ജി എൽ പി എസ് പൂക്കുത്ത്/എന്റെ ഗ്രാമം
പൂക്കുത്ത്
മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് പഞ്ചായത്തിലെ അതിമനോഹരമായ ഒരു ഗ്രാമമാണ് പൂക്കുത്ത്. പൂക്കളുടെ കുന്ന് എന്നത് ലോപിച്ച് പൂക്കുന്നായും പിന്നീട് അത് പൂക്കുത്തായും മാറി എന്ന് പഴമക്കാർ പറയുന്നു. പ്രകൃതി ഭംഗിയിൽ ഒട്ടും തന്നെ പിറകിലല്ലാത്ത പൂക്കുത്ത് ഗ്രാമത്തിൽ പുഴയുടെയും തോടുകളുടെയും വയലുകളുടെയും നിറസാന്നിധ്യമുണ്ട്. വർഷം മുഴുവനും വിവിധ കൃഷികൾ ഇവിടെ ചെയ്യുന്നുണ്ട്. എല്ലാ മതസ്ഥരും ഇവിടെ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുന്നു.
കൃഷി
കേരനിരകളും ഇടതൂർന്ന റബ്ബർ കാടുകളും പച്ചപ്പാർന്ന വയലേലകളും ചെറുതോടുകളും നിറഞ്ഞ കൃഷിയിടം.
കൃഷിയിനങ്ങൾ
.നെല്ല്,മരച്ചീനി,റബ്ബർ,വാഴ,കമുക്,തേങ്ങ,വെണ്ട,പയർ,വെള്ളരി
വിദ്യാലയങ്ങൾ
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ പാണ്ടിക്കാട് പഞ്ചായത്തിലെ പൂക്കുത്ത് ഗ്രാമത്തിലെ ഒരേയൊരു വിദ്യാലയമാണ് ജി.എൽ.പി.എസ്.പൂക്കുത്ത്. ഈ വിദ്യാലയം സ്ഥാപിച്ചത് 1927 ൽ ആണ്. മലപ്പുറം ജില്ലയിലെ അഞ്ചാം തരം നിലനിൽക്കുന്ന ചുരുക്കം ചില വിദ്യാലയങ്ങളിൽ ഒന്നാണ് ഇത്.
മൈതാനം
പാഠ്യപാഠ്യന്തര പ്രവർത്തനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കായിക വിദ്യാഭ്യാസം. അതിന് അനുയോജ്യമായ ഒരു വിശാലമായ മൈതാനം.എല്ലാവർഷവും നടത്തിവരുന്ന ഫുട്ബോൾ ടൂർണമെൻറ് ഗ്രൗണ്ടിന് പുതുജീവൻ നൽകുന്നു.
ആരാധനാലയങ്ങൾ
മതസൗഹാർദ്ദം കാത്തുസൂക്ഷിക്കുന്ന ഇവിടത്തെ പ്രധാന ആരാധനാലയങ്ങളാണ് പുക്കൂത്തിന്റെ ഹൃദയഭാഗത്തുളള ജുമാമസ്ജിദും ശിവക്ഷേത്രവും.
ശ്രദ്ധേയരായ വ്യക്തികൾ
O.V വിജയൻ (എഴുത്തുകാരൻ)
ഓട്ടുപുലാക്കൽ വേലുക്കുട്ടി വിജയൻ (ജൂലൈ 2,1930-മാർച്ച് 30 2005) എന്ന ഒ.വി. വിജയൻ മലയാളസാഹിത്യത്തിലെ ആധുനികതയ്ക്ക് അടിത്തറ പാകിയ എഴുത്തുകാരനും കാർട്ടൂണിസ്റ്റും ചെറുകഥാകൃത്തും നോവലിസ്റ്റും കോളമെഴുത്തുകാരനായ പത്രപ്രവർത്തകനുമായിരുന്നു.മലബാർ സ്പെഷ്യൽ പോലീസ് എന്ന എം.എസ്.പിയിൽ ഉദ്യോഗസ്ഥനായിരുന്നു വിജയന്റെ പിതാവ്. കുട്ടിക്കാലത്ത് അച്ഛൻ ജോലി ചെയ്തിരുന്ന പാണ്ടിക്കാട് കൊളപ്പറമ്പിലുള്ള എം.എസ്.പി ക്വാട്ടേഴ്സിൽ ആയിരുന്നു വിജയൻ താമസിച്ചിരുന്നത്. ആ കാലത്ത് പൂകുത്ത് ജി എൽ പി സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു.