എൽ.എഫ്.സി.എച്ച്.എസ്. ഇരിഞ്ഞാലക്കുട/പ്രവർത്തനങ്ങൾ/2025-26
| Home | 2026-27 |
മോട്ടിവേഷൻ ക്ലാസ്സ്
വിദ്യാർത്ഥികൾ
സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി മാതാപിതാക്കൾക്കും കുട്ടികൾക്കും മോട്ടിവേഷൻ ക്ലാസ്സുകൾ ഇൻറർ നാഷ്ണൽ ട്രെയിനർ ശ്രീ ജോഷി കറുകുറ്റിയുടെ നേതൃത്വത്തിൽ മെയ് 5 ന് നൽകി. ഈ മോട്ടിവേഷൻ ക്ലാസ്സുിലൂടെ പഠനത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് സഹായകമായി. അനിർവച്ചിനമായ ഒരു അനുഭൂതി മനസ്സിൽ രൂപപ്പെടുന്നു തരത്തിലുള്ള ക്ലാസ്സായിരുന്നു അത്. അടുത്ത ക്ലാസ്സുിലേക്കു ചുവടുവെക്കാൻ സഹായകമായ നിർദേശങ്ങൾ പകർന്നുനൽകി.കുട്ടികൾക്കൊപ്പം മാതാപിതാക്കളും ക്ലാസ്സിൽ സന്നിഹിതരായിരുന്നു. ഒരു പുതിയ അധ്യയന വർഷത്തിലേക്ക് കടക്കുമ്പോൾ പൊതുപരീക്ഷയെ നേരിടേണ്ടി വരുമ്പോൾ ഉണ്ടാകാവുന്ന മാനസിക പ്രശ്നങ്ങൾ എങ്ങനെ തരണം ചെയ്യാം എന്നത് വളരെ വിശദമായി അവതരിപ്പിക്കപ്പെട്ടു.
അധ്യാപകർ
പ്രവേശനോൽസവം
2025 - 26 അധ്യയന വർഷത്തെ പ്രവേശനോത്സവം ലിറ്റിൽ ഫ്ലവർ കോൺവെൻറ് ഹൈസ്കൂളിൽ വളരെ വർണശ്ശഭളമായ രീതിയിൽ നടന്നു. മുൻ പ്രധാന അധ്യാപിക സിസ്റ്റർ നവീന സി എം സി ഏവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്തു. പി ട്ടി എ പ്രസിഡന്റ് ശ്രീ സിവിൻ കെ വർഗീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഉദ്ഘാടന കർമ്മം നിർവഹിച്ചത് മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി മേരിക്കുട്ടി ജോയ് അവറുകളാണ്. വാർഡ് കൗൺസിലർ അഡ്വക്കറ്റ് കെ ർ വിജയ, ഹയർ സെക്കന്ററി പ്രിൻസിപ്പൽ ശ്രീ ലിജോ വർഗീസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഹൈസ്കൂൾ ഹെഡ്മിസ്ട്രെസ് സിസ്റ്റർ സുധീപ സി എം സി ഏവർക്കും നന്ദിയർപ്പിച്ചു സംസാരിച്ചു.