ലിറ്റിൽ ഫ്ളവർ എ യു പി സ്ക്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
ലിറ്റിൽ ഫ്ളവർ എ യു പി സ്ക്കൂൾ
വിലാസം
ചെറുവണ്ണൂര്‍

കോഴിക്കോട് ജില്ല
സ്ഥാപിതം14 - മെയ് -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
28-01-201717547





ചരിത്രം

ലിറ്റില്‍ ഫ്ളവര്‍ സ്കൂള്‍ ചരിത്രം സ്ഥാപിതം : 1941 ല്‍ പരേതനായ റവ.ഫാ.അത്തനേഷ്യസ് CMI എന്ന പുണ്യശ്ലോകന്റെ വിശിഷ്ടവും മഹത്തരവുമായ സംരഭത്തിന്റെ ഫലമായി ജന്മമെടുത്ത സരസ്വതീക്ഷേത്രം.

ആരംഭവും സഥലവും : ശ്രീമാന്‍ കക്കാടത്ത് കുഴിപ്പള്ളി കുഞ്ഞാണ്ടിമാസ്റ്ററുടെ വകയായി കമാനപ്പാലത്തിന്‍െ അടുത്തുണ്ടായിരുന്ന കെട്ടിടത്തിലാണ് ഈ വിദ്യാലയത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്.തുടക്കത്തില്‍ കേവലം 59 വിദ്യാര്‍ത്ഥികളും 6 അധ്യാപകരുമായി തുടങ്ങിവെച്ച ഈ സംരഭം ഒരു വര്‍ഷം പിന്നിട്ടപ്പോഴേക്കും 149 വിദ്യാര്‍ത്ഥികളും 14 അധ്യാപകരുമായി വളര്‍ന്നു.1943 ല്‍ എട്ടാം ക്ലാസ്സും 1944 ല്‍ ഹൈക്ലാസ്സുമായി ഉയര്‍ത്തപ്പെട്ടു.1949 ല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ ഹൈസ്കൂള്‍ വിഭാഗം എടുത്തുമാറ്റപ്പെടുകയും കോഴിക്കോട് രൂപതയുടെ നിയന്ത്രണത്തിലാവുകയും ചെയ്തു.മാനേജരായി ദിവംഗതനായ റവ.ഫാദര്‍ ജെ.എം വെര്‍ഗോത്തിനി എസ് ജെ നിയമിതനാവുകയും ചെയ്തു.

 ആദ്യകാലത്ത് സംഗീതം,കളി ക്രാഫ്റ്റ് ,തിന്നല്‍,ഡ്രോയിംങ്ങ് എന്നിവയ്ക്ക് പ്രത്യേക അധ്യാപകരുണ്ടായിരുന്നു.നിയമങ്ങളുടെ മാറ്റിമറിച്ചിലില്‍ ഓരോ വിഭാഗത്തിലേയും അധ്യാപകര്‍ വിരമിക്കുന്നതോടെ അതതു തസ്തികകള്‍ നിര്‍ത്തലാക്കുകയാായിരുന്നു.ഇപ്പോള്‍ 22 അധ്യാപകരും 1 അധ്യാപകേതര ജീവനക്കാരനുമുള്‍പ്പടെ 23 ജീവനക്കാര്‍ ഇവിടെ നിലവിലുണ്ട്.ഇവര്‍ പാഠ്യവിഷയങ്ങള്‍ക്കൊപ്പം പാഠ്യേതരവിഷയങ്ങള്‍ക്കും പ്രാമുഖ്യം നല്‍കി വരുന്നു.അതുകൊണ്ടുതന്നെ എല്ലാ മേഖലകളിലേയും മത്സരങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ സമ്മാനങ്ങളും അംഗീകാരങ്ങളും കരസ്ഥമാക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങള്‍

മുന്‍ സാരഥികള്‍:

മാനേജ്‌മെന്റ്

അധ്യാപകര്‍

പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ഥികള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ചിത്രങ്ങള്‍

വഴികാട്ടി