സ്കൂൾ പ്രവേശനോൽസവം 2025
സ്കൂൾ പ്രവേശനോൽസവം 2025
2025-26 അധ്യയനവർഷത്തെ സ്കൂൾ പ്രവേശനോൽസവത്തിന്റെ സംസ്ഥാനതല ഉൽഘാടനം ബഹു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ 2025 ജൂൺ 2 ന് കലവൂർ ഗവ. എച്ച് എസ് എൽ പി സ്കൂളിൽ നിർവ്വഹിക്കും.
കാര്യ പരിപാടികൾ
ചിത്രശാല
പ്രവേശനോത്സവ ഗാനം
പ്രവേശനോത്സവ ചരിത്രത്തിൽ ആദ്യമായി ഒരു വിദ്യാർത്ഥിനിയുടെ കവിതയാണ് പ്രവേശനോത്സവ ഗാനമായത്. കൊട്ടാരക്കര താമരക്കുടി എസ്.വി.വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിനിയായ ഭദ്ര ഹരി എഴുതിയ ഗാനമാണ് 2025 - 26 അദ്ധ്യയനവർഷം പ്രവേശനോത്സവഗാനമായി തെരെഞ്ഞെടുത്തിരിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകൻ അൽഫോൺസ് ജോസഫാണ് ഈ ഗാനം ചിട്ടപ്പെടുത്തിയതും ആലപിച്ചതും. അനു തോമസ്, അലീന മേരി ഷിബു, ജെറിൻ ജോർജ്ജ് എന്നിവരും ഗാനാലാപനത്തിന്റെ ഭാഗമായി.