സി.എം.എസ്സ്.എച്ച്.എസ്സ് മേലുകാവ്/പരിസ്ഥിതി ക്ലബ്ബ്

മേലുകാവ് സി എം സ് ഹയർ സെക്കണ്ടറി സ്കൂളിൽ 2025 ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു വിവിധ പ്രവർത്തനങ്ങൾ നടന്നു. രാവിലെ പ്രത്യേക സ്കൂൾ അസംബ്ലി വിളിച്ചു ചേർത്ത് പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുത്തു. സ്കൂൾ മേധാവി ശ്രീമതി മിനിമോൾ ഡാനിയേൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .വിദ്യാർത്ഥികൾ വിവിധ ഫലവൃക്ഷത്തൈകളും ഔഷധ സസ്യങ്ങളും കൊണ്ടു വന്നു. അവ സ്കൂൾ അസ്സംബ്ലിയിൽ പ്രദർശിപ്പിച്ചു. തുടർന്ന് അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് അവ നട്ടു വെച്ചു. പരിസ്ഥിതി ദിന പ്രവർത്തനങ്ങൾക്ക് സ്കൂൾ മേധാവി ശ്രീമതി മിനിമോൾ ഡാനിയേൽ, സീനിയർ അസിസ്റ്റന്റ് ശ്രീമതി സിജി പി ജോൺ , പരിസ്ഥിതി ക്ലബ് കൺവീനർ ശ്രീമതി ജിതുമോൾ ജോർജ് , അധ്യാപകരായ ജിബിൻ ജോർജ് , പ്രസാദ് ജോൺസൻ തുടങ്ങിയവർ നേതൃത്വം നൽകി.