സ്കൂൾ പ്രവേശനോൽസവവും വിജയദിനാഘോഷവും 2025- 2026

ഹെഡ്മാസ്റ്റർ ശ്രീ ജോജി തോമസിൻറെ നേതൃത്വത്തിൽ june 2 തിങ്കൾ രാവിലെ 1൦.30 am ന് സ്കൂൾ ഹാളിൽ നടത്തപ്പെട്ടു. പ്രവേശനോത്സവത്തിൽ വിശിഷ്ട വ്യക്തികളും വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപരും പങ്കെടുത്തു. അകലക്കുന്നം പ‍‍ഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി സിന്ധു അനിൽകുമാർ യോഗം ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകി. സ്കൂൾ അഡ്മിനിസ്ട്രേറ്റർ റവ. ഫാ. തോമസ് ആയലൂക്കുന്നേൽ മുഖ്യപ്രഭാഷണം നടത്തി. 2025 എസ്. എസ്. എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികൾക്ക് മെമൻറോയും ക്യാഷ് അവാർഡും നൽകി. കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തപ്പെട്ടു.