ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/പ്രവർത്തനങ്ങൾ/2026-27

19:25, 1 ജൂൺ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40031 (സംവാദം | സംഭാവനകൾ) (added Category:40031 using HotCat)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രവേശനോത്സവം 2026-27

കടയ്ക്കൽ ഗവ : ഹയർസെക്കന്ററി സ്കൂളിന്റെ 2026-27 അധ്യയന വർഷത്തെ പ്രവേശനോത്സവം കടയ്ക്കൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൻ ഗീതകുമാരി ഉദ്ഘാടനം നിർവഹിച്ചു.സ്കൂൾ ഓഡിറ്റോറിയത്തിൽ PTA പ്രസിഡന്റ്‌ TS പ്രഫുല്ല ഘോഷിന്റെഅധ്യക്ഷത്തിൽ നടന്ന ചടങ്ങിൽ പ്രഥമ കലാഭവൻ മണി പുരസ്‌കാര ജേതാവും മിനി സ്ക്രീൻ ആർട്ടിസ്റ്റുമായ സന്തോഷ്‌ ബാബു വെഞ്ഞാറമൂട് മുഖ്യ അതിഥിയായി.പ്രഥമ അധ്യാപകൻ വിജയകുമാർ സ്വാഗതവും സ്കൂൾ പ്രിൻസിപ്പാൾ നജിം മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, PTA ഭരണ സമിതി അംഗങ്ങൾ, രക്ഷിതാക്കൾ,അധ്യാപകർ,കുട്ടികൾ തുടങ്ങി ആയിരത്തിലധികം പേർ പങ്കെടുത്തു.സൈബർ സുരക്ഷ പ്രതിജ്ഞ SPC കേഡറ്റ് അപർണ ചൊല്ലിക്കൊടുത്തു.നവാഗതർക്ക് മിഠായി വിതരണം, പായസവിതരണം എന്നിവ നടന്നു.