സെന്റ് മേരീസ് യു പി സ്കൂൾ പയ്യന്നൂർ

21:52, 2 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13947 (സംവാദം | സംഭാവനകൾ)
സെന്റ് മേരീസ് യു പി സ്കൂൾ പയ്യന്നൂർ
വിലാസം
പയ്യന്നൂ൪
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-02-201713947




ചരിത്രം

         പുഞ്ചക്കാടിന്റെ നിറദീപമായി ജ്വലിച്ച് നിന്ന് , പതിനായിരങ്ങള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്നേകുന്ന ഈ വിദ്യാലയത്തിന്റെ പിറവിക്ക് പിന്നില്‍ സ്നേഹത്തിന്റെ സേവനത്തിന്റെ ആത്മസമര്‍പ്പണത്തിന്റെ ചരിത്രമുണ്ട്. ശാന്തസുന്ദരമായ പ്രദേശം. വിദ്യാഭ്യാസം മേലാളന്‍മാര്‍ക്ക് മാത്രം എന്ന് ശഠിച്ചിരുന്ന ആ കാലഘട്ടത്തില്‍ വിയര്‍ത്ത് അധ്വാനിച്ചാലും വിശപ്പു മാറ്റാന്‍ സാധിക്കാത്ത പട്ടിണിപാവങ്ങള്‍ താമസിച്ചിരുന്ന പ്രദേശം. അവര്‍ക്ക് ആശ്വാസമായി സ്നേഹവും സാന്ത്വനവും പകര്‍ന്ന്കൊണ്ട് ക്രൂശിതന്റെ ജിവിത സന്ദേശം ഉള്‍കരുത്താക്കിയ മിഷനറി വൈദികര്‍ എത്തി. മരുന്നും ഭക്ഷണവും വസ്ത്രവും എന്നതുപോലെ വിദ്യാഭ്യാസവും ഈ ജനതയ്ക്ക് അത്യാവശ്യമാണെന്ന തിരിച്ചറിവിന്റെ പ്രതിഫലനമായിരുന്നു. ആദ്യകാലത്തെ ഫാദര്‍ സ്കൂള്‍  എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ സെന്റ്മേരീസ് യു പി സ്കൂള്‍ .
           ഇന്ന് പയ്യന്നൂര്‍ സബ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളില്‍ ഒന്നായി അറിയപ്പെടുന്ന ഈ സ്ക്കൂള്‍ 1941 മുതല്‍ ഉര്‍സുലൈന്‍ സന്യാസിനികളുടെ കീഴിലാണ്. 1941ല്‍ റവ.ഫാ.ബ്രിഗാന്‍സയാല്‍ ഔദ്യോഗികമായി സ്ഥാപിക്കപ്പെട്ടു. പിന്നിട് ഈ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉര്‍സുലൈന്‍ സന്യാസസഭയ്ക്ക് കൈമാറി. ആദ്യകാലത്ത് ഈ സ്കൂള്‍ എലിമെന്റെറി സ്കൂള്‍ ആയിരുന്നു.100 ശതമാനം വിജയം കൈവരിച്ച് ഈ സ്കൂള്‍ അക്കാലത്തും ഖ്യാതി നേടി. കലാകായികമേളയില്‍ ആദ്യകാലം മുതല്‍ പ്രഥമസ്ഥാനിയരാകാന്‍ സ്കൂളിന് സാധിച്ചു. 75 വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ 1300 ഓളം കുട്ടികള്‍ പഠിക്കുന്ന സ്ഥാപനമായിത് വളര്‍ന്നു. എല്‍ കെ ജി മുതല്‍ എഴാം ക്ലാസ് വരെ ഇവിടെയുണ്ട്.
           നാം ഇന്ന് ഇത്രയും വളര്‍ന്നിട്ടുണ്ടെങ്കില്‍ അതിന്റെ പിന്നില്‍ ആദ്യകാലഘട്ടത്തെ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങളെയും പ്രവര്‍ത്തിച്ചവരെയും സ്മരിക്കേണ്ടതുണ്ട്. മിഷനറി വൈദികര്‍,മദര്‍ ജനറല്‍ ,മാനേജര്‍മാര്‍, അല്‍മായര്‍, രക്ഷിതാക്കള്‍, നാട്ടുകാര്‍ എല്ലാവരെയും മനസാ ഓര്‍ക്കുന്നു. ആദ്യകാലത്തെ പ്രധാന അധ്യാപകരായ മദര്‍ ലൂയിസ് മാര്‍ഗരറ്റ് ,അച്ചുണ്ണി ടീച്ചര്‍, സി.മേരി ഡിക്കോത്ത,മദര്‍ അലോഷ്യവാസ് എന്നിവരുടെ അധ്വാനവും വിയര്‍പ്പും ഈ സ്ക്കൂളിന്റെ ശക്തിയും പുരോഗതിമായിരുന്നു.


ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

==വഴികാട്ടി=={{#multimaps:12.0835837,75.6042449|width=800px|zoom=16}}