നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക്/Activities
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2018-19
പി ടി എ കമ്മിറ്റി വാര്ഷിക പ്രവര്ത്തന റിപ്പോര്ട്ട്
13/07/2018 നു നടക്കുന്ന പി ടി എ ജനറൽ ബോഡി മുമ്പാകെ അവതരിപ്പിക്കുന്ന വാർഷിക പ്രവർത്തന റിപ്പോർട്ട്. 21/07/2017 നു സ്കൂൾ ഹാളിൽ ചേർന്ന പി ടി എ ജനറൽ ബോഡിയിൽ വെച്ച് പി ബിജു പ്രസിഡണ്ടായും സുധീഷ് കുമാർ മാസ്റ്റർ വൈസ് പ്രസിഡണ്ടായും കെ. മുഹമ്മദ് റഫീഖ്, സഹൽ പി ഇ, സന്തോഷ് പി, അബ്ദുൽ ഗഫൂർ കെ, മുഹമ്മദ് ഫൈസൽ പി വി, മുഹമ്മദാലി, ബീന.ടി, സ്മിത.പി, സംഗീത, തുടങ്ങിയ രക്ഷിതാക്കളുടെ പ്രതിനിധികളും വീരമണികണ്ഠൻ, പി ബീന, എസ് വത്സലകുമാരിഅമ്മ, ടി പി മിനിമോൾ, കെ ബീന, എ.രാജു ,ടി.സൂഹൈൽ, കെ.അബ്ദുൽ ലത്തീഫ്, വി ബിന്ദു, പി കെ പ്രസീത എന്നിവർ അധ്യാപക പ്രതിനിധികളുമായി 21 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും സുധാകരൻ, രമേശ് തുടങ്ങിയവരെ ഓഡിറ്റർമാരായും തിരഞ്ഞെടുത്തു. മെമ്പർഷിപ്പ് ഇനത്തിൽ 10 രൂപയും 190 രൂപ സംഭാവന ഇനത്തിലുമായി 200 രൂപ ഓരാ രക്ഷിതാവിൽ നിന്നും വാങ്ങുവാൻ ജനറൽ ബോഡി യോഗം തീരുമാനിച്ചു. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും രണ്ടു ജോഡി സൗജന്യ യൂണിഫോം വിതരണം ചെയ്തു. ഈ വർഷം മുതൽ യൂണിഫോം മാറ്റുന്നതിന് വേണ്ടി കഴിഞ്ഞ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. അക്കാദമിക പ്രവർത്തനങ്ങൾ ക്വിസ്സ് മത്സരങ്ങൾ അലിഫ് അറബി മെഗാ ക്വിസ്സ് മത്സരത്തിൽ മുഹമ്മദ് ഹനീൻ എം ഒന്നാം സ്ഥാനം, അക്ഷരമുറ്റം ഉപജില്ലാ തല മത്സരത്തിൽ അനന്യ, മുഹമ്മദ് നദീം പി പി (രണ്ടാം സ്ഥാനം) എന്നിവർ പങ്കെടുത്തു. മുഹമ്മദ് നദീം അക്ഷരമുറ്റം ജില്ലാ തല ക്വിസ്സ് മത്സരത്തിലും പങ്കെടുത്തു. ഉപജില്ലാ തല ഗണിത ക്വിസ്സിൽ മുഹമ്മദ് ഹനീൻ ഒന്നാം സ്ഥാനവും ജില്ലാതലത്തിൽ മികച്ച പ്രകടനവും കൈവരിച്ചു. ഉപജില്ലാ തല സോഷ്യൽ സയൻസ് ക്വിസ്സ് മത്സരത്തിൽ ഫാത്തിമ ശിഫ മൂന്നാം സ്ഥാനം. മുൻസിപ്പാലിറ്റി തല ചാന്ദ്രദിന ക്വിസ്സ് മത്സരത്തിൽ മുഹമ്മദ് നദീം ഒന്നാം സ്ഥാനം നേടി. ക്വിസ്സ് മത്സരങ്ങൾ ആദ്യം ക്ലാസ് അടിസ്ഥാനത്തിലും പിന്നീട് സ്കൂൾ അടിസ്ഥാനത്തിലും നടത്തിയാണ് വിദ്യർത്ഥികളെ തിരഞ്ഞെടുക്കുന്നത്. സാമൂഹ്യശാസ്ത്ര ക്വിസ്സ് മത്സരത്തിൽ ഫാത്തിമ ശിഫ വി, മുഹമ്മദ് നദീം എന്നിവർ എന്നിവർ മൂന്നാം സ്ഥാനം നേടി മോട്ടിവേഷൻ ക്ലാസുകൾ എൽ എസ് എസ് ഓണ പരീക്ഷ കഴിഞ്ഞ ഉടനെ വിദ്യാർത്ഥികൾക്ക് എൽ എസ് എസ് പരീക്ഷക്ക് പരിശീലനം ആരംഭിച്ചു. നിരവധി മാതൃകാ പരീക്ഷകൾ നടത്തിയിട്ടുണ്ട്. ക്രിസ്മസ് അവധിക്കാലത്ത് വിദ്യാർത്ഥികൾക്ക് ദിവസവും ഉച്ചവരെ പ്രത്യേക പരിശീലനം ശുഹൈബ ടീച്ചറുടെ നേതൃത്വത്തിൽ നൽകി. നമ്മുടെ വിദ്യാലയത്തിലെ എൽ എസ് എസ് സ്കോളർഷിപ്പ് നേടിയ ഹംനദിയ ടി എന്ന വിദ്യാർത്ഥിയെ അഭിനന്ദിക്കാൻ ഈ അവസരം വിനിയോഗിക്കുന്നു. നാസ് ( നാഷണൽ അച്ചീവ്മെൻറ് സർവ്വെ ) ക്ക് ഫറോക്ക് ഉപജില്ലയിൽ മൂന്നാം തരത്തിൽ തിരഞ്ഞെടുത്തത് നമ്മുടെ വിദ്യാലയമായിരുന്നു. നാലാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഗണിത പഠനം രസകരമാക്കുന്നതിന് റസാഖ് സാർ ഗണിതം മധുരം നടത്തി. നാലാം ക്ലാസ് വിദ്യാർത്ഥികൾക്കായി ശ്രീ. അഭിജിത്ത് മാസ്റ്റർ നടത്തിയ നാടക പരിശീലന ക്യാമ്പ് കുട്ടികളിൽ വലിയ ആവേശമാണ് ഉണ്ടാക്കിയത്. അതിന് വേണ്ടി പ്രയത്നിച്ച പി ടി എ വൈസ് പ്രസിഡണ്ട് സുധീഷ് മാസ്റ്ററെ പ്രത്യേകം അഭിനന്ദിക്കുന്നു. പഠനപിന്നോക്കകാർക്ക് വേണ്ടി നടത്തിയ മലയാളത്തിളക്കം വളരെ മികച്ച വിജയമാണ് ഉണ്ടാക്കിയത്. ആ ക്ലാസിന് നേതൃത്വം നൽകിയ ബീന ടീച്ചറെ പ്രത്യേകം അഭിനന്ദിക്കുന്നു. കെ മഞ്ജുഷ, ടി പി മിനിമോൾ , ടി സുഹൈൽ എന്നവരും ക്ലാസ് എടുത്തു. താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് ഗണിത പഠനമികവിനായി ശനിയാഴ്ച്ചകളിൽ അബാക്കസ് ക്ലാസ് നടത്തി വരുന്നു. മൂന്നാം ക്ലാസിൽ മലയാളം ഗണിതം, പരിസര പഠനം, ഇംഗ്ലീഷ് വിഷയങ്ങളിൽ പിന്നോക്കം നിൽകുന്നവർക്ക് ശ്രദ്ധ എന്ന പേരിൽ രസകരമായ പ്രവർത്തനങ്ങളിലൂടെ ബീന ടീച്ചർ പ്രത്യേക പരീശീലനം നൽകി. ശാസ്ത്ര - കലാ മേളകൾ ചെറുവണ്ണൂർ ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്ന ഉപജില്ലാ ബാലകലോത്സവത്തിൽ നിരവധി വിദ്യാർത്ഥികൾ മികച്ച ഗ്രേഡുകൾ കരസ്ഥമാക്കി. നമ്മുടെ വിദ്യാലയത്തിൽ വച്ച് നടന്ന മുൻസിപ്പാലിറ്റി തല കലോത്സവത്തിൽ 13 പ്രൈമറി വിദ്യാലയങ്ങളെ ബഹുദൂരം പുറകിലാക്കി ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ചെറുവണ്ണൂർ ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്ന ഉപജില്ലാ അറബി സാഹിത്യോത്സവത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. അറബിക് അധ്യാപകരെ ഈ അവസരത്തിൽ പി ടി എ കമ്മിറ്റിക്കു വേണ്ടി അഭിനന്ദിക്കുന്നു. ഖദീജ ലബീബ, ഹംനദിയ, അൽഫിയ, സാധിക സന്തോഷ്, ദാന ഫാത്തിമ, ഫാത്തിമ ശിഫ, റിയ ഫാത്തിമ, പ്രയാൺ, മിൻഹാജ്, ലയ വി, അജന ടി പി, ഷാൻ രാജ്, തുടങ്ങിയ നിരവധി കുട്ടികളുടെയും രക്ഷിതാക്കളുടെയും പരിശീലിപ്പിച്ച അധ്യാപകരുടെയും പരിശ്രമ ഫലമായിട്ടാണ് കലാ മേളകളിൽ വിജയിക്കാനായത്. കുട്ടികളുടെ കലാ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ബാലസഭകൾ നടത്തുന്നു. കുട്ടികളുടെ കലാ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിൻറെ ഭാഗമായി കോഴിക്കോട് ആകാശവാണിയിലെ പൂക്കുട എന്ന പരിപാടിയിൽ പങ്കെടുത്തു. വളരെ മികച്ച അവതരണമാണ് കുട്ടികൾ അവതരിപ്പിച്ചത്. അതിന് പ്രയത്നിച്ച ശുഹൈബ ടീച്ചറെ പി ടി എക്കു വേണ്ടി അഭിനന്ദിക്കുന്നു. ബേപ്പൂരിൽ വച്ച് നടന്ന ഉപജില്ലാ ശാസ്ത്രമേളയിൽ 20 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. വുഡ്കർവ്വിങ്ങ് പ്രയാൺ ഒന്നാം സ്ഥാനം, അഗർബത്തി നിർമ്മാണം അൽഫിയ സി പി ഒന്നാം സ്ഥാനം, ത്രെഡ് പാറ്റേൺ മിൻഹാജ് കെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇവർ മീഞ്ചന്തയിൽ വച്ച് നടന്ന ജില്ലാ തല ശാസ്ത്രമേളയിലും എ ഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട്.ഫറോക്ക് മുൻസിപ്പാലിറ്റി തല ഇംഗ്ലീഷ് ഫെസ്റ്റിൽ ഒന്നാം സ്ഥാനം നമ്മുടെ വിദ്യാലയത്തിനാണ് ലഭിച്ചത്. പി കെ ആയിശ, പികെ പ്രസീത എന്നവരുടെ പ്രയത്നഫലമായാണ് ഈ നേട്ടം കൈവരിക്കാനായത്. വിദ്യാരംഗം കലാവേദി ശിൽപശാലയിൽ കുട്ടികളെ പങ്കെടുപ്പിച്ചു. മികവ് ബി ആർ സി യിൽ വച്ച് നടന്ന മികവ് അവതരണത്തിൽ അക്കാദമിക വിഭാഗത്തിൽ തിരഞ്ഞെടുത്തത് നമ്മുടെ വിദ്യാലയത്തിലെ മാജിക് ഓഫ് മാത്സ് എന്ന പദ്ധതി ആയിരുന്നു. ബി ആർസി യിൽ പരിപാടി അവതരിപ്പിച്ച സാധിക സന്തോഷ്, ദാന ഫാത്തിമ എന്നീ വിദാർത്ഥികളെ അഭിനന്ദിക്കാൻ ഈ അവസരം ഉപയോഗിക്കുന്നു. ക്ലസ്റ്റർ തല ഗാന്ധിപതിപ്പ് നിർമ്മാണ മത്സരത്തിൽ ഒന്നാം സ്ഥാനം കൈവരിച്ചു. മിനി ടീച്ചറാണ് ഇതിന് നേതൃത്വം നൽകിയിരുന്നത്. ക്ലാസ് ലൈബ്രറി സ്കൂളിൽ മികച്ച ഒരു ലൈബ്രറിയുണ്ട്. 900 ത്തോളം പുസ്തകങ്ങൾ ഈ ലൈബ്രറിയിലുണ്ട്. എല്ലാ ക്ലാസിലേയും കുട്ടികൾക്ക് ഈ ലൈബ്രറി പുസ്തകങ്ങൾ നൽകുന്നു. അവർ വായിച്ചു കഴിഞ്ഞാൽ വീണ്ടും പുസ്തകം നൽകി വായനയെ പ്രോത്സാഹിപ്പിക്കുന്നു. തേൻമൊഴി എന്ന മാഗസിൻ പുറത്തിറക്കിയത് ശുഹൈബ, അബ്ദുൽ ലത്തീഫ് എന്ന വരുടെ കഠിന പ്രയത്നം വഴിയാണ്. കഴിഞ്ഞ വർഷത്തെ മികച്ച ക്ലാസ് ലൈബ്രറി സംവിധാനിച്ചത് മിനി ടീച്ചറുടെ 4 ബി ക്ലാസ് ആണ്. ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികളെ കൊണ്ടും നിരവധി പുസ്തങ്ങൾ വായിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. അതിനുള്ള ഉപഹാരം സ്കൂൾ അസംബ്ലിയിൽ വച്ച് ഹെഡ്മാസ്റ്റർ നൽകി ആദരിച്ചിരുന്നു.ക്ലാസ് ലൈബ്രറിയുടെ പ്രവർത്തനം കൂടുതൽ മികച്ചതാക്കി മാറ്റേണ്ടതുണ്ട്. ഓരോ ക്ലാസിലും അലമാര സ്ഥാപിച്ച് പുസ്തകങ്ങൾ ശേഖരിച്ച് കൂടുതൽ വിപുലമാക്കാൻ നമുക്ക് സാധിക്കും . സ്പോൺസർഷിപ്പിലൂടെ അലമാരകൾ കണ്ടെത്തണം. സാംസ്കാരികം ഓണാഘോഷ പരിപാടി ഭംഗിയായി നടത്തി. വിദ്യാർത്ഥികൾക്ക് ഓണക്കളികളായി സുന്ദരിക്ക് പൊട്ടുകുത്തൽ, മൈലാഞ്ചിയിടൽ, കുപ്പിയിൽ വെള്ളം നിറക്കൽ, കസേര കളി, പൂക്കളം ഇടൽ തുടങ്ങിയവയും ഓണ സദ്യയും പായസവും വിപുലമായി നടത്തി.ധാരാളം രക്ഷിതാക്കൾ പങ്കെടുത്തു. സമൂഹ സദ്യ ഒരുക്കുന്നതിൽ അമ്മമാരുടെ സേവനം എടുത്തു പറയേണ്ടതാണ്. അക്ഷരമരം നട്ട് ചില്ലകളിൽ അധ്യാപകരുടെ പേരും വിശേഷണവും എഴുതി ഗുരുവന്ദനമൊരുക്കി അധ്യാപക ദിനം സമുചിതമായി ആചരിച്ചു. അധ്യാപകർക്കെല്ലാം കുട്ടികൾ ഉപഹാരമായി പുസ്തകങ്ങൾ കൈമാറി. ഗാന്ധിജയന്തിയോടനുബന്ധിച്ച് ചർക്കകൾ നിർമ്മിച്ച് കുട്ടികൾ പഴമയുടെ പെരുമ തിരിച്ചറിഞ്ഞു. ഹിരോഷിമ നാഗസാക്കി ദിനത്തോടനബന്ധിച്ച് സഡാക്കോ കൊക്കുകളെ നിർമ്മിച്ച് കുട്ടികൾ ശാന്തിയുടെ വാഹകരായി. ചാന്ദ്രദിനത്തോടനുബന്ധിച്ച് ചാന്ദ്രമനുഷ്യനെ ഒരുക്കിയത് കൗതുകമായി. ക്രിസ്മസ് ആഘോഷത്തിൻറെ ഭാഗമായി ക്രിസ്മസ് ട്രീ ഒരുക്കയിരുന്നു. ന്യൂഇയർ ആഘോഷത്തിൻറെ ഭാഗമായി ആശംസാ കാർഡുകൾ കൈമാറി. ശിശുദിനം, ശാസ്ത്രദിനം, പരിസ്ഥി ദിനം, വായനാദിനം, കേരളപ്പിറവി, രക്തസാക്ഷിദിനം , ബ്ലൂ മൂൺ റെഡ് മൂൺ ന്യൂ മൂൺ ദിനത്തോടനുബന്ധിച്ച് പ്രഭാഷണം, പോസ്റ്റർ രചനകൾ, ക്വിസ്സ് മത്സരങ്ങൾ, പ്രഭാഷണങ്ങൾ, ചിത്ര രചനാ മത്സരങ്ങൾ നടത്തുകയുണ്ടായി. സ്വാതന്ത്ര്യദിനാഘോഷം ഭംഗിയായി നടത്തി. രാവിലെ 9 മണിക്ക് തന്നെ ഹെഡ്മാസ്റ്റർ പതാക ഉയർത്തി. പതാകാ ഗാനം, ദേശഭക്തിഗാനം, പ്രസംഗം തുടങ്ങിയവയും പതാക നിർമ്മാണം പ്ലെ കാർഡ് നിർമ്മാണം നടത്തി. നിരവധി രക്ഷിതാക്കളുടെ പങ്കാളിത്തം ഉണ്ടായിരുന്നു. കുട്ടികൾക്ക് പായസം വിതരണം ചെയ്തു. റിപ്പബ്ലിക് ദിനവും സമുചിതമായി ആഘോഷിച്ചു. കായികം സ്കൂളിലെ കുട്ടികൾക്ക് മുഴുവൻ സൈക്കിൾ പരിശീലനം നൽകുന്നതിനുള്ള പദ്ധതി നവംബർ 14 ന് കൗൺസിലർ ഉദ്ഘാടനം ചെയ്തു നിർവഹിച്ചു. ഉപജില്ലാ തല സ്പോർട്സിൽ 20 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. സ്കൂൾ തല സ്പോർട്സ് മത്സരവും വലിയ ആവേശത്തോടെയാണ് നടത്തിയത്. മഞ്ജുഷ ടീച്ചറെയും ലത്തീഫ് മാസ്റ്ററെയും പ്രത്യേകം അഭിനന്ദിക്കുന്നു. കൊച്ചിയിൽ വച്ച് നടന്ന ഫുട്ബോൾ മത്സരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിൻറെ ഭാഗമായി വൺ മില്യൺ ഗോൾ എന്ന പരിപാടിയിൽ നമ്മുടെ കുട്ടികളും എൻറെ ഗോൾ എന്ന പരിപാടിയിൽ പങ്കെടുത്തു. കുട്ടികളുടെ ഒഴിവ് സമയം ആനന്ദകരമാക്കുന്നതിന് പാർക്കിൽ പ്രവേശനം നൽകുന്നു. ഈ വർഷം ഫിഫ ലോക കപ്പ് ഫുട് ബോളിൻറെ കുട്ടികളുടെ ആവേശം കണ്ടെത്തുന്നതിനായി വിദ്യാർത്ഥികൾക്ക് പ്രവചന മത്സരം നടത്തിയിട്ടുണ്ട്. ആരോഗ്യം രണ്ടു ഘട്ടങ്ങളിലായി സ്കൂളിലെ വിദ്യാർത്ഥികൾക്ക് എം ആർ വാക്സിൻ നൽകി. അതുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസ് നടത്തി. കുട്ടികൾക്ക് ആഗസ്റ്റ്, ഫെബ്രുവരി രണ്ട് തവണ വിരഗുളിക നൽകി. ഒന്നാം ക്ലാസിലെ കുട്ടികളെ ഹെൽത്ത് സെൻററിലെ ഡോക്ടർമാർ പരിശോധന നടത്തി. രണ്ടു പേരുടെ രക്തം പരിശോധന നടത്താൻ രക്ഷിതാക്കൾക്ക് നിർദ്ദേശം നൽകി. ഭക്ഷണം വിദ്യാർത്ഥികൾക്ക് വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം നൽകി വരുന്നു. ചോറ്, കറി എന്നിവക്ക് പുറമെ രണ്ടു തരം കൂട്ടുകറികളും ആഴ്ച്ചയിൽ ഒരു കോഴിമുട്ട, രണ്ട് ദിവസം പാൽ എന്നിവയും നൽകുന്നു. കഴിഞ്ഞ വർഷം രണ്ടു തവണ സൗജന്യ അരി വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തിരുന്നു. ജനുവരി മുതൽ വിദ്യാർത്ഥികൾക്ക് നൽകിയ പ്രഭാത ഭക്ഷണം പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. കൃഷി വിദ്യാർത്ഥികൾക്ക് കൃഷിയോട് താൽപര്യം ജനിപ്പിക്കുന്നതിനായി ജൈവ കൃഷി നടത്തുന്നു. കൂടുതൽ വിപുലമായി ഈ വർഷം മുതൽ കൃഷി നടത്തേണ്ടതുണ്ട്. നാലാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് ഓണത്തിനൊരു മുറം പച്ചക്കറി എന്ന പദ്ധതിയിലെ വിത്തുകൾ വിതരണം ചെയ്തു. പഠനയാത്ര ഈ വർഷത്തെ പഠനയാത്ര വളരെ മികച്ചതായിരുന്നു. കോഴിക്കോട്ടെ നിരവധി സ്ഥലങ്ങൾ സന്ദർശിക്കുകയുണ്ടായി. ബേപ്പൂർ തുറമുഖം,കപ്പൽ പ്രവേശനം , റെയിൽ വെ സ്റ്റേഷൻ എസ്കലേറ്റർ, നവീകരിച്ച മിഠായി തെരുവ്, പ്ലാനിറ്റേറിയം, സുവോളജിക്കൽ മ്യൂസിയം, വെസ്റ്റ് ഹിൽ കൃഷ്ണമോനോൻ മ്യൂസിയം, പഴശ്ശിരാജ മ്യൂസിയം , മാതൃഭൂമി പ്രസ്സ്, ബീച്ച് എന്നിവ സന്ദർശിച്ചത് കുട്ടികൾക്ക് വലിയ അനുഭവമായി. അതിന് നേതൃത്വം നൽകിയ രാജു മാസ്റ്ററെയും പ്രത്യകം അഭിനന്ദിക്കുന്നു. പഠനോപകരണങ്ങൾ സ്കൂളിൽ സാമ്പത്തികമായി പിന്നോക്കവും പഠനത്തിൽ മുന്നോക്കവുമുള്ള ഒരു കുട്ടിക്ക് മാധവി നിലയം വീട്ടിൽ സുനിൽ കുമാർ എന്ന വ്യക്തി 5000 രൂപ സ്കോളർഷിപ്പ് നൽകി. ഈ വർഷം ഒന്നാം തരത്തിൽ ചേർന്ന മുഴുവൻ വിദ്യാർത്ഥികൾക്കും സ്കൂൾ മാനേജ്മെൻറ് കിറ്റക്സിൻറെ സ്കൂബീ ഡെ ബാഗ് ഉപഹാരമായി നൽകുകയുണ്ടായി. വാർഷികാഘോഷത്തിൽ വച്ച് പഠന മികവിന് ഗോപി മാസ്റ്റർ ഏർപ്പെടുത്തിയ എൻഡോവ്മെൻറ് ഹരിദേവ്, ഹരിലാൽ മാസ്റ്റർ ഏർപ്പെടുത്തിയ എൻഡോവ്മെൻറ് പ്രയാൺ വി, കായിക മികവിനു ഗംഗാധരൻ മാസ്റ്റരുടെ എൻഡോവ്മെൻറ് മുഹമ്മദ് അറഫാസ്, അറബി സാഹിത്യോത്സവ മികവിൻ മൂസ മാസ്റ്റരുടെ എൻഡോവ്മെൻറ് ഖദീജ ലബീബ, ഹംനദിയ എന്നിവർക്ക് നൽകി. ക്ലീനിങ്ങ് സ്കൂളിലെ ക്ലാസ് മുറികളുടെ ക്ലീനിങ്ങ്, മൂത്രപ്പുര, ടോയിലറ്റ് ക്ലീനിങ്ങ് എന്നിവ കൃത്യമായി നടക്കുന്നു. അതിനായി ശ്രീമതി എന്നവരെ പിടിഎ നിയമിച്ചു. ഭൗതികം സ്കൂൾ ചുമരുകൾ ആമഘഅ പദ്ധതിയനുസരിച്ച് ആകർഷകമാക്കി. സ്കൂളിൽ പാർക്ക് നിർമിക്കുകയും പാർക്കിൽ ഇൻറർ ലോക്ക് സ്ഥാപിച്ചു. ചെടികൾക്കു വേണ്ടി ചെറു മതിലുകൾ കെട്ടി, പാചകപ്പുര നവീകരിക്കുന്നതിൻറെ പണിപ്പുരയിലാണ്. നാലു പുതിയ ടോയിലറ്റുകൾ സ്ഥാപിച്ചു. കിണർ ചുറ്റും കെട്ടി സുരക്ഷിതമാക്കി. ചുറ്റു മതിൽ പൂർത്തിയാക്കി ഗേറ്റുകൾ സ്ഥാപിച്ചു. ഫാനുകൾ റിപ്പയർ ചെയ്യുകയും പുതിയത് സ്ഥാപിക്കുകയും ചെയ്തു. ഗേറ്റിന് ഒരു കമാനം മണിമാഷ് സ്പോൺസർ ചെയ്തിട്ടുണ്ട്. മുൻസിപ്പൽ കലാമേള കഴിഞ്ഞ വർഷത്തെ മുൻസിപ്പാലിറ്റി തല കലാമേളയുടെ ആതിഥേയർ നമ്മളായിരുന്നു. സംഘാടന മികവ് കൊണ്ടും മികച്ച പങ്കാളിത്തം വഴിയും എറ്റവും മികച്ച രൂപത്തിൽ നടത്താൻ നമുക്ക് സാധിച്ചു. പിടിഎ പ്രസിഡണ്ട് പി ബിജു ചെയർമാനായും ഹെഡ്മാസ്റ്റർ കൺവീനറായും സ്വാഗതസംഘം രൂപീകരിച്ചു. സുഹൈൽ കൺവീനറായും സുധീഷ് മാസ്റ്റർ ചെയർമാനായും പ്രോഗ്രാം കമ്മിറ്റിയും രാജു മാസ്റ്റർ കൺവീനറായും ഷുകൂർ ചെയർമാനായും ഭക്ഷണ കമ്മിറ്റിയും അബ്ദുൽ ലത്തീഫ് മാസ്റ്റർ കൺവീനറായും ഫൈസൽ മാസ്റ്റർ ചെയർമാനായും സാമ്പത്തിക കമ്മിറ്റിയും ശുഹൈബ കൺവീനീറായും സഹൽ പി ഇ ചെയർമാനായി സ്റ്റേജ് കമ്മിറ്റിയും രൂപീകരിച്ചു. മത്സരത്തിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ നൽകിയിരുന്നു. ബാലകലോത്സവത്തിലും അറബിക് സാഹിത്യോത്സവത്തിലും മുൻസിപ്പാലിറ്റിയിലെ ഓവറോൾ ചാമ്പ്യൻഷിപ്പ് നമ്മുടെ വിദ്യാലയത്തിന് ലഭിച്ചു. പ്രോഗ്രാം കമ്മിറ്റിയുടെയും ഭക്ഷണ കമ്മിറ്റിയുടെയു പ്രവർത്തനം മേളയെ മികച്ചതാക്കി മാറ്റി. വാർഷികവും യാത്രയയപ്പും മെയ് 31 ന് സർവീസിൽ നിന്നും വിരമിച്ച പ്രധാനധ്യാപകനായ മണിമാസ്റ്റർക്ക് അതി വിപുലമായ യാത്രയയപ്പ് നടത്തി. പി ബീന ടീച്ചർ കൺവീനറായും പി പ്രവീൺ കുമാർ ചെയർമാനായും സ്വാഗത സംഘം രൂപീകരിച്ച് നടത്തിയ പരിപാടിയിൽ എം എൽ എ വി കെ സി മമ്മദ്കോയ , മുൻസിപ്പൽ ചെയർപേഴ്സൺ പി റൂബീന , കൗൺസിലർമാർ , മാനേജർ ടി കെ പാത്തുമ്മ ടീച്ചർ, മുൻ പ്രധാനധ്യാപകരായ പത്മിനിടീച്ചർ, എൻ ഹരിലാൽ മാസ്റ്റർ, ഗംഗാധരൻ മാസ്റ്റർ, രാധമണിടീച്ചർ, എന്നിവരും പങ്കെടുത്തു. അതോടനുബന്ധിച്ച് സ്കൂൾ, നഴ്സറി വിദ്യാർത്ഥികളുടെ വിവിധങ്ങളായ കലാ പരിപാടികളും നൃത്തനൃത്ത്യങ്ങൾ, ഒപ്പന, ദഫ്മുട്ട് തുടങ്ങിയവയും പൂർവ്വ വിദ്യാർത്ഥികളുടെ കരോക്കെ ഗാനമേളയും നടത്തിയിരുന്നു. പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും സമ്മാനങ്ങൾ നൽകി. വളരെ വിപുലമായാണ് പരിപാടികൾ നടത്തിയത്. മുഴുവൻ പേർക്കും ഭക്ഷണം നൽകി നടത്തിയ പരിപാടിക്ക് വലിയ ജനപങ്കാളിത്തമാണ് ഉണ്ടായിരുന്നത്. പി ബീന ടീച്ചർ , ടി പി മിനി ടീച്ചർ, വത്സല ടിച്ചർ എന്നിവർ സാമ്പത്തിക സമാഹരണത്തിന് സഹകരിച്ചത് പ്രത്യേകം അഭിനന്ദിക്കുന്നു. സ്മാർട്ട് ക്ലാസ് റൂം ബഹു രാജ്യസഭ എംപി കെ കെ രാഗേഷ് അനുവദിച്ച സ്മാർട്ട് ക്ലാസ് റൂം പ്രവർത്തനം ആരംഭിച്ചു. വിദ്യാർത്ഥികളെ പലപ്പോഴായി സ്മാർട്ട് ക്ലാസ് മുറി ഉപയോഗിച്ച് പഠിപ്പിക്കുന്നു. എല്ലാ അധ്യാപകർക്കും കമ്പ്യൂട്ടർ പഠനവുമായി ബന്ധപ്പെട്ട് പരിശീലനക്ലാസുകൾ പലപ്പോഴായി ലഭിച്ചിട്ടുണ്ട്. അവർ അവരുടെ ക്ലാസ് പാഠഭാഗങ്ങൾ കമ്പ്യൂട്ടറിൻറെ സഹായത്തോടെ കുട്ടികളെ പരിശീലിപ്പിക്കുന്നു. ഇതിൽ ഏറ്റവും ഫലപ്രദമായി കമ്പ്യൂട്ടർ ഉപയോഗിച്ച് ക്ലാസുകൾ നടത്തുന്ന അബ്ദുൽ ലത്തീഫ് മാസ്റ്ററെ ഈ അവസരത്തിൽ അഭിനന്ദിക്കുന്നു. അക്കാദമിക മാസ്റ്റർ പ്ലാൻ നിരവധി ചർച്ചകൾക്കു ശേഷം തയ്യാറാക്കിയ അക്കാദമിക മാസ്റ്റർ പ്ലാൻ രക്ഷിതാക്കളുടെ യോഗത്തിൽ വച്ച് ബി പി ഒ സ്റ്റിവി പ്രകാശനം നിർവഹിച്ചു. സ്കൂൾ സന്ദർശനം ഈ കാലയളവിൽ നിരവധി തവണ വിദ്യാഭ്യാസ വകുപ്പിലെ വിവിധ ഉദ്യോഗസ്ഥരായ എ ഇ ഒ, നൂൺ മീൽ ഓഫീസർ, ബിപിഒ, ഡയറ്റ് ഫാക്കൽറ്റി ഗോപി പുതുക്കോട്, മറ്റു ട്രെയിനർമാർ , മുൻസിപ്പൽ ഭാരവാഹികൾ, ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്പെകർമാർ സ്കൂൾ സന്ദർശികുയുണ്ടായി. എല്ലാവരും മികച്ച അഭിപ്രായമായമാണ് നമ്മുടെ വിദ്യാലയത്തെ കുറിച്ച് പറഞ്ഞിട്ടുള്ളത്. ക്ലാസ് പിടി എ ക്ലാസുകളിലെ വിദ്യാർത്ഥികളുടെ പഠന നിലവാരം മനസ്സിലാക്കുന്നതിനായി ക്ലാസ് പിടി എ കൾ കൃത്യമായി നടത്തുന്നു. ക്ലാസ് പി ടി എ കളിൽ സമ്പൂർണ്ണ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. പ്രവേശനോത്സവം ഈ വർഷത്തെ പ്രവേശനോത്സവം ജൂൺ 12 ന് വിപുലമായി നടന്നു. പി ടി എ പ്രസിഡണ്ട് മുൻ പ്രധാനധ്യാപകൻ മണി മാഷ്, കൗൺസിലർമാരായ ശ്രി.തിയ്യത്ത് ഉണ്ണികൃഷ്ണൻ ശ്രീ കെ. ലത്തീഫ് , എന്നിവരും മാനേജറും പങ്കെടുത്തു. വിദ്യാർത്ഥികൾക്ക് മധുരം വിതരണം ചെയ്തു. യോഗങ്ങൾ ഈ കമ്മിറ്റിയുടെ കാലയളവിൽ 8 എക്സിക്യൂട്ടീവ് യോഗവും രണ്ട് ജനറൽ ബോഡി യോഗവും സംഘടിപ്പിച്ചു. രക്ഷിതാക്കൾക്കായി ശുഹൈബ ടീച്ചർ നടത്തിയ ശിശുപരിപാലനത്തെ കുറിച്ചുള്ള ക്ലാസ് മികച്ചതായിരുന്നു. വാർഷികാഘോഷം, മുൻസിപ്പൽ കലോത്സവം എന്നിവക്ക് സ്വാഗത സംഘവും രൂപികരിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണം ഈ വർഷം പുതുതായി ഒന്നാം തരത്തിലേക്ക് 74 കുട്ടികൾ പ്രവേശനം നേടി. മുൻ വർഷത്തേക്കാൾ 12 വിദ്യാർത്ഥികളാണ് ഈ വർഷം അധികം പ്രവേശനം നേടിയത്. പൊതു വിദ്യാലയത്തിലെ മികവുകൾ രക്ഷിതാക്കൾ മനസ്സിലാക്കി യതായി ഈ മാറ്റങ്ങളിലൂടെ നമുക്ക് ദർശിക്കാം. പി ടി എ യുടെ ഒരു വർഷകാലയളവിലെ പ്രവർത്തന റിപ്പോർട്ട് ആണ് ഞാൻ ഇവിടെ അവതരിപ്പിച്ചത്. പരമാവധി പ്രവർത്തനങ്ങൾ രേഖപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. കഴിഞ്ഞ കാലയളവിൽ സ്കൂളുമായും പി ടി എയുമായും സഹകരിച്ച നിരവധി വ്യക്തികളും സ്ഥാപനങ്ങളുമുണ്ട് . സ്കൂളിലെ എന്തു പരിപാടിയായാലും ഏറ്റെടുത്ത് വിജയിപ്പിക്കുന്ന അമ്മമാർ , മറ്റു രക്ഷിതാക്കൾ എല്ലാവർക്കും ഔപചാരികതക്കു വേണ്ടി മാത്രം പിടി എ കമ്മിറ്റിക്കു വേണ്ടി നന്ദി അറിയിക്കുന്നു.
2016 - 17
കലാ കായിക ശാസ്ത്ര പ്രതിഭകളെ ആദരിച്ചു
ഫറോക് : നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂളിൽ ഈ വർഷത്തെ ഉപജില്ലാ അറബിക് സാഹിത്യോത്സവത്തിലും മുൻസിപ്പാലിറ്റി തല മേളയിലും ഓവർ ഓൾ ചാംപ്യൻഷിപ് , ഉപജില്ലാ തല ബാല കലോത്സവത്തിൽ മൂന്നാം സ്ഥാനം മുൻസിപ്പാലിറ്റി തല മേളയിൽ ഓവർ ഓൾ ചാംപ്യൻഷിപ് , ഉപജില്ലാ കായിക മേളയിൽ മൂന്നാം സ്ഥാനവും മുൻസിപ്പാലിറ്റി തലത്തിൽ റണ്ണർ അപ്പ് കൂടാതെ ജില്ലാ ശാസ്ത്ര പ്രവർത്തി പരിചയ മേളയിലും ഉപജില്ലാ തല മേളയിലും മികച്ച പ്രകടനം നടത്തുകയും ചെയ്ത സ്കൂളിലെ പ്രതിഭകളെ ഫറോക് മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സുധർമ ഉദ്ഘടാനം ചെയ്തു. ഉപഹാരങ്ങൾ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ടി നുസ്രത് വിതരണം ചെയ്തു. കൗൺസിലർ മാരായ പി ബിജു (പി ടി എ പ്രസിഡണ്ട്) തിയ്യത് ഉണ്ണി കൃഷ്ണൻ വിവിധ റസിഡൻസ് കമ്മിറ്റി പ്രധിനിധികളായ ശ്രീധരൻ ( അഭയം) അഹമ്മദ് ( ആസിയാന ) വൈശാഖ് ( സാമത്വം) പ്രബിത ( എം പിടി എ ചെയർപേഴ്സൺ) എന്നിവർ പ്രസംഗിച്ചു . ഹെഡ് മാസ്റ്റർ കെ വീര മണി കണ്ഠൻ സ്വാഗതവും എസ് ആർ ജി കൺവീനർ ടി പി മിനിമോൾ നന്ദിയും പറഞ്ഞു .
നിറവ്
വിദ്യാർത്ഥികളിൽ പൊതു വിജ്ഞാനം വർദ്ധിപ്പിക്കുന്നതിൻറെ ഭാഗമായി ആഴ്ചതോറും ശാസ്ത്ര ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ചോദ്യം നൽകുകയും ഉത്തരം ശരിയാക്കുന്നവരിൽ നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യ്തു. ഇതിൻറെ ഭാഗമായി 3,4 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി നിറവ് എന്ന പേരിൽ ചോദ്യാവലി നൽകുകയും അതിൽ ഏറ്റവും കൂടുതൽ ശരിയുത്തരം നൽകിയവരെ പങ്കെടുപ്പിച്ച് ക്വിസ്സ് മത്സരം നടത്തുകയും ജേതാക്കളെ തെരഞ്ഞെടുക്കുകയും ചെയ്തു. അസ്ഹർ ജുമാൻ. പി. ഒന്നാം സ്ഥാനവും, ഫാത്തിമ റിഷ പി.ഇ. രണ്ടാം സ്ഥാനവും, അഞ്ജന പി. മൂന്നാം സ്ഥാനവും നേടി.
മെട്രിക് മേള
കോഴിക്കോട് ബി.ആർ.സി.യിൽ വെച്ചുനടന്ന പഞ്ചായത്ത് തല മെട്രിക് മേളയിൽ രണ്ടാം സ്ഥാനം നേടി പ്രൈമറി തലത്തിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ ഗണിത ശേഷികൾ വർദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് മെട്രിക് മേള സംഘടിപ്പിച്ചത്. ഇതിൻറെ ഭാഗമായി നമ്മുടെ വിദ്യാലയത്തിൽ പഴയകാല അളവുതൂക്ക ഉപകരണങ്ങളായ പറ, ഇടങ്ങഴി, നാഴി, വിവിധ തരം ത്രാസ്സുകൾ, ക്ലോക്കുകൾ, ഗണിത ചാർട്ടുകൾ എന്നിവ പ്രദർശിപ്പിച്ചിരുന്നു.
2016-17
84-ാം സ്കൂൾ വാർഷികാഘോഷവും സ്മാർട്ട് ക്ലാസ്റൂം ഉദ്ഘാടനം
ഫറോക്ക് : നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂളിൻറെ 84-ാം വാർഷികവും റെയിൻബോ നഴ്സറിയുടെ രണ്ടാം വാർഷികവും സ്കൂൾ സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം , സ്കൂളിലെ കുട്ടികളുടെ ആകാശവാണി എന്നിവയുടെ ഉദ്ഘാടനം സ്കൂൾ വിദ്യാർത്ഥികളുടെയും നഴ്സറി വിദ്യാർത്ഥികളുടെയും കലാപരിപാടികൾ എന്നിവയും നടന്നു. കുട്ടികളുടെ ആകാശവാണിയുടെ മാതൃക സഫിയ മിൻഹ, നിരജ്ഞന മോഹൻ, ഫാത്തിമ നേഹ, അനുശ്രീ, ഫാത്തിമ റിഫ എന്നിവർ ചേർന്ന് അവതരിപ്പിച്ചു. സ്കൂൾ വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം മുൻസിപ്പാലിറ്റി വികസന സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സബീന മൻസൂർ നിർവഹിച്ചു. കുട്ടികളുടെ ആകാശവാണി പദ്ധതിയുടെ ഉദ്ഘാടനം ആരോഗ്യ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ടി.നുസ്റത്തും സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം ഫറോക്ക് സർവ്വീസ് സഹകരണ ബാങ്ക് ഡയറയക്ടർ പ്രഭാകരൻ, എൻഡോവ്മെൻറ് വിതരണം സ്കൂൾ മാനേജർ ടി.മൂസമാസ്റ്റർ , ടാലൻറ് ടെസ്റ്റ് വിജയികൾക്കുള്ള സമ്മാനങ്ങൾ കോഴിക്കോട് ബി.പി.ഒ പി.പി.സൈതലവി, കലാ പരിപാടികളിലെ സമ്മാനങ്ങൾ കൗൺസിലർമാരായ പി.ബിജു, അബ്ദുൽ ലത്തീഫ് എന്നിവർ വിതരണം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ കെ.വീരമണികണ്ഠൻ സ്വാഗതവും പിടി.എ പ്രസിഡണ്ട് പി. പ്രവീൺകുമാർ അദ്ധ്യക്ഷത യും എം പിടിഎ പ്രസിഡണ്ട് വിജിത കുമാരി, സ്കൂൾ കലാ കൺവീനർ എസ് വത്സലകുമാരിയമ്മ, സ്റ്റാഫ് സെക്രട്ടറി പി.ബീന, സ്കൂൾ ലീഡർ മുഹമ്മദ് ജലാൽ എന്നിവർ സംസാരിച്ചു.
ചിത്ര രചനാ ക്യാമ്പ്
വിദ്യാർത്ഥികളിൽ ചിത്ര രചന കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി സി.സി.ആർ.ടികൾച്ചറൽ ക്ലബിൻറെയും സയൻസ് ക്ലബ്ബിൻറെയും ആഭിമുഖ്യത്തിൽ ഓസോൺ മാസാചരണത്തിൻറെ ഭാഗമായി ചിത്ര രചനാ പരിശീലനം നൽകി. പ്രശസ്ത ചിത്ര കലാ അദ്ധ്യാപകനും സ്കൂൾ പൂർവ്വ വിദ്യാർത്ഥിയുമായ ജീവാനന്ദൻ മാസ്റ്ററാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിയത്. വിദ്യാർത്ഥികൾ തയ്യറാക്കിയ ചിത്രങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു.
ഓസോൺ ദിനാചരണം
നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂളിൽ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിൻറെയും സ്കൂൾ സി.സി.ആർ.ടി. കൾച്ചറൽ ക്ലബ്, ശാസ്ത്രക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഓസോൺ സംരക്ഷണത്തിൽ വിദ്യാർത്ഥികളുടെ പങ്ക് എന്ന വിഷയത്തിൽ ഓസോൺ മാസാചരണം സംഘടിപ്പിച്ചു. പരിപാടികളുടെ സമാപനമായി വിദ്യാർത്ഥികൾക്ക് ചിത്രരചനാ ക്യാമ്പ് സംഘടിപ്പിച്ചു. ചിത്രകലാ അധ്യാപകനായ ജീവനാന്ദൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ.വീരമണികണ്ഠൻ അധ്യക്ഷത വഹിച്ചു. സി.സി.ആർ.ടി ക്ലബ് കൺവീനർ ടി.സുഹൈൽ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി. ബീന നന്ദിയും പറഞ്ഞു. അസിസ്റ്റൻറ് കോ ഓർഡിനേറ്റർ കെ.അബ്ദുൽ ലത്തീഫ് , ശാസ്ത്ര ക്ലബ് കൺവീനർ എസ്. വത്സലകുമാരി അമ്മ , ടി.പി. മിനിമോൾ, പി.കെ ആയിശ, . ജി. പ്രബോധിനി, നിരഞ്ജന മോഹൻ എന്നവർ സംസാരിച്ചു. മാസചരണത്തിൻറെ ഭാഗമായി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ഓസോൺ സംരക്ഷണം എന്ന വിഷയത്തിൽ അബ്ദുൾ റഹീം , നജീബ് എങ്ങാട്ടിൽ എന്നവരുടെ പ്രകൃതി നശീകരണം, ഓസോൺ പാളിയുടെ നശീകരണം, തുടങ്ങിയ വിഷയങ്ങളിലെ ഫോട്ടോ പ്രദർശനം. സംഘടിപ്പിച്ചു. ഓസോൺ എന്ത് എന്തിന് എന്ന വിഷയത്തൽ നിരഞ്ജന മോഹൻ പ്രഭാഷണം, നിർവഹിച്ചു. കൂടാതെ വിദ്യാർത്ഥികൾക്കായി ഓസോൺ നശിക്കുന്നതിനെ കുറിച്ചുള്ള ഡോക്യുമെൻറി പ്രദർശനം സംഘടിപ്പിച്ചു.
യുറീക്കാ വിജ്ഞാനോത്സവം
പഞ്ചായത്ത് തല യുറീക്കാ വിജ്ഞാനോത്സവത്തിൽ എൽ.പി. വിഭാഗത്തിൽ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള ദേവൻമാസ്റ്റർ മെമ്മോറിയൽ ട്രോഫി ഇത്തവണയും നേടി ഞങ്ങളുടെ ആധിപത്യം നിലനിർത്തി. സ്കൂളിനെ പ്രതിനിധീകരിച്ചുകൊണ്ട് അഞ്ച് വിദ്യാർത്ഥികളായിരുന്നു വിജ്ഞാനോത്സവത്തിൽ പങ്കെടുത്തിരുന്നത്.
മുൻസിപ്പാലിറ്റി തല വായനാവസന്തം
കരുവൻതിരുത്തി : കോഴിക്കോട് ബി.ആർ.സിയുടെ നേതൃത്വത്തിൽ ബി.എം.ഒ.യു.പി സ്കൂളിൽ വച്ച് നടന്ന ഫറോക്ക് മുൻസിപ്പാലിറ്റി തല വായനാവസന്തം പരിപാടിയിൽ മൂന്നു വിദ്യാർത്ഥികൾ പങ്കെടുക്കുകയും എറ്റവും കൂടുതൽ പോയിൻറ് നേടി നമ്മുടെ വിദ്യാലയം ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. പ്രശസ്ത സാഹിത്യകാരനായ ഗോപി പുതുക്കോടിൻറെ കൂടെ ഒരു ദിവസം ചിലവഴിക്കാനുള്ള സുവർണ്ണാവസരം ഈ സ്കൂളിലെ ധ്യാൻ രാജ്, ഫാത്തിമ നേഹ എന്നിവർക്ക് ലഭിച്ചു.
പരിസ്ഥിതി പ്രദർശനം
വിദ്യാർത്ഥികളിൽ പ്രകൃതി സംരക്ഷണത്തിൻറെ ആവശ്യകത മനസ്സിലാക്കുന്നതിനും പ്രാദേശിക ചരിത്രം മനസ്സിലാക്കുന്നതിനുമായി അബ്ദുറഹീം ചാലിയം, യൂനുസ് കടലുണ്ടി, നജീബ് ഏങ്ങാട്ടിൽ എന്നിവരുടെ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു. പരിസ്ഥിതി ദിനത്തോടനൂബന്ധിച്ചും ഓസോൺ ദിനത്തോടനുബന്ധിച്ചും പരിസ്ഥിതി പ്രദർശനം സംഘടിപ്പിച്ചിരുന്നു.
സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ്
സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ് മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഇലക്ട്രോണിക് വോട്ടിങ്ങ് മിഷൻ ഉപയോഗിച്ചായിരുന്നു നടത്തിയത്. തിരഞ്ഞെടുപ്പിന് സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിക്കുകയും ശേഷം വിവിധ സ്ഥാനാർത്ഥികളുടെ ചിഹ്നം ഉപയോഗിച്ച് വിദ്യാർത്ഥികൾ നടത്തിയ പരസ്യ പ്രചരണങ്ങളും നിശബ്ദ പ്രചരണവും കൊണ്ട് ആവേശകരമായിരുന്നു. പൂർണ്ണമായും സ്കൂൾ വിദ്യാർത്ഥികൾ തന്നെ നിയന്ത്രിച്ച ഈ തിരഞ്ഞെടുപ്പ് മറ്റു വിദ്യാലയങ്ങൾക്കും മാതൃകയാണ്. ഓരോ ക്ലാസുകളെ ഓരോ വാർഡുകളാക്കി ഇലക്ടോണിക്ക് വോട്ടിങ്ങ് യന്ത്രത്തിൽ വോട്ട് രേഖപ്പെടുത്തി 'ബീപ്പ്' ശബ്ദം കേൾക്കുന്നതോടെ ഒരു വോട്ടിങ്ങ് പൂർത്തിയായി. വോട്ടെണ്ണലിനു ശേഷം അസംബ്ലിയിൽ പ്രധാനമന്ത്രി, ഉപ പ്രധാനമന്ത്രി, ആരോഗ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവർ സത്യപ്രതിജ്ഞ ചെയ്തു അധികാരമെറ്റെടുത്തു.
ഫസ്റ്റ് എയിഡ് ബോക്സ്
പഠനത്തോടൊപ്പം ആതുരസേവനത്തിനും തയ്യാറായി സമൂഹത്തിന് മാതൃകയായിരിക്കുകയാണ് ഫറോക്ക് നല്ലൂർ നാരായണ എൽ.പി.ബേസിക് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികൾ. പ്രഥമശുശ്രൂഷയുടെ പാഠഭാഗങ്ങൾ മനസ്സിലാക്കിയാണ് വിദ്യാർത്ഥികൾ ഓരോരുത്തരും സ്വന്തം വീടുകളിൽ ഫസ്റ്റ് എയിഡ് ബോക്സ് സ്ഥാപിക്കുക എന്ന പ്രതിജ്ഞ എടുത്തിട്ടുള്ളത്. പെട്ടെന്നുള്ള അപകടങ്ങളിൽ പെട്ടവർക്ക് ഉചിതമായ ചികിത്സ നൽകാനും അവർ പരിശീലിച്ചിട്ടുണ്ട്. നാലാം തരം പരിസര പഠനത്തിലെ കൂട്ടൂകാർക്കൊരു കരുതൽ എന്ന പാഠത്തോടനുബന്ധിച്ച പഠനപ്രവർത്തനമായാണ് ഈ പദ്ധതി ആരംഭിച്ചത്. കുട്ടികൾക്ക് ഫസ്റ്റ് എയ്ഡ് ബോക്സ് തയ്യാറാക്കാൻ അവരുടെ രക്ഷിതാക്കളിൽ നിന്നും പൂർണ്ണ സഹകരണമാണ് ലഭിച്ചിട്ടുള്ളത്. ഓരോരുത്തരുടെയും ക്വിറ്റിൽ പരമാവധി മരുന്നുകൾ ശേഖരിക്കാൻ വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട്. ഒരു ക്ലാസ് പ്രവർത്തനത്തിന് ഇത്രമേൽ സ്വീകാര്യത ലഭിച്ചത് ഭാവി പൗരൻമാർക്ക് സമൂഹത്തോടുള്ള പ്രതിബദ്ധതയാണ് സൂചിപ്പിക്കുന്നത്. വാഹനാപകടത്തിൽ പെടുന്നവർക്ക് മതിയായ പ്രാഥമിക ചികിത്സ നൽകുകയോ ആശുപത്രിയിൽ എത്തിക്കുകയോ ചെയ്യാതെ സ്വന്തം കാര്യം നോക്കി പോകുന്ന സംഭവങ്ങൾ വർദ്ധിക്കുന്ന ഈ കാലത്ത് സമൂഹത്തിനോടുള്ള പ്രതിബദ്ധത നിർവഹിക്കാൻ തയ്യാറായിരിക്കുകയാണ് ഈ കൊച്ചു വിദ്യാർത്ഥികൾ. നേരത്തെ സ്കൂളിൽ ഒഴിവു സമയത്ത് സംസ്ഥാന കൃഷിവകുപ്പിൻറെ സഹകരണത്തോടെ കൃഷിത്തോട്ടം ഒരുക്കുകയും അതിൽ നിന്നും മികച്ച വിളവെടുപ്പ് നടത്തി മാതൃക കാണിക്കുകയും അതിന് നേതൃത്വം നൽകുകയും ചെയ്തവരാണ് ഇവർ. അത് മാതൃകയാക്കി പലരും രക്ഷിതാക്കളുടെ സഹായത്തോടെ സ്വന്തം വീടുകളിലും പച്ചക്കറിത്തോട്ടം തയ്യാറാക്കിയിട്ടുണ്ട്. ഹെഡ്മാസ്റ്റർ ഉൾപ്പെടെയുള്ള അദ്ധ്യാപകരുടെയും അകമഴിഞ്ഞ പ്രോത്സാഹനമാണ് ഈ പദ്ധതികൾ വിജയിക്കാൻ കഴിഞ്ഞിട്ടുള്ളത്. നാലാം തരം അദ്ധ്യാപകരായ ടി.പി.മിനിമോൾ, എസ്. വൽസലകുമാരിയമ്മ,ടി.സുഹൈൽ. കെ.അബ്ദുൽ ലത്തീഫ്, പി.ബീന, കെ.വീരമണികണ്ഠൻ എന്നിവർ നേതൃത്വം നൽകി.
കാശുണ്ടോ കീശയിൽ
ബാലഭൂമിയിലെ മാർച്ച് മൂന്നാം ലക്കത്തിൽ 'കാശുണ്ടോ കീശയിൽ' എന്ന ലേഖനത്തിൽ ഈ വിദ്യാലയത്തിലെ മുഹമ്മദ് ജലാൽ.പി, നിരജ്ഞന മോഹൻ, മുക്താർ ബാദുഷ, സഫിയ മിൻഹ, ധ്യാൻ രാജ്, റിയ റോസ്, മുഹമ്മദ് ഇഹ്സാൻ എന്നീ കുട്ടികളുമായുള്ള അഭിമുഖം ആയിരുന്നു.
വിജയികളെ ആദരിച്ചു
നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂളിൽ നടന്ന കല കായിക ശാസ്ത്ര പ്രവർത്തി പരിചയ മേള വിജയികളെ ആദരിക്കൽ ചടങ്ങ് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സുധർമ ഉദ്ഘടാനം ചെയ്തു
പുതിയ അതിഥികളെ സ്വീകരിച്ച് പ്രവേശനോൽസവം 2017
അമ്മയുടെ മടിക്കുത്തിലും വീടിന്റെ സുരക്ഷിതത്വത്തിലും കഴിഞ്ഞുകൂടിയിരുന്ന കുരുന്നുകൾക്ക് സ്‌കൂളിലേക്കുള്ള ആദ്യയാത്ര വേറിട്ട അനുഭവമാണ്. ആകണം. പിൽക്കാലത്ത് അവർക്ക് ഓർക്കാനും ഓമനിക്കാനും ഓർത്തോർത്ത് ചിരിക്കാനുമുള്ള അനുഭവമാക്കി അതിനെ മാറ്റുകയും വേണം. എല്ലാ വർഷവും പ്രവേശനോത്സവം മനോഹരമാക്കി മാറ്റാൻ വിദ്യാലയം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. കഴിഞ്ഞ വർഷം ഞങ്ങളുടെ അക്ഷരമുറ്റത്തേക്ക് അറിവിന്റെ ആദ്യാക്ഷരം നുകരാൻ എത്തിയവരെയും സ്വീകരിച്ചത് വളരെ രസകരമായി തന്നെയാണ്. കുട്ടികളുടെ മുഖത്തെ അമ്പരപ്പും പരിഭവവും ഇല്ലാതാക്കാൻ പ്രത്യേകം ശ്രമിച്ചു. സ്‌കൂൾ ഒരുവേറിട്ട അനുഭവം തന്നെയാണെന്ന് ഞങ്ങൾ കാണിച്ചുകൊടുത്തു. സ്‌കൂൾ അങ്കണം പ്രത്യേകം അലങ്കരിച്ചു. കുറുമ്പുകാട്ടുന്നവരെ സ്വീകരിക്കാനും അവരെ പരിചരിക്കാനും പ്രത്യേകം ശ്രദ്ധവെച്ചു. മധുരം വിളമ്പി അവരുടെ മനം കവരാൻ പുതിയ പദ്ധതികളും ഒരുക്കിയിരുന്നു. കാര്യപരിപാടികൾ പി.ടി.എ പ്രസിഡിന്റെ അധ്യക്ഷതയിലാണ് ആരംഭിച്ചത്. ഹെഡ് മാസ്റ്റർ ചടങ്ങിന് സ്വാഗതം പറഞ്ഞു. റസിഡന്റ്അസോസിയേഷൻ ഭാരവാഹികളും രക്ഷിതാക്കളും നേരത്തെ എത്തി. കൗൺസിലർമാറും മുൻ ഹെഡ്മാസ്റ്ററും എത്തിച്ചേർന്നു. സമത്വം സിഡന്റ് അസോസിയേഷൻ ഭാരവാഹികളുടെ വകയായിരുന്നു മിഠായി വിതരണം. സ്കൂൾ മാനേജർ പ്രീ പ്രൈമറി കുട്ടികള്ക്ക് പാഡയും നൽകി. വിദ്യാഭ്യാസമന്ത്രിയുടെ സന്ദേശം അടങ്ങുന്ന ലഘുലേഖയും കുട്ടികൾക്ക് വിതരണം ചെയ്തു. ബീന ടീച്ചറാണ് ചടങ്ങിന് നന്ദി പറഞ്ഞത്.
അറബിക് സാഹിത്യോത്സവം
രാമനാട്ടുകര സേവാമന്ദിർ പോസ്റ്റ് ബേസിക് ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന സബ്ജില്ലാ കലോത്സവത്തിൽ എൽ.പി. വിഭാഗം അറബിക് സാഹിത്യോത്സവത്തിൽ 45 പോയിൻറ് നേടി ഞങ്ങളുടെ വിദ്യാലയം ജേതാക്കളായി. കലാരംഗത്തെ അമ്പതോളം വിദ്യാലയങ്ങളോട് മികച്ച മത്സരം കാഴ്ച വെച്ചാണ് ഈ ചരിത്ര വിജയം നേടിയത്. കലോത്സവ വേദികളിൽ നല്ലൂർ നാരായണ എൽ.പി. ബേസിക് സ്കൂൾ ആർക്കും അവഗണിക്കാനാവാത്ത ശക്തിയാണെന്ന് തെളിയിച്ചു. ചിട്ടയാർന്ന പരിശീലനവും, അതുൾക്കൊണ്ട വിദ്യാർത്ഥികളുടെ പ്രകടനവും, അധ്യാപകരുടെ സമർപ്പിത മനസ്സും കൂടെ ദൈവാനുഗ്രഹവുമാണ് ഈ നേട്ടത്തിന് പിൻബലം. കൂടാതെ രക്ഷിതാക്കളുടെ പ്രോത്സാഹനവും അഭിനന്ദനാർഹമാണ്. ലഹരി വിരുദ്ധ ദിനം
കാഴ്ചകളുടെ പുതിയ ആകാശങ്ങൾ
യാത്രകൾ എന്നും മനസ്സു നിറയ്ക്കും. അത് പ്രിയപ്പെട്ടവരുടെ കൂടയാകുമ്പോഴോ ഇരട്ടി മധുരം.. അങ്ങനെ മധുരം നുണഞ്ഞ ഒരു യാത്രയെപ്പറ്റി 12അധ്യാപകരും സ്‌കൂൾ മാനേജറും ഹെഡ്മാസ്റ്ററുടെ ഭാര്യയായ ഉഷ മാഡവും മൂന്ന് കുട്ടികളുമായിരുന്നു യാത്രയിലെ അംഗങ്ങൾ. റോയൽ ഫീറ്റ് എ.സി ബസിൽ രാവിലെ ആറുമണിക്കേ കയറിക്കൂടിയിരുന്നു ആഹ്ലാദത്തിന്റെ ആ കാറ്റ്. എല്ലാ മുഖങ്ങളിലും ഏറെ സന്തോഷം. കുട്ടികളുടെ മനസും നിറഞ്ഞു കവിഞ്ഞിരുന്നു. ഭാരത പുഴയിലേക്കായിരുന്നു ആദ്യമെത്തിയത്. ചരിത്രത്തിൽ നിന്നു കേട്ടറിഞ്ഞതും മുമ്പ് എപ്പോഴെക്കെയോ നേരിട്ട് ൊട്ടറിഞ്ഞതിൽ നിന്നും ഏറെ വിഭിന്നമാണ് പുഴയുടെ മുഖമെന്ന് തിരിച്ചറിഞ്ഞു. നിളയുടെ നിലവിളികൾ ഞങ്ങളും കേട്ടു. വറ്റി വരണ്ട നീർച്ചാലുകൾ....മണൽ തിട്ടകളിൽ കാടു വളരുന്നു. കാടല്ല ഞാൻ കാട്ടാറായിരുന്നു എന്ന് നിള പറയുന്നതുപോലെ. ഉഗ്ര സ്വരൂപിണിയായി, കരയെ അതിക്രമിച്ച്, കണ്ണിൽ കാണുന്നതെല്ലാം തച്ചുടച്ച് ഒരു കുറുമ്പുകാരിയെപ്പോലെ പുളച്ചുപാഞ്ഞ ഒരു ഭൂതകാലം
എനിക്കുണ്ടായിരുന്നുവെന്നും മരണാസന്നയായ വൃദ്ധയെപ്പോലെ നിള പുലമ്പുന്നുണ്ടായിരുന്നു.അടുത്തതായി ഞങ്ങൾ പോയത് കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനത്തേക്കായിരുന്നു. പൂരങ്ങളുടെ തറവാട്ടു മുറ്റത്ത്, പുതുമകളുടെ വെടിക്കെട്ടുകളും കുടമാറ്റവും കണ്ട തൃശൂരും പുതിയ വിവരങ്ങൾ പറഞ്ഞുതന്നു. പിന്നെ കാലാഭവൻ മണിയുടെ നാടായ ചാലക്കുടിയിലേക്ക്. നാടൻ പാട്ടും നാട്ടുശീലുകളും അവിടുത്തെ കാഴ്ചകൾക്ക് മിഴിവേകി. പിന്നെ സാംസ്‌കാരിക തലസ്ഥാനത്തു നിന്ന് വാണിജ്യ തലസ്ഥാനമായ കൊച്ചിയുടെ ഹൃദയത്തിലേക്ക്. കൊച്ചി പഴയ കൊച്ചിയേയല്ല. എത്രപെട്ടെന്നാണതിന്റെ മുഖം മാറുന്നത്. കണ്മടച്ചു തുറക്കുമ്പോഴേക്കും മനസ് പുതിയ രൂപത്തിലേക്ക് പരിണമിക്കുന്നു. 11.30 ആയപ്പോഴെക്കും പുതിയ കാഴ്ചയായ മെട്രോയുടെ മുറ്റത്തെത്തി. മനസ്സിൽ അലതല്ലിയിരുന്ന മെട്രോ കാഴ്ചകൾ മനോഹരം, അതിഗംഭീരം, വിട പറയാൻ മനസ്സു സമ്മതിക്കാതെ അവസാന സ്റ്റോപ്പായ മഹാരാജാസ് കോളേജ് സ്‌റ്റോപ്പിൽ ഇറങ്ങി. പിന്നെ നേരെ ബോട്ട് ജെട്ടിയിലേക്ക്. അവിടെയും ഞങ്ങലെ കാത്ത് ചില കാഴ്ചകൾ കാത്തിരിപ്പുണ്ടായിരുന്നു. ഞങ്ങൾക്കു മാത്രം സജ്ജമാക്കിയ ബോട്ട് നീങ്ങിയത് ഒരു മണിക്ക്. ബോൾഗാട്ടി പാലസ്, വെല്ലിംഗ്ടൻ ഐലന്റ്, ആഡംബര കപ്പൽ, മട്ടാഞ്ചേരി
ഡച്ച് പാലസ്, സിനഗോഗ്, എന്നിവയിലെ കാഴ്ചകളെല്ലാം ആനന്ദവും ആവേശവും തന്നു. അവിടെത്തെ സഞ്ചാരികളോട് സംവദിച്ചു. തിരികെ മൂന്ന് മണിയോടെ ബോട്ട് ജെട്ടിയിൽ എത്തി. ഭക്ഷണത്തിന് ശേഷം ലുലു മാളിലേക്ക്. രാത്രി 9.30 വരെ കാഴ്ചകളുടെ പുതിയ ലോകത്തു നിന്ന് നിരാശയോടെ മടക്കയാത്ര തുടങ്ങി. രാത്രി വളരുകയായിരുന്നു. അർധരാത്രി ഒന്നേ മുപ്പതോടെ വീടുകളുടെ സുരക്ഷിതത്വത്തിലേക്ക് തിരിച്ചെത്തി.
ആകാശവാണിയിലേക്കൊരു യാത്ര
ഒരു സ്വപ്നമായിരുന്നു ഞങ്ങൾക്കാ യാത്ര. റേഡിയോ എന്ന വാർത്താ മാധ്യമം നാടു നീങ്ങിയെങ്കിലും ഒരു കാലഘട്ടത്തിന്റെ ശബ്ദവും വെളിച്ചവും കരുത്തുമായിരുന്ന റേഡിയോയിലൂടെയുള്ള വാക്കും വരികളും ജനിക്കുന്നത് കാണാനായത് വലിയ ഭാഗ്യമായി കരുതുന്നു. പത്രങ്ങൾ ഇത്ര വിപുലമാകാത്ത കാലത്ത്, ദൃശ്യമാധ്യമങ്ങൾ ജനിച്ചിട്ടില്ലാത്ത കാലത്ത് ഏവരുടെയും വിവരങ്ങളിയാനുള്ള ഏക അത്താണിയായിരുന്നല്ലോ റേഡിയോ. ഈ കഥകളൊക്കെ ഞങ്ങൾ പറഞ്ഞു കേട്ടതാണ്. വാർത്തകളും നാടകങ്ങളും ചലച്ചിത്ര ഗാനങ്ങളും ഇത്ര ജനകീയമാക്കിയതും റേഡിയോകളാണ്. ആദ്യം രവീന്ദ്രനാഥാ ടാഗോറിനെ ഓർത്തുപോയി ഞങ്ങൾ . കാരണം അദ്ദേഹമാണല്ലോ ആകാശവാണി എന്ന പേരിട്ടത്. രണ്ടു കാറുകളിലായിരുന്നു ഈ യാത്ര. ഞങ്ങൾക്കൊപ്പം പ്രധാന അധ്യാപകൻ മണിമാഷ്, സുഹൈൽ മാഷ്, ലത്തീഫ് മാഷ്, ബീന ടീച്ചർ, ശുഹൈബ ടീച്ചർ, മണിമാഷിന്റെ ഭാര്യയായ ഉഷ ചേച്ചി എന്നിവരുണ്ടായിരുന്നു. യാത്രയിൽ ഞങ്ങൾക്കൊപ്പമില്ലെങ്കിലും മിനി ടീച്ചർ, വത്സല ടീച്ചർ, ഷമീന മറ്റധ്യാപകരും ഞങ്ങൾക്ക് മാനസികമായ പിന്തുണ വാഗ്ദാനം ചെയ്ത് എപ്പോഴുമുണ്ടായിരുന്നു. ആകാശവാണി ഞായറാഴ്ചകളിൽ പ്രക്ഷേപണം ചെയ്യുന്ന പൂക്കുട എന്ന പരിപാടിയിൽ അതിഥികളാവാൻ കഴിയുക എന്നു പറഞ്ഞാൽ വലിയ അഭിമാനം തന്നെയല്ലേ. വൈകാതെ ഞങ്ങളുടെ സ്‌കൂളിന്റെ പേരും അതിലൂടെ മുഴങ്ങും. വർണപ്പൂക്കുടചാർത്തി ഞങ്ങളുടെ ശബ്ദവും അതിലൂടെ അലയടിച്ചെത്തും. പരിപാടി അജന ടി.പിയും റിയാ ഫാത്തിമയും സാധിക സന്തോഷ്, ഖദീജ ലബീബ എന്നിവരുടെ പ്രാർഥനയോടെയാണ് തുടങ്ങിയത്.
രണ്ടാം ക്ലാസിലെ ഷാൻരാജ് ആരും നിസാരനല്ല എന്ന ഗുണപാഠമുൾക്കൊള്ളുന്ന കഥ പറഞ്ഞു. ഖദീജ ലബീബ, റിയാ ഫാത്തിമ, ഫാത്തിമ ഷിഫ, അൽഫിയ, അംന ദിയ, ഫാത്തിമ നജ, ദാന ഫാത്തിമ എന്നിവർ ചേർന്ന് അറബി സംഘഗാനം ആലപിച്ചു. ജൈവപച്ചക്കറി കൃഷിയുടെ പ്രാധാന്യം ലയ വി. ആംഗ്യപ്പാട്ടിലൂടെ ആവിഷ്‌ക്കരിച്ചു. ഹരിത വിദ്യാലയത്തെക്കുറിച്ച് പ്രയാണിന്റെ പ്രസംഗവും മാപ്പിളപ്പാട്ടിലിന്റെ ഇശലുമായി ഖദീജ ലബീബയുടെ മാപ്പിളപ്പാട്ടും ഇടശ്ശേരിയുടെ പൂതപ്പാട്ടിന് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തെ സാധിക സന്തോഷ് മോണോ ആക്ടിലൂടെ ആവിഷ്‌ക്കരിച്ചു. മറക്കാനാവാത്ത അനുഭവമായിരുന്നു അത്. പറഞ്ഞിട്ടും പറഞ്ഞിട്ടും അവസാനിക്കാതെ ഞങ്ങൾ മടക്കയാത്രയിലും ആ ഓർമയിൽ തന്നെയായിരുന്നു.
ഗണിത ക്ലാസ് അന്നൊരു ക്ലാസുണ്ടാകുമെന്ന് ശുഹൈബ ടീച്ചർ പറഞ്ഞിരുന്നു. എന്നും എത്ര ക്ലാസ് കാണുന്നു. അതുപോലെ ഒന്നെന്നേ കരുതിയുള്ളൂ. എന്നാൽ കണക്കിലൂടെ കാര്യം പറഞ്ഞ് റസാഖ് സാർ ഞങ്ങളെ അതിശയിപ്പിച്ചു. വയസ്സനായ ഒരാളെ പ്രതീക്ഷിച്ച ഞങ്ങൾക്കു മുന്നിലെത്തിയത് ഒരു കുട്ടി മാഷായിരുന്നു. പൊക്കമില്ലായ്മയാണ് എന്നുടെ പൊക്കമെന്നുപറഞ്ഞ കുഞ്ഞുണ്ണി മാഷിന്റെ വരികളിലൂടെ തുടങ്ങിയ റസാഖ് സാറിന്റെ ക്ലാസിൽ നിന്നാണ് വാച്ച് ഈസ് നോട്ട് വാച്ചല്ലെന്നും വാച്ച് എന്ന ഇംഗ്ലീഷ് വാക്കിലെ ഓരോ അക്ഷരങ്ങൾക്കും വ്യത്യസ്തമായ അർഥമുണ്ടെന്നും അദ്ദേഹം ഞങ്ങൾക്ക് വിവരിച്ച് തന്നു. മാഷിന്റെ ഡാൻസും ബിസ്‌ക്കറ്റ് കളിയും ഞങ്ങൾക്കേറെ ഇഷ്ടമായി.
സുപ്രഭാതത്തിലേക്ക്
റേഡിയോയുടെ മഹത്വമറിഞ്ഞ ഞങ്ങൾക്ക് പത്രങ്ങൾ ജനിക്കുന്ന കഥയറിയാനും ആകാംക്ഷയായി. തൊട്ടടുത്ത് തന്നെയാണല്ലോ സുപ്രഭാതം ദിനപത്രം. അവിടേക്കായിരുന്നു അടുത്ത യാത്ര. കുട്ടികളായ ഞങ്ങളെ സുപ്രഭാതത്തിലേക്ക് അടുപ്പിച്ചത് അതിലെ വിദ്യാപ്രഭാതമെന്ന പേജാണ്. വാർത്തകൾക്കപ്പുറത്ത് ഞങ്ങൾക്ക് പഠിക്കാനുള്ളതുകൂടി വിദ്യാപ്രഭാതം പേജിൽ നിന്ന് കിട്ടുന്നുണ്ട്. സുപ്രഭാതം ഞങ്ങളെ ഹൃദ്യമായി സ്വാഗതം ചെയ്തു. അതിന്റെ മാനേജിംഗ് എഡിറ്റർ നവാസ് പൂനൂരുമായി ഞങ്ങൾ ഒരഭിമുഖം തന്നെ നടത്തി. അദ്ദേഹം ഞങ്ങളോട് വാത്സല്യപൂർവം പെരുമാറി. കുറേ നിർദേശ ഉപദേശങ്ങൾ കൈമാറി. സുപ്രഭാതത്തിലെ ഫോട്ടോഗ്രാഫർ നിധീഷ് കൃഷ്ണൻ ഈ സംവാദത്തെ ക്യാമറയിൽ പകർത്തി. ചായയും പലഹാരവും കൂടിയായപ്പോൾ മധുരം ഇരട്ടിയായി. സുപ്രഭാതത്തിലെ എച്ച്. ആർ അഡ്വ......ഞങ്ങൾക്ക് അന്നത്തെ ദിനപത്രം തന്നാണ് ഞങ്ങളെ സ്വീകരിച്ചത്. ഞങ്ങൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിദ്യാ പ്രഭാതത്തിന്റെ എഡിറ്റർ ഇൻ ചാർജ് ഹംസ ആലുങ്ങലിനെയും പരിചയപ്പെട്ടു. നേരത്തെ സ്‌കൂളിൽ ഞങ്ങൾക്ക് ഗണിതക്ലാസെടുക്കാനെത്തിയ റസാഖ് എം. അബ്ദുല്ല സാറിനെ ഞങ്ങളവിടെ പരതിയെങ്കിലും കാണാനാവാത്തതിൽ നിരാശ തോന്നി. സുപ്രഭാതത്തിന്റെ എല്ലാ സെക്ഷനുകളിലും ഞങ്ങൾ ചുറ്റിനടന്നു കണ്ടു. എല്ലാവരെയും പരിചയപ്പെടുകയും ചെയ്താണ് മറക്കാനാവാത്ത ഓർമകൾ മനസിൽ സൂക്ഷിച്ച് ഞങ്ങൾ കോഫി ഹൗസിലേക്ക് യാത്രയായി
പ്രാദേശിക പത്രം
ഓണത്തിനൊരു മുറം പച്ചക്കറി
ഫറോക് : നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂളിലെ ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയുടെ ഉദഘാടനം പി ടി എ പ്രസിഡന്റും ഫറോക് മുൻസിപ്പാലിറ്റി കൗൺസിലർ ആയ ബിജു പി സ്കൂളിലെ സി സി ആർ ടി കൾച്ചറൽ ക്ലബ് അംഗങ്ങൾക്ക് കൈമാറി ഉദ്ഗാടനം ചെയ്തു . ഹെഡ് മാസ്റ്റർ കെ വീരമണികണ്ഠൻ അധ്യക്ഷത വഹിച്ചു . സുഹൈൽ ടി പദ്ധതി വിശദീകരിച്ചു. മലയാള മനോരമയുടെ നല്ലപാഠം പദ്ധതിയുടെ ഭാഗമായി കുട്ടികൾ അവരുടെ വീടുകളിൽ ഉണ്ടാക്കുന്ന പച്ചക്കറി തോട്ടത്തിൽ ഏറ്റവും മികച്ച തോട്ടത്തിനു സമ്മാനം നൽകുമെന്നും പ്രഖ്യാപിച്ചു. മുൻവർഷങ്ങളിൽ സി സി ആർ ടി കൾച്ചറൽ ക്ലബ്ബിന്റെ നേതൃത്തത്തിൽ സ്കൂളിൽ പച്ചക്കറി കൃഷി ചെയ്തിരുന്നു. അധ്യാപകരായ ടിപി മിനിമോൾ ,എ രാജു(കോ ഓർഡിനേറ്റർ) , കെ അബ്ദുൽ ലത്തീഫ് , പി കെ വാസില, ഷുഹൈബ ടി എന്നവർ നേതൃത്വം നൽകി.
സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനവും യാത്രയയപ്പും
ഫറോക്ക്: നല്ലൂർ നാരായണ എൽ.പി.ബേസിക് സ്കൂളിൻറെ 85ാം വാർഷികത്തോടനുബന്ധിച്ച് ബഹു. രാജ്യസഭാ എം.പി. കെ.കെ. രാഗേഷ് അനുവദിച്ച സ്മാർട്ട് ക്ലാസ്സ് റൂം ബേപ്പൂർ നിയോജക മണ്ഡലം എം.എൽ.എ. വി.കെ.സി. മമ്മദ്കോയ ഉദ്ഘാടനം ചെയ്തു. 35 വർഷത്തെ സേവനത്തിന് ശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന സ്കൂൾ പ്രധാനാധ്യാപകൻ കെ. വീരമണികണ്ഠൻ മാസ്റ്റർക്കുള്ള ഉപഹാര സമർപ്പണവും യാത്രയയപ്പ് സമ്മേളന ഉദ്ഘാടനവും ഫറോക്ക് മുൻസിപ്പൽ ചെയർപേഴ്സൺ പി. റുബീന നിർവ്വഹിച്ചു. രണ്ടു ദിവസങ്ങളിലായി റെയിൻബോ പ്രീപ്രൈമറി വിദ്യാർത്ഥികളുടെയും സ്കൂൾ വിദ്യാർത്ഥികളുടെയും വിവിധ കലാപരിപാടികൾ, നൃത്ത നൃത്ത്യങ്ങളും, മികവുത്സവം, ഇംഗ്ലീഷ് ഫെസ്റ്റ്, പൂർവ്വവിദ്യാർത്ഥികളുടെ ഗാനമേള എന്നിവ നടന്നു. വാർഷിക റിപ്പോർട്ട് സ്വാഗതസംഘം ജനറൽ കൺവീനർ പി. ബീന അവതരിപ്പിച്ചു. 85ാം വാർഷിക സുവനീർ മുൻസിപ്പൽ വൈസ് ചെയർമാൻ വി. മുഹമ്മദ് ഹസ്സൻ കോഴിക്കോട് ബി.പി.ഒ. സ്റ്റിവിക്ക് നൽകി പ്രകാശനം ചെയ്തു. ബാല(ബിൽഡിംഗ് ഒരു പഠനോപകരണം) സമർപ്പണവും മുൻ പ്രധാനാധ്യാപികയായ പത്മിനി ടീച്ചറെ പൊന്നാട അണിയിച്ച് ആദരിക്കലും ഫറോക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.കെ. ശോഭന നിർവ്വഹിച്ചു. എൽ.എസ്.എസ്. ജേതാവ് എം.എസ്. ധ്യാൻരാജിനുള്ള ഉപഹാരം വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ യു. സുധർമ്മയും മുൻ പ്രധാനാധ്യാപകരായ ഗോപിമാസ്റ്റർ, എൻ.ഹരിലാൽ, ഇ.എൻ. ഗംഗാധരൻ, ടി. മൂസ എന്നിവർ ഏർപ്പെടുത്തിയ എൻറോവ്മെൻറ് വിതരണം ആരോഗ്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി. നുസ്റത്തും നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനം സ്കൂൾ മാനേജർ ടി.കെ. പാത്തുമ്മ ടീച്ചർ നിർവ്വഹിച്ചു. കൗൺസിലർമാരായ സബിതാ ഹബീബ്, തിയ്യത്ത് ഉണ്ണികൃഷ്ണൻ, മുൻ പ്രധാനാധ്യാപകരായ എൻ.ഹരിലാൽ, ഇ.എൻ. ഗംഗാധരൻ, ടി.ജെ. രാധാമണി, സ്റ്റാഫ് പ്രതിനിധി ടി.പി. മിനിമോൾ, എം.പി.ടി.എ. ചെയർപേഴ്സൺ സജിത വി., വിദ്യാർത്ഥി പ്രതിനിധി കുമാരി സാധിക സന്തോഷ് എം., എന്നിവർ ആശംസകളർപ്പിച്ചു. വിരമിക്കുന്ന ഹെഡ്മാസ്റ്റർ കെ. വീരമണികണ്ഠൻ മറുമൊഴി നടത്തി. പി.ടി.എ. പ്രസിഡണ്ട് പി. ബിജു അധ്യക്ഷതവഹിച്ച ചടങ്ങിൽ സ്വാഗതസംഘം ചെയർമാൻ പി. പ്രവീൺ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ടി.സുഹൈൽ നന്ദിയും പറഞ്ഞു.
കെ.അബ്ദുൽ ലത്തീഫ് കൺവീനർ, പബ്ലിസിറ്റി കമ്മിറ്റി
ടി. സുഹൈൽ
കൺവീനർ, പ്രോഗ്രാം
ഫോട്ടോ കാപ്ഷൻ: നല്ലൂർ നാരായണ എൽ.പി.ബേസിക് സ്കൂളിൻറെ വാർഷികാഘോഷവും സ്മാർട്ട് ക്ലാസ്റൂം ഉദ്ഘാനവും വി.കെ.സി. മമ്മദ്കോയ എം.എൽ.എ. നിർവ്വഹിക്കുന്നു.
2018-19 പ്രവേശനോത്സവം
ബാഗുകള് വിതരണം ചെയ്തുു
ഫറോക്ക് - നല്ലൂര് നാരായണ എല് പി ബേസിക് സ്കൂളിലെ പ്രവശനോത്സവത്തോടനുബന്ധിച്ച് ഈ വര്ഷം പുതുതായി ഒന്നാംതരത്തിലേക്ക് പ്രവേശനം നേടിയ 75 വിദ്യാര്ത്ഥികള്ക്കും കിറ്റെക്സ് സ്കൂബിഡെയുടെ ബാഗുകള് സ്കൂള് മാനേജ്മെന്റ് വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം സ്കൂള് മാനേജര് ടി കെ പാത്തുമ്മ നിര് വഹിച്ചു. മുന് പ്രധാനധ്യാപകന് കെ വീരമണികണ്ഠന്, പിടി എ പ്രസിഡണ്ട് പി ബിജു, കൌണ്സിലര് പി ലത്തീഫ്, തിയ്യത്ത് ഉണ്ണികൃഷ്ണന്, ടി പി മിനിമോള് , ടി ശുഹൈബ എന്നവര് സംസാരിച്ചു. പ്രധാനധ്യാപകന് ടി സൂഹൈല് സ്വാഗതവും എസ് വത്സലകുുമാരിയമ്മ നന്ദിയും പറഞ്ഞു
മരുവത്കരണവിരുദ്ധ ദിനം
ഫറോക്ക്: ലോക മരുവത്കരണവിരുദ്ധ ദിനത്തോടനുബന്ധിച്ച് നല്ലൂർ. നാരായണ എൽ പി ബേസിക് സ്കൂളിലെ വിദ്യാർഥികൾക്കു വൃക്ഷത്തൈകൾ വിതരണം ചെയ്തു. എസ് ആർ ജി കൺവീനർ ടി പി മിനി മോൾ വിതരണ ഉദ്ഘാടനം നിർവഹിച്ചു. പരിസ്ഥിതി ക്ലബ് കൺവീനർ കെ അബ്ദുൽ ലത്തീഫ്, നി ബീന, പി കെ ആയിഷ , കെ ബീന എന്നിവർ സംബന്ധിച്ചു. പ്രധാന അധ്യാപകൻ ടി സുഹൈൽ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി
84-ാം സ്കൂൾ വാർഷികാഘോഷവും സ്മാർട്ട് ക്ലാസ്റൂം ഉദ്ഘാടനം
ഫറോക്ക് : നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂളിൻറെ 84-ാം വാർഷികവും റെയിൻബോ നഴ്സറിയുടെ രണ്ടാം വാർഷികവും സ്കൂൾ സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം , സ്കൂളിലെ കുട്ടികളുടെ ആകാശവാണി എന്നിവയുടെ ഉദ്ഘാടനം സ്കൂൾ വിദ്യാർത്ഥികളുടെയും നഴ്സറി വിദ്യാർത്ഥികളുടെയും കലാപരിപാടികൾ എന്നിവയും നടന്നു. കുട്ടികളുടെ ആകാശവാണിയുടെ മാതൃക സഫിയ മിൻഹ, നിരജ്ഞന മോഹൻ, ഫാത്തിമ നേഹ, അനുശ്രീ, ഫാത്തിമ റിഫ എന്നിവർ ചേർന്ന് അവതരിപ്പിച്ചു. സ്കൂൾ വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം മുൻസിപ്പാലിറ്റി വികസന സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സബീന മൻസൂർ നിർവഹിച്ചു. കുട്ടികളുടെ ആകാശവാണി പദ്ധതിയുടെ ഉദ്ഘാടനം ആരോഗ്യ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ടി.നുസ്റത്തും സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം ഫറോക്ക് സർവ്വീസ് സഹകരണ ബാങ്ക് ഡയറയക്ടർ പ്രഭാകരൻ, എൻഡോവ്മെൻറ് വിതരണം സ്കൂൾ മാനേജർ ടി.മൂസമാസ്റ്റർ , ടാലൻറ് ടെസ്റ്റ് വിജയികൾക്കുള്ള സമ്മാനങ്ങൾ കോഴിക്കോട് ബി.പി.ഒ പി.പി.സൈതലവി, കലാ പരിപാടികളിലെ സമ്മാനങ്ങൾ കൗൺസിലർമാരായ പി.ബിജു, അബ്ദുൽ ലത്തീഫ് എന്നിവർ വിതരണം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ കെ.വീരമണികണ്ഠൻ സ്വാഗതവും പിടി.എ പ്രസിഡണ്ട് പി. പ്രവീൺകുമാർ അദ്ധ്യക്ഷത യും എം പിടിഎ പ്രസിഡണ്ട് വിജിത കുമാരി, സ്കൂൾ കലാ കൺവീനർ എസ് വത്സലകുമാരിയമ്മ, സ്റ്റാഫ് സെക്രട്ടറി പി.ബീന, സ്കൂൾ ലീഡർ മുഹമ്മദ് ജലാൽ എന്നിവർ സംസാരിച്ചു. ചിത്ര രചനാ ക്യാമ്പ്
വിദ്യാർത്ഥികളിൽ ചിത്ര രചന കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി സി.സി.ആർ.ടികൾച്ചറൽ ക്ലബിൻറെയും സയൻസ് ക്ലബ്ബിൻറെയും ആഭിമുഖ്യത്തിൽ ഓസോൺ മാസാചരണത്തിൻറെ ഭാഗമായി ചിത്ര രചനാ പരിശീലനം നൽകി. പ്രശസ്ത ചിത്ര കലാ അദ്ധ്യാപകനും സ്കൂൾ പൂർവ്വ വിദ്യാർത്ഥിയുമായ ജീവാനന്ദൻ മാസ്റ്ററാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിയത്. വിദ്യാർത്ഥികൾ തയ്യറാക്കിയ ചിത്രങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു. ഓസോൺ ദിനാചരണം
നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂളിൽ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിൻറെയും സ്കൂൾ സി.സി.ആർ.ടി. കൾച്ചറൽ ക്ലബ്, ശാസ്ത്രക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഓസോൺ സംരക്ഷണത്തിൽ വിദ്യാർത്ഥികളുടെ പങ്ക് എന്ന വിഷയത്തിൽ ഓസോൺ മാസാചരണം സംഘടിപ്പിച്ചു. പരിപാടികളുടെ സമാപനമായി വിദ്യാർത്ഥികൾക്ക് ചിത്രരചനാ ക്യാമ്പ് സംഘടിപ്പിച്ചു. ചിത്രകലാ അധ്യാപകനായ ജീവനാന്ദൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ.വീരമണികണ്ഠൻ അധ്യക്ഷത വഹിച്ചു. സി.സി.ആർ.ടി ക്ലബ് കൺവീനർ ടി.സുഹൈൽ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി. ബീന നന്ദിയും പറഞ്ഞു. അസിസ്റ്റൻറ് കോ ഓർഡിനേറ്റർ കെ.അബ്ദുൽ ലത്തീഫ് , ശാസ്ത്ര ക്ലബ് കൺവീനർ എസ്. വത്സലകുമാരി അമ്മ , ടി.പി. മിനിമോൾ, പി.കെ ആയിശ, . ജി. പ്രബോധിനി, നിരഞ്ജന മോഹൻ എന്നവർ സംസാരിച്ചു. മാസചരണത്തിൻറെ ഭാഗമായി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ഓസോൺ സംരക്ഷണം എന്ന വിഷയത്തിൽ അബ്ദുൾ റഹീം , നജീബ് എങ്ങാട്ടിൽ എന്നവരുടെ പ്രകൃതി നശീകരണം, ഓസോൺ പാളിയുടെ നശീകരണം, തുടങ്ങിയ വിഷയങ്ങളിലെ ഫോട്ടോ പ്രദർശനം. സംഘടിപ്പിച്ചു. ഓസോൺ എന്ത് എന്തിന് എന്ന വിഷയത്തൽ നിരഞ്ജന മോഹൻ പ്രഭാഷണം, നിർവഹിച്ചു. കൂടാതെ വിദ്യാർത്ഥികൾക്കായി ഓസോൺ നശിക്കുന്നതിനെ കുറിച്ചുള്ള ഡോക്യുമെൻറി പ്രദർശനം സംഘടിപ്പിച്ചു. യുറീക്കാ വിജ്ഞാനോത്സവം
പഞ്ചായത്ത് തല യുറീക്കാ വിജ്ഞാനോത്സവത്തിൽ എൽ.പി. വിഭാഗത്തിൽ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള ദേവൻമാസ്റ്റർ മെമ്മോറിയൽ ട്രോഫി ഇത്തവണയും നേടി ഞങ്ങളുടെ ആധിപത്യം നിലനിർത്തി. സ്കൂളിനെ പ്രതിനിധീകരിച്ചുകൊണ്ട് അഞ്ച് വിദ്യാർത്ഥികളായിരുന്നു വിജ്ഞാനോത്സവത്തിൽ പങ്കെടുത്തിരുന്നത്.
മുൻസിപ്പാലിറ്റി തല വായനാവസന്തം
കരുവൻതിരുത്തി : കോഴിക്കോട് ബി.ആർ.സിയുടെ നേതൃത്വത്തിൽ ബി.എം.ഒ.യു.പി സ്കൂളിൽ വച്ച് നടന്ന ഫറോക്ക് മുൻസിപ്പാലിറ്റി തല വായനാവസന്തം പരിപാടിയിൽ മൂന്നു വിദ്യാർത്ഥികൾ പങ്കെടുക്കുകയും എറ്റവും കൂടുതൽ പോയിൻറ് നേടി നമ്മുടെ വിദ്യാലയം ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. പ്രശസ്ത സാഹിത്യകാരനായ ഗോപി പുതുക്കോടിൻറെ കൂടെ ഒരു ദിവസം ചിലവഴിക്കാനുള്ള സുവർണ്ണാവസരം ഈ സ്കൂളിലെ ധ്യാൻ രാജ്, ഫാത്തിമ നേഹ എന്നിവർക്ക് ലഭിച്ചു.
പരിസ്ഥിതി പ്രദർശനം
വിദ്യാർത്ഥികളിൽ പ്രകൃതി സംരക്ഷണത്തിൻറെ ആവശ്യകത മനസ്സിലാക്കുന്നതിനും പ്രാദേശിക ചരിത്രം മനസ്സിലാക്കുന്നതിനുമായി അബ്ദുറഹീം ചാലിയം, യൂനുസ് കടലുണ്ടി, നജീബ് ഏങ്ങാട്ടിൽ എന്നിവരുടെ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു. പരിസ്ഥിതി ദിനത്തോടനൂബന്ധിച്ചും ഓസോൺ ദിനത്തോടനുബന്ധിച്ചും പരിസ്ഥിതി പ്രദർശനം സംഘടിപ്പിച്ചിരുന്നു.
സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ്
സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ് മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഇലക്ട്രോണിക് വോട്ടിങ്ങ് മിഷൻ ഉപയോഗിച്ചായിരുന്നു നടത്തിയത്. തിരഞ്ഞെടുപ്പിന് സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിക്കുകയും ശേഷം വിവിധ സ്ഥാനാർത്ഥികളുടെ ചിഹ്നം ഉപയോഗിച്ച് വിദ്യാർത്ഥികൾ നടത്തിയ പരസ്യ പ്രചരണങ്ങളും നിശബ്ദ പ്രചരണവും കൊണ്ട് ആവേശകരമായിരുന്നു. പൂർണ്ണമായും സ്കൂൾ വിദ്യാർത്ഥികൾ തന്നെ നിയന്ത്രിച്ച ഈ തിരഞ്ഞെടുപ്പ് മറ്റു വിദ്യാലയങ്ങൾക്കും മാതൃകയാണ്. ഓരോ ക്ലാസുകളെ ഓരോ വാർഡുകളാക്കി ഇലക്ടോണിക്ക് വോട്ടിങ്ങ് യന്ത്രത്തിൽ വോട്ട് രേഖപ്പെടുത്തി 'ബീപ്പ്' ശബ്ദം കേൾക്കുന്നതോടെ ഒരു വോട്ടിങ്ങ് പൂർത്തിയായി. വോട്ടെണ്ണലിനു ശേഷം അസംബ്ലിയിൽ പ്രധാനമന്ത്രി, ഉപ പ്രധാനമന്ത്രി, ആരോഗ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവർ സത്യപ്രതിജ്ഞ ചെയ്തു അധികാരമെറ്റെടുത്തു. ഫസ്റ്റ് എയിഡ് ബോക്സ്
പഠനത്തോടൊപ്പം ആതുരസേവനത്തിനും തയ്യാറായി സമൂഹത്തിന് മാതൃകയായിരിക്കുകയാണ് ഫറോക്ക് നല്ലൂർ നാരായണ എൽ.പി.ബേസിക് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികൾ. പ്രഥമശുശ്രൂഷയുടെ പാഠഭാഗങ്ങൾ മനസ്സിലാക്കിയാണ് വിദ്യാർത്ഥികൾ ഓരോരുത്തരും സ്വന്തം വീടുകളിൽ ഫസ്റ്റ് എയിഡ് ബോക്സ് സ്ഥാപിക്കുക എന്ന പ്രതിജ്ഞ എടുത്തിട്ടുള്ളത്. പെട്ടെന്നുള്ള അപകടങ്ങളിൽ പെട്ടവർക്ക് ഉചിതമായ ചികിത്സ നൽകാനും അവർ പരിശീലിച്ചിട്ടുണ്ട്. നാലാം തരം പരിസര പഠനത്തിലെ കൂട്ടൂകാർക്കൊരു കരുതൽ എന്ന പാഠത്തോടനുബന്ധിച്ച പഠനപ്രവർത്തനമായാണ് ഈ പദ്ധതി ആരംഭിച്ചത്. കുട്ടികൾക്ക് ഫസ്റ്റ് എയ്ഡ് ബോക്സ് തയ്യാറാക്കാൻ അവരുടെ രക്ഷിതാക്കളിൽ നിന്നും പൂർണ്ണ സഹകരണമാണ് ലഭിച്ചിട്ടുള്ളത്. ഓരോരുത്തരുടെയും ക്വിറ്റിൽ പരമാവധി മരുന്നുകൾ ശേഖരിക്കാൻ വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട്. ഒരു ക്ലാസ് പ്രവർത്തനത്തിന് ഇത്രമേൽ സ്വീകാര്യത ലഭിച്ചത് ഭാവി പൗരൻമാർക്ക് സമൂഹത്തോടുള്ള പ്രതിബദ്ധതയാണ് സൂചിപ്പിക്കുന്നത്. വാഹനാപകടത്തിൽ പെടുന്നവർക്ക് മതിയായ പ്രാഥമിക ചികിത്സ നൽകുകയോ ആശുപത്രിയിൽ എത്തിക്കുകയോ ചെയ്യാതെ സ്വന്തം കാര്യം നോക്കി പോകുന്ന സംഭവങ്ങൾ വർദ്ധിക്കുന്ന ഈ കാലത്ത് സമൂഹത്തിനോടുള്ള പ്രതിബദ്ധത നിർവഹിക്കാൻ തയ്യാറായിരിക്കുകയാണ് ഈ കൊച്ചു വിദ്യാർത്ഥികൾ. നേരത്തെ സ്കൂളിൽ ഒഴിവു സമയത്ത് സംസ്ഥാന കൃഷിവകുപ്പിൻറെ സഹകരണത്തോടെ കൃഷിത്തോട്ടം ഒരുക്കുകയും അതിൽ നിന്നും മികച്ച വിളവെടുപ്പ് നടത്തി മാതൃക കാണിക്കുകയും അതിന് നേതൃത്വം നൽകുകയും ചെയ്തവരാണ് ഇവർ. അത് മാതൃകയാക്കി പലരും രക്ഷിതാക്കളുടെ സഹായത്തോടെ സ്വന്തം വീടുകളിലും പച്ചക്കറിത്തോട്ടം തയ്യാറാക്കിയിട്ടുണ്ട്. ഹെഡ്മാസ്റ്റർ ഉൾപ്പെടെയുള്ള അദ്ധ്യാപകരുടെയും അകമഴിഞ്ഞ പ്രോത്സാഹനമാണ് ഈ പദ്ധതികൾ വിജയിക്കാൻ കഴിഞ്ഞിട്ടുള്ളത്. നാലാം തരം അദ്ധ്യാപകരായ ടി.പി.മിനിമോൾ, എസ്. വൽസലകുമാരിയമ്മ,ടി.സുഹൈൽ. കെ.അബ്ദുൽ ലത്തീഫ്, പി.ബീന, കെ.വീരമണികണ്ഠൻ എന്നിവർ നേതൃത്വം നൽകി. കാശുണ്ടോ കീശയിൽ
ബാലഭൂമിയിലെ മാർച്ച് മൂന്നാം ലക്കത്തിൽ 'കാശുണ്ടോ കീശയിൽ' എന്ന ലേഖനത്തിൽ ഈ വിദ്യാലയത്തിലെ മുഹമ്മദ് ജലാൽ.പി, നിരജ്ഞന മോഹൻ, മുക്താർ ബാദുഷ, സഫിയ മിൻഹ, ധ്യാൻ രാജ്, റിയ റോസ്, മുഹമ്മദ് ഇഹ്സാൻ എന്നീ കുട്ടികളുമായുള്ള അഭിമുഖം ആയിരുന്നു.
സ്കൂളിലെ എല് എസ് എസ് ജേതാക്കള്'
വര്ഷം വിദ്യാര്ത്ഥിയുടെ പേര് ഫോട്ടേ
2017-18 ഹംനദിയ ടി
2016-17 ധ്യാന് രാജ് എം എസ്
2013-14 സഞ്ജയ് സി
2013-14 ആരതി എം
2012-13 തീര്ത്ഥ വിനോദ്
2010 നന്ദിത സുഭാഷ് വി
2010 ശ്രീഹരി
2010 കാവ്യ ദിലീപ്
2010 മനീഷ ഇ
2009 അര്ച്ചന
2009 ശ്രീഷ്മ
2008 വൃന്ദ
2008 ജിബിന്
2008 ആദില് മുബാറക്
2007 ആര്യനന്ദ
2007 ആരതി
2007 ഹര്ഷ
2007 നീത സുഭാഷ് വി
2007 ഹസ്സന് അമാന് പി ഇ
2006 അനുജാ ലക്ഷ്മി
2006 അമ്പിളി
2006 അക്ഷയ്
2006 അനന്യ എം കെ
2006 ഹൃദ്യ യു വി
ലോകകപ്പ് പ്രവചന മത്സരം സമ്മാനം നൽകി
ഫറോക്ക്: നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ വിദ്യാർത്ഥികൾക്കായി സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച ഫിഫ ലോക കപ്പ് പ്രവചന മത്സരത്തിൽ പങ്കെടുത്ത് ശരിയുത്തരം പ്രവചിച്ച 37 പേരിൽ നിന്നും നറുക്കെടുപ്പിൽ രണ്ടാം തരം വിദ്യാർത്ഥി മുഹമ്മദ് മിൻഷാദിന് പ്രധാനധ്യാപകൻ ടി സുഹൈൽ പുട്ബോൾ സമ്മാനമായി നൽകി. ഫറോക്ക് ചുങ്കം ലിയ ട്രാവൽസ് പ്രൊപ്പൈറ്റർ മുഹമ്മദ് ആസിഫാണ് സമ്മാനം സ്പോണസർ ചെയ്തത്. അബ്ദുൽ ലത്തീഫ് കെ ,വിദ്യാർത്ഥികളായ മുഹമ്മദി നദീം, അനന്യ, മുഹമ്മദ് റമീസ്, ഫാത്തിമ തൻഹ എന്നിവർ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി