കീഴല്ലൂർ യു പി എസ്‍‍
വിലാസം
കീഴല്ലൂർ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതലശ്ശേരി
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-02-201714776




ചരിത്രം

കണ്ണൂർജില്ലയിൽ തലശ്ശേരിതാലൂക്കിൽ കീഴല്ലൂർഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിലാണ് കീഴല്ലൂർ യു.പി.സ്‌കൂൾ സ്ഥിതിചെയുന്നത് .ഈ വിദ്യാലയത്തിനുസമീപത്തായി കീഴല്ലൂർ വാട്ടർഅതോറിറ്റിയും ,ഓഫീസുംപ്രവർത്തിക്കുന്നു .

                              സാമൂഹികവും ,സാംസ്കാരികവും ,സാമ്പത്തികവുമായി പിന്നോക്കാവസ്ഥയിലായിരുന്ന ഒരു പ്രദേശത്തിൻറെ വെളിച്ചമാവാൻ പ്രശസ്തരായ ഏതാനുംവ്യക്തികളുടെ ശ്രമഫലമായിഉയർന്നുവന്ന ഒരു വിദ്യാലയമാണിത് .
                             1954 -ലാണ്  ഈവിദ്യാലയം ആരംഭിച്ചത് .സ്‌കൂളിലെ ആദ്യത്തെ വിദ്യാർത്ഥി മീത്തലെപുരയിൽ രാമൻ മകൻ നാരായണൻ പാലയോട് ആണ് .കീഴല്ലൂർ മാപ്പിള എൽ .പി.സ്‌കൂൾ പ്രധാന അധ്യാപകനായ ശ്രീ പുലപ്പാടികുഞ്ഞിക്കണ്ണൻ മാസ്റ്റർ ,വരക്കോത്തു നാരായണൻ മാസ്റ്റർ (കീഴല്ലൂർനോർത്ത്എൽ .പി.സ്‌കൂൾ മാനേജർ ) , കോരൻ മാസ്റ്റർ (പലയോട് എൽ .പി.സ്‌കൂൾ മാനേജർ ),ചാലിക്കണ്ടി ചെറിയാരാമൻ,ടി.കുഞ്ഞമ്പു ,പി.പി .കുഞ്ഞമ്മദ്കുട്ടിഹാജി ,തുടങ്ങിയ വ്യക്തികളുടെ കമ്മിറ്റിയാണ് ഈ സ്‌കൂളിനായി പ്രവർത്തിച്ചത് .ഇവരുടെയും ,നാട്ടുകാരുടെയും ശ്രമഫലമായി ഉയർന്നുവന്നതാണ് ഈ വിദ്യാലയം .കാലക്രമേണ കമ്മിറ്റി അംഗമായ ശ്രീ പുലപ്പാടികുഞ്ഞിക്കണ്ണൻ സ്‌കൂളിന്റെ മാനേജരായി .അദ്ദേഹത്തിന്റെകാലശേഷം അവരുടെ മക്കളുടെ മേൽനോട്ടത്തിലാണ് ഇപ്പോൾ സ്‌കൂൾ പ്രവർത്തിക്കുന്നത് .
                           പരിമിതമായ സൗകര്യങ്ങളോടെ ആരംഭിച്ച ഈ എയിഡഡ് വിദ്യാലയം ക്രമേണ നിരവധി ഡിവിഷനുകളുള്ള ഒരു വിദ്യാലയമായി വളർന്നുവന്നു .സ്‌കൂളിന്റെ ആരംഭം മുതൽ യു .പി .വിഭാഗം മാത്രമായാണ് പ്രവർത്തിച്ചത് .ആദ്യം ആറാംതരവും ,പിന്നീട് ഏഴാംതരവും ,കൂടാതെ കുറച്ചുവർഷം എട്ടാംതരം വരെയും പ്രവർത്തിച്ചു .ഇന്ന് അഞ്ചാംതരം മുതൽ ഏഴാംതരം വരെയാണുള്ളത്

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=കീഴല്ലൂർ_യു_പി_എസ്‍‍&oldid=343784" എന്ന താളിൽനിന്ന് ശേഖരിച്ചത്