ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു.പി.എസ്.കോങ്ങാട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ ഗ്രാമം കോങ്ങാട്

പാലക്കാട് ജില്ലയിലെ കോങ്ങാട് ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് കോങ്ങാട്.

ഭൂമിശാസ്ത്രം

1962-ൽ കോങ്ങാട്, ചെറായ, പെരിങ്ങോട് പഞ്ചായത്തുകൾ കൂട്ടിച്ചേർത്ത് ഇന്നത്തെ കോങ്ങാട് പഞ്ചായത്ത് രൂപീകരിച്ചു. പഞ്ചായത്തിന്റെ അതിരുകൾ വടക്ക് കരിമ്പ, കടമ്പഴിപ്പുറം, മുണ്ടൂർ പഞ്ചായത്തുകൾ, കിഴക്ക് മുണ്ടൂർ, പറളി പഞ്ചായത്തുകൾ, തെക്ക് പറളി, കേരളശ്ശേരി, മങ്കര പഞ്ചായത്തുകൾ, പടിഞ്ഞാറ് കടമ്പഴിപ്പുറം പഞ്ചായത്ത് എന്നിവയാണ്. 33.55 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള അർദ്ധ മലമ്പ്രദേശമാണ് കോങ്ങാട് പഞ്ചായത്ത്. മൊത്തം വിസ്തൃതിയുടെ അഞ്ച് ശതമാനമാണ് വനപ്രദേശം.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • ജി.യു.പി.എസ് കോങ്ങാട്
  • കെ.പി.ആർ.പി ഹയർസെക്കണ്ടറി സ്കൂൾ
  • എസ്.ബി.ഐ കോങ്ങാട്
  • കോങ്ങാട് പോലീസ് സ്റ്റേഷൻ
  • കോങ്ങാട് പോസ്റ്റോഫീസ്

പ്രമുഖ വ്യക്തികൾ

  • ശ്രീ. പി.വി. കുമാരൻ നായർ : കോങ്ങാട് ഗ്രാമപഞ്ചായത്തിലെ പ്രഥമ പ്രസിഡന്റും, കോങ്ങാടിന്റെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ചു.
  • ശ്രീ. മുള്ളത്ത് കൃഷ്ണൻ നായർ : ഇന്ത്യൻ പ്രസിഡന്റിന്റെ മികച്ച മാതൃകാ അദ്ധ്യാപകനുള്ള ആദ്യ അവാർഡ് സ്വീകരിച്ച വ്യക്തി.
  • ശ്രീ. അച്ചുതപണിക്കർ : കോങ്ങാട് ഗവ. യു.പി സ്കൂൾ സ്ഥാപകൻ.
  • ശ്രീ. കോങ്ങാട് കുമാരൻ : പ്രശസ്ത ഓട്ടൻതുള്ളൽ വിദ്ധ്വാൻ.
  • ശ്രീ. ചിന്നക്കുട്ടൻ നായർ : കോങ്ങാട് കെ.പി.ആർ.പി സ്കൂൾ സ്ഥാപകൻ.