പ്രവേശനോത്സവം 2025

2025-26  അധ്യയന വർഷം ജൂൺ 2 തിങ്കളാഴ്ച ആരംഭിച്ചു .വർണാഭമായ ഘോഷയാത്രയോടു കൂടിയാണ് പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചത്.പ്രവേശനോത്സവ ചടങ്ങു കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ശ്രീലത നിർവഹിച്ചു. പി ടി എ ഭാരവാഹികൾ, ഹെഡ് മാസ്റ്റർ ,അധ്യാപകർ തുടങ്ങിയവർ കുട്ടികൾക്ക് ആശംസകൾ നേർന്നു സംസാരിച്ചു.ചടങ്ങിൽ സുമനസ്സുകളായ ക്ലബ് പ്രവർത്തകരുടെയും പി ടി എ യുടെയും സഹായ സഹകരണത്തോടെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.ശേഷം വിഭവ സമൃദ്ധമായ സദ്യയും പായസവിതരണവും നടന്നു.

 
പ്രവേശനോത്സവം ഘോഷയാത്ര
 
2025-2026   അധ്യയന വർഷത്തെ പ്രവേശനോത്സവം ഉദ്‌ഘാടനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. ശ്രീലത നിർവ്വഹിച്ചു .


 

ജൂൺ 5 പരിസ്ഥിതി ദിനാഘോഷം

2025 വർഷത്തെ പഞ്ചായത്തു തല പരിസ്ഥിതി ദിനാഘോഷം ജി യു  പി എസ് മടിക്കൈ ആലമ്പാടിയിൽ വച്ചു നടന്നു. ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് കേരള സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡ് മെമ്പർ സെക്രട്ടറി ഡോ. വി ബാലകൃഷ്ണൻ ഫലവൃക്ഷത്തൈ നടീൽ ഉദ്‌ഘാടനം ചെയ്തു.മടിക്കൈ ഗ്രാമപഞ്ചായത് പ്രസിഡന്റ് ശ്രീമതി എസ് പ്രീത അധ്യക്ഷത വഹിച്ചു.

പഞ്ചായത്തു തല പ്രതിനിധികൾ ചടങ്ങിൽ സംബന്ധിച്ചു .

 
ഉദ്‌ഘാടനം ഡോ. വി ബാലകൃഷ്ണൻ
 
പരിസ്ഥിതി ദിന പ്രതിജ്ഞ
 
 
പരിസ്ഥിതി ദിനാഘോഷം


 
ഫലവൃക്ഷത്തൈ നടീൽ





വായനാവാരപ്രവർത്തനങ്ങൾ

ജൂൺ 19 വായനാദിനവും വിദ്യാരംഗം ക്ലബ്ബിന്റെ ഉദ്‌ഘാടനവും  ശ്രീ പ്രവീൺ പൂങ്ങോട് നിർവ്വഹിച്ചു

 
 
വായനാ പക്ഷാചരണവുമായി ബന്ധപ്പെട്ട് എരിക്കുളംവായനശാല സന്ദർശിച്ചു