സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2024-27 | 2025-28 | 2026-29 |
അഭിരുചി പരീക്ഷ
സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം സ്കൂളിലെ 2024- 27 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ 12/6/2024 ബുധനാഴ്ച സ്കൂൾ ഐടി ലാബിൽ നടന്നു. 32 വിദ്യാർത്ഥികൾ അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു. 32 കുട്ടികൾ പരീക്ഷ അറ്റൻഡ് ചെയ്തു. പരീക്ഷ സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്യുവാനും, റിസൾട്ട് അപ്‌ലോഡ് ചെയ്യുവാനും വിദ്യാർത്ഥികൾ കൈറ്റ് മാസ്റ്റേഴ്സിന് സഹായിച്ചു. കമ്പ്യൂട്ടറിൽ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ് വെയറിലാണ് പരീക്ഷ നടത്തിയത്. 30 മിനിറ്റ് ദൈർഘ്യമുള്ള 20 ചോദ്യങ്ങൾ ആയിരുന്നു പരീക്ഷയിൽ ഉണ്ടായിരുന്നത്. ലോജിക് ആൻഡ് റീസണിങ്, പ്രോഗ്രാമിംഗ് വിഭാഗം,5,6,7 ഐ.സി.ടി പാഠപുസ്തകങ്ങൾ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ, ഐടി പൊതുവിജ്ഞാനം ഇവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് അഭിരുചി പരീക്ഷയ്ക്ക് വന്നത്.20കമ്പ്യൂട്ടറുകളിലാണ് പരീക്ഷ ഇൻസ്റ്റാൾ ചെയ്തത്. പരീക്ഷയിൽ ഉടനീളം കൈറ്റ് മാസ്റ്റേഴ്സ് ആയ മിനിമോൾ ജോസഫ് ,രമ്യ മൈക്കിൾ മറ്റു ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തുടങ്ങിയവർ നേതൃത്വം നൽകി.
| 28022-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 28022 |
| യൂണിറ്റ് നമ്പർ | LK/2018/28022 |
| ബാച്ച് | 2024-2027 |
| അംഗങ്ങളുടെ എണ്ണം | 32 |
| റവന്യൂ ജില്ല | Ernakulam |
| വിദ്യാഭ്യാസ ജില്ല | Muvattupuzha |
| ഉപജില്ല | Koothattukulam |
| ലീഡർ | Kasyav Rethish |
| ഡെപ്യൂട്ടി ലീഡർ | Evana Jaison |
| കൈറ്റ് മെന്റർ 1 | Remya Michael |
| കൈറ്റ് മെന്റർ 2 | Anne Mary Cyriac |
| അവസാനം തിരുത്തിയത് | |
| 08-01-2026 | SPHSM LK |
അംഗങ്ങൾ (2024-27)
| 1 | ALPHONS GEO ROGES |
| 2 | AMAL HARIDAS |
| 3 | ANANTHU AJISH |
| 4 | ANDREA GIGI |
| 5 | ANEENA ROY |
| 6 | ANEESHA C.J |
| 7 | ANNA SANTHOSH |
| 8 | ANOSH SABU |
| 9 | AVANTHIKA AJITH |
| 10 | AYOBAL RENNY |
| 11 | BASIL LIJI |
| 12 | CHRISTINO JILSON |
| 13 | DEVIKA BIJU |
| 14 | DIVEENA BIJU |
| 15 | ELIAS BINU |
| 16 | EVANA JAISON |
| 17 | FEBIN JOHNY |
| 18 | FRANCIS JOMON |
| 19 | HANNA SANTHOSH |
| 20 | JUDIN BINO |
| 21 | KASINADH BAIJU |
| 22 | KASYAV RETHISH |
| 23 | LEKSHMI PRIYA ANISH |
| 24 | LITTO LAWRANCE |
| 25 | MISTA MATHEW |
| 26 | NAVANEETH JOSHI |
| 27 | NEVIN SAIJAN |
| 28 | REON ANISH ABRAHAM |
| 29 | ROSHAN K BABU |
| 30 | RUSSEL PAUL SIBEESH |
| 31 | SREYAS SREENIVASAN |
| 32 | VAISHNAV K S |
പ്രിലിമിനറി ക്യാമ്പ്
എറണാകുളം ജില്ലയിലെ സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം സ്കൂളിലെ 2024-27 ലിറ്റിൽ കൈറ്റ്‌സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2024 ഓഗസ്റ്റ് 7 ബുധനാഴ്ച 9:30 മുതൽ 3:00വരെ സ്‌കൂളിന്റെ ഐടി ലാബിൽ വച്ച് നടന്നു. സ്‌കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ബിൻസിമോൾ പി. ജോൺന്റെ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ എറണാകുളം കൈറ്റ് മാസ്റ്റർ ട്രെയിനറായ മനീഷ് സാർ ഉദ്ഘാടനം നിർവഹിച്ചു. കൈറ്റ് മിസ്ട്രെസ് രമ്യ മൈക്കിൾ സ്വാഗതവും, ലീഡർ കശ്യവ് രതീഷ് നന്ദിയും രേഖപ്പെടുത്തി.ഡെപ്യൂട്ടി ലീഡർ ഇവാന ജെയ്‌സൺ ആശംസകൾ അറിയിച്ചു.
ഉദ്ദേശ്യങ്ങൾ
പ്രിലിമിനറി ക്യാമ്പിന്റെ പ്രധാന ലക്ഷ്യം ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും വ്യക്തമാക്കുക, ലിറ്റിൽ കൈറ്റ്‌സ് പ്രവർത്തന പദ്ധതികൾ സംബന്ധിച്ച് പൊതുവായ ധാരണ നൽകുക, ഹൈടെക് ക്ലാസ്‌റൂമുകളിലെ പിന്തുണ പ്രവർത്തനങ്ങൾക്കായി അംഗങ്ങളെ സജ്ജമാക്കുക, പദ്ധതി പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിന് രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയായിരുന്നു.
ഗ്രൂപ്പിംഗ്
സ്ക്രാച്ച് സോഫ്റ്റ് വെയറിൽ ഫെയ്സ് സെൻസിംഗ് പ്രവർത്തനത്തിലൂടെ കുട്ടികൾ റോബോട്ടിക്സ്,വീഡിയോ എഡിറ്റിംഗ്, സ്കൂൾവിക്കി,എന്നീ ഗ്രൂപ്പുകളായി തിരിഞ്ഞു. മത്സരാധിഷ്ഠിതമായി നടത്തിയ സെഷനുകൾക്ക് ജനറൽ ലീഡർമാരെയും ഗ്രൂപ്പ് ലീഡേഴ്സിനെയും തിരഞ്ഞെടുത്തു. ക്യാമ്പിൽ ഉടനീളം മത്സര സ്വഭാവം നിലനിർത്തുന്ന ഗ്രൂപ്പ് പ്രവർത്തനങ്ങൾ ആണ് ആസൂത്രണം ചെയ്തത്.ഓരോ സെഷനിലും ഗ്രൂപ്പ് തലത്തിൽ പോയിന്റുകൾ നൽകി, അധ്യാപകൻ ഇത് സ്‌കോർ ഷീറ്റിൽ രേഖപ്പെടുത്തി.
ഗെയിം നിർമ്മാണം
ലിറ്റിൽ കൈറ്റ്‌സ് റോളുകൾ മനസ്സിലാക്കുന്നതിനുള്ള പ്രസന്റേഷനും ചർച്ചയും നടന്നു. ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളിൽ കോഡിങ് അഭിരുചി വളർത്തുന്നതിന് സ്ക്രാച്ച് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഗെയിം നിർമ്മാണം നടത്തി.
അനിമേഷൻ
അനിമേഷൻ സങ്കേതങ്ങൾ പഠിക്കുന്നതിന് ഓപ്പൺടൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അനിമേഷൻ നിർമ്മാണ മത്സരം നടത്തി.
റോബോട്ടിക്സ്
ഉച്ചഭക്ഷണത്തിന് ശേഷം റോബോട്ടിക്സ് മേഖലയെ പരിചയപ്പെടുത്തി.