ജി.എൽ.പി.എസ്. പറവൂർ/പ്രവർത്തനങ്ങൾ/2025-26
പ്രേവേശനോത്സവം 2025
ജി എൽപി സ്കൂൾ പറവൂരിലെ പ്രേവേശനോത്സവം അതി വിപുലമായി തന്നെ കൊണ്ടാടി.നവാഗതരായ പിഞ്ചു കുഞ്ഞുങ്ങളെ അദ്ധ്യാപകരുടെയും ,നാട്ടുകാരുടെയും ,രക്ഷിതാക്കളുടെയും നിറ സാന്നിദ്യത്തിൽ വരവേറ്റു. കുട്ടികൾക്ക് പഠന കിറ്റും, റൈൻ കോട്ടുകളും സമ്മാനിച്ചു
ലോക പരിസ്ഥിതി ദിനം
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ സ്കൂളിൽ ചെറുക്കാവ് പെൻഷനേഴ്‌സ് അസോസിയേഷന്റെ കീഴിൽ വൃക്ഷ തൈകൾ നടുകയും കൂടാതെ പരിസ്ഥിതി ബോധവത്കരണവും നടത്തി. കുട്ടികൾക്ക് പരിസ്ഥിതി ദിന ക്വിസും,പോസ്റ്റർ രചന മത്സരവും സംഘടിപ്പിച്ചു.കൂടാതെ സ്കൂളിന് കോട്ടക്കൽ ആര്യ വൈദ്യ ശാലയുടെ കീഴിൽ സ്കൂളിന് ഔഷധ സസ്യങ്ങൾ നൽകുകയും ചെയ്തു
ജൂൺ 19 വായന ദിനം
ജൂൺ 19 വായനാദിനത്തോടനുബന്ധിച്ചു സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പ്രേത്യക അസംബ്ലി സംഘടിപ്പിക്കുകയും കുട്ടികൾക്ക് വായനാ മത്സരവും,ഡോക്യൂമെന്ററി പ്രദർശനവും, പുസ്തക പ്രദർശനവും, ക്വിസ് മത്സരവും സംഘടിപ്പിച്ചു കൂടാതെ വിവിധ എഴുത്തുകാരുടെയും അവരുടെ കൃതികളുടെയും പേരുകൾ ഉൾകൊള്ളിച്ചു കൊണ്ട് ഒരു വായന മരവും ഉണ്ടാക്കി.
ഹെൽത് ഇൻസ്‌പെക്ടർ അബ്ദുൽ റഊഫിന്റെ നേതൃത്വത്തിൽ സ്കൂളിൽ ശുചിത്വ ആരോഗ്യ സുരക്ഷാ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
കുട്ടികളിൽ ആരോഗ്യ ശീലം വളർത്തുന്നതിന് സ്കൂളിൽ പ്രദനാദ്ധ്യാപിക നദീറ ടീച്ചറുടെയും,ശിവകാമി ടീച്ചറുടെയും നേതൃത്വത്തിൽ യോഗ പരീശീലനം നടത്തി
ലോക ലഹരി വിരുദ്ദ ദിനം
ജൂൺ 26 ലോക ലഹരി വിരുദ്ദ ദിനത്തോടനുബന്ധിച്ചു സ്കൂളിൽ ലഹരി വിരുദ്ദ പ്രതിജ്ഞയും,പോസ്റ്റർ നിർമ്മാണവും സംഘടിപ്പിച്ചു.ലഹരി വരുത്തി വയ്ക്കുന്ന അപകടങ്ങളെക്കുറിച് കുട്ടികൾക്ക് ശരിയായ ദിശാ ബോധം നൽകുകയും ചെയ്തു.
ജൂലൈ 5 ബഷീർ ദിനം
ജൂലൈ 5 ബഷീർ ദിനത്തിൽ സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾ ബഷീറിന്റെ വിത്യസ്ത കഥാപാത്രങ്ങളിലൂടെ വേഷ പകർച്ച നടത്തി. ബഷീർ ദിന ക്വിസ് മത്സരവും,ഡോക്യുമെന്ററി പ്രദർശനവും നടത്തി.
പുകയില വിമുക്ത വിദ്യാലയം
TOFEI പദ്ധതിയുടെ ഭാഗമായി ചെറുകാവിലെ പുകയില വിമുക്തവിദ്യാലയമായി നമ്മുടെ സ്കൂളിന് അംഗികരം ലഭിച്ചു കൊണ്ടോട്ടി MLA ശ്രി ടി.വി ഇബ്രാഹിം MLA യുടെ പക്കൽ നിന്നും പ്രദനാദ്ധ്യാപിക നദീറ ടീച്ചർ സർട്ടിഫികറ്റ് ഏറ്റു വാങ്ങി.
ആഗസ്റ്റ് 3 ലോക സൗഹൃദ ദിനത്തിൽ ചങ്ങാതിക്കൊരു തൈ കൈമാറ്റം നടത്തി
ഓണാഘോഷം
സ്കൂളിൽ ഓണാഘോഷ പരിപാടികൾ അതി വിപുലമായി തന്നെ കൊണ്ടാടി.കുട്ടികൾക്കും രക്ഷിതാക്കൾക്കും വിവിധ പരിപാടികൾ സംഘടിപ്പിക്കുകയും.ഓണ സദ്യയും നൽകി കൊണ്ട് ഓണാഘോഷ കളറായി