സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആധുനിക വിദ്യാഭ്യാസ രീതിക്ക് അനുസ‍ൃതമായ അടിസ്ഥാന സൗകര്യങ്ങളാണ് ഈ വിദ്യാലയത്തിലെ പ്രത്യേകത. മൂന്ന് നിലകളിലായി പണിതുയർത്തിയ ഹൈടെക് ക്ലാസ് റൂമുകൾ, കംപ്യൂട്ട‍ർ ഐ.ടി ലാബുകൾ, സ്കൂൾ ലൈബ്രറികൾ, വൃത്തിയും വെടിപ്പുമുള്ള ക്ലാസ് റൂമുകൾ, പരിസ്ഥിതി സൗഹൃദ ചുറ്റുപാടുകൾ തുടങ്ങിയവ ക്ലാസ് റൂം പ്രവർത്തനങ്ങൾ മികവുറ്റതാക്കുന്നു. വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങളും ദിനാചരണങ്ങളും വിദ്യാർഥികളിൽ പൊതുവിജ്ഞാനവും സാമൂഹ്യബോധവും പരിസ്ഥിതി അവബോധവും വളർത്തുന്നു.

സ്കൂൾ ബിൽഡിംഗ്
ലൈബ്രറി
സ്കൂൾ ലൈബ്രറി

അക്കോട് വിരിപ്പാടം എ.എം.യു.പി. സ്കൂളിന്റെ അഭിമാനകരമായ വിദ്യാഭ്യാസസൗകര്യങ്ങളിൽ ഒന്നാണ് സമ്പന്നമായ സ്കൂൾ ലൈബ്രറി. വിദ്യാർത്ഥികളുടെ വായനാശീലം വളർത്താനും അറിവ് വ്യാപിപ്പിക്കാനുമായി ഇവിടെ 3000-ത്തിലധികം പുസ്തകങ്ങൾ സജ്ജീകരിച്ചിരിക്കുന്നു. കുട്ടികൾക്ക് പ്രായാനുസൃതമായി കഥാപുസ്തകങ്ങൾ, വിജ്ഞാനകോശങ്ങൾ, ശാസ്ത്രസാഹിത്യങ്ങൾ, ആത്മകഥകൾ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള പുസ്തകങ്ങൾ ലഭ്യമാണ്.

2023-ൽ ലൈബ്രറിയിൽ ആധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തി. ആവശ്യാനുസരണം പുസ്തകങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാനായി പുതിയ ലോക്കർ സംവിധാനം ഒരുക്കിയിട്ടുണ്ട്. കൂടാതെ, ഒരേസമയം നിരവധി വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായി വായിക്കാൻ കഴിയുന്ന വിശാലമായ വായനാ ഇടം സജ്ജീകരിച്ചിട്ടുണ്ട്.

വിദ്യാർത്ഥികളുടെ പഠനോത്സാഹം വർദ്ധിപ്പിക്കാൻ പ്രത്യേക വായനാപദ്ധതികളും വായനാമത്സരങ്ങളും ലൈബ്രറി മുഖേന നടത്താറുണ്ട്. ഇതുവഴി കുട്ടികൾക്ക് അറിവ് മാത്രമല്ല, വായനയോടുള്ള സ്‌നേഹവും വളർത്തുവാൻ സ്കൂൾ ലൈബ്രറി സഹായിക്കുന്നു.

ക്ലാസ് റൂമുകൾ
സയൻസ് ലാബ്
സ്കൂ‍ൾ ഫുഡ്ബോൾ ടീം
കായിക മേള
സ്റ്റേജ് 1
ഓഡിറ്റോറിയം
ജൈവകൃഷിയിടം
കംപ്യൂട്ടർ ലാബ്