എൽ.എഫ്.സി.എച്ച്.എസ്. ഇരിഞ്ഞാലക്കുട/പ്രവർത്തനങ്ങൾ/2025-26
| Home | 2026-27 |
മോട്ടിവേഷൻ ക്ലാസ്സ്
വിദ്യാർത്ഥികൾ
സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി മാതാപിതാക്കൾക്കും കുട്ടികൾക്കും മോട്ടിവേഷൻ ക്ലാസ്സുകൾ ഇൻറർ നാഷ്ണൽ ട്രെയിനർ ശ്രീ ജോഷി കറുകുറ്റിയുടെ നേതൃത്വത്തിൽ മെയ് 5 ന് നൽകി. ഈ മോട്ടിവേഷൻ ക്ലാസ്സുിലൂടെ പഠനത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് സഹായകമായി. അനിർവച്ചിനമായ ഒരു അനുഭൂതി മനസ്സിൽ രൂപപ്പെടുന്നു തരത്തിലുള്ള ക്ലാസ്സായിരുന്നു അത്. അടുത്ത ക്ലാസ്സുിലേക്കു ചുവടുവെക്കാൻ സഹായകമായ നിർദേശങ്ങൾ പകർന്നുനൽകി.കുട്ടികൾക്കൊപ്പം മാതാപിതാക്കളും ക്ലാസ്സിൽ സന്നിഹിതരായിരുന്നു. ഒരു പുതിയ അധ്യയന വർഷത്തിലേക്ക് കടക്കുമ്പോൾ പൊതുപരീക്ഷയെ നേരിടേണ്ടി വരുമ്പോൾ ഉണ്ടാകാവുന്ന മാനസിക പ്രശ്നങ്ങൾ എങ്ങനെ തരണം ചെയ്യാം എന്നത് വളരെ വിശദമായി അവതരിപ്പിക്കപ്പെട്ടു.
അധ്യാപകർ
പ്രവേശനോൽസവം
2025-26 അധ്യയന വർഷത്തിലെ പ്രവേശനോത്സവം ജൂൺ 2 നു നടന്നു. മുഖ്യാതിഥി. പുത്തൻ പ്രതീക്ഷയോടും ഉണർവോടും എത്തിയ കുരുന്നുകളെയും രക്ഷിതാക്കളെയും മുൻ പ്രധാന അദ്ധ്യാപിക സിസ്റ്റർ നവീന സ്വാഗതം ചെയ്തു .പി ടി എ പ്രസിഡന്റ് ശ്രീ സിവിൻ അധ്യക്ഷം വഹിച്ച പരിപാടിയിൽ മാനേജർ സിസ്റ്റർ ലില്ലിസ്, വാർഡ് കൗൺസെലർ ശ്രീമതി അനുരാധ തായാട്ട് പ്രിൻസിപ്പൽ സിസ്റ്റർ പ്രീതി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു .കുട്ടികളുടെ വിവിധ കലാപരിപാടികൾക്ക് ശേഷം സർഗ കൺവീനർ ശ്രീ ജോയ് അഗസ്റ്റിൻ നയിച്ച രക്ഷാകർതൃ ബോധവൽക്കരണ ക്ലാസിനു ശേഷം ഗീതു ടീച്ചറുടെ നന്ദിയോടെ പരിപാടി അവസാനിച്ചു