എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/ജൂനിയർ റെഡ് ക്രോസ്/2025-26
കുറ്റിപ്പുറം സബ്ജില്ലാ ജൂനിയർ റെഡ് ക്രോസ് ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു
31 ജനുവരി 2026
ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ജൂനിയർ റെഡ് ക്രോസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കുറ്റിപ്പുറം സബ്ജില്ലാ ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു. വളാഞ്ചേരി നഗരസഭ ചെയർപേഴ്സൺ ഹസീന വട്ടോളി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കുറ്റിപ്പുറം സബ്ജില്ലാ ജൂനിയർ റെഡ് ക്രോസ് കോ-ഓർഡിനേറ്റർ മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് സമീഹ അലി മുഖ്യപ്രഭാഷണം നടത്തി. ക്യാമ്പിന്റെ ഭാഗമായി വിവിധ പരിശീലന ക്ലാസുകൾ, വ്യക്തിത്വ വികസന പ്രവർത്തനങ്ങൾ, സാമൂഹിക സേവന ബോധവത്കരണ സെഷനുകൾ എന്നിവ സംഘടിപ്പിച്ചു. സിവിൽ എക്‌സൈസ് ഓഫീസർ കമ്മുകുട്ടി വി.ടി., ജൂനിയർ റെഡ് ക്രോസ് മലപ്പുറം ജില്ലാ ചീഫ് ട്രെയിനർ നൻസാർ കെ.എസ്., കേരള സിവിൽ ഡിഫൻസ് ഡിവിഷണൽ വാർഡൻ അൻവർ ശാന്തപുരം എന്നിവർ വിവിധ ക്ലാസുകൾക്ക് നേതൃത്വം നൽകി. ചെമ്പരത്തി നാടൻപാട്ട് കലാകാരൻ നിഖിൽ അവതരിപ്പിച്ച ഗാനമേള ക്യാമ്പിന് ഉണർവേകി. സന്നദ്ധ സേവനത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ക്യാമ്പ് ഏറെ പ്രയോജനകരമായി. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ട്രഷറർ ഹബീബ്, വാർഡ് അംഗം ബാവ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു. ഹെഡ്മാസ്റ്റർ അഷ്റഫലി കാളിയത്ത് നന്ദി രേഖപ്പെടുത്തി. ജൂനിയർ റെഡ് ക്രോസ് ചുമതലയുള്ള അധ്യാപകരായ നവാസ് എം., ഫാത്തിമ, സമീർ, നുബ്‌ല എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ലഹരിക്കെതിരെ
ജൂൺ 26-ലോക ലഹരി വിരുദ്ധ ദിനം
ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കൻ്ററി സ്ക്കൂളിൽ ലോക ലഹരിവിരുദ്ധദിനം ആചരിച്ചു.പരിപാടികളുടെ ഉദ്ഘാടനം എക്സൈസ് ഓഫീസർ അഖിൽ പി.എം. നിർവഹിച്ചു.ഹെഡ്മാസ്റ്റർ അഷ്റഫലി കാളിയത്ത് ലഹരി വിരുദ്ധ സന്ദേശം കുട്ടികൾക്ക് നൽകി.സ്ക്കൂൾ സ്കൗട്ട് & ഗൈഡും ,ജൂനിയർ റെഡ്ക്രോസും ചേർന്ന് ലഹരിവിരുദ്ധ ഫ്ലാഷ് മോബും, സൂംബ ഡാൻസ്,ലിറ്റിൽകൈറ്റ്സിൻ്റെ നേത്രുത്വത്തിൽ ഡിജിറ്റൽ പോസ്റ്റർനിർമ്മാണ മത്സരം എന്നീ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.അധ്യാപകരായ അമീൻ,നവാസ്,അൻഷാദ്,റോഷൻ,മുനീർ,തുളസി,ഷമ്മ ശാഫി,എഫ്സ എന്നിവർ പരിപാടികൾക്ക് നേത്രുത്വം നൽകി.
-
ZUMBA
-
FLASHMOB
-
FLASHMOB