എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/മറ്റ്ക്ലബ്ബുകൾ

പ്രവര്‍ത്തി പരിചയ ക്ലബ്ബ്-

വിദ്യാര്‍ത്ഥികളുടെ വിജ്ഞാനവും കരവിരുതും വളര്‍ത്തിയെടുത്ത് ക്രിയാത്മക പ്രവര്‍നങ്ങളിലൂടെ തിരിച്ചുവിട്ട് വിദ്യാഭ്യാസ കാലഘട്ടത്തില്‍ തന്നെ തൊഴിലിനോട് ആഭിമുഖ്യം വളര്‍ത്തുയും ഏതെങ്കിലും ഒരു തൊഴില്‍ ചെയ്യുന്നതിനുവേണ്ട പ്രാഥമീക അറിവ് പകര്‍ന്നുകൊടുക്കുകയും ചെയ്യുന്നതോടൊപ്പം തൊഴിലിന്റെ മഹാത്മ്യമത്തെപ്പറ്റി ബോധവാന്‍മാരാക്കി തൊഴില്‍ ചെയ്യുന്നവരോട് ബഹുമാനമുളളവരായിരിക്കാന്‍ പരിശീലനം കൊടുക്കുകയും കൊടുക്കുകയും ചെയ്യുക എന്നുള്ളതാണ് പ്രവര്‍ത്തി പരിചയ ക്ലബ്ബിന്റെ പരമമായ ലക്ഷ്യം. ഈ ലക്ഷ്യം മുന്‍നിര്‍ത്തിക്കോണ്ട് ഞങ്ങള്‍ സ്കൂള്‍ തല പ്രവര്‍ത്തി പരിചയമേളകള്‍ നടത്തുകയും കുട്ടികളുടെ കഴിവുകളും മികവുകളും കണ്ടെത്തുന്നു. അതില്‍ മികവ് തെളിയിക്കുന്ന കുട്ടികളെ കണ്ടെത്തി കൂടുതല്‍ പരിശീലനം നല്‍കി ഉപജില്ലാ - ജില്ലാ - സംസ്ഥാന മത്സരങ്ങളില്‍ പങ്കെടുപ്പിക്കുകയും സമ്മാനങ്ങള്‍ വാരിക്കൂട്ടുകയും ചെയ്യുന്നു. വര്‍ഷങ്ങളായി സംസ്ഥാന പ്രവൃത്തി പരിചയ മേളകളിലെ സജീവ സാനിധ്യമാണ് ഞങ്ങളുടെ സ്കൂളിലെ കുട്ടികള്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനത്തിലൂടെ വിദ്യാര്‍ത്ഥികളുടെ ബൗദ്ധീക വൈകാരിക വളര്‍ച്ചയ്ക്ക് അവസരമൊരുക്കുന്നു.പ്രവൃത്തി പരിചയത്തില്‍ താല്‍പ്പര്യമുള്ള ധാരാളം കുട്ടികള്‍ ഈ ക്ലബ്ബില്‍ അംഗങ്ങളായിട്ടുണ്ട്. ==

ഹെല്‍ത്ത് ക്ലബ്ബ്

==

ഞങ്ങളുടെ സ്കൂളില്‍ ഹെല്‍ത്ത് ക്ലബ്ബിന്റെ പ്രവര്‍ത്തനം വളരെ സജീവമായി നടക്കുന്നു. നോഡല്‍ ടീച്ചേഴ്സും കുട്ടികളും ഒരുമിച്ച് പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നു. ആഴ്ചയില്‍ ഒരിക്കല്‍ ഡ്രൈ ഡേ ആചരിക്കുന്നു. ദിനാചരണങ്ങള്‍ , രണ്ടാഴ്ചയില്‍ ഒരിക്കല്‍ പരിസര ശുചീകരണം നടത്തുന്നു. വിവിധ ദിനാചരണങ്ങളില്‍ ദിനാചരണ സന്ദശം നല്‍കുകയും പോസ്റ്ററുകള്‍ തയ്യാറാക്കുകയും വിഷയാധിഷ്ഠിത ക്വിസ്സ്, മത്സരങ്ങള്‍ എന്നിവ നടത്തുകയും ചെയ്യുന്നു.ജൂണ്‍ 26 ലഹരിവിരുദ്ധ ദിനത്തില്‍ ജെ പി എച്ച് എന്‍ ലഹരിയുടെ ദോഷഫലങ്ങളെക്കുറിച്ചും കുട്ടികളില്‍ ലഹരി ഉപഭോഗം വര്‍ദ്ധിക്കുന്നതിന്റെ വിവിധ കാരണങ്ങളെക്കുറിച്ചും പറഞ്ഞു. ആഴ്ചയില്‍ ഒരു ദിവസം അയമ്‍ ഫോളിക് ടാബ്ലെറ്റ് നല്‍കുന്നു. വര്‍ഷത്തില്‍ 2 തവണ വിര നിവാരണ ഗുളികയും നല്‍കുന്നുണ്ട്. യു പി ക്ലാസ്സിലെ കുട്ടികള്‍ക്ക് കൗമാര ആരോഗ്യ ക്ലാസ്സുകള്‍ ജെ പി എച്ച് എന്‍ നല്‍കുന്നു. 10, 15 വയസ്സുള്ള എല്ലാകുട്ടികള്‍ക്കും റ്റി റ്റി കുത്തിവയ്പ്പുകള്‍ നടത്തുന്നു. പൈസ്കൂ്‍ ക്ലാസ്സിലെ കുട്ടികള്‍ക്കായി കൗമാര പോഷണക്ലാസ്സുകളും മെന്‍സ്ട്രല്‍ ഹൈജീന്‍ ക്ലാസ്സുകളും നടത്തുന്നു. ==

നേച്ചര്‍ ക്ലബ്ബ് ==

ഞങ്ങളുടെ സ്കൂളിലെ നേച്ചര്‍ ക്ലബ്ബില്‍ ധാരാളം കുട്ടികള്‍ ഉണ്ട്. ജൂണ്‍ അഞ്ചാം തീയതിയിലെ പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് പരിസ്ഥിതി ക്ലബ്ബുമായി ചേര്‍ന്ന് നേതൃത്വം നല്‍കികൊണ്ടാണ് ക്ബബ്ബ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പ്രകൃതിയുമായി ബന്ധപ്പെട്ട ദിനാചരണങ്ങള്‍, പരിസര ശുചീകരണം, സ്കൂളും പരിസരവും മനോഹരമാക്കല്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ക്ക് ക്ലബ്ബ് നേതൃത്വം നല്‍കുന്നു. നേച്ചര്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നടത്തുന്ന പ്കൃതി പഠന ക്യാമ്പുകള്‍ കുട്ടികള്‍ ഏറെ ഇഷ്ടപ്പെടുന്നു. ചിന്നാര്‍ വന്യജീവി സങ്കേതം, ഇരവികുളം നാഷ്ണല്‍ പാര്‍ക്ക് എന്നിവിടങ്ങളിലാണ് കഴിഞ്ഞ വര്‍ഷത്തെ ക്യാമ്പ് നടന്നത്. സ്കൂളില്‍ നിന്നും വിതരണം ചെയ്ത പച്ചക്കറി വിത്തുകള്‍ സ്വന്തം പുരയിടത്തിലും സ്കൂള്‍ കൃഷിയിടത്തിലും നട്ടുവളര്‍ത്തി ധാരാളം പച്ചക്കറികള്‍ ഉത്പ്പാദിപ്പിച്ചു. സ്കൂളിലെ പച്ചക്കറികള്‍ ഉച്ചക്കഞ്ഞിക്കുള്ള കറിയായി ഉപയോഗിച്ചു. ക്ലാസ്സും പരിസരങ്ങളും പ്ലാസ്റ്റിക് രഹിതമായി സൂക്ഷിക്കാന്‍ നേച്ചര്‍ ക്ലബ്ബിലെ കുട്ടികള്‍ പ്രത്യേകം ശ്രദ്ധിക്കുന്നു.




മാതൃഭൂമി ദിനപത്രവുമായി ചേർന്ന് കൊണ്ടുള്ള മാതൃഭുമി-സീഡ് ക്ലബ് പ്രവർത്തങ്ങൾ 5 വർഷമായി നടത്തുന്നുണ്ട്