ആർ.യു.ഇ.എം.ച്ച് .എസ്. തുരുത്തി
കാസ൪ഗോഡ് റവന്യൂജില്ലയുടെ തെക്കുഭാഗത്തായി (നീലേശ്വരത്തിന്റെയും,കാലിക്കടവിന്റെയും മധ്യഭാഗത്തായി) സ്ഥിതിചെയ്യുന്നു. 2004-ല്‍ പ്രവ൪ത്തനമാരംഭിച്ചു.
ആർ.യു.ഇ.എം.ച്ച് .എസ്. തുരുത്തി | |
---|---|
വിലാസം | |
തുരുത്തി കാസറഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
01-02-2017 | Pmanilpm |
ചരിത്രം
കാസ൪ഗോഡ് റവന്യൂജില്ലയില്‍പെട്ട കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ ഗവണ്മെന്റ് അംഗീകൃത അണ്‍എയ് ഡഡ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളാണ് റൗളത്തുള്‍ ഉലൂം ഇംഗ്ലീഷ് മീഡിയം ഹൈസ്കൂള്‍. പ്രസ്തുത വിദ്യാലയം, ചെറുവത്തൂര്‍ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു. ചെറുവത്തൂര്‍ ടൗണില്‍ നിന്നും അഞ്ചര കിലോമീറ്റര്‍ പടിഞ്ഞാറ് മാറി തുരുത്തി എന്ന സ്ഥലത്ത് പ്രത്യേ കിച്ചും തീരപ്രദേശത്ത് താമസിക്കുന്ന പ്രബല ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവരും, മത്സ്യ തൊഴിലാളികളും തിങ്ങിപാ൪ക്കുന്ന സ്ഥലത്താണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്. സാമൂഹ്യ പരമായും, വിദ്യാഭ്യാസപരമായും പിന്നോക്കം നില്ക്കുന്ന കുട്ടികള്‍ക്ക് ആംഗലേയഭാഷയില്‍ മെച്ചപെട്ട വിദ്യാഭ്യാസം നല്‍കുക എന്ന ഉദ്ദേശ്യത്തോടെ തുച്ചമായ ഫീസ് സ്വീകരിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന വിദ്യാലയമാണ് ഇത്. ദരിദ്രരായ വിദ്യാര്‍ത്ഥികള്‍ക്ക് 100% ഫീസ് ഇളവ് നല്കിവരുന്നു. 2004-ല്‍ സ്ഥാപിതമായ വിദ്യാലയത്തില്‍ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായ 100 ശതമാനം വിജയം കൈവരിക്കാന്‍ കഴിഞ്ഞു..
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്ക൪ ഭൂമിയില്‍ വിദ്യാലയം സ്ഥിതി ചെയ്യുന്നു. സ്കൂളിന്റെ രണ്ടു ബ്ലോക്കുകളിലായി 14 ക്ലാസുമുറികളുണ്ട്. സ്കൂള്‍ ലൈബ്രറി, കംമ്പ്യൂട്ട൪ ലാബ് എന്നിവ മെയിന്‍ ബ്ലോക്കില്‍ താഴത്തെ നിലയില്‍ പ്രവ൪ത്തിക്കുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
സ്കൂളിന്റെ പ്രവ൪ത്തനം തുരുത്തി ജമായത്ത് കമ്മിറ്റിയുടെ നിയന്ത്രണത്തിലാണ്. സ്കൂളിന്റെ സമീപത്തുതന്നെ മദ്രസയും സ്ഥിതിചെയ്യുന്നു. ജനാബ് റഹീം ഹാജി, ജമായത്ത് കമ്മിറ്റി പ്രസിഡണ്ട്, ജനാബ് മെഹമൂദ് ഹാജി-സ്കൂള്‍ ചെയ൪മാന്‍, ജനാബ് ഗഫൂ൪ ഹാജി-കണ്‍വീന൪, മുഹമ്മദ് റഷീദ്-പി.ടി.എ പ്രസിഡണ്ട്, മറ്റു മെമ്പ൪മാ൪ തുടങ്ങിയവരാണ് കമ്മിറ്റി അംഗങ്ങള്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 2004-06 അബ്ദുള്‍ കലാം മാസ്ററര് 2006-08 എന്‍. ദാമോദരന്‍ മാസ്ററര് 2008-09 പി. പത്മനാഭന് അടിയോടി മാസ്ററര്
വഴികാട്ടി
{{#multimaps:12.2179228,75.12721 |zoom=13}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|