മാടായി സൗത്ത് എൽ പി സ്ക്കൂൾ‍‍

Schoolwiki സംരംഭത്തിൽ നിന്ന്
11:11, 8 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13545 (സംവാദം | സംഭാവനകൾ)
മാടായി സൗത്ത് എൽ പി സ്ക്കൂൾ‍‍
വിലാസം
മാടായി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-02-201713545




=== ചരിത്രം ===വിദ്യാഭ്യാസം വിദൂര സ്വപ്നമായിരുന്ന ഒരു കാലത്ത് മാടായി നാടിനെ വിദ്യയുടെ ലോകത്ത് കൈ പിടിച്ചുയര്‍ത്തിയ ഒരു മഹാരഥനായിരുന്നു "ശ്രീ കുുണ്ടന്‍ രാമന്‍ മാഷ്". അദ്ദേഹത്തിന്‍റെ പ്രതിഫലേഛയില്ലാത്ത പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി 1929 മാടായില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചു. സ്കൂളിന്‍റെ തുടക്കത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ അദ്ദേഹത്തിനോടൊപ്പം ഈ നാടും കൈകോര്‍ത്തു. നായി.

     പ്രഗല്‍ഭരായ അദ്ധ്യാപകരാല്‍ സമ്പന്നമായിരുന്നു ഈ വിദ്യാലയം. ഓരോ വിഷയത്തിലും അഗാധ പാണ്ഡിത്യമുള്ള എ എം ഗോപാലന്‍ മാസ്റ്റര്‍(എച്ച.എം), അനന്തന്‍ മാസ്റ്റര്‍, ടി എം ഗോപാലന്‍ മാസ്റ്റര്‍, യശോദ ടീച്ചര്‍, ഇ പി കല്യാണി ടീച്ചര്‍, വി കെ ബാലകൃഷ്ണന്‍ മാസ്റ്റര്‍, വി മുകുന്ദന്‍ മാസ്റ്റര്‍, പി ടി ദാമോദരന്‍ മാസ്റ്റര്‍, മന്ദി ടീച്ചര്‍, എം അനന്ദന്‍, പി രോഹിണി ടീച്ചര്‍, എ പി കൗസല്യ ടീച്ചര്‍, ലക്ഷ്മി ടീച്ചര്‍ തുടങ്ങിയ ആദ്യകാല ഗുരുനാഥന്‍മാര്‍ ഇപ്പോഴും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ മായാത്ത ഓര്‍മ്മയായി നില്‍ക്കുന്നു. വളരെക്കാലം മാനേജരായും ഗുരുനാഥനായും സേവനം അനുഷ്ഠിച്ച ശ്രീ കുുണ്ടന്‍ രാമന്‍ മാഷ് ഇന്നും നമുക്കു മുന്നില്‍ ഒരു മാര്‍ഗ ദീപമായി ശോഭിച്ചു നില്‍ക്കുന്നു.
     നവതിയോടടുക്കുന്ന ഈ വിദ്യാലയത്തില്‍ ഇന്നും പൂര്‍വ്വികരുടെ പുണ്യംപോലെ അനേകം വിദ്യാര്‍ത്ഥികള്‍ വിദ്യ അഭ്യസിക്കാന്‍ എത്തുന്നു.


== ഭൗതികസൗകര്യങ്ങള്‍ == പഴയങ്ങാടി സുല്‍ത്താന്‍ കനാലിന് സമീപത്തായി പരിമിതമായ സ്ഥലത്തിനുള്ളിൽ നിലകൊള്ളുന്ന ഈ സ്കൂളിൽ കുട്ടികളുടെ അഭിരുചിക്കനുസരിച്ച് മലയാളം മീഡിയം ക്ളാസ്സുകളും സ്കൂള്‍ ലൈബ്രറിയും കമ്പ്യൂട്ടർ ലാബും പ്രവർത്തിക്കുന്നു, സ്റ്റാഫ് റൂമും ഓഫീസ് റൂമും നിലവിലുണ്ട്. കൂടാതെ പാചകപുരയും സ്റ്റോർ റൂമും അതിനോടനുബന്ധിച്ച് ആവശ്യമായ ജലം ലഭിക്കുന്നതിന് ഒരു കിണറും ഇവിടെ നിർമ്മിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്കും സ്റ്റാഫ് അംഗങ്ങൾക്കും വേണ്ടി മതിയായ ശൗചാലയവും സ്കൂളിൽ നിർമ്മിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് ആവശ്യത്തിന് ജലം ഉപയോഗിക്കാൻ പൈപ്പുകൾ സ്ഥാപിച്ചിട്ടുള്ളതാണ്. കുടിക്കുവാൻ വേണ്ടി ഒരു വാട്ടർ കൂളറും കൂടാതെ എല്ലാ ക്ളാസ്സ് മുറികളിലും കുടിവെള്ള സംഭരണിയും സ്ഥാപിച്ചിട്ടുണ്ട്.പൂര്‍വ്വ വിദ്യാര്‍ഥികളുടെ സഹകരണത്തോടെ പ്രഭാത ഭക്ഷണ വിതരണവും ഇവിടെയുണ്ട്. സ്കൂളിലെ വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്താനുതകുന്ന തരത്തിൽ 4 കമ്പ്യൂട്ടറുകളും ഇന്റർ നെറ്റ് കണക്ഷനും ഇവിടെ നിലവിലുണ്ട്. എല്ലാ ക്ളാസ് മുറികളും ഇലക്ട്രി ഫൈ ചെയ്തിട്ടുള്ലതും ഫാനുകൾ സ്ഥാപിച്ചിട്ടുള്ളതുമാണ്.


==അധ്യാപകര്‍ ==‍‍‍‍‍‍‍

  1. ഹെഡ്മിസ്ട്രസ് ശ്രീമതി ടി.പ്രീതാ കുമാരി.
  2. ശ്രീമതി ടി. വിജയശ്രീ
  3. ശ്രീ പി. ദേവദാസ്
  4. ശ്രീമതി കെ.വി. ആശ
  5. ശ്രീമതി കെ.കെ. അനിത
  6. ശ്രീ സി.പി. അബ്ദുള്‍ ഖാദര്‍


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==വിദ്യാരംഗം കലാ സാഹിത്യ വേദി, സയന്‍സ് ക്ലബ്ബ് , സാമുഹ്യശാസ്ത്ര ക്ലബ്ബ് , പരിസ്ഥിതി ക്ലബ്ബ് , ക്ലാസ് ലൈബ്രറികൾ .


മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

വഴികാട്ടി''''കട്ടികൂട്ടിയ എഴുത്ത്''''കട്ടികൂട്ടിയ എഴുത്ത്''''കട്ടികൂട്ടിയ എഴുത്ത്'കട്ടികൂട്ടിയ എഴുത്ത്'''''''

{{#multimaps: 12.020942, 75.253931 | width=800px | zoom=16 }}