ആദ്യാക്ഷരമുറ്റം

Schoolwiki സംരംഭത്തിൽ നിന്ന്
13:25, 30 ജൂലൈ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16406 (സംവാദം | സംഭാവനകൾ) (തിരുത്ത്)

ഞാൻ ആദ്യാക്ഷരം കുറിച്ച് സരസ്വതി ക്ഷേത്രം .തളിക്കര എൽ പി സ്കൂൾ. ആഓർമ്മകൾ എത്ര മധുരതരം!ആരുടെയും ജീവിതത്തിലും മറക്കാനാവാത്ത കാലം.എത്രയെത്ര കുട്ടുകാർ! എത്രയെത്ര അനുഭവങ്ങൾ! ആരെല്ലാം പിന്നീട് ആരായി തീർന്നാലും അതിൻറെ പിന്നിൽ പ്രാഥമിക വിദ്യാലയത്തിലെ അധ്യാപകരുടെ സ്വാധീനം കാണാം... എനിക്ക് മറക്കാനാവില്ല പാർവതി ടീച്ചറെ, കുറുപ്പുസാറിനെ ,ത്രേസ്യാമ്മ ടീച്ചറെ ,വിജയൻ മാഷിനെ, നാരായണി ടീച്ചർ ഒന്നാം ക്ലാസിലെ ഓലചിന്തിച്ചിരുന്ന് ബാലപാഠം കുറിച്ച ഓർമ്മകൾ...കല്യാണി അമ്മയുടെ റവയും പാലും അത്രത്തോളം രുചിയുള്ള വിഭവം ഇന്നും അനുഭവപ്പെടുന്നില്ല...ഇന്ത്യയുടെ ഭൂപടം വരച്ച്. സംസ്ഥാനങ്ങൾ അടയാളപ്പെടുത്താൻ പഠിപ്പിച്ച കുറുപ്പുസാറിന്റെ ക്ലാസ് മനസ്സിൽ ഇന്നും മായാതെ കിടപ്പുണ്ട്. അധ്യാപക-വിദ്യാർഥി ബന്ധത്തിൽ ഉപരി ലഭിച്ച സ്നേഹവും വാത്സല്യവും പിൽക്കാലത്തുള്ള വളർച്ചയിൽ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. മോനേ പഠിപ്പിക്കണം അവന് ബുദ്ധിയുണ്ട്. പിതാവ്നോട് വീട്ടിൽ വന്നു പാർവതി ടീച്ചർ പറഞ്ഞത് എനിക്ക് നൽകിയ പ്രചോദനമാണ്. എന്നെ ഞാനാക്കിയത് ഞാൻ കടപ്പെട്ടിരിക്കുന്നു എൻറെ അധ്യാപകരോട്....

വിപി കുഞ്ഞബ്ദുല്ല മാസ്റ്റർ

"https://schoolwiki.in/index.php?title=ആദ്യാക്ഷരമുറ്റം&oldid=435163" എന്ന താളിൽനിന്ന് ശേഖരിച്ചത്