പൂക്കുത്ത്

മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് പഞ്ചായത്തിലെ അതിമനോഹരമായ ഒരു ഗ്രാമമാണ് പൂക്കുത്ത്. പൂക്കളുടെ കുന്ന് എന്നത് ലോപിച്ച് പൂക്കുന്നായും പിന്നീട് അത് പൂക്കുത്തായും മാറി എന്ന് പഴമക്കാർ പറയുന്നു.