വടക്കാഞ്ചേരി

തൃശ്ശൂർ ജില്ലയിലെ പ്രധാനപ്പെട്ട ഒരു മുനിസിപ്പാലിറ്റി ആണ് വടക്കാഞ്ചേരി.ജില്ലയുടെ വടക്കുഭാഗത്തുള്ള ഒരു പട്ടണമാണിത്.വാഴാനി ഡാം ,പൂമല ഡാം എന്നിവ ഈ സ്ഥലത്തിനോട് ചേർന്നു വരുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങൾ ആണ് .മലകൾ ,പുഴകൾ എന്നിവയാൽ പച്ചപ്പ് നിറഞ്ഞു കിടക്കുന്ന പ്രകൃതിരമണീയമായ സ്ഥലം.'നാനാത്വത്തിൽ ഏകത്വം' എന്ന പ്രയോഗത്തെ ഊട്ടിയുറപ്പിക്കുന്ന വിവിധ ആഘോഷങ്ങളും ഈ നാട്ടിൽ കാണാനാവും.ഉത്രാളിക്കാവ് പൂരം ,മച്ചാട് മാമാങ്കം ,വടക്കാഞ്ചേരി ഫൊറോനാ പള്ളി തിരുന്നാൾ ,നബി ദിനാഘോഷം എന്നിവയിൽ എല്ലാം ജാതി ,മത ,വർഗ ,ഭാഷ വ്യതാസങ്ങൾ ഇല്ലാതെ എല്ലാവരും ഒരേ മനസ്സോടെ പങ്കുകൊള്ളുന്നു .

പൊതുസ്ഥാപനങ്ങൾ

  • വടക്കാഞ്ചേരി മുനിസിപ്പാലിറ്റി ഓഫീസ്
  • റെയിൽവേ സ്റ്റേഷൻ
  • കൃഷി ഭവൻ
  • കേരള സംസ്ഥാന വൈദുത കാര്യാലയം
  • വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ
  • പോസ്റ്റ് ഓഫീസ്
  • കോടതി
  • ഫയർ ഫോഴ്സ്
  • വടക്കാഞ്ചേരി മിനി സിവിൽ സ്റ്റേഷൻ
  • ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂൾ
  • ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂൾ
  • ശ്രീവ്യാസ എൻ എസ് എസ് കോളേജ്