Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


മോട്ടിവേഷൻ ക്ലാസ്സ്

വിദ്യാ‌ർത്ഥികൾ

 

സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി മാതാപിതാക്കൾക്കും കുട്ടികൾക്കും മോട്ടിവേഷൻ ക്ലാസ്സുകൾ ഇൻറർ നാഷ്ണൽ ട്രെയിനർ ശ്രീ ജോഷി കറുകുറ്റിയുടെ നേതൃത്വത്തിൽ മെയ് 5 ന് നൽകി. ഈ മോട്ടിവേഷൻ ക്ലാസ്സുിലൂടെ പഠനത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് സഹായകമായി. അനിർവച്ചിനമായ ഒരു അനുഭൂതി മനസ്സിൽ രൂപപ്പെടുന്നു തരത്തിലുള്ള ക്ലാസ്സായിരുന്നു അത്. അടുത്ത ക്ലാസ്സുിലേക്കു ചുവടുവെക്കാൻ സഹായകമായ നിർദേശങ്ങൾ പകർന്നുനൽകി.കുട്ടികൾക്കൊപ്പം മാതാപിതാക്കളും ക്ലാസ്സിൽ സന്നിഹിതരായിരുന്നു. ഒരു പുതിയ അധ്യയന വർഷത്തിലേക്ക് കടക്കുമ്പോൾ പൊതുപരീക്ഷയെ നേരിടേണ്ടി വരുമ്പോൾ ഉണ്ടാകാവുന്ന മാനസിക പ്രശ്നങ്ങൾ എങ്ങനെ തരണം ചെയ്യാം എന്നത് വളരെ വിശദമായി അവതരിപ്പിക്കപ്പെട്ടു.

അധ്യാപകർ

 

മെയ് 26 തിങ്കളാഴ്ച എൽ എഫ് സി എച്ച് എസ് സ്കൂളിൽ പുതിയ അധ്യായന വർഷം ആരംഭിക്കുന്നതിന്റെ ഭാഗമായി ഒരു ക്ലാസ്സ് സംഘടിപ്പിച്ചു.ഉച്ചതിരിഞ്ഞ് രണ്ടു മണിയോടുകൂടിയാണ് ക്ലാസ് ആരംഭിച്ചത് എൽ എഫ് സി എച്ച് എസ് എസ് സ്കൂളിലെ പ്രധാന അധ്യാപികയായ സിസ്റ്റർ നവീനയാണ് ക്ലാസ് ഉദ്ഘാടനം ചെയ്തത് തുടർന്ന് അന്നേ ദിവസത്തെ ക്ലാസുകൾ നയിച്ചത് ഗുഡ് ഷെപ്പേർഡ് സി എം ഐ സ്ക്കൂളിലെ പ്രധാന അധ്യാപകനായ ഫാദർ ലിജോ പോൾ സിഎംഐ ആയിരുന്നു അധ്യാപകർക്ക് വേണ്ട ഗുണങ്ങളും കുട്ടികളെ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാനുള്ള മാർഗ്ഗനിർദ്ദേശങ്ങളും കുട്ടികളോടുള്ള സമീപനങ്ങളും  അധ്യാപകർക്ക് പലവിധ രസകരമായ കളികളിലൂടെ വിശദമാക്കിക്കൊടുത്തു.

 

ജൂൺ 7 ശനിയാഴ്ച സിഎംസി ഉദയ എജുക്കേഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ അധ്യാപകർക്ക് ഒരു ഏകദിന ക്ലാസ് സംഘടിപ്പിച്ചു.രാവിലെ 9:30 മുതൽ വൈകിട്ട് 3:30 വരെയാണ് .ക്ലാസുകൾ സംഘടിപ്പിച്ചത്.ഫാദർ റോയ് സെബാസ്റ്റ്യൻ എസ് ജെ ആണ് ക്ലാസുകൾ നയിച്ചത്.അധ്യാപകർക്ക് ആവശ്യമായ നിർദ്ദേശങ്ങളും ഉപദേശങ്ങളും അദ്ദേഹം നൽകി.

പ്രവേശനോൽസവം

 
1


2025 - 26 അധ്യയന വർഷത്തെ പ്രവേശനോത്സവം ലിറ്റിൽ ഫ്ലവർ കോൺവെൻറ് ഹൈസ്കൂളിൽ വളരെ വർണശ്ശഭളമായ രീതിയിൽ നടന്നു. മുൻ പ്രധാന അധ്യാപിക സിസ്റ്റർ നവീന സി എം സി ഏവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്തു. പി ട്ടി എ പ്രസിഡന്റ് ശ്രീ സിവിൻ കെ വർഗീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഉദ്ഘാടന കർമ്മം നിർവഹിച്ചത് മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി മേരിക്കുട്ടി ജോയ് അവറുകളാണ്. വാർഡ് കൗൺസിലർ അഡ്വക്കറ്റ് കെ ർ വിജയ, ഹയർ സെക്കന്ററി പ്രിൻസിപ്പൽ ശ്രീ ലിജോ വർഗീസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഹൈസ്കൂൾ ഹെഡ്മിസ്ട്രെസ് സിസ്റ്റർ സുദീപ സി എം സി ഏവർക്കും നന്ദിയർപ്പിച്ചു സംസാരിച്ചു.

പഠിക്കാം പത്തരമാറ്റ് നല്ല ശീലങ്ങളും

എൽ എഫ് സി എച്ച് എസ് എസ് സ്കൂളിലെ പ്രധാന അധ്യാപികയായ സിസ്റ്റർ സുദീപയാണ് ക്ലാസുകൾ ഉദ്ഘാടനം ചെയ്തത് . ആറാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് ക്ലാസ് നൽകിയത്. ആദ്യ പത്ത് ദിവസം ക്ലാസിനൊപ്പം നല്ല ശീലങ്ങൾ പഠിപ്പിക്കുന്ന പ്രത്യേക ക്ലാസുകൾ ജൂൺ 3 മുതൽ 13 വരെ നടത്തുകയുണ്ടായി .

മയക്കുമരുന്ന് ലഹരി ഉപയോഗത്തിനെതിരെ ക്ലാസ്സ് ജൂൺ മൂന്നിന് വീനസ് ടീച്ചറും ലക്ഷ്മി ടീച്ചറും നൽകിട്രാഫിക് നിയമങ്ങൾ റോഡിലൂടെ സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സ്കൂൾ വാഹന സഞ്ചാരം  കാര്യങ്ങൾ എന്നിവ ആൻസി ടീച്ചറും ജീന ടീച്ചറും നൽകുകയുണ്ടായി.

വ്യക്തി ശുചിത്വം, പരിസര ശുചിത്വം, ഹരിത ക്യാമ്പസ് ,സ്കൂൾ സൗന്ദര്യവൽക്കരണം എന്നിവ പിടിഎ പ്രസിഡന്റ് ശ്രീ സിവിൻ വർഗീസ് നൽകുകയുണ്ടായി.

 

ആരോഗ്യം വ്യായാമം കായിക ക്ഷമത എന്നിവയെ കുറിച്ച് വീനസ്  ടീച്ചർ ക്ലാസ് നടത്തി.

ഡിജിറ്റൽ അച്ചടക്കം സ്റ്റോഫി ടീച്ചർ മീര ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ ക്ലാസ് നൽകുകയുണ്ടായി

പൊതുമുതൽ സംരക്ഷണം റിനി ടീച്ചറും സിസ്റ്റർ സായൂജ്യ എന്നിവർ ക്ലാസ് നടത്തികുട്ടികൾക്ക് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു .

ജൂൺ 17 ചൊവ്വാഴ്ച എൽ എഫ് സി എച്ച് എസ് എസ് സ്കൂളിലെ ഈ വർഷം എസ്.എസ് എൽ.സി പരീക്ഷ എഴുതുന്ന കുട്ടികൾക്ക് പരീക്ഷയ്ക്ക് മുന്നൊരുക്കം എന്ന രീതിയിൽ ക്ലാസുകൾ സംഘടിപ്പിച്ചു .പരീക്ഷ ഏതെല്ലാം രീതിയിൽ ആണെന്നും പരീക്ഷയെ എങ്ങനെയാണ് സമീപിക്കേണ്ടത് എന്നും ഉള്ള നിർദ്ദേശങ്ങൾ സിസ്റ്റർ മേഴ്സി വി.ഡി. കുട്ടികൾക്ക് നൽകി

പരിസ്ഥിതി ദിനം

 
1

ജൂൺ 5 വ്യാഴാഴ്ച എൽ എഫ് സി എച്ച് എസ് സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു പ്രധാനാധ്യാപികയായ സിസ്റ്റർ സുദീപയാണ് പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്തത്.പരിസ്ഥിതി ദിന സന്ദേശം നൽകിയത് വിദ്യാലയത്തിലെ വിദ്യാർത്ഥിയായ കുമാരി സിയാ സേവിയർ ആയിരുന്നു തുടർന്ന് പ്രധാന അധ്യാപക കുട്ടികൾക്ക് വൃക്ഷത്തൈ നൽകുകയും ശേഷം സ്കൂൾ ഗ്രൗണ്ടിൽ ഒരു വൃക്ഷം നടുകയും ചെയ്തു

അന്നേദിവസം ക്ലാസ് റൂമുകളിൽ ഗ്രീൻ കോർണർ ഒരുക്കുകയും യുപി വിഭാഗം കുട്ടികൾക്ക് പോസ്റ്റർ നിർമ്മാണവുംഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക്പരിസ്ഥിതിദിന ക്വിസ്  മത്സരവും സംഘടിപ്പിച്ചു .

വിജയോത്സവം

 

ജൂൺ 17 ചൊവ്വാഴ്ച ലിറ്റിൽ ഫ്ലവർ കോൺവെൻറ് ഹൈസ്‌കൂളിൽ 2025 -26 അധ്യയന വർഷത്തെ വിജയോത്സവം ആഘോഷിച്ചു. തൃശ്ശൂർ റൂറൽ സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ബിജോയ് കെ.ആർ ഉദ്ഘാടനം നിർവഹിച്ചത്  ഉദയ എജുക്കേഷണൽ കൗൺസിലർ സിസ്റ്റർ മരിയറ്റ് സി.എം.സി ചടങ്ങിൽ അധ്യക്ഷത വഹിക്കുകയും പി ടി എ പ്രസിഡന്റ് സിവിൻ കെ വർഗീസ്, ലോക്കൽ മാനേജർ സിസ്റ്റർ ഹാൻസി സി.എം.സി, അധ്യാപക പ്രതിനിധി ജൂലി ജെയിംസ്, വിദ്യാർത്ഥി പ്രതിനിധി ആയിഷ നവാർ എന്നിവർ ആശംസകൾ നേർന്ന് സംസാരിക്കുകയും ചെയ്തു. പ്രധാന അധ്യാപിക സി. സുധീപ സി.എം.സി സ്വാഗതവും, വിജയോത്സവത്തിന്റെ കൺവീനറായ ജെയ്‌ഫിൻ ഫ്രാൻസിസ് നന്ദിയും പറഞ്ഞു.

വായനാദിനം

 

June 19 വ്യാഴാഴ്ച എൽ എഫ് സി എച്ച് എസ് എസ് സ്കൂളിൽ വായനാദിനം ആഘോഷിച്ചു. മലയാള ഭാഷ  അധ്യാപികയായ സിസ്റ്റർ മേരി ലിൻസ്  സിഎംസിയാണ് വായനാദിനം ഉദ്ഘാടനം ചെയ്തത്.സ്കൂളിലെ പ്രധാന അധ്യാപികയായ സിസ്റ്റർ സുദീപ വായനാദിനാശംസകൾ നേർന്നു. സ്കൂളിലെ അധ്യാപികയായ ശ്രീമതി സ്റ്റെറിൻ സ്റ്റാലിൻ ഏവരെയും സ്വാഗതം ചെയ്തു . വിദ്യാലയത്തിലെ  വിദ്യാർത്ഥികൾ വായനാദിന സന്ദേശം, നാടൻപാട്ട്, പുസ്തക പരിചയം എന്നീ വായനാദിന പരിപാടികൾ അവതരിപ്പിച്ചു.

കാരുണ്യ പ്രവർത്തനങ്ങൾ

 


ജൂൺ 20 വെള്ളിയാഴ്ച എൽ എഫ് സി എച്ച്എസ്എസ് സ്കൂളിൽ കാഴ്ച പരിമിതി നേരിടുന്ന വ്യക്തികളുടെ നേതത്വത്തിൽ  ഗാനമേള സംഘടിപ്പിച്ചു . കുട്ടികളുടെ ആസ്വാദനശേഷിയും കലാപരമായ കഴിവുകളും ഉണർത്തുന്ന രീതിയിലാണ്  ഗാനങ്ങൾ ആലപിച്ചത്. സജീഷ് എന്ന കലാകാരന്റെ നേതൃത്വത്തിലാണ് ഗാനാലാപനം സാധ്യമായത്. രംഗ സജീകരണത്തിനായി കൂടെയുണ്ടായിരുന്നത് യേശുദാസും ശിവനും എന്ന സഹപ്രവർത്തകരാണ്.

 

ജൂൺ 20 വെള്ളിയാഴ്ച എൽ എഫ് സി എച്ച്എസ്എസ് സ്കൂളിൽ എസ്.പി.സിയുടെ നേതൃത്വത്തിൽ എസ്.പി.സിയിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി സ്കൂൾ ലെവൽ പരീക്ഷ നടത്തി. ഡ്രിൽ ഇൻസ്‌ട്രക്ടർ സനീഷ് സർ ന്റെയും കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ വീനസ് ടീച്ചർ ന്റെയും ലക്ഷ്മി ടീച്ചർ ന്റെയും നേതൃത്തിലാണ് പരീക്ഷ നടത്തിയത്.സ്കൂളിൽ നിന്നും 81വിദ്യാർത്ഥികളാണ് പരീക്ഷയിൽ പങ്കെടുത്തത്.

യോഗ & മ്യൂസിക് ഡേ

ജൂൺ 23 തിങ്കളാഴ്ച എൽ എഫ് സി എച്ച് എ സ് എസ് സ്കൂളിൽ ജൂൺ 21 സംഗീത ദിനവും യോഗാ ദിനവും ആഘോഷിച്ചു.സ്കൂളിലെ പ്രധാന അധ്യാപികയായ സിസ്റ്റർ സുദീപ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂളിലെ കായിക അധ്യാപികയായ വീനസ് ടീച്ചർ  ഏവരെയും സ്വാഗതം ചെയ്യുകയും സ്കൂളിലെ പ്രധാന അധ്യാപിക സുദീപ സിസ്റ്റർ ആശംസകൾ നേരുകയും സ്കൂളിലെ സംഗീത അധ്യാപികയായ ലക്ഷ്മി ടീച്ചർ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു . സ്കൂളിലെ തിരഞ്ഞെടുത്ത കുട്ടികൾ യോഗ ദിനത്തിന്റെ ഭാഗമായി യോഗ അഭ്യസിക്കുകയും സംഗീത ദിനത്തിൻറെ ഭാഗമായി കർണാട്ടിക് സംഗീതത്തിലെ ഒരു കീർത്തനവും ലളിതഗാനവും ആലപിക്കുകയും ചെയ്തു.