സെന്റ് ജോൺസ് എച്ച്. എസ്സ്.നെല്ലിപൊയിൽ

18:30, 27 മാർച്ച് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47108 (സംവാദം | സംഭാവനകൾ)
സെന്റ് ജോൺസ് എച്ച്. എസ്സ്.നെല്ലിപൊയിൽ
വിലാസം
നെല്ലിപ്പൊയില്‍

കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീ‍ഷ്
അവസാനം തിരുത്തിയത്
27-03-201747108



ചരിത്രം

കോഴിക്കോട് ജില്ലയുടെ കിഴക്കന്‍ മലയോരമേഖലയായ കോടഞ്ചേരി ഗ്രാമപഞ്ചായത്തില്‍ ,വിനോദസഞ്ചാര കേന്ദ്രമായ തുഷാരഗിരിയോട് ചേര്‍ന്ന് നെല്ലിപ്പൊയില്‍ സെന്റ് ജോണ്‍സ് ഹൈസ്ക്കൂള്‍ സ്ഥിതി ചെയ്യുന്നു. വയനാടന്‍ മലയടിവാരങ്ങളോട് ചേര്‍ന്നു കിടക്കുന്ന ഈ പ്രദേശം പ്രകൃതിരമണീയവും കാര്‍ഷികവിളകളാല്‍ സമൃദ്ധവുമാണ്.



ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികള്‍ ഉണ്ട്‍. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനു മുന്‍പിലായുണ്ട്.

ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബുണ്ട്. ഏകദേശം പതിനഞ്ച് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

ലഘുചിത്രം സൃഷ്ടിക്കുന്നതിൽ പിഴവ്: /home/htdocs/schoolwiki/vendor/wikimedia/shellbox/src/Command/limit.sh: line 57: ulimit: cpu time: cannot modify limit: Permission denied /home/htdocs/schoolwiki/vendor/wikimedia/shellbox/src/Command/limit.sh: line 84: ulimit: file size: cannot modify limit: Permission denied /bin/bash: line 1: /usr/bin/gs: No such file or directory convert: no decode delegate for this image format `' @ error/constitute.c/ReadImage/581. convert: no images defined `/tmp/transform_c10a3c83abb3.jpg' @ error/convert.c/ConvertImageCommand/3229.
മിഴി 2016-17

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വാര്‍ഷിക സപ്ലിമെന്റ് : പുലരി 2015-16 ,[1]
  • വിദ്യാരംഗം കലാ സാഹിത്യ വേദി.-വിദ്യാര്‍ത്ഥികളുടെ സാഹിത്യാഭിരുചി വളര്‍ത്തുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.-പരിസ്ഥിതി, ഹെല്‍ത്ത്,സയന്‍സ്,ഗണിതം, സോഷ്യല്‍ സയന്‍സ് ക്ലബുകള്‍ സജ്ജീവമായി പ്രവര്‍ത്തിക്കുന്നു.
  • പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം - 27.01.2017 ന് പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതി‍‍ജ്ഞ, സംരക്ഷണ വലയം എന്നിവ നടത്തി.
 
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 1
 
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2
 
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 3
 
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 4
 
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 5

മാനേജ്‍മെന്റ്

താമരശ്ശേരി രൂപതാ കോര്‍പ്പറേറ്റ് എജ്യൂക്കേഷണല്‍ ഏജന്‍സിയുടെ കീഴിലാണ് ഈ വിദ്യാലയം.നിലവില്‍ 60-ഓളം വിദ്യാലയങ്ങള്‍ ഈ മാനേജ്‍മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ രക്ഷാധികാരിയായും, റവ. ഫാ. സെബാസ്റ്റ്യന്‍ പുരയിടത്തില്‍ കോര്‍പ്പറേറ്റ് മാനേജരായും, റവ. ഫാ. അഗസ്റ്റിന്‍ പാട്ടാണിയില്‍ സ്കൂള്‍ മാനേജരായും പ്രവര്‍ത്തിക്കുന്നു. ഹെഡ്മിസ്ട്രസ്സ് കെ. എം. ആലീസ് ആണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

01-06-1982 - 31-03-1994 പി.റ്റി. അഗസ്റ്റ്യന്‍
01-04-94 - 31-03-1999 കെ. ജെ. ബേബി
01-04-1999 - 30-06-2001 സി. വി. ത്രേസ്യ
01-07-2001 - 31-03-2004 യു.എസ്. ജോസ്
01-04-2004 - 31-03-2009 എം. ജെ. ജോസ്
01-04-2009 - 28-04-2010 കെ. പി. ബേബി
29-04-2010 - 31-05-2013 കെ. പി. മേഴ്‍സി
01-06-2013 മുതല്‍ കെ. എം. ആലീസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • കലാഭവന്‍ ജിന്റോ‍ - പ്രശസ്ത സിനിമാനടന്‍
  • ധാരാളം വൈദികരും സന്യസ്തരും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനമനുഷ്ടിക്കുന്നു.
  • ധാരാളം ഐ. റ്റി പ്രഫഷനലുകളും , എഞ്ചിനിയര്‍മാരും, ആതുരശുശ്രഷരംഗത്ത് പ്രവര്‍ത്തിക്കുന്നവരും ഈ സ്ഥാപനം വഴി ജീവിതവിജയം നേടിയവരാണ്.
  • കായിക ലോകത്തിന് ഒട്ടനവധി പ്രതിഭകളെ ഈ വിദ്യാലയം സംഭാവന ചെയ്തിട്ടുണ്ട് . ‍

വഴികാട്ടി

{{#multimaps:11.438254,76.035080E | width=800px | zoom=16 }}

  • NH 766 ല്‍ താമരശ്ശേരി പട്ടണത്തില്‍ നിന്നും കിഴക്ക് 20 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് നഗരത്തില്‍ നിന്ന് 50 കി.മി. അകലം