ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം

18:27, 22 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44029 (സംവാദം | സംഭാവനകൾ)


നെയ്യാറ്റിന്‍കര താലൂക്കില്‍ പെരുങ്കടവിള പഞ്ചായത്തിലാണ് മാരായമുട്ടം ഗവണ്‍മെന്റ‍‍് ഹയര്‍ സെക്കന്ററി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.1957-നു മുന്‍പ് പുല്ലയില്‍ ശ്രീ മാ‌ധവന്‍ പിള്ളയുടെ നേതൃത്വത്തില്‍ ഒരു പ്രൈമറി സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ച ഈ സ്കൂള്‍ പിന്നീട് ഒരു മിഡില്‍ സ്കൂളായി പ്രവര്‍ത്തനം തുടര്‍ന്നു.1957 ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന പട്ടം താണുപിള്ളയുടെ ശ്രമഫലമായി അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ ജോസഫ് മുണ്ടശ്ശേരി ഹൈസ്കൂള്‍ അനുവദിച്ചു.ശ്രീ വീരമണി അയ്യരായിരുന്നു ആദ്യത്തെ പ്രഥമാധ്യാപകന്‍.ഹൈസ്കൂളിനു വേണ്ടി പുതിയ കെട്ടിടങ്ങള്‍ അനുവദിച്ചപ്പോള്‍ പ്രൈമറി വിഭാഗം മാറ്റി ഗവ : ഹൈസ്കൂളായി ഉയര്‍ത്തി.2001-ല്‍ ഈ സ്കുള്‍ ഹയര്‍ സെക്കന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു.2004-05 അധ്യായന വര്‍ഷത്തില്‍ അഞ്ചാം ക്ളാസില്‍ ഇംഗ്ളീഷ് മീഡിയം ആരംഭിച്ചു.നിലവില്‍ ഈ സ്കൂളില്‍ യു.പി,എച്ച്.എസ് വിഭാഗങ്ങളിലായി 1404 കുട്ടികള്‍ പഠിക്കുന്നു.ഇപ്പോഴത്തെ പ്രഥമാധ്യാപിക ശ്രീമതി അംബികാ മേബല്‍ ഉള്‍പ്പെടെ 50 അധ്യാപകരും 5 അനധ്യാപകരും ഈ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു.

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം
വിലാസം
മാരായമുട്ടം

തിരുവനന്തപുരം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
22-01-201744029




സര്‍വ്വശിക്ഷാഅഭിയാന്‍

 സര്‍വരും പഠിക്കുക സര്‍വരും വളരുക.
 അടിസ്ഥാന വിദ്യാഭ്യാസം സാര്‍വത്രികമാക്കാന്‍ ജനപങ്കാളിത്തത്തോടെ ഒരു കൂട്ടായ യജ്ഞം.

ഹെഡ്മിസ്ട്രസ്

 
ഞങ്ങളുടെ വഴികാട്ടി -ഹെഡ്മിസ്ട്രസ് ശ്രീമതി അംബികാമേബല്‍

അധ്യാപനം രാഷ്ട്രസേവനം.രാഷ്ട്രസേവനം ജീവിതലക്ഷ്യം

അധ്യാപകര്‍

 എച്ച് എസ് വിഭാഗം                              
എണ്ണം പേര് വിഷയം
1 വിനിത കുമാരി ഡെപ്യൂട്ടി എച്ച് എം
2 സതീഷ് കുമാര്‍ വി സോഷ്യല്‍ സയന്‍സ്
3 അനില്‍ കുമാര്‍ ജെ സോഷ്യല്‍ സയന്‍സ്
4 മിനി സോഷ്യല്‍ സയന്‍സ്
5 ബിജു ജെ ഗണിത ശാസ്ത്രം
6 സിന്ധുലക്ഷ്മി ഗണിത ശാസ്ത്രം
7 ഷീജാപ്രിന്‍സി ഗണിത ശാസ്ത്രം
8 റോളിന്‍പെട്രീഷ എം കെ ഗണിത ശാസ്ത്രം
9 ധന്യ എം ഗണിത ശാസ്ത്രം
10 മര്യാസെല്‍വം ഫിസിക്കല്‍‍ സയന്‍സ്
11 രാജം കെ ഫിസിക്കല്‍‍ സയന്‍സ്
12 മോളി ഡി ഫിസിക്കല്‍‍ സയന്‍സ്
13 പ്രീത എ ഫിസിക്കല്‍‍ സയന്‍സ്
14 സീതാലക്ഷ്മി എ എസ് നാച്ചുറല്‍ സയന്‍സ്
15 സീതാലക്ഷ്മി എ എസ് നാച്ചുറല്‍ സയന്‍സ്
16 രെജി എസ് ആര്‍ നാച്ചുറല്‍ സയന്‍സ്
17 നന്ദിനി പി ആര്‍ ഇംഗ്ലീഷ്
18 പ്രിയ എ എസ് ഇംഗ്ലീഷ്
19 സുസ്മിത ഇംഗ്ലീഷ്
20 റോഷ്നി ഇംഗ്ലീഷ്
21 ശ്രീലത എസ് എം ഹിന്ദി
22 ശുഭലത ഹിന്ദി
23 സന്ധ്യ പി ഹിന്ദി
24 ശ്രീകല ജി കെ മലയാളം
25 പത്മജ ടി മലയാളം
26 രെജിത്കുമാര്‍ കെ ജി മലയാളം
27 രാജേന്ദ്രന്‍ കെ മലയാളം
28 സാജിദ മലയാളം
29 രെഞ്ജിത്ത് റാം ഫിസിക്കല്‍ എഡ്യൂക്കേഷന്‍
30 വിജയ ലക്ഷ്മി തയ്യല്‍ ടീച്ചര്‍

യു .പി വിഭാഗം

 *അനില്‍കുമാര്‍ ഇ ആര്‍ (പി ഡി ടീച്ചര്‍)
 *ബിജു എസ്  (പി ഡി ടീച്ചര്‍)
 *ജോയ് ഫെലിക്സ്(പി ഡി ടീച്ചര്‍)
 *ഷാജി ആര്‍ ( ഹിന്ദി )
 *തോമസ് ലോപ്പസ് ഒ ( പി .ഇ .റ്റി )
 *ജയലക്ഷമി വി ( പി .‍ഡി ടീച്ചര്‍ )
 *ഹേമ റ്റി ( പി .‍ഡി ടീച്ചര്‍ )
 *ജയശ്രീ ദേവി പി. ആര്‍ ( പി .‍ഡി ടീച്ചര്‍ )
 *ലക്ഷമി എസ് .എസ് ( പി .‍ഡി ടീച്ചര്‍ )
 *മഞ്ചുള റ്റി .ജി ( പി .‍ഡി ടീച്ചര്‍ )
 * സ്മിതാ റാണി  കെ.ഐ ( പി .‍ഡി ടീച്ചര്‍ )
 *ശ്രീലത കെ . എസ് ( പി .‍ഡി ടീച്ചര്‍ )
 *ഷീജ പി .സി ( പി .‍ഡി ടീച്ചര്‍ )
 *ബീന ആര്‍ ( പി .‍ഡി ടീച്ചര്‍ )
 *ലൈജു സി. ദാസ് ( പി .‍ഡി ടീച്ചര്‍ )
 *സുനജ എസ് ( പി .‍ഡി ടീച്ചര്‍ )
 *പ്രീത ​എസ് ( പി .‍ഡി ടീച്ചര്‍ )
 *സുമല കുമാരി കെ .എസ് ( ഹിന്ദി )
 *പുഷ്പകുമാരി ( റിസോഴ്സ് ടീച്ചര്‍)

ഓഫീസ് സ്റ്റാഫ്

 *കെ ഗീത (ക്ലാര്‍ക്ക്)
 *കുമാരി ഹേമലത എസ് (ഓഫീസ് സ്റ്റാഫ്)
 *സുരേഷ്കുമാര്‍ എസ് (ഓഫീസ് സ്റ്റാഫ്)
 *ഇന്ദു എല്‍ റ്റി (എഫ് റ്റി എം)
 *സാബു (എഫ് റ്റി എം)

ഭൗതികസൗകര്യങ്ങള്‍

    ഹയര്‍സെക്കന്‍ററിയ്ക്കും ഹൈസ്കൂളിനും യൂപിയ്ക്കുമായി ര‍‍‍‍ണ്ട് ബഹുനിലമന്ദിരവും രണ്ട് ഒറ്റനിലകെട്ടിടവും രണ്ട് ഒാടിട്ടകെട്ടിടവുമാണ് ഉള്ളത്.സ്ഥലപരിമിതിമൂലം നാല് ക്ലാസ്സുകള്‍ ആഡിറ്റോറിയത്തിലാണ് പ്രവര്‍ത്തിക്കുന്നത്.കുട്ടികള്‍ക്കായി വിശാലമായ ഒരു കളിസ്ഥലം തന്നെയുണ്ട്.ഹൈസ്കൂളില്‍ ഒരു സ്മാര്‍ട്ട് ക്ലാസ്റൂം,സയന്‍സ് ലാബ്,ലൈബ്രറി,സൊസൈറ്റി എന്നിവയുണ്ട്.കുട്ടികള്‍ക്കായി വൃത്തിയും വെടിപ്പുമുള്ള ഒരു പാചകപ്പുര തന്നെയുണ്ട്.

കംപ്യൂട്ടര്‍ ലാബ്

 
കംപ്യൂട്ടര്‍ ലാബ്

നിലവില്‍ രണ്ട് കംപ്യൂട്ടര്‍ ലാബുകള്‍ ഉണ്ട്. സ്കൂളില്‍ 11 ക്ലാസ് റൂമുകള്‍ ഹൈടെക്ക് ക്ലാസ്സിനു വേണ്ടി സജ്ജീകരിച്ചിട്ടുണ്ട്.

സ്കൂള്‍ ഐറ്റി ക്ലബ്ബ്

 
  ഐറ്റി ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായ് സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍  ഈ സ്കൂളിലെ എല്ലാ കുട്ടികളും വോട്ടിംഗ് മെഷീനില്‍ വോട്ടു ചെയ്യും. ഇതിനുള്ള എല്ലാ ക്രമീകരണങ്ങളും സ്കൂള്‍ ഐ റ്റി ക്ലബ് പൂര്‍ത്തിയാക്കി. എല്ലാ ക്ലസ്സുകളിലും ക്രമീകരിച്ചിരിക്കുന്ന ലാപ് ടോപ്പുകളാകും വോട്ടിംഗ് മെഷീനായി മാറുക. സ്ഥാനാര്‍ത്ഥിയുടെ  പേരു സ്ക്രീനില്‍ തെളിയും. റിട്ടേണിംഗ് ഓഫീസറായ അദ്ധ്യാപകന്‍ വോട്ടിംഗിനായി മെഷീന്‍ സജ്ജീകരിച്ചുകഴിഞ്ഞാല്‍ സ്ഥാനാര്‍ത്ഥിയുടെ  പേരില്‍ ക്ലിക് ചെയ്ത് വോട്ട് രേഖപ്പെടുത്താം. വോട്ട് ശരിയായി രേഖപ്പെടുത്തിയാലുടന്‍ ബീപ് ശബ്ദം കേള്‍ക്കാനാകും. ഈ ജനാധിപത്യ പ്രക്രിയ പൂര്‍ത്തിയായിക്കഴിഞ്ഞാലോ ഫലമറിയാന്‍ ഒരു സെക്കന്‍റ് സമയം മാത്രം …...... വിജയിയുടെ  പേരും ലഭിച്ച വോട്ടും ഇതാ സ്ക്രീനില്‍.......

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം പദ്ധതി

വഴികാട്ടി

നെയ്യാറ്റിന്‍കരയില്‍ നിന്നും ആറു കിലോമീറ്റര്‍ അകലെയാണ് ഗവ.എച്ച്.എസ്.എസ് മാരായമുട്ടം {{#multimaps:8.4258969,77.1066643 | width=800px | zoom=16 }}