചരക്കുകളുമായി വന്നിരുന്നു.തിങ്കൾ , വ്യാഴം ദിവസങ്ങളിൽ വെളുപ്പിന് മൂന്നു മണി മുതൽ ചന്ത പ്രവർത്തനം ആരംഭിയ്ക്കും. കാളവണ്ടികൾ മാരായമുട്ടം നിരത്തിലെ ഒരു അത്ഭുത കാഴ്ച ആയിരുന്നു.


ഞാറ്റടി - വിത്ത് വിതയ്ക്കാൻ വേണ്ടി പാടത്തിന്റെ ഒരു ഭാഗം മാറ്റി വയ്ക്കും. ഇതിനെ ഞാറ്റടി എന്നു പറയുന്നു.


ഇലവടി - കൊയ്ത്ത് കഴിഞ്ഞ് കറ്റക്കെട്ട് ഒന്നിനു മീതെ ഒന്നായി അടുക്കിവയ്ക്കും. പിന്നീട് ഇതിനെ കളത്തിലിട്ട് തലങ്ങും വിലങ്ങും അടിയ്ക്കും. ഇതാണ് ഇലവടി.


ചൂടടി - ഇലവടി കഴിഞ്ഞതിനു ശേഷം കറ്റ കെട്ടാക്കാതെ അടുക്കി വയ്ക്കും . ഒരാഴ്ചയ്ക്ക് ശേഷം നീളൻ വടികൾ എടുത്ത് വേഗത്തിൽ അടിച്ച് ബാക്കി ഇരിക്കുന്ന നെൻമണികളെ കൊഴിയിക്കും. ഇതാണ് ചൂടടി.



വാക്ക് - അർത്ഥം

കാന്തുന്നു - നീറുന്നു

തേമ്പുക -മെലിയുക

കൊറ്റ് - കൂലി

വരഞ്ഞിരിക്കുക - ഒന്നിലും സ്പർശിക്കാതെ മാറി ഇരിക്കുക

തൊളിയുക - നനയുക

ഒഴയ്ക്കുക - ഈട് നില്ക്കുക

തൂറ്റുക - പെയ്യുക

തേനെ - ധാരാളം

തുറപ്പ - ചൂല്

കയിൽ - തവി

കൂട്ടാൻ - കറി

അരപ്പ് - ചാറ്

കയിലി - ലുങ്കി

പേശ - ലുങ്കി

വരുത്തം - വേദന

കുറുക്ക് - മുതുക്

വീത്തി - ഒഴിച്ചു

വെപ്രാളം - തിടുക്കം

പെടയൽ - തിടുക്കം

കൊമ്പൽ - പെണ്ണ്

ഇത്തിപ്പൂരം - അല്പം

കോതുക - ചീകുക

ഉള്ളോളം - അല്പം

വെക്കം - വേഗം

കുണ്ടണി - നുണ

തീനം - ദീനം

ഇരുപത്തെട്ട് കെട്ടുക - നൂല് കെട്ട് ചടങ്ങ്

പിഞ്ഞാണം - പാത്രം

എന്റടുക്കെ - എന്നോട്

ഗൗളിയാത്രത്തെങ്ങ് - ഗൗരീഗാത്രത്തെങ്ങ്

ബോഞ്ചി - നാരങ്ങാവെള്ളം

ജമ്പറ് - ജാക്കറ്റ്

അരി വടിക്കുക - ചോറ് വാർക്കുക