13006-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്13006
യൂണിറ്റ് നമ്പർLK/2018/13006
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം30
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
ലീഡർഅനുപമ
ഡെപ്യൂട്ടി ലീഡർനവനി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ലിഡിയ ആശ അനന്ദൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഷെറി ജോസ്
അവസാനം തിരുത്തിയത്
25-06-2025Stteresasaihss


ലിറ്റിൽ കൈറ്റ്സ് പ്രീലിമിനറി ക്യാമ്പ്

കണ്ണൂർ: സെന്റ്‌ തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കന്ററി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് 2024-27ബാച്ച് പ്രിലിമിനറി ക്യാമ്പ് 21-08-24 സംഘടിപ്പിച്ചു. രാവിലെ 9.30 മണിക്ക് ഹെഡ്മിസ്ട്രസ് സിസ്റ്റർ റോഷ്‌നി മാനുവൽ ഉദ്ഘാടനം ചെയ്തു. ക്യാമ്പ് കോഡിനേറ്റർ ശ്രീ ജ്യോതിഷ് മാസ്റ്റർ ക്യാമ്പ് നയിച്ചു്. അനിമേഷൻ,റോബോട്ടിക്‌സ് ,എന്നി വിഷയങ്ങൾ സമഗ്രമായി പ്രതിപാദിച്ചു. അധ്യപികമാരായ ഷെറി മിസ്,ആശ മിസ്സ് എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി .3 മണിക്ക് രക്ഷിതാക്കളെ പങ്കെടുപ്പിച്ചു് ഡെമോ ക്ലാസും നടന്നു .


റോബോടിക്സ് ഫെസ്റ്റ് 24-25

2025 ഫെബ്രുവരി മാസത്തിൽ സെൻറ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ

ഹയർസെക്കൻഡറി സ്കൂളിൽ ലിറ്റിൽ ക്ലബ്ബിൻറെ നേതൃത്വത്തിൽ

റോബോട്ടിക്സ് ഫെസ്റ്റ് സംഘടിപ്പിച്ചു. ഒമ്പതാം ക്ലാസിലെ LK വിദ്യാർത്ഥികളാണ്

ഈ പരിപാടിക്കായി മുൻകൈ എടുത്ത് എല്ലാ ഒരുക്കങ്ങളും ചെയ്തത്.

ഫെബ്രുവരി 20ന് ഉച്ചയ്ക്ക് ഒരു മണിയോടെ സ്കൂൾ ഹെഡ്മിസ്ട്രസായ സിസ്റ്റർ

റോഷ്നി മാന്വലിൻ്റെ സാന്നിധ്യത്തിൽ റോബോട്ടിക് പ്രദർശനം ഉദ്ഘാടനം

ചെയ്തു. ഫെബ്രുവരി 21ന് ഉച്ചയ്ക്ക് 12 മണിയോടെ പരിപാടി സമാപിച്ചു.

പ്രദർശിപ്പിച്ച എല്ലാ പ്രോജക്ടുകളും സൗജന്യ സോഫ്റ്റ്‌വെയറുകളായ

ആർഡുബ്ലോക്ക്ലി, പിക്റ്റോബ്ലോക്സ് എന്നിവ ഉപയോഗിച്ച് കോഡ്

ചെയ്തതാണ്. മാത്രമല്ല എല്ലാ പ്രൊജക്ടുകളും ആർഡിനോ യൂനോ അടങ്ങിയ

റോബോട്ടിക്സ് കിറ്റ് ഉപയോഗിച്ച് നിർമ്മിച്ചവ ആയിരുന്നു.

പിക്റ്റോബ്ലോക്സിലെ machine learning സംവിധാനം ഉപയോഗിച്ച് നിർമ്മിച്ച :

 CCTV Camera

 Sign Language Quiz

 Face detecting robot

എന്നിവയും, ആർഡുബ്ലോക്ക്ലി ഉപയോഗിച്ച് പ്രോഗ്രാം ചെയ്ത:

 LDR sensor ഉപയോഗിച്ചുള്ള Street Lights

 IR Sensor working model

 DJ lights

എന്നിവയെല്ലാമാണ് ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികൾ എക്സിബിഷനിനായി

ഒരുക്കിയത്.

പ്രദർശനത്തിനുള്ള തയ്യാറെടുപ്പുകളും, പ്രദർശനം നടത്തിയതും LK

മെമ്പേഴ്‌സായ : അശ്വതി എസ്, തീർത്ത ഇ കെ, ദേവിക കെ പി, ദേവാംഗന

ദിനേശൻ, ഫാത്തിമത്തുൾ മിസ്ബ, ഫെല്ല മസ്രിൻ, വിഭ ഗോപാൽ, റിദാ ഫാത്തിമ,

അസ ഗഫൂർ എന്നിവരാണ്.

രണ്ടുദിവസം നീണ്ടുനിന്ന ഈ പരിപാടിക്ക് എല്ലാവിധ പിന്തുണയും

പ്രോത്സാഹനവും നൽകിയ ഹെഡ്മിസ്ട്രസ് സിസ്റ്റർ റോഷിനി മാനുവൽ, മറ്റ്

സഹായ സൗകര്യങ്ങൾ ഒരുക്കിത്തന്ന സ്റ്റാഫ് അംഗങ്ങൾ, ഈ എക്സിബിഷൻ

വൻ വിജയമാക്കാൻ വേണ്ടി വിദ്യാർഥികൾക്ക് നല്ല നിർദ്ദേശങ്ങൾ നൽകിയ

നൽകി അവരെ മുന്നോട്ടു നയിച്ച LK ടീച്ചേഴ്സായ ms.ആശ, ms. ഷെറി, കൂടാതെ

ഈ പ്രദർശനങ്ങളെല്ലാം തന്നെ വന്ന് കണ്ട് ആസ്വദിച്ച്, നല്ല അഭിപ്രായങ്ങൾ

അറിയിച്ച വിദ്യാർത്ഥികൾ, അതിനെല്ലാമുപരി ഈ പരിപാടി ഇത്ര ഗംഭീരമായി

സംഘടിച്ച് എല്ലാ ലിറ്റിൽ കൈറ്റ്സ് മെമ്പേഴ്സിനെയും നന്ദിപൂർണ്ണം

സ്മരിക്കുന്നു.

റോബോട്ടിക്സ് ഫെസ്റ്റ് 24-25 എന്ന ഈ പരിപാടിയോടെ ഈ അധ്യായന

വർഷത്തെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ അവസാനിച്ചു.

ലിറ്റൽ കൈറ്റ്സ് വെക്കേഷ ൻ ക്യാമ്പ്

തുടർച്ചയായി ഉണ്ടായ കനത്ത മഴ ശാന്തമായപ്പോൾ 28 /5/ 2025 ലിറ്റിൽ കൈറ്റ്സ് 2024- 27 ബാച്ചിലെ ക്യാമ്പ് നമ്മുടെ സ്കൂളിൽ സംഘടിപ്പിച്ച.

രാവിലെ ഒമ്പതരയ്ക്ക് തന്നെ പ്രാർഥനയുടെ ക്യാമ്പ് ആരംഭിച്ചു. sitc ടീച്ചർ മെസ്സി ജെറി എത്തിയിരിക്കുന്ന എല്ലാവരെയും സ്വാഗതം ചെയ്തുകൊണ്ട് സംസാരിച്ചു. അതിനുശേഷം ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ റോസ് മിൻ ക്യാമ്പ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു .ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ പ്രാധാന്യം, ഡിജിറ്റൽ കാലഘട്ടത്തിൽ വിദ്യാർഥികളുടെ പങ്ക് ,സാങ്കേതികവിദ്യയുടെ ഉള്ള അവബോധം എന്നിവയെ കുറിച്ച് ഹെഡ്മിസ്ട്രസ് സംസാരിച്ചു.

മുഖ്യാതിഥിയായ ശ്രീ സിജി തോമസ് വിദ്യാർത്ഥികളുമായി സംവദിക്കുകയും സാങ്കേതികവിദ്യയുടെ സാധ്യതകളും ഉത്തരവാദിത്വങ്ങളും വിശദമായി വിശദീകരിക്കുകയും ചെയ്തു. അദ്ദേഹത്തിൻറെ പ്രസംഗം വിദ്യാർത്ഥികളിൽ ഉത്സാഹം ഉദ്ദേശിച്ച ബോധവും നിറച്ചു. പഠന പരിപാടികൾ ആശാ മിസ്സും ഷെറി മിസും ചേർന്ന് കൈകാര്യം ചെയ്തു. ആദ്യമായി സാമൂഹ്യ മാധ്യമങ്ങളെ അടിസ്ഥാനമാക്കി ഒരു ലഘു ക്വിസ് സംഘടിപ്പിച്ചു.

ആറു വീതം കുട്ടികളുള്ള ഗ്രൂപ്പുകൾക്ക് പേര് നിശ്ചയിക്കാൻ ആയിരുന്നു ക്വിസിന്റെ ലക്ഷ്യം . തുടർന്ന് സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ ഇന്ന് വളരെയധികം പ്രചാരം നേടുന്ന റീലുകൾ എന്ന ആശയത്തെ കുറിച്ച് ടീച്ചർമാർ വിശദീകരിച്ചു. ചില റീലുകൾ ക്ലാസിൽ പ്രദർശിപ്പിച്ചു.

 

ഓരോ ഗ്രൂപ്പും സ്വന്തമായി ആലോചിച്ച് തങ്ങളുടെ സർഗാത്മകത കൊണ്ട് റീലുകൾ ഒരുക്കാൻ ടീച്ചർമാർ നിർദ്ദേശിച്ചു. ഫോൺ ഉപയോഗിച്ച് റീലുകൾ തയ്യാറാക്കിയതിന് ശേഷം അവർ പ്രൊജക്റ്ററിലൂടെ ക്ലാസിൽ പ്രദർശിപ്പിച്ചു.

പതിനൊന്നോടെ ചുരുങ്ങിയ വിശ്രമസമയം അനുവദിച്ചു. ചൂടുള്ള കാപ്പിയും കട്‌ലറ്റും കുട്ടികൾക്ക് നൽകുകയുണ്ടായി. വിശ്രമത്തിനുശേഷം ക്ലാസിലെ അടുത്ത സെഷൻ പ്രോമോ വീഡിയോ നിർമ്മാണം ആരംഭിച്ചു. ഷെറി മിസ്സും ആശ മിസ്സും കുടി ഇതിനായി മികച്ച ഉദാഹരണങ്ങൾ ക്ലാസിൽ കാണിച്ചു തന്നു. സ്പോർട്സ് ഡേ എന്ന വിഷയത്തെ അടിസ്ഥാനമാക്കി കേടിൻ ലൈവ് സോഫ്റ്റ്‌വെയർ അപ്ലിക്കേഷൻ ഒരു പ്രോമോ വീഡിയോ നിർമ്മിക്കാൻ നിർദ്ദേശിച്ചു.

പ്രോമോ വീഡിയോ നിർമിക്കാനായി ആവശ്യമുള്ള വീഡിയോകൾ എടുക്കാൻ സമയം അനുവദിച്ചു. ഉച്ചഭക്ഷണത്തിനുശേഷം ഓരോ ഗ്രൂപ്പും വീഡിയോ എഡിറ്റ് ചെയ്തു. ക്ലാസിൽ വച്ച് തന്നെ ആ വീഡിയോ പ്രദർശിപ്പിക്കുകയും ചെയ്തു. രണ്ടു പ്രവർത്തനങ്ങളും എല്ലാവർക്കും വളരെയധികം ഇഷ്ടമായി. വളരെ രസകരമായി ക്യാമ്പ് കൈകാര്യം ചെയ്ത ടീച്ചർമാർക്കും പങ്കെടുത്ത ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും നന്ദി പറഞ്ഞുകൊണ്ട് ക്ലബ്ബിൻറെ അസിസ്റ്റൻറ് ലീഡർ നവനി സംസാരിച്ചു . മൂന്നുമണിയോടെ ക്യാമ്പ് അവസാനിച്ചു.