എ എം യു പി എസ് കൂളിമുട്ടം
എ എം യു പി എസ് കൂളിമുട്ടം | |
---|---|
വിലാസം | |
കൂളിമുടം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
08-02-2017 | 23454 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
'ജില്ലയിലെ വളരെ പഴക്കം ചെന്ന സ്ക്കൂളുകളില്‍ ഒന്നാണ് എ.എം.യൂ.പി.എസ് കൂളിമുട്ടം. ''''ഈ സ്ക്കൂള്‍സ്ഥാപിക്കുന്നതിന് മുന്‍പ് കൂളിമുട്ടത്ത് വിദ്യാഭ്യാസസൗകര്യം തീരെ ഉണ്ടായിരുന്നില്ല. പുന്നിലത്ത് അബ്ദുകുഞ്ഞി സാഹിബ്ബിന്‍റെ പരിശ്രമഫലമായാണ് സ്കൂള്‍ നിലവില്‍ വന്നത്.1920-ലാണ് സ്കൂള്‍ സ്ഥാപിച്ചതെങ്കിലും ആദ്യപരിശോദന 24.10.1921-ല്‍ നടന്നതിനുശേഷമാണ് സ്കൂളിന് അംഗീകാരം ലഭിച്ചത്.സ്കൂളിന്‍റെ ഔദ്യോഗിക നാമധേയം ആദ്യം എലിമെന്‍റെറി സേകൂള്‍എന്നും പിന്നീട് എ.എം.യു.പി. സ്കൂള്‍ എന്നുമായി.മൂന്ന് അധ്യാപകരും 73 വിദ്യാര്‍ത്ഥികളുമായമണ് ഈ വിദ്യാലയത്തിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചത്. ആദ്യത്തെ ഹെഡ്മാസറ്റര്‍ മലബാറില്‍നിന്നുളള ഒരധ്യാപകനായിരുന്നു. ആദ്യം മൂന്നാംതരംവരെയായിരുന്നുവെങ്കിലും പിന്നീട് അഞ്ചാംതരം വരെയാക്കി.1964-ല്‍ സ്കൂള്‍ അപ്ഗ്രേഡ് ചെയ്തു. അതിനുശേഷം അറബിക്ക്,ഉറുദ്ദു,ഹിന്ദി, ഡ്രോയിങ്ങ്, ഢ്രില്‍ ഇവയ്ക്ക് അധ്യാപകരെ നിയമിച്ചു.കുടിവെളളത്തിനും പ്രാഥമിക ആവശ്യത്തിമനുമുളള സൗകര്യങ്ങള്‍ ഒരുക്കി..സ്കൂളിന്‍റെ ഔദ്യോഗിക നാമധേയം ആദ്യം എലിമെന്‍റെറി സേകൂള്‍എന്നും പിന്നീട് എ.എം.യു.പി. സ്കൂള്‍ എന്നുമായെങ്കിലും തട്ടുങ്ങല്‍ സ്കൂള്‍എന്നാണ് അറിയപെടുന്നത്. ഈ പേര് ലഭിച്ചതിനുപിന്നില്‍ ഒരു ചരിത്രനുണ്ട്. സ്ഥലത്തിനു പടിഞ്ഞാറുഭാഗത്തായി താമസിച്ചിരുന്ന കുഞ്ഞിതങ്ങള്‍ ഓത്തും മരുന്നുകച്ചവടവുമായി ഒരു തട്ടുകട നടത്തിയിരുന്നു.അതില്‍ നിന്നാണ് 'തട്ടുങ്ങല്‍' എന്ന പേരുവന്നത്.ഇന്നത്തേതുപോലെ രണ്ടുമാസത്തെ മധ്യവേനലവധി അന്നുണ്ടായിരുന്നില്ല.പകരം റംസാനോടനുബന്ധിച്ച് ഒരു മാസത്തെ അവധിയാണ് നല്‍കിയിരുന്നത്.ഈ അവധിക്കു മുപ്പതു ദിവസത്തെ കോപ്പി എഴുത്തും മുപ്പത് കണക്കുംഗൃഹപാഠമായി നല്‍കുമായിരുന്നു.ഇന്നതേതുപോലെ അന്നും ഇന്‍സ്പെക്ഷന്‍ ഉണ്ടായിരുന്നു.ഇന്‍സ്പെക്ടര്‍ വന്നാല്‍ കേട്ടെഴുത്ത് എടുക്കുമായിരുന്നു.വാര്യേടത്ത് അഹമ്മദ് കുട്ടിയുടെ ഓര്‍മ്മയില്‍ അന്നെടുത്ത ചില വാക്കുകള്‍ ആംഗ്ലേയ കോയ്മ ,പച്ചമീന്‍ ഇവയായിരുന്നു.ഇന്‍സ്പെക്ടറുടെ വേഷം പാന്‍റ്, ഷര്‍ട്ട്, കോട്ട്,ഷൂ,ചുവന്ന തൊപ്പി ഇവയായിരുന്നു.അദ്ദേഹം വരുന്നതിന്‍െറ മുന്നോടിയായി സ്കൂള്‍ അലങ്കരിക്കുമായിരുന്നു. ആദ്യ കാലത്ത് അസംബ്ലി ഉണ്ടായിരുന്നില്ല. പ്രാര്‍ത്ഥന ഉണ്ടായിരുന്നു.ഈശ്വരപ്രാര്‍ത്ഥനയോടൊപ്പം ബ്രിട്ടീഷ് രാജ്ഞിയേയും പ്രകീര്‍ത്തിച്ചിരുന്നു.വാര്യേടത്ത് അഹമ്മദ് കുട്ടിയുടെ ഓര്‍മ്മയില്‍ അന്നത്തെ പ്രാര്‍ത്ഥന ഇങ്ങനെയാണ്. "ആരോഗ്യത്തോടിരിപ്പതി- നരുതാതെ വന്നീടുമോ." അന്ന് പഠിപ്പിച്ചിരുന്ന പ്രധാന വിഷയങ്ങള്‍ കണക്കും മലയാളവുമായിരുന്നു. പരീക്ഷകള്‍ നടത്തിയിരുന്നു. ഉച്ചഭക്ഷണം ഗവണ്മന്‍റില്‍ നിന്നും ഉണ്ടായിരുന്നില്ലയെങ്കിലും മാനേജരുടെയും നാട്ടുകാരുടെയും സഹകരണത്തോടെ കഞ്ഞിയും പുഴുക്കും കൊടുത്തിരുന്നു.1940-ല്‍ കൊടുങ്കാറ്റുണ്ടായപ്പോള്‍ സ്കുൂള്‍ കെട്ടിടം വീണു. രാത്രിയായതുകൊണ്ട് അപകടമൊഴിവായി.1941-ല്‍ പുതിയ കെട്ടിടം കിഴക്കോട്ട് മാറ്റി പണിതു.തൂണില്‍ ഓലമേഞ്ഞ ഒരു കെട്ടിടമായിരുന്നു അത്.അയല്‍വീടുകളെ ആശ്രയിച്ചാണ് സ്കീളിലെ കുടിവെളളക്ഷാമം പരിഹരിച്ചിരുന്നത്. 1996-ന് ശേഷം ഒരു കിണര്‍ നിര്‍മ്മിക്ക്ുകയും ഷെഡ്പണിതു മോട്ടോര്‍ വെക്കുകയും ചെയ്തു. പിന്നീട് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പ്രത്യേകം മൂത്രപുരകള്‍ നിര്‍മ്മിച്ചു.സ്കൂളിനടുത്ത് പോസ്റ്റോഫീസ്,പബ്ലിക്ക് ഹെല്‍ത്ത് സെന്‍റര്‍, മാവേലിസ്റ്റോര്‍, വില്ലേജ് ഓഫീസ്, ,കോപറേറ്റീവ് ബാങ്ക്,നിസ്കാരത്തട്ടുംമദ്രസ്സയും,അംഗന്‍വാടി,ആര്‍ട്സ്&സ്പോര്‍ട്സ് ക്ലബ്ബ് എന്നിവയുണ്ട്.കൂടാതെ ഐതിഹ്യമുളള 'എറവ്കുളം' എന്നറിയപ്പെടുന്ന ഒരു പെതുകുളവും സ്കൂളിനടുത്തുണ്ട്.അംഗന്‍വാടി,മദ്രസ്സ,ഹെല്‍ത്ത് സെന്‍റര്‍ ഇവയ്കുളള സ്ഥലം മാനേജര്‍ സംഭാവന ചെയ്തതാണ്. നിലവില്‍ സ്കൂളിനോടനുബന്ധിച്ച് പ്രീ പ്രൈമറി പ്രവര്‍ത്തിക്കുന്നുണ്ട്. 2അധ്യാപികമാരും 29 വിദ്യാര്‍ത്ഥികളുമായി പ്രീ പ്രൈമറി മികച്ചരീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു.2016-17അധ്യയനവര്‍ഷത്തില്‍ 189 വിദ്യാര്‍ത്ഥികളും ,12 അധ്യാപകരും 1 ഓഫീസ് അസിസ്റ്റന്‍റുമായി തീരദേശത്തെ ഈ വിദ്യാലയം പ്രവര്‍ത്തിച്ചുവരുന്നു. ചെരിച്ചുള്ള എഴുത്ത്
ഭൗതികസൗകര്യങ്ങള്‍
പഠനമുറികള്‍ പഠനമുറികള്‍ 11 മൂത്രപുരകള്‍ ആണ്‍കുട്ടികള്‍ക്ക് മൂത്രപുരകള്‍ 6 പെണ്‍കുട്ടികള്‍ക്ക് മൂത്രപുരകള്‍ 6 കക്കൂസ് കക്കൂസ് ആണ്‍കുട്ടികള്‍ക്ക് 3 കക്കൂസ് പെണ്‍കുട്ടികള്‍ക്ക് 3 കംബൃട്ടര്‍ ലാബ് 1 കംബൃട്ടറുകള്‍ 8 സ്ക്കൂള്‍ ബസ് സ്ക്കൂള്‍ ബസ് 1 വായനാമുറി 1 1200ല്‍ പുറമെ ബുക്കൂകള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
പ്രമാണം:Games.JPG
മുന്‍ സാരഥികള്‍
ടി.എസ്.ലീലാവതി-1953-1979,സി.പാത്തുമ്മ-1950-1980,എം.കെ.ഗോപാലന്‍.1951-1981,ടി.ആര്‍.കാര്‍ത്ത്യായനി.1952-1983,ടി.കെ.ശ്രീധരന്‍.1953-1971,സി.എ.കാദര്‍ 1933-1972,പി.എ.സെയ്തുമുഹമ്മദ്1942-1973,ടി.എ.വല്‍സല(ടീച്ചര്‍) റിട്ട 31-3-2009 ശ്രീമതി.സജിനി.കെ.കെ(ടീച്ചര്‍) മരണം 18-7-2007, ശ്രീമതി.ഇ.വി.വല്‍സല(ടീച്ചര്‍) റിട്ട.1991-2016,ശ്രമതി.സി.കെ.ബേബി (പ്രധാനധ്യാപിക)റിട്ട.30-3-2008,സികെ രാമചന്ദ്രന്‍.(പ്രധാനധ്യാപകന്‍)റിട്ട.30-4-96,കെ.കെ. രമണ.(പ്രധാനധ്യാപിക)റിട്ട.31-3-2011,കെ.വി..ലീലാവതി.(പ്രധാനധ്യാപിക)റിട്ട.31-3-2010
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
നേട്ടങ്ങൾ .അവാർഡുകൾ.
പ്രമാണം:P10303655.jpg ചിത്രം;1school samrakshanam.jpg