ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/പ്രവർത്തനങ്ങൾ/2026-27
പ്രവേശനോത്സവം 2026-27
2026-27 അക്കാദമിക വർഷത്തെ സ്കൂൾ പ്രവേശനോത്സവം മികച്ച രീതിയിൽ സംഘടിപ്പിക്കുവാൻ കഴിഞ്ഞു. സ്കൂൾ പ്രവേശനോത്സവത്തിലെ അധ്യക്ഷ സ്ഥാനം പിടിഎ പ്രസിഡൻറ് ബ്രിജിത്ത് ലാൽ എം.എസ് അവർകൾ അലങ്കരിച്ചു. ശ്രീമതി ഗ്രീഷ്മ വി, സ്കൂൾ പ്രിൻസിപ്പൽ സ്വാഗതം അറിയിക്കുകയും ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രി ശ്രീ സി പി ജോൺ അവർകൾ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്ത പരിപാടിയിൽ പ്രശസ്ത പിന്നണി ഗായകൻ ശ്രീ സുരേഷ് കല്യാണി മുഖ്യ അതിഥിയായി പങ്കെടുത്തു. കൗൺസിലർ ശ്രീമതി രാഖി രവികുമാർ, സ്കൂൾ പ്രിൻസിപ്പൽ എച് എം ഗീത ജി, സ്കൂൾ മദർ പി എ അംഗം ശ്രീമതി സരിത എന്നിവർ ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിച്ചു പ്രവേശനോത്സവമായി ബന്ധപ്പെട്ട് എല്ലാ കുഞ്ഞുങ്ങൾക്കും മധുരം വിതരണം ചെയ്യുകയും ചെയ്തു