ജി എൽ പി എസ് വെണ്ടുവഴി
................................
ജി എൽ പി എസ് വെണ്ടുവഴി | |
---|---|
വിലാസം | |
KARUKADOM P.O. , 686691 | |
സ്ഥാപിതം | 1968 |
വിവരങ്ങൾ | |
ഫോൺ | 04852822960 |
ഇമെയിൽ | govtlpsvenduvazhy1958@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 27333 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | കോതമംഗലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം & English |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | RESHEED T S |
അവസാനം തിരുത്തിയത് | |
03-12-2017 | GLPS VENDUVAZHY |
ചരിത്രം
എറണാകുളം ജില്ലയിൽ കോതമംഗലം താലൂക്കിൽ കോതമംഗലം മുൻസിപ്പാലിറ്റിയിലെ വെണ്ടുവഴി എന്ന കൊച്ചു ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം 1968 ജൂണ് 1നു പ്രവർത്തനം ആരംഭിച്ചു.വെളളക്കാമററം കുടുംബം നൽകിയ സ്ഥലത്താണ് പ്രവർത്തനം ആരംഭിച്ചത്. കുറച്ച് കാലത്തിന് ശേഷമാണ് ഇപ്പോൾ സ്ഥിതി ചെയുന്ന സ്ഥലത്തേക്കു മാറ്റി പ്രവർത്തനം ആരംഭിച്ചത് .2005 ൽ ടൈൽസ് വിരിച്ച പുതിയ ഇരുനിലകെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു.സമൂഹത്തിലെ എല്ലാവിഭാഗത്തിലും പെട്ട കുട്ടികൾ ഈ വിദ്യാലയത്തിൽ അധ്യയനം നടത്തുന്നു.ഈ സ്കൂളിനോടനുബന്ധിച്ച് പ്രീപ്രൈമറിയും പ്രവർത്തിക്കുന്നു. അനേകായിരം വിദ്യാർത്ഥികൾക്ക് അക്ഷരത്തിന്റെ വെളളി വെളിച്ചം പകർന്ന് നൽകിയ ഈ വിദ്യാലയം ഈ വർഷം സുവർണ ജൂബിലി ആഘോഷിക്കുകയാണ്.ഈ സ്കൂൾ നിലനിർത്തുവാനും ഇതിന്റെ ഇന്നേവരെയുള്ള പുരോഗതിക്കും ഇന്നാട്ടിലെ എല്ലാ ആളുകളുടേയും പൂർവ്വ വിദ്യാർത്ഥികളുടേയും അദ്ധ്യാപക രക്ഷാകർതൃ സമിതി അംഗങ്ങളുടേയും വിരമിച്ചവരും മൺമറഞ്ഞവരുമായ അധ്യാപകരുടേയും കൂട്ടായ സഹായസഹകരണങ്ങൾ ഉണ്ടായിട്ടുണ്ട്. ധാരാളം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടും പാഠ്യ-പാഠ്യേതര രംഗങ്ങളിൽ ഈ വിദ്യാലയം ജില്ലയിലെ പ്രമുഖ വിദ്യാലയങ്ങൾകൊപ്പം മുൻപന്തിയിൽ തന്നെ നിൽക്കുന്നു.
ഭൗതികസൗകര്യങ്ങൾ
ടൈൽസ് ഇട്ട ഇരുനിലകെട്ടിടം. വിശാലമായ മുറ്റം . ഓഫീസ് റൂം. ഡിജിറ്റൽ ക്ലാസ് റൂമുകൾ , ഡിജിറ്റൽ ലൈബ്രറി.ക്ലാസ് ലൈബ്രറി, കംപ്യൂട്ടർ ലാബ്. ഓപ്പൺ എയർ സ്റ്റേജ്. പാചകപ്പുര. സ്റ്റോർ റൂം. ടോയ് ലറ്റ് .സ്കൂളിനോട് ചേർന്ന കുട്ടികൾക്ക് അനുയോജ്യമായതും മനോഹരമായതുംമായ ഒരു ജൈവ വൈവിധ്യ ഉദ്യാനവും ഉണ്ട്. നിലവിൽ 2 കെട്ടിടങ്ങളിലായി പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെ നല്ലരീതിൽ പ്രവർത്തിക്കുന്നുണ്ട്.ഉച്ചഭക്ഷണപരിപാടി നടത്തൂനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}