ജി എച്ച് എസ് എസ് പടിയൂർ/ലിറ്റിൽകൈറ്റ്സ്
| കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി KITEന്റെ നേതൃത്വത്തിൽ രൂപം നൽകിയ പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ആനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഇലക്ട്രോണിക്സ്, ഹാർഡ്വെയർ എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ കുട്ടിക്കൂട്ടായ്മയും നടപ്പിലാക്കിയിരിക്കുന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം 2018 ജനുവരി 22-ന് തിരുവനന്തപുരത്ത് നിർവ്വഹിച്ചു. |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
പ്രവർത്തനങ്ങൾ
ഒന്നാം ഘട്ടത്തിൽത്തന്നെ ഈ വിദ്യാലയത്തിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട 33 കുട്ടികളാണ് യൂണിറ്റിലുള്ളത്. ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ പ്രഥമ ഏകദിന പരിശീലനം 2018 ജൂൺ 15 വെള്ളിയാഴ്ച നടന്നു. രാവിലെ 10 മണിക്ക് സ്ക്കൂൾ ഹെഡ്മിസ്ട്രസ് പി.വി.ലളിത പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ എസ്. ഐ. റ്റി. സി. യും കൈറ്റ് മാസ്റ്ററുമായ കെ.വി.രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. കൈറ്റ് മിസ്ട്രസ് കെ.വാസന്തി നന്ദി പ്രകാശിപ്പിച്ചു. മാസ്റ്റർ ട്രെയിനർ നളിനാക്ഷൻ ക്സാസിന് നേതൃത്വം നൽകി.
2018 ജൂലൈ പതിനൊന്നിന് രണ്ടാംഘട്ട പരിശീലന പരിപാടികൾ ആരംഭിച്ചു. ഗ്രാഫിക്സ് & ആനിമേഷനിൽ അഞ്ച് മണിക്കൂർ പരിശീലനം വിവിധ ദിവസങ്ങളിലായി പൂർത്തിയാക്കി. Tupi Tube എന്ന സ്വതന്ത്ര ദ്വിമാന ആനിമേഷൻ സോഫ്റ്റ്വെയറും GIMP, Inkscape എന്നീ ഗ്രാഫിക് സോഫ്റ്റ്വെയറും ഉപയോഗപ്പടുത്തിയാണ് പരിശീലനം നടന്നത്.
ചിത്രശാല
-
പ്രഥമ ഏകദിനപരിശീലനം-ഉദ്ഘാടനച്ചടങ്ങ്
-
പ്രഥമ ഏകദിനപരിശീലനം- നളിനാക്ഷൻ മാസ്റ്റർ
-
ഗ്രൂപ്പ് തല പരിശീലനത്തിൽ
-
പരിശീലനം
-
പരിശീലനം
-
ഗ്രൂപ്പ് തല പരിശീലനത്തിൽ
-
ഗ്രൂപ്പ് തല പരിശീലനത്തിൽ
-
ഗ്രൂപ്പ് തല പരിശീലനത്തിൽ
-
ആനിമേഷൻ പരിശീലനം
-
ആനിമേഷൻ പരിശീലനം
-
ആനിമേഷൻ പരിശീലനം
-
ജിംപ് പരിശീലനം
-
ഇങ്ക് സ്കേപ് പരിശീലനം
-
വീഡിയോ എഡിറ്റിംഗ് പരിശീലനം
-
ഓഡിയോ എഡിറ്റിംഗ് പരിശീലനം
