സെന്റ് ജെമ്മാസ് ജി. എച്ച്. എസ്. എസ്. മലപ്പുറം

15:45, 27 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18014 (സംവാദം | സംഭാവനകൾ)


മലപ്പുറത്തിനെ അക്ഷര വഴികളിലൂടെ നടക്കാന്‍ പഠിപ്പിച്ച പ്രമുഖ വിദ്യാലയങ്ങളിലൊന്നാണ് സെന്റ്ജെമ്മാസ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്ക്കൂള്‍ . ഇവിടുത്തെ സംസ്കാരത്തെ രൂപപ്പെടുത്തുന്നതില്‍ ഗണ്യമായ സംഭാവനകള്‍ നല്‍കിയ വിശ്വ വിദ്യാലയമാണിത് . ജ്ഞാന ദാഹികളായ തലമുറകള്‍ ഇതിലൂടെ നിരന്തരം കടന്നു പോകുമ്പോള്‍ സമൂഹത്തിന്റെ ഒരു സ്പന്ദമായി നിലനില്‍ക്കാന്‍ ഈ വിദ്യാലയത്തിന് എന്നും സാധിക്കുന്നു.

സെന്റ് ജെമ്മാസ് ജി. എച്ച്. എസ്. എസ്. മലപ്പുറം
വിലാസം
മലപ്പുറം

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ഗീഷ്
അവസാനം തിരുത്തിയത്
27-07-201718014



ഈ വിദ്യാലയത്തിന് ഹരിശ്രീ കുറിച്ചത് 1933-ല്‍ ഒരു എല്‍ . പി സ്ക്കൂളായിട്ടാണ് . ക്രമേണ യു. പി സ്ക്കൂളായി ഉയര്‍ന്നു. 1977- ല്‍ നഴ്സറി വിഭാഗം ആരംഭിച്ചു. 1982- ല്‍ ഗേള്‍സ് ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു . 2000-ല്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിന് തുടക്കമായി . ഫാദര്‍ റംസാനിയുടെ നേതൃത്വത്തില്‍ ജന്മമെടുത്ത ഈ വിദ്യാലയത്തിന്റെ ഭരണ സാരഥ്യം സിസ്റ്റേഴ്സ് ഒാഫ് ചാരിറ്റി എന്ന സന്യാസ സമൂഹം 1943 ലാണ് ഏറ്റെടുക്കുന്നത്.


കോഴിക്കോട് പ്രൊവിന്‍സിന് കീഴില്‍ ഹോളി റെഡിമേഴ്സ് എഡ്യുക്കേഷണല്‍ ഏജന്‍സിയുടെ പ്രാഥമിക ചുമതലയില്‍ ഈ സ്ഥാപനം പ്രവര്‍ത്തിച്ചു വരുന്നു. ആര്‍ഷ ഭാരത സംസ്കാരത്തില്‍ അടിയുറച്ചു നിന്നുകൊണ്ടുള്ള വ്യക്തിത്വ രൂപവത്കരണം ഈ വിദ്യാലയം ലക്ഷ്യം വയ്ക്കുന്നു. ആരോഗ്യത്തോടെ വളര്‍ന്ന് വിജ്ജാനം ആര്‍ജ്ജിച്ച് മനുഷ്യന് നന്മ ചെയ്യുന്നവരാകാന്‍ ഈ വിദ്യാലയം കുട്ടികളെ സഹായിക്കുന്നു. ' Be a light to be a light' എന്നതാണ് വിദ്യാലയത്തിന്റെ ആപ്ത വാക്യം.


നാളെയുടെ നന്മകളെ കിളിര്‍പ്പിക്കുന്ന മഹത്തായ സംരംഭത്തില്‍ അദ്ധ്യാപകരും രക്ഷാ കര്‍ത്താക്കളും വിദ്യാര്‍ത്ഥികളും ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന ഒരു കുടുംബമാണ് സെന്റ്ജെമ്മാസ് എന്ന വിദ്യാലയം . LKG , UKG ക്ലാസ്സുകളില്‍ 200 കുരുന്നുകള്‍ ഉല്ലസിച്ച് അദ്ധ്യായനം നടത്തുന്നു. ഒന്നു മുതല്‍ പത്തുവരേയുള്ള ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ 1400 പേരും, സയന്‍സ് കൊമേഴ്സ് , ഹ്യുമാനിറ്റീസ് എന്നീ മൂന്ന് സീറ്റുകള്‍ ഉള്‍പ്പെടുന്ന ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ മുന്നൂറോളം പേരും അധ്യായനം നടത്തിവരുന്നു.

ചരിത്രം

1 ഇന്നു സമൂഹത്തിന്റെ ഉന്നതപദവികളലങ്കരിക്കുന്ന ധാരാളം ശിഷ്യസമ്പത്തുള്ള സെന്റ്ജമ്മാസിന്റെ തുടക്കം വെറും 7 വിദ്യാര്‍ത്ഥികളില്‍നിന്നാണ്. ഫാദര്‍റംസാനിയുടെ നേതൃത്വത്തില്‍കെ,ജെ കുര്യന്‍, എം പി കേശവന്‍നമ്പീശന്‍എന്നീ അദ്ധ്യാപകര്‍ 1933ല്‍സ്കൂളിനു തുടക്കം കുറിച്ചു. പിന്നീടു പല കൈകളിലൂടെ ഇന്നു പ്രിന്‍സിപ്പല്‍ ഗ്രെസിയുടെയും, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ലൂസീനയുടെയും കൈകളില്‍ ഭദ്രമായിരിക്കുന്നു.

മാനേജ്മെന്റ്

സിസ്റ്റേര്‍സ് ഒഫ് ചാരിറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 5 വിദ്യാലയങ്ങള്‍ ഈ മാനേജ്‌മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. സിസ്റ്റര്‍ ഗീത ചാനാപറപില്‍ മദര്‍ പ്രൊവിന്‍ഷ്യാളും റെവ. സിസ്റ്റര്‍ സുനിത തോമസ് കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സിസ്റ്റര്‍ ‍ലൂസി. കെ.വി , ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ഗ്രേസി. റ്റി. എ. നിര്‍വ്വഹിച്ച് വരുന്നു.


ഭൗതികസൗകര്യങ്ങള്‍

സ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ് വിദ്യാലയത്തിനുണ്ട്. 'കംപ്യൂട്ടര്‍ ലാബ്(ഹയര്‍സെക്കണ്ടറി വിഭാഗം) 'കംപ്യൂട്ടര്‍ ലാബ്(ഹൈസ്കൂള്‍ വിഭാഗം) കംപ്യൂട്ടര്‍ ലാബ് (യു.പി വിഭാഗം) മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍' ഹയര്‍സെക്കണ്ടറിക്കും ഹൈസ്കൂളിനും യു. പി ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം ഹയര്‍സെക്കണ്ടറിക്കു് 20 ഹൈസ്കൂള്‍ 13 യു. പി 5 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്, ജെ. ആര്‍. സി
  • ബാന്റ് ട്രൂപ്പ്.
    പ്രമാണം:18014-1jpg
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
സോഷ്യല്‍ സയന്‍സ് ക്ലബ് 

വിദ്യാര്‍ത്ഥികളിലെ സാമൂഹ്യ ശാസ്ത്രാവബോധം വളര്‍ത്തുവാന്‍ സാമൂഹ്യശാസ്ത്രഅദ്ധ്യാപകരുടെആഭിമുഖ്യത്തില്‍സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യല്‍സയന്‍സ് ക്ലബ്. സാമൂഹ്യശാസ്ത്രത്തിന്റെ പരിധിയില്‍ വരുന്ന എല്ലാ ദിനാചരണങ്ങളും വളരെ ഭംഗിയോടു കൂടി s.s ക്ലബ് നിറവേറ്റി വരുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ബോധവല്‍ക്കരണ ജാഥയും, നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലിയും മലപ്പുറം പട്ടണത്തിലൂടെ എല്ലാ വര്‍ഷവും നടത്തി വരുന്നു.അതുപോലെ സാമൂഹ്യശാസ്ത്രമേളയില്‍ പങ്കെടുക്കുകയും ഉന്നത സ്ഥാനങ്ങള്‍ കരസ്ഥമാക്കുകയും ചെയ്യാറുണ്ട്.

ഗണിത ക്ലബ്

. എല്ലാ ബുധനാഴ്ചകളിലും യോഗം ചേരുന്ന ക്ലബ് മീറ്റിംഗില്‍ കുട്ടികള്‍ തന്നെ പ്രാതിനിധ്യം വഹിക്കുന്നു. കുട്ടികളുടെ നേതൃത്വത്തില്‍ 100 ഒളം പുസ്തകം ഉളള ഒരു ഗണിതശാസ്ത്ര ലൈബ്രറിയും മാത്ത്സ് ലാബും പ്രവര്‍ത്തിക്കുന്നു. എല്ലാ ക്ലാസിലെയും പ്രതിനിധികള്‍ അതാത് ആഴ്ചയിലെ വിവരങ്ങള്‍ ക്ലാസില്‍ എത്തിക്കുന്നു. മിക്ക വര്‍ഷങ്ങളിലും ക്വിസ് മത്സരത്തിന് ജില്ലാതലത്തിലോ സ്റ്റേറ്റ്തലത്തിലോ പങ്കെടുക്കാന്‍ കുട്ടികള്‍ക്കു സാധിക്കുന്നു എന്നതും ക്ലബിന്റെ നേട്ടം തന്നെ. ഗണിത പഠനം രസകരം എന്ന ലക്ഷ്യത്തോടെ ഗണിതശാസ്ത്ര രംഗത്ത് മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍കാഴ്ചവെക്കുന്ന ഒരു ക്ലബാണ് . ഗണിത ശാസ്‌ത്രമേളയില്‍ കുട്ടികള്‍ പങ്കെടുക്കുകയും നല്ല നിലവാരം പുലര്‍ത്തുകയും ചെയ്യാറുണ്ട് .

IT ക്ലബ്

വിവരവിനിമയ സാങ്കേതികവിദ്യ അസാധ്യമായി എണ്ണിയിരുന്ന പലതിനെയും സാധ്യമാക്കുന്ന ഇന്നത്തെ കാലത്ത്, തന്റെതായ വ്യക്തിമുദ്ര ഐ.ടി മേളയിലും പതിപ്പിച്ചിരിക്കുകയാണ് സെന്റ് ജെമ്മാസ്. ഓരോ ക്ലാസില്‍ നിന്നും അഞ്ച് കുട്ടികള്‍ എന്ന നിരക്കില്‍ യു.പി, എച്ച്.എ.സ് വിഭാഗത്തില്‍ നിന്ന് വിവരസാങ്കേതിക രംഗത്ത് തല്പരരായ കുട്ടികളെ ചേര്‍ത്തിണക്കി ,സ്കൂളില്‍ ഒരു ഐ .ടി ക്ലബ് പ്രവര്‍ത്തിച്ചുവരുന്നു. ക്ലബിന്റെ മികച്ച പ്രവര്‍ത്തനങ്ങളുടെ അനന്തരഫലമായി സബ്ജില്ലാ ,ജില്ലാ,സംസ്ഥാനതലത്തില്‍,മലപ്പുറം ജില്ലയുടെ അഭിമാനമായി സെന്റ് ജെമ്മാസ് ഉയര്‍ന്നുനില്‍ക്കുന്നു.



സയന്‍സ് ക്ലബ്

വിദ്യാര്‍ത്ഥികളുടെ ശാസ്ത്രീയഭിരുചി വളര്‍ത്തുവാന്‍ ശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തില്‍ വളരെ സജീവമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ക്ലബാണ് സയന്‍സ് ക്ലബ് . എല്ലാ ക്ലബുകളെയും പോലെ വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ പരമാവധി പ്രയോജനപ്പെടുത്തുവാന്‍ സയന്‍സ് ക്ലബ് എന്നും പരമാവധി പരിശ്രമിക്കുന്നുണ്ട്. പരിമിതികള്‍ക്കുള്ളില്‍നിന്നു കൊണ്ടു കഠിന പരിശ്രമത്തിലൂടെ ജില്ലാ ശാസ്ത്രമേളയില്‍ ഓരോ വര്‍ഷവും വിവിധ ഇനങ്ങളില്‍ സമ്മാനാര്‍ഹരാവാറുണ്ട്. ഈ അദ്ധ്യയന വര്‍ഷത്തില്‍ സ്റ്റില്‍മോഡലിനു നാലാം സ്ഥാനവും , ജില്ലാതല സയന്‍സ് ക്വിസില്‍നാലാം സ്ഥാനവും ലഭിച്ചു. കഴിഞ്ഞ അദ്ധ്യയന വര്‍ഷത്തില്‍ മികച്ച സയന്‍സ് ക്ലബ് പ്രവര്‍ത്തനങ്ങള്‍നടത്തിയതിന്റെ അടിസ്ഥാനത്തില്‍ “Best science school “ എന്ന പദവി നേടിയ ജില്ലയിലെ അഞ്ച് സ്കൂളുകളില്‍ ഒന്നായി സെന്റ് ജമ്മാസ് തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് .

പ്രവര്‍ത്തി പരിചയ ക്ലബ്

കലാവൈഭവത്തിന്റെ നൂതനമായ പാതയില്‍ പുതിയ വഴിത്തിരിവുകള്‍ക്ക് വേണ്ടിയും മികവുറ്റ ആശയങ്ങളും പുതിയ രീതികളും കൈകൊണ്ടുപോരുന്ന കലയെന്ന അത്ഭുതത്തിന്റെ തെളിവാണ് പ്രവൃത്തിപരിചയ ക്ലാസുകള്‍.കുട്ടികള്‍ക്കെല്ലാവര്‍ക്കും തനതായ ശൈലികളും ആശയങ്ങളും പ്രകടമാക്കാനും അവതരണം മനോഹരമാക്കാനുമുള്ള വേളകള്‍ പ്രവൃത്തിപരിചയക്ലാസുകള്‍ ഒരുക്കിത്തരുന്നുണ്ട്.മനസ്സിനെ ശാന്തമാക്കാനും ആസ്വാദനനിമിഷങ്ങള്‍ വര്‍ണശബളമാക്കാനും പ്രവൃത്തിപരിചയക്ലാസുകള്‍ സഹായകമാകുന്നു. പ്രവൃത്തിപരിചയമേള സ്കൂള്‍തലത്തിലും ,ഉപജില്ലാ തലത്തിലും,സംസ്ഥാനതലത്തിലും വരെ മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ കുട്ടികള്‍ക്ക് സാധിച്ചിട്ടുണ്ട്.പലതരത്തിലുള്ള ഉത്പന്നങ്ങള്‍ കുട്ടികള്‍ ഉണ്ടാക്കുകയും ഉപയോഗിക്കുകയും ചെയ്തുവരുന്നു.

ലൈബ്രറിയും റീഡിംങ്ങ്റൂമും

കല - കായികം

ഉപജില്ലാ കലോത്സവങ്ങളില്‍ സ്ഥിരം ജേതാക്കള്‍. പലതവണ ഉപജില്ലായില്‍ ഏറ്റവും കൂടുതല്‍ പോയന്റ്‌ നേടിയ സ്കൂളായി തെരെഞ്ഞെടുത്തിട്ടുണ്ട്‌. സംസ്ഥാന കലോല്‍സവങ്ങളില്‍ സ്ഥിരമായി വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചു വരുന്നു. ഉപജില്ലാ കായികമേളയില്‍ കൂട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.ശാസ്ത്രമേളകളിലും പ്രവൃത്തി പരിചയ മേളകളിലും സ്ഥിരം സാന്നിധ്യം ഉണ്ടാകാറുണ്ട് .18014 teac1.jpg.jpg,

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സിസ്റ്റര്‍ .ഇമ്മാനുവെല്‍ |സിസ്റ്റര്‍ .ജോയിസ് കുരുവിള 01/06/1983 - 30/06/1999 |സിസ്റ്റര്‍ .ഡെയിസി കുര്യന്‍ 01/06/1999- 31/08/1999| സിസ്റ്റര്‍ റോസാന ഉലഹന്നാന്‍ 01/09/1999 - 31/03/2004| സിസ്റ്റര്‍ . ലീല ജോസഫ് 01/04/2004 - 19/04/2005 | സിസ്റ്റര്‍ .ഫിലൊമിനാ ജൊസഫ് 20/04/2005 - 31/05/2015 .

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം

എല്ലാ വര്‍ഷവും പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ സംഗമം നടത്തി വരുന്നു.

വഴികാട്ടി

{{#multimaps: 11.041314, 76.080552 | width=600px | zoom=15 }} പച്ചക്കറിത്തോട്ടം