എ എം എൽ പി എസ് കൈലമഠം
{{
}}
എ എം എൽ പി എസ് കൈലമഠം | |
---|---|
വിലാസം | |
പന്തീരാങ്കാവ് | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
30-01-2017 | Kailamadamschool |
കോഴിക്കോട് ജില്ലയിലെ ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ പന്തീരാങ്കാവ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, ഈ സ്ഥാപനം1924ൽ സിഥാപിതമായി
ചരിത്രം
കോഴിക്കോട് ജില്ലയിലെ ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ പന്തീരാങ്കാവ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,അക്ഷര ദീപത്തിന് വഴി തെളിയിച്ച് ഈ സ്ഥാപനം 1924ൽസ്ഥാപിതമായി.ശ്രീ വള്ളുവർത്തോടി ആലിമൊല്ല സ്ഥാപിച്ച ഈ വിദ്യാലയം ആദ്യ ഘട്ടത്തിൽ ഒരു ഓത്തുപള്ളി ആയിരുന്നു. .ശ്രീ.എം.എം സെയ്തലവി മാസ്റ്ററാണ് ഇപ്പോഴത്തെ മാനേജർ .ശ്രീമതി. സി .കെ പ്രേമയാണ്ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്സ്.12 ഡിവിഷനുകളിലായി 455 കുട്ടികളും 16 അധ്യാപകരും നമ്മുടെ സ്കൂളിലുണ്ട്. സ്കൂളിനോട് ചേർന്ന് പ്രീ പ്രൈ മറി വിഭാഗം പ്രവർത്തിക്കുന്നുണ്ട്. ലൈബ്രറിയും വായന മൂലയും കുട്ടികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിൽ സജീവ പങ്കാളിത്തം വഹിക്കുന്നു . PTA യുടെ സഹായത്തോടെ ഉച്ചഭക്ഷണം, കലാമേള ,കായിക മേള, ശാസ്ത്ര മേള എന്നിവ നടത്താറുണ്ട്.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.വിവിധ ക്ലബ്ലുകളുടെ നേതൃത്വത്തിൽ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് വിവിധ പഠന - പാഠ്യേതര പ്രവർത്തനങ്ങൾ നടത്തുന്നു.
ഭൗതികസൗകരൃങ്ങൾ
നാനൂറിൽപരം കുട്ടികൾ പഠിക്കുന്ന കൈലമഠം എ.എം.എൽ .പി സ്കൂളിൽ ഭൗതിക സൗകര്യങ്ങൾ പരിമിതമാണ്. സ്മാർട്ട് റൂം, ലൈബ്രറി, ലാബ് എന്നിവയ്ക്കായി ഒരു പുതിയ കെട്ടിടവും നിർമ്മിച്ചിട്ടുണ്ട്. കുട്ടികൾക്കാവശ്യമായ ബാത്ത് റൂം, സ്റ്റേജ് എന്നിവ ഉണ്ട്. പാചകപ്പുര, സ്റ്റോർ റൂം, കമ്പ്യൂട്ടർ ലാബ് എന്നിവയുമുണ്ട്. മാലിന്യ സംസ്കരണ കേന്ദ്രം എന്നിവയും പ്രവർത്തിക്കുന്നു. ആവശ്യമായ ശുദ്ധജലം ലഭ്യമാണ്.
മികവുകൾ
ഏതാനും വർഷങ്ങളായി സബ് ജില്ലാ കലോത്സവത്തിൽ മികച്ച പ്രകടനം നടത്തുവാനും സബ്ജില്ലാ ഗണിതശാസ്ത്രമേളയിൽ 2016-17 ഓവർ ഓൾ ചാംപ്യൻഷിപ് കരസ്ഥ മാക്കനും ഈ വിദ്യാലയത്തിന് സാധിച്ചു . 2016 -17 വർഷത്തെ ശാസ്ത്രമേളയിലും കായികമേളയിലും കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെച്ചു നേട്ടങ്ങൾ 2016 -17[തിരുത്തുക]
സബ്‌ജില്ല കലാമേള നാടോടിനൃത്തം - ആര്യകൃഷ്ണ -2nd A grade സംഘനൃത്തം -ആര്യകൃഷ്‌ണ& party- B GRADE കടംകഥ ഒന്നാം സ്ഥാനം-ലീബ് സയൻ -3rd C GRADE മാപ്പിളപ്പാട്ട് - മുഹമ്മദ് അബ്ദുൽ ഹഫീസ് -A GRADE ഭരതനാട്യം കൃഷ്ണ തീർത്ഥ - A GRADE ഖുർആൻ പാരായണം -അംന പർവീൻ-A GRADE അറബി ഗാനം എ ഗ്രേഡ്-ഫാത്തിമ ഷെറിൻ
സബ്‌ജില്ല ഗണിതശാസ്ത്രമേള ഗണിതശാസ്ത്ര പദപ്രശ്‍നം-സയൻ സ്വാബിർ -2ND A GRADE ജോമെട്രിക്കൽ പാറ്റേൺ -ആര്യകൃഷ്ണ സ്റ്റിൽ മോഡൽ-ആര്യൻ എം സി
സബ്‌ജില്ല ശാസ്ത്രമേള സയൻസ് ചാർട്ട്-വൈഷ്ണവ്,അർച്ചന -C GRADE സയൻസ് ലഘുപരീക്ഷണം -വിപഞ്ചിക,ശ്രീലക്ഷ്മി -2ND A GRADE സയൻസ് ശേഖരണം -ആയിഷ വാസ്‌ഫാ ,ഫാത്തിമ സഹല -A GRADE
സോഷ്യൽ സയൻസ് -സ്റ്റിൽ മോഡൽ- റാസിൽ എം പി ,ഷാനിദ് പി -B GRADE
ദിനാചരണങ്ങൾ
2016 - 17 വർഷത്തിൽ നടത്തിയ ദിനാചരണ ങ്ങൾ ജൂണ്‍ 1 - പ്രവേശനോത്സവം ജൂൺ 5 - പരിസ്ഥിതി ദിനം ജൂൺ 19 - വായനാദിനo ജൂലായ് 5 - ബഷീർ അനുസ്മരണം ,പുസ്തക പ്രദർശന0 ജൂലായ് 21 - ചാന്ദ്രദിനം ജൂലായ് 26 - നടീൽ ഉത്സവം ഓഗസ്റ്റ് 15 - സ്വാതന്ത്ര്യദിനാഘോഷം സെപ്തംബർ 5 - അധ്യാപക ദിനം സെപ്തംബർ 9 - ഓണസദ്യ, പൂക്കള മത്സരം ഒക്ടോബർ 2 - ഗാന്ധിജയന്തി നവംബർ 1 - കേരള പിറവി നവംബർ 14 - ശിശുദിനം ഡിസംബർ 8 - ഹരിത കേരളം ഡിസംബർ 23 - ക്രിസ്തുമസ് ആഘോഷം ജനുവരി 3 - ന്യൂ ഇയർ ആഘോഷം ജനുവരി 26 - റിപ്പബ്ലിക്ക് ദിനാഘോഷം
അദ്ധ്യാപകർ
എ .വനജ, കെ.സി സുഹ്‌റാബീവി, സജിത.എം , സഹീറുദ്ധീൻ .സി, സജ്ന .എസ് .എസ്, ഷീബ .വി.കെ, ഷിജു .എൻ, ഹാഷിത അബൂബക്കർ .കെ, രഹ്‌നമോൾ .പി .ടി, അനുരാധ .ടി.വി , മുഹമ്മദ് റിയാസ് .ടി.കെ, സജില.എം.ടി, നജിയ അബ്ദുള്ള, ഷെറീന.കെ, അഷിത .എസ് , അഫീഫ .എം.
ക്ളബുകൾ
സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
അലിഫ് അറബി ക്ളബ്
അറബി ഭാഷാ പഠനം ലളിതവും ആകർഷകവുമാക്കുന്നതിനുള്ള വ്യത്യസ്ഥ പ്രവർത്തനങ്ങൾ അലിഫ് അറബിക് ക്ലബ്ബ് നടത്തി വരുന്നു. ദിനാചരണങ്ങളോടനുബന്ധിച്ച് നടക്കുന്ന പരിപാടികളിൽ ഭാഷാ ശേഷി വളർത്താനുതകുന്ന വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയാണ് പ്രധാന ലക്ഷ്യം.ഏഴു വർഷത്തോളമായി അറബിക് സബ്‌ജില്ലാ കലാമേളകളിൽ കൈലമഠം എ .എം .എൽ .പി സ്കൂൾ ശ്രദ്ധേയമായ മുന്നേറ്റം നടത്തുന്നു .
സാമൂഹൃശാസ്ത്ര ക്ളബ്
എൻെറ വിദ്യാലയം
അറിവിൻെറ ലോകം പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‌ഞ0
കൈലമഠം എ എം എൽ പി സ്കൂളിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‌ഞത്തിന്റെ സ്കൂൾ തല ഉദ്‌ഘാടനം27-01-2017 ന് രാവിലെ 11 മണിക്ക് എസ് എസ് ജി ചെയർമാൻ ശ്രീ സദാനന്ദൻ മാസ്റ്റർ നിർവഹിച്ചു.വാർഡ് മെമ്പർ അധ്യക്ഷം വഹിച്ചു.എസ് എസ് ജി അംഗം ബീരാൻ സാർ , ബാബു നരിക്കുനി,എന്നിവർ ആശംസകൾ അർപ്പിച്ചു.സാമൂഹ്യ സാംസ്‌കാരിക മണ്ഡലങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന ശ്രീ ജയപ്രകാശൻ മാസ്റ്റർ പ്രതിജ്ഞ ചൊല്ലുകയും നൂറുകണക്കിന് അംഗങ്ങൾ അതേറ്റു ചൊല്ലി സ്കൂളിനെ സംരക്ഷിക്കാമെന്ന് ഉറപ്പു നൽകുകയും ചെയ്തു
വഴികാട്ടി
{{#multimaps: 11.04848, 76.071535 | width=800px | zoom=16 }