എന്റെ ഗ്രാമം കോങ്ങാട്

പാലക്കാട് ജില്ലയിലെ കോങ്ങാട് ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് കോങ്ങാട്.

1962-ൽ കോങ്ങാട്, ചെറായ, പെരിങ്ങോട് പഞ്ചായത്തുകൾ കൂട്ടിച്ചേർത്ത് ഇന്നത്തെ കോങ്ങാട് പഞ്ചായത്ത് രൂപീകരിച്ചു. പഞ്ചായത്തിന്റെ അതിരുകൾ വടക്ക് കരിമ്പ, കടമ്പഴിപ്പുറം, മുണ്ടൂർ പഞ്ചായത്തുകൾ, കിഴക്ക് മുണ്ടൂർ, പറളി പഞ്ചായത്തുകൾ, തെക്ക് പറളി, കേരളശ്ശേരി, മങ്കര പഞ്ചായത്തുകൾ, പടിഞ്ഞാറ് കടമ്പഴിപ്പുറം പഞ്ചായത്ത് എന്നിവയാണ്. 33.55 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള അർദ്ധ മലമ്പ്രദേശമാണ് കോങ്ങാട് പഞ്ചായത്ത്. മൊത്തം വിസ്തൃതിയുടെ അഞ്ച് ശതമാനമാണ് വനപ്രദേശം.