Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float


CNN ബോയ്സ് ഹൈസ്കൂൾ പ്രവേശനോത്സവം 2025

ചേർപ്പ് :പുത്തൻ ഉടുപ്പും പുതിയ പുസ്തകവു മായെത്തിയ കുട്ടികൾക്ക് പ്രവേശന കാവടത്തിൽ spc വൻ സ്വീകരണം ഒരുക്കി

സി.എൻ.എൻ ബോയ്സ് ഹൈസ്കൂൾ വിദ്യാലയത്തിലെ 2025-26 അധ്യയന വർഷത്തിലെ പ്രവേശനോത്സവം വിദ്യാർത്ഥികളുടെ ചെണ്ടമേളത്തിൻ്റെ നാദമാസ്മരികതയോടെ ആരംഭം കുറിച്ചു. ചേർപ്പ് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി സുജിഷ കളിയത്ത് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. വിശിഷ്ടാതിഥികളായി എത്തിച്ചേർന്ന സി.എൻ.എൻ സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും പ്രമുഖ ശാസ്ത്രജ്ഞനുമായ ശ്രീ. പ്രൊഫ. ഡോ. എടത്തിൽ വിജയൻ അവർകളും, ടെലിവിഷൻ അവതാരകനും സംവിധായകനുമായ ഹരി പി നായരും പഠനകാലത്ത് ആർജ്ജിച്ചെടുക്കേണ്ട മൂല്യങ്ങളെ കുറിച്ച് സൂചിപ്പിച്ചുകൊണ്ട് കുട്ടികൾക്ക് ആശംസകൾ നേർന്നു. സി.എൻ.എൻ ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ ശ്രീ.അജോഷ് മാസ്റ്റർ, സി.എൻ.എൻ ബോയ്സ് ഹൈസ്കൂൾ പ്രധാനധ്യാപിക ശ്രീമതി രജനി ടീച്ചർ,പി.ടി .എ പ്രസിഡൻ്റ് ശ്രീ. മണികണ്ഠൻ കിഴക്കൂട്ട്, പി.ടി.എ വൈസ് പ്രസിഡൻ് ശ്രീ. ഹരികുമാർ ഭട്ടതിരിപ്പാട് എന്നിവർ കുട്ടികൾക്ക് ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീ.മധുസൂദനൻ മാസ്റ്റർ നന്ദി രേഖപ്പെടുത്തി. സി.എൻ.എൻ സ്കൂളിലെ 2024-25 അധ്യയന വർഷത്തിൽ USS , NMMS സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെ പുരസ്കാരങ്ങൾ നൽകി അനുമോദിച്ചു. എട്ടാം ക്ലാസ് വിദ്യാർത്ഥി അഭിനവ് അവതരിപ്പിച്ച മാജിക് ഷോ കുട്ടികൾക്ക് നവ്യാനുഭവമായി.

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്

3-5-2025 ചൊവ്വാഴ്ച്ച സി എൻ എൻ ബോയ്സ് വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ

ക്ലാസ് നടത്തുകയുണ്ടായി അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ശ്രീ കെ വി രാജേഷ് ക്ലാസിന് നേതൃത്വം നൽകി. ,ലഹരി വിമുക്ത പരിപാടിയിൽ എങ്ങനെ വിദ്യാർത്ഥികൾക്കും പങ്കുചേരാം എന്നും അദ്ദേഹം പറഞ്ഞു. എക്സൈസ് ജീവിതത്തിൽ അദ്ദേഹത്തിന് ഉണ്ടായിരുന്ന കുട്ടികൾ ഇടപെട്ട് ലഹരി കേസുകളുടെ യാഥാർത്ഥ്യവും അദ്ദേഹം ലളിതമായി കുട്ടികൾക്ക് മുൻപിൽ അവതരിപ്പിച്ചു. ലഹരിയെ കുറിച്ചുള്ള വിവരങ്ങൾ എങ്ങനെ അധികാരികളെ അറിയിക്കും എന്നതിനെക്കുറിച്ചും വ്യക്തമായി അദ്ദേഹം പറയുകയുണ്ടായി.ചടങ്ങിൽ എസ് പി സി പ്രതിനിധിയായ ദിലീപ് കുമാർ കെ സ്വാഗതമേകുകയും. ഹെഡ്മിസ്ട്രസ് പിഎം രജനി അധ്യക്ഷപദം അലങ്കരിക്കുകയും സംഗീത അധ്യാപകനായ യദു എസ്.മാരാർ കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.