കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കാസർഗോഡ്/തനത് പ്രവർത്തനങ്ങൾ
| ഹോം | ചുമതല | പരിശീലനങ്ങൾ | പ്രവർത്തനങ്ങൾ | തനത് പ്രവർത്തനങ്ങൾ | E CUBE | ലിറ്റിൽ കൈറ്റ്സ് |
📅 17 January 2026
64-ാമത് കേരള സംസ്ഥാന സ്കൂൾ കലോത്സവ ചരിത്രത്തിൽ സവിശേഷമായ ഒരധ്യായം കുറിച്ചുകൊണ്ട്, കാസർഗോഡ് നിന്നുള്ള വിദ്യാർത്ഥിനി സിയ ഫാത്തിമ വീട്ടിലിരുന്ന് ഓൺലൈനായി മത്സരത്തിൽ പങ്കെടുത്തു. വാസ്കുലൈറ്റിസ് രോഗബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന സിയയ്ക്ക്, ബഹു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ പ്രത്യേക ഉത്തരവിലൂടെയാണ് അറബിക് പോസ്റ്റർ രചനാ മത്സരത്തിൽ പങ്കെടുക്കാൻ അവസരമൊരുങ്ങിയത്. കൈറ്റ് കാസറഗോഡ് ഈ ചരിത്രപരമായ ദൗത്യം വിജയകരമാക്കുന്നതിൽ സാങ്കേതിക വിഭാഗം നിർണ്ണായക പങ്ക് വഹിച്ചു.
സാങ്കേതിക സജ്ജീകരണങ്ങൾ
മത്സരത്തിന്റെ സുതാര്യതയും കൃത്യതയും ഉറപ്പുവരുത്തുന്നതിനായി വിപുലമായ സാങ്കേതിക ക്രമീകരണങ്ങളാണ് സിയയുടെ വസതിയിൽ കൈറ്റ് കാസറഗോഡ് നേതൃത്വത്തിൽ സജ്ജീകരിച്ചത്.
- ക്യാമറ വിന്യാസം: രണ്ട് ക്യാമറകളാണ് സജ്ജീകരിച്ചത്. ഒന്ന് 'സൂം' സോഫ്റ്റ്വെയർ വഴി മത്സരം തത്സമയം വിധികർത്താക്കൾക്ക് മുന്നിലെത്തിക്കുന്നതിനും, രണ്ടാമത്തേത് മത്സരത്തിന്റെ മുഴുവൻ നടപടിക്രമങ്ങളും ഡോക്യുമെന്റ് ചെയ്യുന്നതിനും ഉപയോഗിച്ചു.
- ഓഡിയോ: മത്സരാർത്ഥിക്ക് വിധികർത്താക്കളുമായും തിരിച്ചും ആശയവിനിമയം നടത്തുന്നതിനായി പ്രത്യേക മൈക്ക് സംവിധാനങ്ങൾ കുട്ടിയുടെ സമീപത്തായി ക്രമീകരിച്ചു.
- ഇന്റർനെറ്റ്: തടസ്സമില്ലാത്ത വീഡിയോ സ്ട്രീമിംഗ് ഉറപ്പാക്കുന്നതിനായി ഹൈ-സ്പീഡ് ഇന്റർനെറ്റ് കണക്റ്റിവിറ്റിയും അനുബന്ധ സംവിധാനങ്ങളും ഒരുക്കി.
ഏകോപനം
സാങ്കേതിക വിഭാഗത്തിന്റെ പ്രവർത്തനം കുറ്റമറ്റ രീതിയിൽ നടപ്പിലാക്കാൻ താഴെ പറയുന്ന ഉദ്യോഗസ്ഥർ നേതൃത്വം നൽകി:
- ശ്രീ. റോജി മാസ്റ്റർ (കൈറ്റ് ജില്ലാ കോർഡിനേറ്റർ): ഓൺലൈനായി പങ്കുചേരുകയും സാങ്കേതിക ടീമിന് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
- ശ്രീ. മിഥുൻ (കൈറ്റ് മാസ്റ്റർ ട്രെയിനർ): സിയയുടെ വസതിയിലെ പ്രവർത്തനങ്ങൾ നേരിട്ട് നിയന്ത്രിച്ചു. ക്യാമറയുടെ പ്രവർത്തനം, ആവശ്യാനുസരണം ദൃശ്യങ്ങൾ സൂം ചെയ്യൽ, മറ്റ് സാങ്കേതിക ഏകോപനം എന്നിവ നിർവ്വഹിച്ചു.
- ശ്രീ. വരുൺ, ശ്രീ. ഷിധിൻ (കൈറ്റ് ടെക്നീഷ്യൻമാർ): ഇന്റർനെറ്റ് ക്രമീകരണങ്ങൾ, കണക്ഷനുകൾ, ഉപകരണങ്ങളുടെ സജ്ജീകരണം എന്നിവ നിർവ്വഹിച്ചു.
ഫലം
ആരോഗ്യപരമായ വെല്ലുവിളികൾക്കിടയിലും, ഒരുക്കിയ സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ സിയ ഫാത്തിമ നിശ്ചിത സമയത്തിനുള്ളിൽ മത്സരം വിജയകരമായി പൂർത്തിയാക്കി. കലോത്സവ വേദിയിലെ വിധികർത്താക്കൾക്ക് തത്സമയം മത്സരം വീക്ഷിക്കാനും വിലയിരുത്താനും ഈ സംവിധാനത്തിലൂടെ സാധിച്ചു.
📅 31 December 2025


ഒരുക്കം: കൃത്യത, വ്യക്തത

ട്യൂട്ടോറിയൽ കാണാൻ ക്ലിക്ക് ചെയ്യൂ
മൂന്ന് നാളുകൾ, പതിമൂന്ന് വേദികൾ


പ്രവർത്തനങ്ങളിൽ സജീവമായി
കരുത്തായി പൂർവ്വവിദ്യാർത്ഥികളും

ക്രൈസിസ് മാനേജ്മെന്റ്: വിരൽത്തുമ്പിലെ പരിഹാരങ്ങൾ : ഏതൊരു സാങ്കേതിക പ്രവർത്തനത്തിലും തടസ്സങ്ങൾ സ്വാഭാവികമാണ്. എന്നാൽ ഇവിടെ പ്രശ്നങ്ങളെക്കാൾ വേഗത്തിലായിരുന്നു പരിഹാരങ്ങൾ. പൂർവ്വവിദ്യാർത്ഥികളുംടെക്നിക്കൽ ടീമും അടങ്ങുന്ന വാട്സ്ആപ്പ് കൂട്ടായ്മ വഴി ഓരോ നിമിഷവും ആശയവിനിമയം നടന്നു. ഓഡിയോ തകരാറുകളോ, ഹാർഡ്വെയർ പ്രശ്നങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ നിമിഷങ്ങൾക്കകം അത് പരിഹരിക്കാൻ ഈ 'ക്രൈസിസ് മാനേജ്മെന്റ്' സംവിധാനത്തിന് സാധിച്ചു.

| No. | Student Name | Class |
| 1 | Abdulla Ashab A | 10 E |
| 2 | Abdulla Lazim | 9 |
| 3 | Abdulla Nihal | 9 |
| 4 | Abdulla Shazan | 11 C |
| 5 | Abdulla Sizan | 9 C |
| 6 | Abdul Hadil | 9 J |
| 7 | Aboobacker Shaman A | 9 G |
| 8 | Afrooz Mohammed | 10 |
| 9 | Ahammed Rifshath | 8 F |
| 10 | Ahmad Sinan | 8 G |
| 11 | Ahyan Ahmed | 8 F / 10 C |
| 12 | Amna Fathima | 9 |
| 13 | Arush K | 9 H |
| 14 | Ayshath Ansheeda K.P | 8 D |
| 15 | Ayshath Shayna | 10 |
| 16 | Aysha Muhaza | 10 E |
| 17 | Azmina Nazrin | 10 F |
| 18 | Muhammed Bilal MP | 8 B |
| 19 | Fadllullah N.K | 9 |
| 20 | Fathima A | 10 E |
| 21 | Fathima Neha Nourin | 9 E |
| 22 | Fathimath Hiba | 10 E |
| 23 | Fathimath Shazin | 9 G |
| 24 | Fathimath Zulfa | 9 C |
| 25 | Fazal C.H | 8 D |
| 26 | Fazal Muhaz | 8 D |
| 27 | Fidha Amina | 10 C |
| 28 | Fidha Fathima H.A | 10 E |
| 29 | Hadhi Hameed U | 8 C |
| 30 | Hana Amina N | 8 C |
| 31 | Hasan Azmal | 9 |
| 32 | Hazza Fathima | 8 |
| 33 | Ihan Ahammed Siddique | 8 C |
| 34 | Jusaiba | 10 |
| 35 | Karthika | 8 C |
| 36 | Khadeejath Mahfooza M.K | 10 B |
| 37 | Maryam Azra A | 9 |
| 38 | Mishana Fathima | 10 B |
| 39 | Mohammed Ajmal Sinan K | 8 |
| 40 | Mohammed Afrooz | 9 D |
| 41 | Mohammed Ramil | 12 |
| 42 | Mohammed Rihan | 9 D |
| 43 | Mohammed Safwan | 8 E |
| 44 | Mohammed Sahal | 8 |
| 45 | Moideen Shamnad | 9 D |
| 46 | Muhaza Sherine | 10 |
| 47 | Muhammed Ziya Kota | 9 E |
| 48 | Nadha Fathima | 10 E |
| 49 | Nafeesa Shazmin | 8 C |
| 50 | Nafeesath Musheera | 10 E |
| 51 | Nafeesath Nuha | 10 F |
| 52 | Najah Nazneen S | 9 E |
| 53 | Nireeksha | 10 A |
| 54 | Sadia Nourin N.A | 10 F |
| 55 | Safiyath Mansoora | 9 F |
| 56 | Saif Abdulla C.S | 8 D |
| 57 | Saqib Riyas | 8 F |
| 58 | Shaik Abdulla Farood | 9 |
| 59 | Shamma Binth Shihab | 10 |
| 60 | Zaeem Iyaz | 9 |
| 61 | Zayan | 9 D |
ജി.വി.എച്ച്.എസ്.എസ് മൊഗ്രാലിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർവ്വഹിച്ച ഈ ദൗത്യം കേവലമൊരു ഡോക്യുമെന്റേഷൻ മാത്രമല്ല, മറിച്ച് വരുംകാല കലോത്സവങ്ങൾക്ക് മാതൃകയാക്കാവുന്ന ഒരു പാഠപുസ്തകം കൂടിയാണ്. കലയെ സ്നേഹിക്കുന്ന മനസ്സും, സാങ്കേതികവിദ്യയെ മെരുക്കിയെടുക്കാനുള്ള കഴിവും ഒന്നിച്ചപ്പോൾ മൊഗ്രാൽ സ്കൂൾ മുറ്റത്ത് പിറന്നത് ചരിത്രമാണ്.
📅 22 December 2025

ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ അധ്യാപകർക്കായി ജി.എച്ച്.എസ്.എസ് ഹൊസ്ദുർഗിൽ വെച്ച് ഏകദിന പരിശീലനം സംഘടിപ്പിച്ചു. അക്കൗണ്ടിംഗ്, സ്കൂൾ വിക്കി എന്നീ വിഷയങ്ങളെ ആസ്പദമാക്കി നടന്ന പരിശീലനത്തിന് മാസ്റ്റർ ട്രെയിനർ ബാബു മാസ്റ്റർ നേതൃത്വം നൽകുകയും ആമുഖ ഭാഷണം നടത്തുകയും ചെയ്തു.
പരിശീലനത്തിന്റെ ആദ്യ സെഷനിൽ ലിറ്റിൽ കൈറ്റ്സ് എൽ.കെ.എം.എസ് (LKMS) വെബ് പോർട്ടലിലെ അക്കൗണ്ടിംഗ് വിഭാഗത്തെക്കുറിച്ച് മാസ്റ്റർ ട്രെയിനർ അഖില ടീച്ചർ ക്ലാസുകൾ നയിച്ചു. അക്കൗണ്ടിംഗുമായി ബന്ധപ്പെട്ട് അധ്യാപകർക്കുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതിനും, പുതുതായി ചുമതലയേറ്റ മെന്റർമാർക്ക് പോർട്ടൽ പരിചയപ്പെടുത്തുന്നതിനും ഈ സെഷൻ സഹായകമായി.

തുടർന്ന് നടന്ന സ്കൂൾ വിക്കി പരിശീലനത്തിന് മാസ്റ്റർ ട്രെയിനർ മിഥുൻ മാസ്റ്റർ നേതൃത്വം നൽകി. സ്കൂൾ വിക്കിയുടെ ആമുഖം, പൊതുവായ ലേഔട്ട് ക്രമീകരണം, ഫോട്ടോ അപ്ലോഡിങ്ങ്, ലിറ്റിൽ കൈറ്റ്സ് പേജിന്റെയും മെയിൻ പേജിന്റെയും ക്രമീകരണം, ബാച്ച് അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങൾ രേഖപ്പെടുത്തൽ, ഇൻഫോബോക്സ് നിർമ്മാണം എന്നിവ വിശദമായി ക്ലാസ്സിൽ പ്രതിപാദിച്ചു.
തുടർന്ന് അധ്യാപകർ തങ്ങളുടെ സ്കൂൾ പേജുകൾ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള പ്രായോഗിക പ്രവർത്തനങ്ങളും (Practical Session) നടന്നു. വളരെ ഫലപ്രദവും പ്രയോജനകരവുമായ പരിശീലനമാണ് ലഭിച്ചതെന്ന് പങ്കെടുത്ത അധ്യാപകർ വിലയിരുത്തി.
(പങ്കെടുത്ത അധ്യാപകരുടെ വിവരങ്ങൾ താഴെ ചേർക്കുന്നു)
| Sl. no | Name | PEN No. | School |
| 1 | Amitha D | 984985 | GHSS Patla |
| 2 | Farhana Muhammadali | 972592 | VPKHHM MRVHSS Padne |
| 3 | Soumya.C | 913029 | CHMKSHSS Perumbatta |
| 4 | Reshma Kayyprath Veeti | 878976 | CHMKS GHSS Perumbatta |
| 5 | Rajani.P | 698625 | GHSS Chayoth |
| 6 | Simna.K | 986952 | GVHSS Kanhangad |
| 7 | Soumya.k | 970014 | GHSS Parappa |
| 8 | Aswathi K.V | 987172 | SRMGHSS Ramnagery |
| 9 | Vineetha.E | 510073 | GFHS Marakkappu Kodappuram |
| 10 | SARITHA.M | 548972 | VPPMKPS GVHSS TRIKARPUR |
| 11 | Sreepriya.C.K | 692101 | GHSS Kundamkuzhy |
| 12 | Ramya.P.P. | 992140 | G.V.H.S.S. Mogral |
| 13 | Princy K | 818691 | Durga HSS Kanhangad |
| 14 | Smitha.P. | 610412 | G.H.S. Kanhirapoil |
| 15 | Sreekumar.P.V | 970160 | CHSS Chattanchal |
| 16 | Abdul Ishak.T | 297576 | PMSAPTSVHSS. Kaikottukadav |
| 17 | Sabin Jose | 1010208 | St. Jude's H.SS Vellarikundu |
| 18 | Shalini.V.K | 50022 | Mar Thoma HS for Deaf, Cherkala |
| 19 | Bindu MK | 785201 | GHSS Kakkat |
ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് സ്കൂൾ വിക്കി പരിശീലനം - ബേക്കൽ ഉപജില്ല
