കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പ്രവർത്തനങ്ങൾ
കൈറ്റ് സമ്മിറ്റ് - സർഗാലയ കോഴിക്കോട്
2025 ഏപ്രിൽ 03 - 05
2025 ഏപ്രിൽ 03 - 05 ൽ സർഗാലയ കോഴിക്കോടിൽ വെച്ച് കൈറ്റിന്റെ സമ്മിറ്റ് നടന്നു. 2025-26 അധ്യയന വർഷത്തെ കൈറ്റിന്റെ പ്രവർത്തനങ്ങളും വിവിധ പദ്ധതികളും ചർച്ച ചെയ്യുകയും തീരുമാനമെടുക്കുയും ചെയ്തു.
___________________________________________________________________________________
മാസ്റ്റർ ട്രെയ്നർമാരുടെ യോഗങ്ങൾ
മലപ്പുറം ജില്ലയിലെ ഉപജില്ലാ ചാർജുള്ള എല്ലാ എം ടിമാരുടെ യോഗം ജില്ലാ കോർഡിനേറ്ററിനോടൊപ്പം ചേരുകയും ജില്ലയിൽ നടപ്പിലാക്കേണ്ട വിവിധ പരിപാടികൾ, പരിശീലനങ്ങൾ എന്നിവ ചർച്ച ചെയ്യാറുമുണ്ട്. ജില്ലയുടെ പല പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ നടന്നത് ഇതു പോലത്തെ യോഗത്തിലുടെയായിരിക്കും. മലപ്പുറം ജില്ലയാള നടന്ന യോഗങ്ങളും അതിലൂടെ വന്ന തീരുമാനങ്ങളും അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
___________________________________________________________________________________
ഇൻസ്റ്റലേഷൻ ഫെസ്റ്റുകൾ
കൈറ്റിന്റെ പുതിയ പരിഷ്കരിച്ച ഓപറേറ്റിങ്ങ് സിസ്റ്റമായ ഉബുണ്ടു 22.04 വിവിധ സ്‌കൂളുകളിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ എല്ലാ ലാപ്‍ടോപിലും ഇൻസ്റ്റാൾ ചെയ്തു. വളരെ ആവേശത്തോടെയാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഈ മഹാ ഉത്സവത്തിൽ പങ്കാളിയായത്. ജില്ലയിലെ തൊണ്ണൂറ് ശതമാനം സ്‍കൂളുകളിലും ലിറ്റിൽ കൈറ്റ്സ്
അംഗങ്ങളാണ് ഉബുണ്ടു ഇൻസ്റ്റാൾ ചെയ്തത്. സ്‍കൂളിലെ എസ് ഐ ടി സി, കൈറ്റ് മാസ്റ്റർ, മിസ്‍ട്രസുമാർ എന്നിവർ കുട്ടികൾക്ക് മികച്ച പിന്തുണ നൽകി.
കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
___________________________________________________________________________________