എം.കെ.കെ.എച്ച്.എം.എ.യു.പി.എസ്. പത്തനാപുരം/എന്റെ ഗ്രാമം
പറക്കാട് കീഴുപറമ്പ്
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ കീഴപറമ്പ് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പറക്കാട് കീഴപറമ്പ് .
ഭൂമിശാസ്തൃം
മലപ്പുറം ജില്ലയിലെ അരീക്കോട് സബ്ജില്ലയിലെ കീഴുപറമ്പ് ഗ്രാമപഞ്ചായത്തിലെ പറക്കാട് പ്രദേശത്തെ
പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് പത്തനാപുരം എ യു പി സ്‌കൂൾ വിദ്യാർത്ഥികളുടെ സർഗ്ഗശേഷി
വികസിക്കുന്നതിനും സ്കൂൾ പ്രത്യേക ശ്രദ്ധ നൽകുന്നു. സ്‌കൂളിന്റെ പ്രവർത്തനങ്ങൾ പ്രാദേശിക സമൂഹത്തിന്റ പിന്തുണയോടെ
മുന്നേറുന്നു .
ഈ പ്രദേശം പ്രധാനമായും കാർഷിക പ്രവർത്തനങ്ങൾക്ക് പ്രസിദ്ധമാണ്,പ്രത്യേകിച് നാളികേരം, വാഴ, നെല്ല് എന്നിവയുടെ കൃഷി ഇവിടെ വ്യാപകമാണ്.പറക്കാട് പ്രദേശത്തു പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ, പള്ളികൾ,ക്ഷേത്രങ്ങൾ എന്നിവ പ്രവർത്തിക്കുന്നു.ഇവിടെ സാമൂഹിക-സാംസ്കാരിക പരിപാടികൾക്കും ഉത്സവങ്ങൾക്കും പ്രാധാന്യമുണ്ട്,പ്രതേകിച് ഓണം,വിഷു,റമദാൻ തുടങ്ങിയ ആഘോഷങ്ങൾ സമുചിതമായി ആചരിക്കുന്നു.കീഴുപറമ്പ് ഗ്രാമപഞ്ചായത്തിലെ പറക്കാട് പ്രദേശം സമാധാനപരമായും അറിയപ്പെടുന്നു,വിവിധ മത,സാംസ്കാരിക സമുദായങ്ങൾ തമ്മിൽ സഹവർത്തിത്തവും പുലർത്തുന്നു.