ടി.എസ്.എൻ.എം. ഹയർ സെക്കൻഡറി സ്കൂൾ, കുണ്ടൂർക്കുന്ന്/വിദ്യാരംഗം
https://youtu.be/zAFFdoFdx2U?si=HWkPLG_33O2gMoFl
'ആത്മാവിന്റെ വിലാപം' എന്ന കഥാസമാഹാരത്തിന് തിരുവനന്തപുരം മലയാളസാഹിത്യ അക്കാദമി & റിസർച്ച് സെന്ററിന്റെ പ്രഥമകൃതി സ്റ്റേറ്റ് വെൽഫയർ സ്പെഷ്യൽ ജൂറി പുരസ്കാരം നേടിയ ശ്രീമതി രഞ്ജിനി കുണ്ടൂർക്കുന്ന് വായനവാരത്തിന്റെയും വിദ്യാരംഗപ്രവർത്തനങ്ങളുടെയും ലൈബ്രറി പുസ്തകങ്ങളുടെ വിതരണത്തിന്റെയും ഉദ്ഘാടനം നിർവ്വഹിച്ചു. പത്താം ക്ലാസിലെ കേരളപാഠാവലിയിലുള്ള 'സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ' എന്ന പാഠഭാഗത്തെ ആസ്പദമാക്കി 'നളചരിതത്തിലൂടെ...' എന്ന ഒരു പരിപാടി കഥകളിഗായകരും അദ്ധ്യാപകരുമായ ശ്രീ. അത്തിപ്പറ്റ രവിയും ശ്രീ. നെടുമ്പള്ളി രാം മോഹനും ചേർന്നവതരിപ്പിച്ചു.
