ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/മറ്റ്ക്ലബ്ബുകൾ/2025-26
| Home | 2026-27 |
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ അഭിമാന പ്രൊജക്റ്റ് ആയ GOTEC പതിവുപോലെ ഈ വർഷവും ജി വി എച്ച് എസ് എസ് കല്ലറയിൽ മികച്ച രീതിയിൽ ആരംഭിച്ചു. 2025-26 അധ്യയന വർഷത്തെ ഓഗസ്റ്റ് മാസം മുതലാണ് ആരംഭിച്ചത്.7,8 ക്ലാസ്സുകളിലെ 50 കുട്ടികൾ ഈ പ്രോജെക്ടിൽ ഉൾപ്പെടുന്നു. സ്കൂൾ പ്രവർത്തന സമയത്തിന് ശേഷം 4 15 മുതൽ 5 മണി വരെയാണ് GOTEC ക്ലാസുകൾ നടത്താറുള്ളത്. കോട്ടക് മെന്റർസ് ആയ സിമി എ എസ് ,ആശ്വിനി എം വി എന്നിവരാണ് നമ്മുടെ സ്കൂളിലെ GOTEC പ്രവർത്തനങ്ങൾ നടത്തുന്നത്.GOTEC RP യുടെ ഒരു സ്പെഷ്യൽ ക്ലാസും എല്ലാ വർഷവും നടത്താറുണ്ട്. ക്ലാസ്സുകളുടെ ഒപ്പം റിഫ്രഷ്മെന്റ് ആയി സ്‌നാക്‌സും നൽകാറുണ്ട്.
ഗോടെക് ഗുഡ് വിൽ പ്രോഗ്രാം
ഗോടെക് ഗുഡ് വിൽ പ്രോഗ്രാം എന്ന പേരിൽ ഗോടെക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒരു ചാരിറ്റി പ്രവർത്തനം ഏറ്റെടുത്തു നടത്തി. ഗോടെക് Ambassadors നമ്മുടെ കുട്ടികളിൽ നിന്നും ഭക്ഷ്യ വസ്തുക്കൾ ശേഖരിച്ച് നമ്മുടെ സ്കൂളിൽ തന്നെ പഠിക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ വീടുകളിൽ വിതരണം ചെയ്തു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളോടുള്ള കരുതലും സ്നേഹവും പരാധീനതകളിൽ ചേർത്തുപിടിക്കാനുള്ള മനസ്സും കുട്ടിക്കാലം മുതലേ ഊട്ടിയുറപ്പിക്കാൻ ഇത്തരം പ്രവർത്തനങ്ങളിലൂടെ സാധിക്കും. വിദ്യാലയ ജീവിതത്തിൽ ഇത്തരം പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതിലൂടെ നല്ല പൗരന്മാരായി നമ്മുടെ കുട്ടികൾ മാറുമെന്നതിൽ സംശയമില്ല
ഗോടെക് സെമിഫൈനൽ മത്സരങ്ങൾ
GOTEC സെമിഫൈനൽ മത്സരങ്ങൾ തിരുവനന്തപുരം മോഡൽ ഹൈ സ്കൂളിൽ വച്ച നടന്നു നമ്മുടെ സ്കൂളിൽ നിന്നും 8 കുട്ടികൾമത്സരങ്ങളിൽ പങ്കെടുത്തു .ഈ 8 കുട്ടികൾക്കും GOTEC ഫൈനൽ മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു എന്നത് വലിയ നേട്ടമായിരുന്നു.
ഗോടെക് ഫൈനൽ മത്സരങ്ങൾ
GOTEC സെമിഫൈനൽ മത്സരങ്ങളിൽ പങ്കെടുത്ത 8 കുട്ടികൾക്കും GOTEC ഫൈനൽ മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു എന്നത് അഭിമാനകരമായ നേട്ടമായിരുന്നു. 78 സ്കൂളുകൾ പങ്കെടുത്ത മത്സരങ്ങളിൽ വളരെ അഭിമാനകരമായ രീതിയിൽ GOTEC ഫൈനലിൽ OVERALL ട്രോഫി കരസ്ഥമാക്കാൻ നമ്മുടെ കുട്ടികൾക്ക് സാധിച്ചു. അതോടൊപ്പം PRESIDENT S ട്രോഫിയും കരസ്ഥമാക്കാൻ സാധിച്ചു. ഫൈനലിൽ വിജയികളായ 8 കുട്ടികൾക്കും ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിനോദയാത്രയിൽ പങ്കാളികളാകാനും അവസരം ലഭിച്ചു. അങ്ങനെ നമ്മുടെ സ്കൂളിന് അഭിമാനകരമായ നേട്ടമാണ് ഈ വര്ഷം GOTEC നു കൈവരിക്കാൻ കഴിഞ്ഞത്.