പറക്കാട് കീഴുപറമ്പ്

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ കീഴപറമ്പ് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പറക്കാട് കീഴപറമ്പ് .

ഭൂമിശാസ്തൃം

കോഴിക്കോട് മലപ്പുറം ജില്ലയുടെ അതിർത്തി പ്രദേശത്ത്, ചാലിയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഹരിതമനോഹര ഗ്രാമമാണ് കീഴുപറമ്പ് . കേരളസ്റ്റേറ്റ് ഹൈവേ (SH) 34 (കൊയിലാണ്ടി - എടവണ്ണ) ഈ ഗ്രാമത്തിലൂടെ കടന്നു പോകുന്നുണ്ട്. വടക്ക് കോഴിക്കോട് ജില്ലയിലെ പന്നിക്കോടും തെക്ക്, പടിഞ്ഞാറ് , കിഴക്ക് ചാലിയാറും അതിന്റെ കൈവഴിക്കാലും ചുറ്റപ്പെട്ട ഈ ഗ്രാമത്തിന്റെ അയൽ പ്രദേശങ്ങളാണ് ഉർങ്ങാട്ടിറ്റിരി , അരീക്കോട്, ചീക്കോട് വാഴക്കാട് എന്നീ പഞ്ചായത്തുകളാണ്.

ഈ പ്രദേശം പ്രധാനമായും കാർഷിക പ്രവർത്തനങ്ങൾക്ക് പ്രസിദ്ധമാണ്, പ്രത്യേകിച് നാളികേരം, വാഴ, നെല്ല് എന്നിവയുടെ കൃഷി ഇവിടെ വ്യാപകമാണ്. പറക്കാട്  പ്രദേശത്തു പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ, പള്ളികൾ, ക്ഷേത്രങ്ങൾ എന്നിവ പ്രവർത്തിക്കുന്നു. ഇവിടെ സാമൂഹിക-സാംസ്കാരിക പരിപാടികൾക്കും ഉത്സവങ്ങൾക്കും പ്രാധാന്യമുണ്ട്, പ്രതേകിച് ഓണം, വിഷു, റമദാൻ തുടങ്ങിയ ആഘോഷങ്ങൾ സമുചിതമായി ആചരിക്കുന്നു. കീഴുപറമ്പ് ഗ്രാമപഞ്ചായത്തിലെ പറക്കാട് പ്രദേശം സമാധാനപരമായും അറിയപ്പെടുന്നു. വിവിധ മത,സാംസ്കാരിക സമുദായങ്ങൾ തമ്മിൽ സഹവർത്തിത്തവും പുലർത്തുന്നു.

പൊതു സ്ഥാപനങ്ങൾ

  • ഈശ്വരമംഗലം ശിവ ക്ഷേത്രം, ശാന്തിനഗർ
  • സൈന്റ്റ് മേരീസ് ചർച്ച് , വാലില്ലാപുഴ
  • ഇരിപ്പാൻകുളം ജുമാ മസ്ജിദ്
  • തൃക്കളയൂർ ശ്രീ മഹാദേവ ക്ഷേത്രം

പ്രശസ്ത വ്യക്തികൾ

  • കെ ടി ഇർഫാൻ
  • പി പി ശങ്കരൻ മാസ്റ്റർ
  • കെ ടി സുഹൈൽ
  • സി വേലായുധൻ
  • വള്ളിക്കുട്ടി ടീച്ചർ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • പത്തനാപുരം എ  യു പി സ്‌കൂൾ.
  • ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ കീഴുപറമ്പ്
  • അൻവാറുൽ ഇസ്ലാം അറബിക് കോളേജ്
  • കുഞ്ഞാത്തുമ്മ മെമ്മോറിയൽ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ
  • ഗവ. എൽ പി സ്കൂൾ കുനിയിൽ സൗത്ത്