ജോർജിയൻ അക്കാ‍ഡമി ഇ. എം എച്ച്. എസ് തിരുവാങ്കുളം

21:50, 29 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sijochacko (സംവാദം | സംഭാവനകൾ)

.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജോർജിയൻ അക്കാ‍ഡമി ഇ. എം എച്ച്. എസ് തിരുവാങ്കുളം
വിലാസം
പി.ഒ,
എറണാകുളം
,
എറണാകുളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ് വിദ്യാലയം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
29-12-2021Sijochacko



ആമുഖം

എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറ-തിരുവാങ്കുളം-പാതയിൽ ഹിൽപാലസിനടുത്ത് യാക്കോബായ സുറിയാനി സഭയുടെ കൊച്ചി ഭദ്രാസനാസ്ഥാനമായ ക്യംതാ സെമിനാരി കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണ് ജോർജ്ജിയൻ അക്കാഡമി ഇംഗ്ലീഷ് മീഡിയം ഹൈസ്ക്കൂൾ.സ്ഥാപകമാനേജരായിരുന്ന കാലം ചെയ്ത,അഭിവന്ദ്യ ഡോ.തോമസ് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്തായുടെ ശ്രമഫലമായി,1983 ജൂൺ 6ംതീയതി ഈ വിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിച്ചു.തുടർന്ന് 1985,1993,2004 വർഷങ്ങളിൽ യഥാക്രമം എൽ.പി.,യു.പി.,എച്ച്.എസ് വിഭാഗങ്ങൾക്ക് അംഗീകാരം ലഭിച്ചു. സാധാരണക്കാരുടെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകുക എന്ന കാഴ്ചപ്പാടോടെ ആരംഭിച്ച ഈ സ്ഥാപനത്തിൽ ഇപ്പോൾ 1300 കുട്ടികൾ പഠിക്കുന്നു. 68 സ്റ്റാഫംഗങ്ങൾ സേവനം ചെയ്യുന്നു.2004 ൽ ഹൈസ്ക്കൂൾ വിഭാഗത്തിന് അംഗീകാരം ലഭിച്ചതിനുശേഷം തുടർച്ചയായി എല്ലാവർഷവും എസ്.എസ്.എൽ.സി യ്ക്ക് 100% വിജയം കരസ്ഥമാക്കി വരുന്നു.കൂടാതെ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഗ്രേഡിംഗ് സമ്പ്രദായം ആരംഭിച്ച വർഷം ജില്ലയിൽ 100% വിജയം കരസ്ഥമാക്കിയ 5 സ്ക്കൂളുകളിൽ ജോർജ്ജിയൻ അക്കാഡമിയും ഉൾപ്പെടുന്നു.പഠനത്തോടൊപ്പം പാഠ്യേതര രംഗങ്ങളിലും ജില്ലാ,സംസ്ഥാനതലങ്ങളിലും വിജയികളാകാൻ ഇവിടുത്തെ വിദ്യാർത്ഥികൾക്ക് സാധിച്ചിട്ടുണ്ട്. ആധുനിക സൗകര്യങ്ങളോടുകൂടിയ ലാബുകൾ ,സ്ക്കൂൾ കെട്ടിടം എന്നിവയോടൊപ്പം കലാ-സാംസ്കാരിക രംഗങ്ങളിൽ മികച്ച പരിശീലനത്തിന് പ്രത്യേകം ടീച്ചേഴ്സിനെ മാനേജ്മെന്റ് നിയമിച്ച് കുട്ടികൾക്ക് പരിശീലനം നൽകിവരുന്നു.ഇപ്പോൾ സ്ക്കൂളിന്റെ മാനേജരായി കൊച്ചി മെത്രാപ്പോലീത്ത അഭിവന്ദ്യ ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായും,അഡ്മിനിസ്ട്രേറ്റായി റവ.ഫാ.ഇമ്മാനുവേൽ അബ്രഹാമും,ഹെഡ്മാസ്റ്ററായി ശ്രീ.വി.എം.ഉലഹന്നാനും,അസിസ്റ്റന്റ് ഹെഡ്മാസ്റ്ററായി റവ.ഫാ.ജോഷി മാത്യുവും സേവനം ചെയ്യുന്നു


നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

മേൽവിലാസം