ആമുഖം

2025-26 ൽ കോഴിക്കോട് ജില്ലയിൽ കൈറ്റിന്റെ നേതൃത്വത്തിൽ വിവിധ പരിശീലനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. 8, 9, 10 ക്ലാസ്സുകളിലെ മാറിയ ഐ ടി പാഠപുസ്തകപരിശീലനം, സമഗ്ര അക്കാദമിക് മോണിറ്ററിംഗ്, ലിറ്റിൽ കൈറ്റ്സ് ഒന്നാം ഘട്ട സ്കൂൾതല ക്യാമ്പ്, ലിറ്റിൽ കൈറ്റ്സ് മെന്റർമാർക്കുള്ള ഏകദിന ശില്പശാല തുടങ്ങിയ മേഖലകളിലാണ് ഈ വർഷത്തെ പരിശീലനങ്ങൾ തുടങ്ങിയത്.

പത്താം ക്ലാസ് ഐ ടി പാഠപുസ്തക പരിശീലനം-ഒന്നാം ഘട്ടം

കോഴിക്കോട് ജില്ലയിൽ പത്താം ക്ലാസിലെ പരിഷ്കരിച്ച ഐസിടി പാഠപുസ്തകത്തിന്റെ പരിശീലനം DRG ഏപ്രിൽ 8,9 തിയ്യതികളിലായി നടക്കാവ് ഗേൾസിൽ വച്ച് നടന്നു. 36 അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു. അനുപമ, ടി കെ നാരായണൻ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. ഫീൽഡ് തല പരിശീലനം മൂന്ന് ലൂസേർസ് ബാച്ച് ഉൾപ്പെടെ 35 ബാച്ചുകൾ പൂർത്തിയാക്കി - ഐസിടി പഠിപ്പിക്കുന്നതായി രേഖപ്പെടുത്തിയ 825 അധ്യാപകരിൽ 793 പേർ പരിശീലനം നേടി. ആകെയുള്ളതിന്റെ 96% . പേപ്പർ മൂല്യനിർണയം, പുനർ മൂല്യനിർണയം, സബ്ജക്ട് പരിശീലനം തുടങ്ങിയ തിരക്കുകൾക്കിടയിലും ICT പാഠപുസ്തകവിനിമയസജ്ജരാകുന്നതിന് ഇത്രയും അധ്യാപകരെ പരിശീലനകേന്ദ്രങ്ങളിൽ എത്തിച്ചതിന് SITCമാർ പ്രത്യേകം അഭിനമർഹിക്കുന്നു. 32 അധ്യാപകരാണ് ഇനി പരിശീലനം നേടാനുള്ളത്.

ഒമ്പതാം ക്ലാസ് ഐ ടി പാഠപുസ്തക പരിശീലനം- ഒന്നാം ഘട്ടം

എട്ടാം ക്ലാസ് ഐ ടി പാഠപുസ്തക പരിശീലനം- ഒന്നാം ഘട്ടം

ലിറ്റിൽ കൈറ്റ്സ് ശില്പശാല

ലിറ്റിൽ കൈറ്റ്സ് 2025-26 വർഷത്തെ ഏകദിന ശില്പശാല കോഴിക്കോട് ജില്ലയിൽ 2025 ജൂൺ 21ന്  മൂന്ന് കേന്ദ്രങ്ങളിലായി നടന്നു. വടകര വിദ്യാഭ്യാസ ജില്ലയിൽ പയ്യോളി ജിവിഎച്ച്എസ്എസ് ലും താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ താമരശ്ശേരി ജിവിഎച്ച്എസ്എസ്സിലും കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിൽ സെൻറ് ജോസഫ് ബോയ്സ് എച്ച്എസ്എസ് ലുമാണ് വർഷോപ്പ് നടന്നത്. കൈറ്റ് സി ഇ ഒ ശ്രീ. അൻവർസാദത്ത് മൂന്നു കേന്ദ്രങ്ങളിലും ഓൺലൈനിൽ ആമുഖപ്രഭാഷണം നടത്തുകയും പരിശീലനത്തിന്റെ അവസാന സെഷനിൽ എൽ കെ മെന്റർമാരുമായി സംവദിക്കുകയും ചെയ്തു. 180 യൂണിറ്റുകളിൽ നിന്നായി 304 ലിറ്റിൽകൈറ്റ്സ് മെന്റർമാർ ശില്പശാലയിൽ പങ്കെടുത്തു. അതത് വിദ്യാഭ്യാസ ജില്ലയിലെ മാസ്റ്റർ ട്രെയിനർമാർ ശില്പശാലയ്ക്ക് നേതൃത്വം കൊടുത്തു.

 
വടകര വിദ്യാഭ്യാസ ജില്ല ലിറ്റിൽ കൈറ്റ്സ് വർക്ക് ഷോപ്പ്

അക്കാദമിക് മോണിറ്ററിംഗ്-സമഗ്ര

പത്താം ക്ലാസ് ഐ ടി പാഠപുസ്തക പരിശീലനം-റോബോട്ടിക്സ്

പത്താം ക്ലാസിൽ ഐസിടി പാഠപുസ്തകം പഠിപ്പിക്കേണ്ട ജില്ലയിലെ 825അധ്യാപകർക്ക് റോബോട്ടിക്സിനായുള്ള പ്രത്യേക പരിശീലനത്തിന്റെ ഡി ആർ ജി ജൂലൈ 8, 10 തിയ്യതികളിലായി കോഴിക്കോട് GTTI യിൽ വച്ച് നടന്നു. 29 അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു. ഇതിന്റെ ഫീൽഡ് തല പരിശീലനത്തിന് നൊച്ചാട് എച്ച് എസ്സ് എസ്സ് , ജി വി എച്ച് എസ്സ് എസ്സ് കൊയിലാണ്ടി എന്നിവിടങ്ങളിൽ ജൂലൈ 15ന് തുടക്കമിട്ടു.

സ്കൂളുകൾക്ക് നൽകിയ റോബോട്ടിക് കിറ്റിലെ ആർഡിനോ ബ്രഡ് ബോർഡ്, ഐ ആർ സെൻസർ, സെർവോ മോട്ടോർ, ജമ്പർ വെയറുകൾ തുടങ്ങിയവ പ്രയോജനപ്പെടുത്തി കൈയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസർ തയ്യാറാക്കലാണ് ആദ്യ പ്രവർത്തനം. എഐ ഉപയോഗിച്ചുള്ള ഹോം ഓട്ടോമേഷൻ സംവിധാനത്തിലൂടെ മുഖം തിരിച്ചറിഞ്ഞ് സ്വയം തുറക്കുന്ന സ്മാർട്ട് വാതിലുകൾ തയ്യാറാക്കലാണ് പത്താം ക്ലാസിലെ ഓരോ കുട്ടിയും ചെയ്തുനോക്കേണ്ട അടുത്ത പ്രവർത്തനം.

ഈ അധ്യയന വർഷം മുതൽ പത്താം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും റോബോട്ടിക്സ് മേഖലയിൽ പഠനവും, പ്രായോഗിക പരിശീലനവും നടത്തുന്നതിനായി ജില്ലയിലെ 183 സ്കൂളുകളി‍ൽ 2589 റോബോട്ടിക് കിറ്റുകളുടെ വിന്യാസം പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) പൂർത്തിയാക്കി. പത്താം ക്ലാസിലെ പുതിയ ഐസിടി പാഠപുസ്തകത്തിലെ റോബോട്ടുകളുടെ ലോകം എന്ന ആറാം അധ്യായത്തിലാണ് സർക്കീട്ട് നിർമ്മാണം, സെൻസറുകളുടേയും ആക്ചുവേറ്ററുകളുടേയും ഉപയോഗം, കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് വഴി ഇലക്ട്രോണിക് ഉപകരണങ്ങളെ നിയന്ത്രിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ റോബോട്ടിക്സിന്റെ പുതിയ ആശയങ്ങളും ആശയമാതൃകകളും കണ്ടെത്താൻ കുട്ടികൾക്ക് അവസരം ലഭിക്കുന്നത്.