എൽ.എഫ്.സി.എച്ച്.എസ്. ഇരിഞ്ഞാലക്കുട/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


മോട്ടിവേഷൻ ക്ലാസ്സ്

വിദ്യാ‌ർത്ഥികൾ

സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി മാതാപിതാക്കൾക്കും കുട്ടികൾക്കും മോട്ടിവേഷൻ ക്ലാസ്സുകൾ ഇൻറർ നാഷ്ണൽ ട്രെയിനർ ശ്രീ ജോഷി കറുകുറ്റിയുടെ നേതൃത്വത്തിൽ മെയ് 5 ന് നൽകി. ഈ മോട്ടിവേഷൻ ക്ലാസ്സുിലൂടെ പഠനത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് സഹായകമായി. അനിർവച്ചിനമായ ഒരു അനുഭൂതി മനസ്സിൽ രൂപപ്പെടുന്നു തരത്തിലുള്ള ക്ലാസ്സായിരുന്നു അത്. അടുത്ത ക്ലാസ്സുിലേക്കു ചുവടുവെക്കാൻ സഹായകമായ നിർദേശങ്ങൾ പകർന്നുനൽകി.കുട്ടികൾക്കൊപ്പം മാതാപിതാക്കളും ക്ലാസ്സിൽ സന്നിഹിതരായിരുന്നു. ഒരു പുതിയ അധ്യയന വർഷത്തിലേക്ക് കടക്കുമ്പോൾ പൊതുപരീക്ഷയെ നേരിടേണ്ടി വരുമ്പോൾ ഉണ്ടാകാവുന്ന മാനസിക പ്രശ്നങ്ങൾ എങ്ങനെ തരണം ചെയ്യാം എന്നത് വളരെ വിശദമായി അവതരിപ്പിക്കപ്പെട്ടു.

അധ്യാപകർ

മെയ് 26 തിങ്കളാഴ്ച എൽ എഫ് സി എച്ച് എസ് സ്കൂളിൽ പുതിയ അധ്യായന വർഷം ആരംഭിക്കുന്നതിന്റെ ഭാഗമായി ഒരു ക്ലാസ്സ് സംഘടിപ്പിച്ചു.ഉച്ചതിരിഞ്ഞ് രണ്ടു മണിയോടുകൂടിയാണ് ക്ലാസ് ആരംഭിച്ചത് എൽ എഫ് സി എച്ച് എസ് എസ് സ്കൂളിലെ പ്രധാന അധ്യാപികയായ സിസ്റ്റർ നവീനയാണ് ക്ലാസ് ഉദ്ഘാടനം ചെയ്തത് തുടർന്ന് അന്നേ ദിവസത്തെ ക്ലാസുകൾ നയിച്ചത് ഗുഡ് ഷെപ്പേർഡ് സി എം ഐ സ്ക്കൂളിലെ പ്രധാന അധ്യാപകനായ ഫാദർ ലിജോ പോൾ സിഎംഐ ആയിരുന്നു അധ്യാപകർക്ക് വേണ്ട ഗുണങ്ങളും കുട്ടികളെ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാനുള്ള മാർഗ്ഗനിർദ്ദേശങ്ങളും കുട്ടികളോടുള്ള സമീപനങ്ങളും  അധ്യാപകർക്ക് പലവിധ രസകരമായ കളികളിലൂടെ വിശദമാക്കിക്കൊടുത്തു.

ജൂൺ 7 ശനിയാഴ്ച സിഎംസി ഉദയ എജുക്കേഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ അധ്യാപകർക്ക് ഒരു ഏകദിന ക്ലാസ് സംഘടിപ്പിച്ചു.രാവിലെ 9:30 മുതൽ വൈകിട്ട് 3:30 വരെയാണ് .ക്ലാസുകൾ സംഘടിപ്പിച്ചത്.ഫാദർ റോയ് സെബാസ്റ്റ്യൻ എസ് ജെ ആണ് ക്ലാസുകൾ നയിച്ചത്.അധ്യാപകർക്ക് ആവശ്യമായ നിർദ്ദേശങ്ങളും ഉപദേശങ്ങളും അദ്ദേഹം നൽകി.

പ്രവേശനോൽസവം

1


2025 - 26 അധ്യയന വർഷത്തെ പ്രവേശനോത്സവം ലിറ്റിൽ ഫ്ലവർ കോൺവെൻറ് ഹൈസ്കൂളിൽ വളരെ വർണശ്ശഭളമായ രീതിയിൽ നടന്നു. മുൻ പ്രധാന അധ്യാപിക സിസ്റ്റർ നവീന സി എം സി ഏവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്തു. പി ട്ടി എ പ്രസിഡന്റ് ശ്രീ സിവിൻ കെ വർഗീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഉദ്ഘാടന കർമ്മം നിർവഹിച്ചത് മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി മേരിക്കുട്ടി ജോയ് അവറുകളാണ്. വാർഡ് കൗൺസിലർ അഡ്വക്കറ്റ് കെ ർ വിജയ, ഹയർ സെക്കന്ററി പ്രിൻസിപ്പൽ ശ്രീ ലിജോ വർഗീസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഹൈസ്കൂൾ ഹെഡ്മിസ്ട്രെസ് സിസ്റ്റർ സുദീപ സി എം സി ഏവർക്കും നന്ദിയർപ്പിച്ചു സംസാരിച്ചു.

പഠിക്കാം പത്തരമാറ്റ് നല്ല ശീലങ്ങളും

എൽ എഫ് സി എച്ച് എസ് എസ് സ്കൂളിലെ പ്രധാന അധ്യാപികയായ സിസ്റ്റർ സുദീപയാണ് ക്ലാസുകൾ ഉദ്ഘാടനം ചെയ്തത് . ആറാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് ക്ലാസ് നൽകിയത്. ആദ്യ പത്ത് ദിവസം ക്ലാസിനൊപ്പം നല്ല ശീലങ്ങൾ പഠിപ്പിക്കുന്ന പ്രത്യേക ക്ലാസുകൾ ജൂൺ 3 മുതൽ 13 വരെ നടത്തുകയുണ്ടായി .

മയക്കുമരുന്ന് ലഹരി ഉപയോഗത്തിനെതിരെ ക്ലാസ്സ് ജൂൺ മൂന്നിന് വീനസ് ടീച്ചറും ലക്ഷ്മി ടീച്ചറും നൽകിട്രാഫിക് നിയമങ്ങൾ റോഡിലൂടെ സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സ്കൂൾ വാഹന സഞ്ചാരം  കാര്യങ്ങൾ എന്നിവ ആൻസി ടീച്ചറും ജീന ടീച്ചറും നൽകുകയുണ്ടായി.

വ്യക്തി ശുചിത്വം, പരിസര ശുചിത്വം, ഹരിത ക്യാമ്പസ് ,സ്കൂൾ സൗന്ദര്യവൽക്കരണം എന്നിവ പിടിഎ പ്രസിഡന്റ് ശ്രീ സിവിൻ വർഗീസ് നൽകുകയുണ്ടായി.

ആരോഗ്യം വ്യായാമം കായിക ക്ഷമത എന്നിവയെ കുറിച്ച് വീനസ്  ടീച്ചർ ക്ലാസ് നടത്തി.

ഡിജിറ്റൽ അച്ചടക്കം സ്റ്റോഫി ടീച്ചർ മീര ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ ക്ലാസ് നൽകുകയുണ്ടായി

പൊതുമുതൽ സംരക്ഷണം റിനി ടീച്ചറും സിസ്റ്റർ സായൂജ്യ എന്നിവർ ക്ലാസ് നടത്തികുട്ടികൾക്ക് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു .

ജൂൺ 17 ചൊവ്വാഴ്ച എൽ എഫ് സി എച്ച് എസ് എസ് സ്കൂളിലെ ഈ വർഷം എസ്.എസ് എൽ.സി പരീക്ഷ എഴുതുന്ന കുട്ടികൾക്ക് പരീക്ഷയ്ക്ക് മുന്നൊരുക്കം എന്ന രീതിയിൽ ക്ലാസുകൾ സംഘടിപ്പിച്ചു .പരീക്ഷ ഏതെല്ലാം രീതിയിൽ ആണെന്നും പരീക്ഷയെ എങ്ങനെയാണ് സമീപിക്കേണ്ടത് എന്നും ഉള്ള നിർദ്ദേശങ്ങൾ സിസ്റ്റർ മേഴ്സി വി.ഡി. കുട്ടികൾക്ക് നൽകി

പരിസ്ഥിതി ദിനം

1

ജൂൺ 5 വ്യാഴാഴ്ച എൽ എഫ് സി എച്ച് എസ് സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു പ്രധാനാധ്യാപികയായ സിസ്റ്റർ സുദീപയാണ് പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്തത്.പരിസ്ഥിതി ദിന സന്ദേശം നൽകിയത് വിദ്യാലയത്തിലെ വിദ്യാർത്ഥിയായ കുമാരി സിയാ സേവിയർ ആയിരുന്നു തുടർന്ന് പ്രധാന അധ്യാപക കുട്ടികൾക്ക് വൃക്ഷത്തൈ നൽകുകയും ശേഷം സ്കൂൾ ഗ്രൗണ്ടിൽ ഒരു വൃക്ഷം നടുകയും ചെയ്തു

അന്നേദിവസം ക്ലാസ് റൂമുകളിൽ ഗ്രീൻ കോർണർ ഒരുക്കുകയും യുപി വിഭാഗം കുട്ടികൾക്ക് പോസ്റ്റർ നിർമ്മാണവുംഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക്പരിസ്ഥിതിദിന ക്വിസ്  മത്സരവും സംഘടിപ്പിച്ചു .

വിജയോത്സവം

ജൂൺ 17 ചൊവ്വാഴ്ച ലിറ്റിൽ ഫ്ലവർ കോൺവെൻറ് ഹൈസ്‌കൂളിൽ 2025 -26 അധ്യയന വർഷത്തെ വിജയോത്സവം ആഘോഷിച്ചു. തൃശ്ശൂർ റൂറൽ സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ബിജോയ് കെ.ആർ ഉദ്ഘാടനം നിർവഹിച്ചത്  ഉദയ എജുക്കേഷണൽ കൗൺസിലർ സിസ്റ്റർ മരിയറ്റ് സി.എം.സി ചടങ്ങിൽ അധ്യക്ഷത വഹിക്കുകയും പി ടി എ പ്രസിഡന്റ് സിവിൻ കെ വർഗീസ്, ലോക്കൽ മാനേജർ സിസ്റ്റർ ഹാൻസി സി.എം.സി, അധ്യാപക പ്രതിനിധി ജൂലി ജെയിംസ്, വിദ്യാർത്ഥി പ്രതിനിധി ആയിഷ നവാർ എന്നിവർ ആശംസകൾ നേർന്ന് സംസാരിക്കുകയും ചെയ്തു. പ്രധാന അധ്യാപിക സി. സുധീപ സി.എം.സി സ്വാഗതവും, വിജയോത്സവത്തിന്റെ കൺവീനറായ ജെയ്‌ഫിൻ ഫ്രാൻസിസ് നന്ദിയും പറഞ്ഞു.

വായനാദിനം

June 19 വ്യാഴാഴ്ച എൽ എഫ് സി എച്ച് എസ് എസ് സ്കൂളിൽ വായനാദിനം ആഘോഷിച്ചു. മലയാള ഭാഷ  അധ്യാപികയായ സിസ്റ്റർ മേരി ലിൻസ്  സിഎംസിയാണ് വായനാദിനം ഉദ്ഘാടനം ചെയ്തത്.സ്കൂളിലെ പ്രധാന അധ്യാപികയായ സിസ്റ്റർ സുദീപ വായനാദിനാശംസകൾ നേർന്നു. സ്കൂളിലെ അധ്യാപികയായ ശ്രീമതി സ്റ്റെറിൻ സ്റ്റാലിൻ ഏവരെയും സ്വാഗതം ചെയ്തു . വിദ്യാലയത്തിലെ  വിദ്യാർത്ഥികൾ വായനാദിന സന്ദേശം, നാടൻപാട്ട്, പുസ്തക പരിചയം എന്നീ വായനാദിന പരിപാടികൾ അവതരിപ്പിച്ചു.

കാരുണ്യ പ്രവർത്തനങ്ങൾ


ജൂൺ 20 വെള്ളിയാഴ്ച എൽ എഫ് സി എച്ച്എസ്എസ് സ്കൂളിൽ കാഴ്ച പരിമിതി നേരിടുന്ന വ്യക്തികളുടെ നേതത്വത്തിൽ  ഗാനമേള സംഘടിപ്പിച്ചു . കുട്ടികളുടെ ആസ്വാദനശേഷിയും കലാപരമായ കഴിവുകളും ഉണർത്തുന്ന രീതിയിലാണ്  ഗാനങ്ങൾ ആലപിച്ചത്. സജീഷ് എന്ന കലാകാരന്റെ നേതൃത്വത്തിലാണ് ഗാനാലാപനം സാധ്യമായത്. രംഗ സജീകരണത്തിനായി കൂടെയുണ്ടായിരുന്നത് യേശുദാസും ശിവനും എന്ന സഹപ്രവർത്തകരാണ്.

ജൂൺ 20 വെള്ളിയാഴ്ച എൽ എഫ് സി എച്ച്എസ്എസ് സ്കൂളിൽ എസ്.പി.സിയുടെ നേതൃത്വത്തിൽ എസ്.പി.സിയിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി സ്കൂൾ ലെവൽ പരീക്ഷ നടത്തി. ഡ്രിൽ ഇൻസ്‌ട്രക്ടർ സനീഷ് സർ ന്റെയും കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ വീനസ് ടീച്ചർ ന്റെയും ലക്ഷ്മി ടീച്ചർ ന്റെയും നേതൃത്തിലാണ് പരീക്ഷ നടത്തിയത്.സ്കൂളിൽ നിന്നും 81വിദ്യാർത്ഥികളാണ് പരീക്ഷയിൽ പങ്കെടുത്തത്.

യോഗ & മ്യൂസിക് ഡേ

ജൂൺ 23 തിങ്കളാഴ്ച എൽ എഫ് സി എച്ച് എ സ് എസ് സ്കൂളിൽ ജൂൺ 21 സംഗീത ദിനവും യോഗാ ദിനവും ആഘോഷിച്ചു.സ്കൂളിലെ പ്രധാന അധ്യാപികയായ സിസ്റ്റർ സുദീപ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂളിലെ കായിക അധ്യാപികയായ വീനസ് ടീച്ചർ  ഏവരെയും സ്വാഗതം ചെയ്യുകയും സ്കൂളിലെ പ്രധാന അധ്യാപിക സുദീപ സിസ്റ്റർ ആശംസകൾ നേരുകയും സ്കൂളിലെ സംഗീത അധ്യാപികയായ ലക്ഷ്മി ടീച്ചർ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു . സ്കൂളിലെ തിരഞ്ഞെടുത്ത കുട്ടികൾ യോഗ ദിനത്തിന്റെ ഭാഗമായി യോഗ അഭ്യസിക്കുകയും സംഗീത ദിനത്തിൻറെ ഭാഗമായി കർണാട്ടിക് സംഗീതത്തിലെ ഒരു കീർത്തനവും ലളിതഗാനവും ആലപിക്കുകയും ചെയ്തു.

ലഹരി വിമുക്ത ദിനം

ജൂൺ 30 എൽ എഫ്  സി എച്ച് എസ് എസ് സ്കൂളിൽ ലഹരി വിമുക്ത ദിനം ആഘോഷിച്ചു. സ്കൂളിലെ പ്രധാന അധ്യാപകയായ സിസ്റ്റർ സുദീപയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. കുട്ടികളെ ബോധവൽക്കരിക്കുന്നതിനായി ലഹരി ദിന പ്രതിജ്ഞയും ഫ്ലാഷ് മോബും കൂടാതെ ജെ. ആർ.സി സംഘടനയുടെ നേതൃത്വത്തിൽ ഒരു നൃത്താവിഷ്കാരവും സ്കൂളിൽ സംഘടിപ്പിച്ചു. അന്നേദിവസം തന്നെ ഇരിഞ്ഞാലക്കുട ജനറൽ ആശുപത്രിയിൽ നിന്നും പേവിഷബാധ എന്ന മഹാവിപത്തിനെക്കുറിച്ച് അറിയുന്നതിനും,പേവിഷബാധ ഏറ്റാൽ എന്തൊക്കെ മുൻകരുതലുകളാണ് എടുക്കേണ്ടതെന്നും ഉൾക്കൊള്ളിച്ചുകൊണ്ട് ആശുപത്രിയിലെ പ്രവർത്തകയായ ശ്രീമതി ദിവ്യയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ക്ലാസുകൾ സംഘടിപ്പിച്ചു.


പിടിഎ സമ്മേളനം

2025-26 വർഷത്തെ എൽ എഫ് സി എച്ച് എസ് സ്കൂളിലെ ആദ്യത്തെ പിടിഎ സമ്മേളനം സംഘടിപ്പിച്ചു. പത്താം ക്ലാസിലെ പിടിഎ സമ്മേളനം ജൂൺ 20 വെള്ളിയാഴ്ചയും, ഒമ്പതാം ക്ലാസിലെ പിടിഎ ജൂൺ 23 തിങ്കളാഴ്ചയും ,എട്ടാം ക്ലാസിലെ പിടിഎ ജൂൺ 24 ചൊവ്വാഴ്ചയും ,അഞ്ചു ഏഴ് എന്നീ ക്ലാസുകളിലെ പിടിഎ ജൂൺ 30 ആം തീയതി തിങ്കളാഴ്ചയും നടത്തി. ഓരോ ക്ലാസ് വിഭാഗത്തിന്റെയും പിടിഎ മീറ്റിംഗിൽ സ്കൂളിലെ പ്രധാന അധ്യാപികയായ സിസ്റ്റർ സുദീപ കുട്ടികളുടെ പഠനകാര്യങ്ങളിൽ ആവശ്യമായ നിർദ്ദേശങ്ങൾ മാതാപിതാക്കൾക്ക് നൽക്കുകയും ; കുട്ടികളുടെ മുന്നോട്ടുള്ള പഠനത്തിൽ മാതാപിതാക്കളുടെയും അധ്യാപകരുടെയും തുല്യപങ്കാളിത്തം ഓർമ്മപ്പെടുത്തുകയും ചെയ്തു. അവരുടെ പഠനസമയം, മൊബൈൽ ഫോണിൻറെ ദുരുഉപയോഗം, തുടങ്ങിയവയും ചർച്ച ചെയ്തു. സ്കൂളിൽ ഏതെങ്കിലും പ്രത്യേക സാഹചര്യത്തിൽ അവധിയെടുക്കുകയാണെങ്കിൽ  അത് അധ്യാപകരെ കൃത്യമായി അറിയിക്കേണ്ടതിൻറെ ആവശ്യകതയും കുട്ടികളുടെ സുരക്ഷിതത്തിന്റെ ഭാഗമായി അവരുടെ പഠനോപകരണങ്ങൾ അടങ്ങിയ ബാഗ് പരിശോധിക്കുകയും ചെയ്യണമെന്നും മാതാപിതാക്കളെ ബോധവാന്മാരാക്കി. തുടർന്ന് ഓരോ ക്ലാസുകളിൽ നിന്നും അധ്യാപകർ അതാത് പാഠ്യ വിഷയങ്ങളിൽ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ എന്തൊക്കെയാണെന്നും ഏതു രീതിയിലാണ് വിഷയം മുൻപോട്ട് കൊണ്ടുപോകേണ്ടതെന്നും, നിർദ്ദേശങ്ങൾ നൽകി.

വെഞ്ചിരിപ്പ്

2025-26 അധ്യയന വർഷത്തെ എൽഎഫ്സി എച്ച്എസ്എസ് സ്കൂളിൻ്റെ വെഞ്ചിരിപ്പ് നടത്തി .റവ ഫാദർ ജോളി വടക്കൻ വെഞ്ചിരിപ്പ് കർമ്മങ്ങൾക്ക് നേതൃത്വം വഹിച്ചു.

സ്റ്റുഡൻസ് പോലീസ് ക്യാഡറ്റ്

2025 -26 കാലയളവിൽ  ജൂലൈ ഒന്നിന് എൽ സി എച്ച് എസ് സ്കൂളിൽ സ്റ്റുഡൻസ് പോലീസ് ക്യാഡറ്റിന് തുടക്കം കുറിച്ചു.  സ്കൂളിലെ പ്രധാന അധ്യാപിക സിസ്റ്റർ സുദീപ അധ്യക്ഷപദവി അലങ്കരിച്ച ഈ ചടങ്ങിന് സ്വാഗതം ആശംസിച്ചത് സ്കൂളിലെ കായിക അധ്യാപികയും സിപിഒ യും ആയ വീനസ് ടീച്ചർ ആയിരുന്നു. ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചത്  അഡിഷണൽ സൂപ്രണ്ട് ഓഫ് പോലീസ്  ശ്രീ സിനോജ് ടി.എസ് ആയിരുന്നു. ചടങ്ങിലെ  മറ്റു പ്രധാന വ്യക്തിത്വങ്ങൾ സർക്കിൾ ഇൻസ്പെക്ടർ മിസ്റ്റർ ഷാജൻ എം എസ്, എഡിഎൻഒ മിസ്റ്റർ ബിജു ഒ എച്ച്, എഎസ്ഐ മിസ്റ്റർ ബിജു എം സി എന്നിവരായിരുന്നു. ആശംസകൾക്ക് ശേഷം സ്കൂളിലെ സംഗീതാ അധ്യാപികയും സിപിഒ യുമായ ലക്ഷ്മി ടീച്ചറുടെ നന്ദി പ്രസംഗത്തോടുകൂടി ചടങ്ങ് അവസാനിച്ചു.

ക്ലബ് ഇനോഗ്രേഷൻ

2025- 26 ജൂലൈ നാല് തിങ്കളാഴ്ച  എൽ എഫ് സി എച്ച് എസ് ഇരിഞ്ഞാലക്കുട വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ഡോക്ടർ എ കെ മനോജ് തൃശൂർ ഡിസ്ട്രിക്ട് ജിയോളജിസ്റ്റ് നിർവഹിച്ചു ചടങ്ങിന് എച്ച് എം സിസ്റ്റർ സു ദീപ  അധ്യക്ഷ പദവി അലങ്കരിച്ചു വിവിധ ക്ലബ്ബുകളുടെ മോട്ടോ അവതരണവും കലാപരിപാടികളും  അരങ്ങേറി.



ബഷീർ ദിന ആഘോഷം

ജൂലൈ 5 ബഷീർ ദിന ആഘോഷം എൽ എഫ് സി എച്ച് എസ് സ്കൂളിൽ മലയാളം വിഭാഗത്തിൻറെ നേതൃത്വത്തിൽ നടത്തി കുട്ടികളുടെ വിവിധ കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി.


ജനറൽ ബോഡി യോഗം

2025-26 കാലയളവിലെ എൽ എഫ് സി എച്ച് എസ് സ്കൂളിലെ ജനറൽ ബോഡി യോഗം നടത്തി. യോഗത്തിൽ ഏവരെയും സ്വാഗതം ചെയ്തത് സ്കൂളിലെ പ്രധാന അധ്യാപികയായ സിസ്റ്റർ സുദീപയാണ് . തുടർന്ന് 2024-25 കാലയളവിലെക്ലാസ്സ് ജനറൽബോഡി യോഗത്തിലെ റിപ്പോർട്ട് സ്കൂളിലെ അധ്യാപികയായ ശ്രീമതി മെർലിൻ ടീച്ചർ അവതരിപ്പിക്കുകയും വരവ് ചിലവ് കണക്കുകൾ സ്കൂളിലെ മലയാള വിഭാഗം അധ്യാപികയും സ്കൂളിലെ അസിസ്റ്റൻറ് എച്ച് എം ആയ ജോസഫൈൻ സിസ്റ്റർ അവതരിപ്പിക്കുകയും ചെയ്തു.ശേഷം 2024-25 കാലയളവിലെ സ്കൂൾ ജനറൽ ബോഡി പിടിഎ പ്രസിഡന്റുമായ സിബിൻ കെ വർഗീസ് അധ്യക്ഷ പ്രസംഗം നടത്തുകയും ചെയ്തു.തുടർന്ന് മാതാപിതാക്കൾക്കായി ക്ലാസുകൾ സംഘടിപ്പിച്ചു.ക്ലാസുകൾക്ക് നേതൃത്വം നയിച്ചത് ഫാദർ ലിജോ പോൾ ബ്രഹ്മകുളം ആയിരുന്നു.തുടർന്ന് 2025-26 കാലയളവിൽ പിടിഎ ജനറൽ ബോഡി അംഗങ്ങളെ തിരഞ്ഞെടുത്തു 2025-2026പിടിഎ പ്രസിഡണ്ട് ആയി ജയ്ഫിൻ ഫ്രാൻസിസ് ഉം എം പിടിഎ പ്രസിഡണ്ടായി ശ്രീമതി ധന്യ പോൾ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു ശേഷം സ്കൂളിലെ അധ്യാപികയായ സിമി ടീച്ചറുടെ നന്ദി യോടു കൂടി ചടങ്ങുകൾ അവസാനിച്ചു.

മോട്ടിവേഷൻ ക്ലാസ്സ്

ജൂലൈ 18 വെള്ളിയാഴ്ച എൽ എഫ് സി എച്ച് എസ് സ്കൂളിൽ മലയാള വിഭാഗം മേധാവി ജോസഫിൻ സിസ്റ്ററുടെ നേതൃത്വത്തിൽ റിസോഴ്സ് പേഴ്സൺ കുമാരി കൃഷ്ണപ്രിയ 9 10 ക്ലാസിലെ കുട്ടികൾക്കായി ഒരു മോട്ടിവേഷൻ ക്ലാസ് നടത്തി


സ്കൂൾ പാർലമെൻറ് ഇലക്ഷൻ

2025 - 26 കാലയളവിലെ സ്കൂൾ പാർലമെൻറ് ഇലക്ഷൻ ജൂലൈ 18 വെള്ളിയാഴ്ച എൽ എഫ് സി എച്ച്എസ്എസ് സ്കൂളിൽ സോഷ്യൽ സയൻസ് ഡിപ്പാർട്ട്മെൻറ് നേതൃത്വത്തിൽ നടത്തുകയുണ്ടായി അഞ്ചു മുതൽ 10 വരെയുള്ള ക്ലാസുകളിൽ നിന്ന് പ്രതിനിധികളെ തെരഞ്ഞെടുത്തു.


സയൻസ്, സോഷ്യൽ, ഐ.ടി മേളകൾ

എൽ.എഫ്.സി.എച്ച്.എസ് വിദ്യാലയത്തിൽ ജൂലൈ മാസം 23, 24  ദിവസങ്ങളിലായി സയൻസ്, സോഷ്യൽ, ഐ.ടി മേളകൾ അതതു വിഭാഗത്തിൻ്റെ നേതൃത്വത്തിൽ നടത്തി.


പ്രവർത്തിപരിചയമേള

എൽ എഫ് സി എച്ച് എസ് വിദ്യാലയത്തിൽ 15-07-25, 16-07-25 എന്നീ ദിവസങ്ങളിലായി പ്രവർത്തിപരിചയമേള സംഘടിപ്പിച്ചു. ജീന ടീച്ചറുടെ നേതൃത്വത്തിൽ പരിപാടി ഭംഗിയായി നടത്തപ്പെട്ടു.


ശ്രുതിലയം 2K25 കലോത്സവം

2025-26 കാലയളവിൽ എൽ എഫ് സി എച്ച് എസ് വിദ്യാലയത്തിൽ ജൂലൈ 31 , ആഗസ്റ്റ് 1 എന്നീ  ദിവസങ്ങളിലായ ശ്രുതിലയം

2K25 കലോത്സവം നടത്തി. പ്രസ്തുത പരിപാടി ഉദ്ഘാടനം നിർവഹിച്ചത് ഫാദർ പ്രതീഷ് കല്ലറയ്ക്കൽ ആയിരുന്നു. എച്ച് എം സിസ്റ്റർ സുദീപ അധ്യക്ഷപദം അലങ്കരിച്ചു. നാല് വേദികളിലായി നടന്ന കലോത്സവം ലക്ഷമി ടീച്ചറുടെ നേതൃത്വത്തിൽ മനോഹരമായി അവസാനിച്ചു.




Investiture ceremony

2025-26 കാലയളവിൽ എൽ എഫ് സി എച്ച് എസ് വിദ്യാലയത്തിൽ ആഗസ്റ്റ് അഞ്ചാം തിയതി investiture ceremony എച്ച് എം സിസ്റ്റർ. സുദീപ യുടെ അധ്യക്ഷതയിൽ നടന്നു. ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിച്ചത് prof. സാവിത്രി ലക്ഷ്മണൻ ആയിരുന്നു. ചടങ്ങിന് പ്ലസ് ടു പ്രിൻസിപ്പൽ ലിജോ സാർ, പിടിഎ വൈസ് പ്രസിഡന്റ് ശ്രീ ജയ്സൺ കാരേപറമ്പിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ശ്രീമതി ബിൻഷാ ടീച്ചർ യുടെ നേതൃത്വത്തിൽ ചടങ്ങ് ഭംഗിയായി അവസാനിച്ചു.




'ചങ്ങാതിക്ക് ഒരു തൈ' 

എൽ എഫ് സി എച്ച് എസ് വിദ്യാലയത്തിൽ ആഗസ്റ്റ് എട്ടാം തിയതി പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള 'ചങ്ങാതിക്ക് ഒരു തൈ'  HM Sr.സുദീപ യുടെ അധ്യക്ഷതയിൽ ജെൻസി ടീച്ചറുടെ നേതൃത്വത്തിൽ നടന്നു.



സംസ്കൃത ദിനം

2025-26 കാലയളവിൽ എൽ എഫ് സി എച്ച് എസ് വിദ്യാലയത്തിൽ ആഗസ്റ്റ് പതിനൊന്നാം തിയതി സംസ്കൃത ദിനം ആചരിച്ചു. അസിസ്റ്റന്റ് എച്ച് എം സിസ്റ്റർ ജോസഫയിൻ അദ്ധ്യക്ഷത വഹിച്ചു, ഗീതു ടീച്ചർ ആശംസകളറിയിച്ചു



സ്വാതന്ത്ര്യദിനാഘോഷം

2025 - 26 കാലയളവിൽ എൽ എഫ് സി എച്ച് എസ് എസ് സ്കൂളിൽ , ഓഗസ്റ്റ് 15ന് രാവിലെ  79- ആം  ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം നടന്നു. എച്ച്.എം സിസ്റ്റർ സുദീപ ദേശിയ പതാക ഉയർത്തി ആഘോഷത്തിന് തുടക്കം കുറിച്ചു. ശേഷം സ്വാതന്ത്രദിനസന്ദേശ പ്രസംഗങ്ങളും വിവിധ കലാപരിപാടികളും അരങ്ങേറി. എസ്.പി.സി, ജെ.ആർ.സി,ഗൈഡിങ് യൂണിഫോം ധരിച്ച വിദ്യാർത്ഥിനികൾ പരിപാടിക്ക് മാറ്റ്കൂട്ടി.അധ്യാപകരും അനധ്യാപകരും പി.ടി.എ ഭാരവാഹികളും മാതാപിതാക്കളും വിദ്യാർത്ഥികളും ചേർന്ന് സ്വാതന്ത്രദിനാഘോഷം ഭംഗിയാക്കി.

ഓണാഘോഷം

2025 26 കാലയളവിൽ എൽ എഫ് സി എച്ച്എസ്എസ് സ്കൂളിൽ , ഓഗസ്റ്റ് 29 ന്‌  ഓണാഘോഷം നടന്നു.

എച്ച്.എം സിസ്റ്റർ സുധീപയുടെയുടെയും മറ്റദ്ധ്യാപകരുടെയും, പി.ടി.എ ഭാരവാഹികളുടെയും നേതൃത്വത്തിൽ ഓണാഘോഷം വിപുലമായി തന്നെ വിദ്യാലയത്തിൽ കൊണ്ടാടി. അദ്ധ്യാപകരുടെയം വിദ്യാർത്ഥികളുടെയും തിരുവാതിരക്കളി ആഘോഷത്തിൻ്റെ മാറ്റ് കൂട്ടി. വിവിധ കലാപരിപാടികളും രസകരമായ മത്സരങ്ങളും അരങ്ങേറി. സ്വാദിഷ്ടമായ വിഭവങ്ങളും പായസത്തോടും കൂടിയ  ഓണസദ്യ ഓരോ ക്ലാസുകളിൽ ഒരുക്കിയിരുന്നു.

ഇന്നേ ദിവസം തന്നെ വിദ്യാലയത്തിൽ അദ്ധ്യാപക ദിനവും ആചരിച്ചു. കുട്ടികൾ അധ്യാപകർക്ക് രസകരമായ ടാസ്കുകൾ നൽകുകയും  ആശംസകളറിയിക്കുയും ചെയ്തു.

എസ്.പി.സി ക്യാമ്പ്

2025-26 കാലയളവിൽ എൽ എഫ് സി എച്ച്എസ്എസ് സ്കൂളിൽ , ഓഗസ്റ്റ് 30,31,1 ദിനങ്ങളിലായി ഈ വർഷത്തെ എസ്.പി.സി ത്രിദിന ക്യാമ്പ് നടത്തി. ക്യാമ്പിൽ കുട്ടികൾക്ക് ഉപയോഗപ്രദമായ വിവിധ വിഷയങ്ങളെ പറ്റിയുള്ള ക്ലാസുകൾ നടന്നു.

സെൽഫ് ഡിഫൻസ് ഡിസാസ്റ്റർ മാനേജ്മെൻറ് ഫയർ ആൻഡ് റെസ്ക്യൂ എന്നിവയെകുറിച്ചുള്ള ക്ലാസുകൾ കുട്ടികൾക്ക് ഏറെ ഉപയോഗപ്രദമായിരുന്നു.

ലക്ഷ്മി ടീച്ചറുടെയും വീനസ് ടീച്ചറുടെയും നേതൃത്വത്തിൽ നടന്ന ക്യാമ്പ് വിജയകരമായി പൂർത്തിയായി.

'വിദ്യാനിധി'

2025 26 കാലയളവിൽ എൽ എഫ് സി എച്ച് എസ് സ്കൂളിൽ സെപ്റ്റംബർ 11 ന് ലയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ 'വിദ്യാനിധി' എന്ന പദ്ധതിയുടെ ഭാഗമായി വിദ്യാലയത്തിലെ മികച്ച വിദ്യാർത്ഥിക്കുള്ള സ്കോളർഷിപ്പ് തുക ഏഴാം ക്ലാസിലെ ശ്വേത ടി.എൻ ന് കൈമാറി.

ലോക ഓസോൺ ദിനം

എൽ എഫ് സി എച്ച് എസ് സ്കൂളിൽ സെപ്റ്റംബർ 16ന് ലോക ഓസോൺ ദിനം ആചരിച്ചു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി അനോറ ആൻ ഷിബു ഓസോൺ ദിനത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിക്കുകയും എല്ലാ ക്ലാസുകളിൽ നിന്നും ഓസോൺ ദിനത്തോടനുബന്ധിച്ചുള്ള പോസ്റ്ററുകൾ കുട്ടികൾ തയ്യാറാക്കി കൊണ്ടുവരികയും ചെയ്തു.

റാബിസ് വൈറസ് ക്ലാസ് നടന്നു.

2025 26 കാലയളവിൽ എൽ എഫ് സി എച്ച് എസ് സ്കൂളിൽ സെപ്റ്റംബർ 16ന് റാബിസ് വൈറസ് തടയുന്നതിനായുള്ള മുൻകരുതലുകൾ സ്വീകരിക്കേണ്ടതിനെ കുറിച്ച് രാജേഷ് സാർ വളരെ മനോഹരമായി ക്ലാസ് അവതരിപ്പിക്കുകയും കുട്ടികൾക്ക് ബോധവൽക്കരണം നൽകുകയും ചെയ്തു. പ്രസ്തുത പരിപാടിയിൽ സിമി ടീച്ചർ സ്വാഗതം പറയുകയും എച്ച് എം സിസ്റ്റർ സുദീപ ആശംസകൾ അറിയിച്ച് സംസാരിക്കുകയും ബിൻഷ ടീച്ചർ നന്ദി അറിയിക്കുകയും ചെയ്തു.

ഹിന്ദി ദിവസം ആചരിച്ചു.

സെപ്റ്റംബർ 17ന് ഹിന്ദി ദിവസം ആചരിച്ചു ഹിന്ദി കവിത ഹിന്ദി ഭാഷയുടെ പ്രാധാന്യത്തെ പറ്റിയുള്ള പ്രഭാഷണം ഹിന്ദി പുസ്തകപരിചയം തുടങ്ങി വിവിധ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു .

വിശുദ്ധ കൊച്ചുത്രേസ്യ

25 - 26 കാലയളവിൽ എൽ എഫ് സി എച്ച് എസ് സ്കൂളിൽ സെപ്റ്റംബർ 17ന് വിദ്യാലയത്തിന്റെ മധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാളിനോടനുബന്ധിച്ചുള്ള നൊവേനയ്ക്ക് പത്താം ക്ലാസ് വിദ്യാർത്ഥികൾ തുടക്കം കുറിച്ചു.

കായിക ദിനം

എൽ എഫ് സി എച്ച് എസ് സ്കൂളിൽ സെപ്റ്റംബർ  19 ന് കായിക ദിനം വിവിധ ഹൗസുകളുടെ മാർച്ച്പാസ്റ്റോടു കൂടി ആരംഭിച്ചു. വീനസ് ടീച്ചറുടെ നേതൃത്വത്തിൽ ആവേശകരമായ മത്സരങ്ങൾ നടത്തി കായിക ദിനം വിജയകരമായി സമാപിച്ചു.


(സ്വച്ഛ് ഭാരത്) ശുചിത്യോത്സവം

എൽ എഫ് സി എച്ച് എസ് സ്കൂളിൽ സെപ്റ്റംബർ 23ന് സ്വച്ഛ് ഭാരതിൻ്റെ ഭാഗമായി ഒക്ടോബർ 2 വരെ ആചരിക്കുന്ന ശുചിത്യോത്സവം പരിപാടിയുടെ ക്യാമ്പയിൻ ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റി സീനിയർ പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർ നിസാർ സാറിൻ്റെ നേതൃത്യത്തിൽ സംഘടിപ്പിച്ചു. ഇതിനെ തുടർന്ന് ശുചിത്വത്തിൻ്റെ പ്രാധാന്യത്തെ പറ്റി കുട്ടികൾക്ക് നിസാർ സാർ ബോധവത്ക്കരണ ക്ലാസ്  നൽകുകയും പ്രതിജ്ഞ ചൊല്ലി കൊടുക്കും ചെയ്തു.

പിടിഎ മീറ്റിംഗ്

എൽ എഫ് സി എച്ച് എസ് സ്കൂളിൽ സെപ്റ്റംബർ 23, 24, 25 തീയതികളിൽ പാദവാർഷിക പരീക്ഷയുടെ അവലോകനം നടത്തുന്നതിനായി യുപി ഹൈസ്കൂൾ ക്ലാസ്സുകളിൽ പിടിഎ മീറ്റിംഗ് സംഘടിപ്പിച്ചു. പ്രസ്തുത മീറ്റിംഗിൽ യുഎസ്എസ് സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികൾക്ക് അവാർഡ് വിതരണം ഉദയ സിഎംസി യുടെ എഡ്യൂക്കേഷൻ കൗൺസിലറായ സിസ്റ്റർ മരിയൻ അവാർഡ് ദാനം നിർവഹിച്ചു.

ടെക് ഫസ്റ്റ്


എൽ എഫ് സി എച്ച് എസ് സ്കൂളിൽ ടെക് ഫസ്റ്റ് എന്ന പേരിൽ  നടത്തിയ ഐടി ഫെസ്റ്റ് ഉദ്ഘാടനം സെൻറ് ജോസഫ് ഇരിഞ്ഞാലക്കുട കോളേജിലെ വിദ്യാർത്ഥികൾ നിർമ്മിച്ച റോബോട്ടിൻ്റെ സഹായത്താൽ എച്ച് എം സിസ്റ്റർ സുദീപ നിർവഹിച്ചു. എല്ലാ ക്ലാസ്സുകളിലെയും വിദ്യാർത്ഥികൾക്ക് റോബോട്ടുമായി സംവദിക്കാനുള്ള അവസരവും വിദ്യാലയം ഒരുക്കി.



പ്രതിരോധശേഷികുത്തിവെപ്പ്

സെപ്റ്റംബർ 26 ന് പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്ക് 15 വയസ്സിൽ നൽകേണ്ട പ്രതിരോധശേഷിക്കായുള്ള കുത്തിവെപ്പ് ഇരിഞ്ഞാലക്കുട ഗവൺമെൻറ് ഹോസ്പിറ്റലിലെ ആരോഗ്യവിദഗ്ധർ നൽകി.


വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാൾ

2025 26 കാലയളവിൽ എൽ എഫ് സി എച്ച് എസ് സ്കൂളിൽ സെപ്റ്റംബർ 29 ന് സ്കൂളിൻറെ മധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാൾ വളരെ മനോഹരമായി കൊണ്ടാടി. എച്ച് എം സിസ്റ്റർ സുദീപയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ യുപി സെക്ഷനിൽ നിന്ന് പ്രച്ഛന്നവേഷം ഹൈസ്കൂൾ സെക്ഷനിൽ നിന്ന് ടാബ്ലോ സംഘഗാനം തുടങ്ങിയ വിവിധ കലാപരിപാടികൾ ആഘോഷത്തിന്റെ മാറ്റുകൂട്ടാൻ സംഘടിപ്പിച്ചിരുന്നു. വിദ്യാലയത്തിൽ എല്ലാവർക്കും സ്വാദിഷ്ടമായ ഉച്ചഭക്ഷണം  ഒരുക്കിയിരുന്നു.

ചലച്ചിത്രാസ്വാദന ശില്പശാല ('സമേതം' )

എൽ എഫ് സി എച്ച് എസ് സ്കൂളിൽ ഒക്ടോബർ നാലിന് വാർഡ് കൗൺസിലർ അഡ്വക്കേറ്റ് കെ ആർ വിജയയുടെ അധ്യക്ഷതയിൽ ഇരിഞ്ഞാലക്കുട നഗരസഭ തല 'സമേതം' ചലച്ചിത്രാസ്വാദന ശില്പശാല നടന്നു. പ്രസിദ്ധ ചലച്ചിത്ര സംവിധായകൻ ശ്രീ ജിതിൻ രാജ് ശില്പശാല ഉദ്ഘാടനം നിർവഹിച്ചു. വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉണ്ടായിരുന്നു.


ശാസ്ത്രമേള

2025 26 കാലയളവിൽ ഒക്ടോബർ 8, 9, 10 തീയതികളിലായി നടന്ന ഇരിങ്ങാലക്കുട ഉപജില്ല ശാസ്ത്രമേളയിൽ ഓവറോൾ കിരീടം നേടി ജേതാക്കളായി.


തൃശ്ശൂർ റൂറൽ ജില്ലാതല ക്വിസ് മത്സരം

2025 26 കാലയളവിൽ എൽ എഫ് സി എച്ച് എസ് സ്കൂളിൽ ഒക്ടോബർ 31 ന് SPC യുടെ തൃശ്ശൂർ റൂറൽ ജില്ലാതല ക്വിസ് മത്സരം 'SPC Wizkid' നടന്നു. തൃശ്ശൂർ റൂറൽ ജില്ലയിലെ 42 വിദ്യാലയങ്ങളിൽ നിന്നുള്ള എസ്പിസി കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. പ്രസ്തുത മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചത് ബഹുമാനപ്പെട്ട തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ കൃഷ്ണകുമാർ IPS ആയിരുന്നു.

പരിശുദ്ധ മാതാവിന്ൻ്റെ കൊന്ത സമാപനം

2025 26 കാലയളവിൽ എൽ എഫ് സി എച്ച് എസ് സ്കൂളിൽ പരിശുദ്ധ മാതാവിന് ഏറ്റവും സമർപ്പിക്കപ്പെട്ട ഒക്ടോബർ മാസത്തിലെ കൊന്ത സമാപനം 31 ആം തിയതി ഭക്തിനിർഭരമായി നടന്നു.

2025 ഒക്ടോബർ മാസം 31 ന്  21 ആം നൂറ്റാണ്ടിലെ വിശുദ്ധനായി പ്രഖ്യാപിച്ച കാർലോ അക്വിറ്റസിൻ്റെ തിരുശേഷിപ്പുമായി  വിദ്യാലയത്തിൽ എത്തിച്ചേർന്ന  ബഹുമാനപ്പെട്ട CMI  പുരോഹിതന്മാരെ ഏറെ ഭക്ത്യാദരവോടെ  അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സ്വീകരിച്ചു.


2025 ഒക്ടോബർ 11 ന് ഇരിങ്ങാലക്കുട ഉപജില്ല കലോത്സവത്തിൽ മികച്ച പ്രകടനക്കൾ കാഴ്ചവച്ച് , വിദ്യാലയത്തിൻ്റെ കീർത്തിയുയർത്തിയ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകി എച്ച്.എം സിസ്റ്റർ സുദീപ ആദരിച്ചു.   അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പരിശ്രമഫലമായി ഹൈസ്കൂൾ വിഭാഗം ഓവറോൾ 3rd ഉം യു പി വിഭാഗം ഓവറോൾ 2nd ഉം കരസ്ഥമാക്കി.

കേരളപ്പിറവി

എൽ എഫ് സി എച്ച് എസ് സ്കൂളിൽ നവംബർ 3ന് കേരളപ്പിറവി ആഘോഷം നടത്തി. വിദ്യാർത്ഥികളുടെ വിവിധ തരത്തിലുള്ള കലാപരിപാടികൾ അരങ്ങേറി.

ഫീസ്റ്റ് ആഘോഷം

2025 26 കാലയളവിൽ എൽ എഫ് സി എച്ച് എസ് സ്കൂളിൽ നവംബർ 14 ന് വിദ്യാലയത്തിൻ്റെ പ്രധാന അദ്ധ്യാപികയായ സിസ്റ്റർ സുധീപയുടെ  ഫീസ്റ്റ് ആഘോഷം വളരെ മനോഹരമായി കൊണ്ടാടി. എല്ലാ ക്ലാസിലെ കുട്ടികളും സിസ്റ്റർക്ക് സമ്മാനങ്ങൾ നൽകി ആശംസകളറിയിച്ചു.

ആശംസകൾ നേർന്നു കൊണ്ടുള്ള ഗാനാലാപാനം വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്നും അദ്ധ്യാപകരുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു.

തുടർന്ന് വിവിധ കലാപരിപാടികളും നടന്നു.

ശിശുദിനം

എൽ എഫ് സി എച്ച് എസ് സ്കൂളിൽ നവംബർ 14 ന് ശിശുദിനാഘോഷം നടത്തി. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വ്യത്യസ്ത തരത്തിലുള്ള കലാപരിപാടികൾ അരങ്ങേറി.

തൃശ്ശൂർ ജില്ലാ കലോത്സവത്തിന് വേദി

എൽ എഫ് സി എച്ച് എസ് സ്കൂൾ  നവംബർ 18 മുതൽ 21 വരെ നടന്ന തൃശ്ശൂർ ജില്ലാ കലോത്സവത്തിന് വേദിയായി.രണ്ട് വേദികളിലായി നിരവധി മത്സരങ്ങൾ വിദ്യാലയത്തിൽ നടന്നു. 4 ദിവസങ്ങളിലായി നടന്ന കലോത്സവത്തിൽ സാമാന്യം നല്ല പ്രകടനങ്ങൾ കാഴ്ചവയ്ക്ക് വിദ്യാർത്ഥികൾക്ക് സാധിച്ചു.

ലോക എയ്ഡ്സ് ദിനം

എൽ എഫ് സി എച്ച് എസ് സ്കൂളിൽ ഡിസംബർ ഒന്ന് ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് അസംബ്ലിയിൽ 10 B യിലെ അന്ന ജോഫിൻ എയ്ഡ്സ് ദിന സന്ദേശം നൽകി സംസാരിച്ചു.