പ്രവേശനോത്സവം 2024- 2025

 
പ്രവേശനോത്സവ ഗാനം
 
പ്രവേശനോത്സവം 3/ 6/2024

എച്ച്എസ്എസ് ഫോർ ഫ ൾസ് വെങ്ങാനൂരിലെ 2024 25 അധ്യോയന വർഷത്തിലെ പ്രവേശനോത്സവം 03.06. 2024 തിങ്കളോഴ്ച സമുചിതമോയ നടത്തി രാവിലെ 9.30 ന് ആരംഭിച്ച ചടങ്ങിൽ വിദ്യാലയത്തിന്റെ മാനേജർ ശ്രീമതി ദീപ്തി ഗിരീഷ് അധ്യക്ഷ ആയിരുന്നു പ്രിൻസിപ്പൽ ഇൻ ചോർജ് ശ്രീ ഡി ബി പ്രേമജ് കുമാർ സ്വാഗതം പറഞ്ഞു .കോവളം എംഎൽഎ ശ്രീ എം വിൻസെന്റ് ഉൽഘാടനം ചെയ്ത ചടങ്ങിൽ തിരുനന്തപുരം ഫAോർപ്പറേഷൻ വെങ്ങോനൂർ ഡിിഷൻ കൗൺസിലോർ ശ്രീമതി സിന്ധുിജയൻ മുഖ്യോതിഥിയോയിരുന്നു. കവിയും ഗാനരചയിതാവുമായ ശ്രീ ശിവാസ് വാഴമുട്ടം മുഖ്യപ്രഭാഷണം നടത്തി. ആശംസകൾ അർപ്പിച്ചുകൊണ്ട് അധ്യാപക രക്ഷAർത്തോ സമിതിയുടെ അധ്യക്ഷൻ ശ്രീ എസ് ഹരീന്ദ്രൻ നായർ സംസാരിച്ചു .2024 മോർച്ചിൽ നടന്ന എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിനികളെ പാരിതോഷികംനൽകി ബഹുമോനപ്പെട്ട മോനേജർ ആദരിച്ചു ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ ബീി രഞ്ജിത് കുമാർ നന്ദി പ്രകാശിപ്പിച്ചു .

ജൂൺ 5 ലോക പരിസ്ഥിതി ദിനം 2024

 
പരിസ്ഥിതി ദിന റാലി
 
പരിസ്ഥിതി ദിനാഘോഷം 2024

2024-25 അധ്യായന വർഷത്തിലെ ലോക പരിസ്ഥിതി ദിനം 05/06/2024 ബുധനാഴ്ച സമുചിതമായി ആഘോഷിച്ചു . സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു കുട്ടികൾ പരിസ്ഥിതി ഗാനം പരിസ്ഥിതി സന്ദേശം എന്നിവ നൽകി തുടർന്ന് ഹെഡ്മാസ്റ്റർ ശ്രീ ബീ വി രഞ്ജിത് കുമോർ പരിസ്ഥിതി സംരക്ഷിക്കേണ്ടതിന് ആവശ്യകതയെ പറ്റി സംസാരിച്ചു. അസംബ്ലിയെ തുടർന്ന് ബോധവൽക്കരണ റോലി സംഘടിപ്പിച്ചു. സ്കൂൾ ബാൻഡ് ട്രൂപ്പ്, എസ് പി സി, ലെ ഡി ആർ സി എന്നിവയിലെ വിദ്യാർത്ഥിനികൾ റാലിയിൽ പങ്കെടുത്തു കേരള ഫോറെസ്റ് ഡിപ്പാർട്ട്മെന്റിന്റെയും അദാനി ഫൗണ്ടഷണ്ടേയും സ്കൂൾ എസ്പിസി യൂണിറ്റിന്റെയും സംയുക്ത അഭിമുഖ്യത്തിൽ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈകൾ നട്ടു കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. ഫോറെസ്റ് റേഞ്ച് ഓഫീസർ ശ്രീബിജു സോർ പരിസ്ഥിതി സന്ദേശം നൽകി അദാനി ഫൗണ്ടഷണ്ടേയും ശ്രീ രോല(ഷ് സോർ ശ്രീ സെബോസ്റ്റ്യൻ ബ്രിട്ടോ സോർ എന്നിവർ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ബാധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. എസ് പി സി കേഡറ്റുകൾ സ്കൂൾ അങ്കണത്തിൽ പരിസ്ഥിതിയുമോയി ബന്ധപ്പെട്ട സ്കിറ്റ് അവതരിപ്പിച്ചു.

ബാലവേലവിരുദ്ധദിനം 2024

 
ബാലവേലവിരുദ്ധദിന പ്രതിജ്ഞ

2024-25 അധ്യയനവർഷത്തിലെ അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനമായ 12-6-2024 ബുധനാഴ്ച സ്കൂളിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. സ്കൂൾ അസംബ്ലിയിൽ 7 ബിയിൽ പഠിക്കുന്ന ഖദീജത്തുൽ കുബ്ര ബാലവേല വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. എല്ലാ വിദ്യാർഥിനികളും അത് ഏറ്റുചൊല്ലി സോഷ്യൽ സയൻസ് അധ്യാപികയായ ശ്രീമതി അംബുജം ടീച്ചർ ബാലവേലയുമായി ബന്ധപ്പെട്ടിട്ടുള്ള ഒരു ലഘു വിവരണം നൽകി.

പേവിഷബാധ ബോധവൽക്കരണ ദിനം 2024

2024-25 അധ്യയന വർഷത്തിലെ പേവിഷബാധ ബോധവൽക്കരണ ദിനം സമുചിതമായി ആഘോഷിച്ചു. ജൂൺ 13നാണ് പേവിഷ ബോധവൽക്കരണദിനമായി ആഘോഷിക്കുന്നത്.

സ്കൂളിൽ സ്പെഷ്യൽ അസംബ്ലി വിളിച്ചുകൂട്ടി അന്നേദിവസം രാവിലെ പേവിഷ ബോധവൽക്കരണ സന്ദേശം 10B യിലെ നിവേദ്യ നൽകി. മുക്കോല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ശാന്തകുമാർ സാർ അതിഥിയായിരുന്നു ഹെഡ്മാസ്റ്റർ ശ്രീ ബീ വി രഞ്ജിത് കുമാർ സ്വാഗതം പറഞ്ഞു. ശാന്തകുമാർ സാർ പേവിഷ ബാധയെ കുറിച്ച് കുട്ടികളിൽ നല്ല അവബോധം ഉണ്ടാക്കുന്നതിനുള്ള സന്ദേശം നൽകി. സാർ കുട്ടികൾക്ക് ഒരു നല്ല ക്ലാസ്സ് എടുത്തു. പേവിഷബാധ പകരുന്നത് എങ്ങനെ തെരുവുനായ ആക്രമണം ഉണ്ടായാൽ എന്ത് ചെയ്യണം പേവിഷബാധ വാക്സിനെ പറ്റിയുള്ള വിവരങ്ങൾ നായ്ക്കളെ വളർത്തുമ്പോൾ പുലർത്തേണ്ട ജാഗ്രത എന്നിവയെപ്പറ്റി വളരെ ഫലപ്രദമായിരുന്നു സാറിന്റെ ക്ലാസ്സ് തുടർന്ന് ശ്രീമതി ആശിഷ ടീച്ചർ അതിഥിക്ക് നന്ദി രേഖപ്പെടുത്തി.

വായനാവാരം 2024

 
വായനവാര ഉൽഘാടനം

വായന അറിവാണ് അറിവ് അമൃതമാണ് വായിച്ചു വളരുന്ന ഒരു തലമുറ ഒരു നാടിൻ്റെ ഭാവി പ്രതീക്ഷയാണ്.

 
പുസ്തകം പരിചയപ്പെടുത്തുന്നു

ജൂൺ 19 മുതൽ 26 വരെ വായനയുടെ മഹത്വത്തെ ഉദ്ഘോഷിച്ചു കൊണ്ടുള്ള വായന വാരാഘോഷത്തിന് നമ്മുടെ സ്കൂളും പങ്കാളികളായി വായനാദിനത്തിൽ കുട്ടികളെ വായിച്ചുവളരാൻ ഉദ്ബോധിപ്പിച്ച ശ്രീ പി എൻ പണിക്കരുടെ സ്മരണ നിലനിർത്താൻ ഉതകുന്ന പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു ആദ്യത്തെ ദിവസം വായനയുടെ പ്രാധാന്യത്തെയും ഗ്രന്ഥശാലകളുടെ മഹത്വത്തെയും പ്രകീർത്തിച്ചു കൊണ്ടുള്ള പോസ്റ്ററുകൾ കുട്ടികൾ പ്രദർശിപ്പിച്ചു തുടർ ദിവസങ്ങളിൽ കവിത ചൊല്ലൽ കഥപറച്ചിൽ നാടൻപാട്ട് അവതരണം ക്വിസ് മത്സരം തുടങ്ങിയവയിലൂടെ കുട്ടികളുടെ കലാവിരുന്ന് തന്നെ ഒരുക്കി അതോടൊപ്പം കഥാരതന കവിതാരതന പ്രസംഗമത്സരം തുടങ്ങിയ ഇനങ്ങളിൽ മത്സരിച്ച ബുദ്ധിയോടെ പങ്കെടുത്ത കുട്ടികൾ അവരുടെ കഴിവ് തെളിയിച്ചു.

വായന വാരാഘോഷത്തോടെ അനുബന്ധിച്ച് പത്രപാരായണത്തിന്റെ മഹത്വം ഊന്നിപ്പറഞ്ഞുകൊണ്ട് നമ്മുടെ കുട്ടികൾക്കായി വെങ്ങാനൂർ സർവീസ് സഹകരണ ബാങ്ക് ദേശാഭിമാനി പത്രം വിതരണം ചെയ്തു. ആനുകാലിക സംഭവങ്ങളുടെ വിശാലമായ ലോകത്തേക്ക് പത്രവായന കുട്ടികൾക്ക് വഴികാട്ടും എന്ന് ജികെ ആഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ നവകേരള മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോക്ടർ ടി എൻ സീമപറയുകയുണ്ടായി.

വായന വാരാഘോഷത്തിന്റെ സമാപന ദിവസത്തിൽ കവിയും അധ്യാപകനും കുമാരനാശാൻ അവാർഡ് ജേതാവുമായ ശ്രീ സുമേഷ് കൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുത്തു ചലച്ചിത്ര ഗാനങ്ങളിലൂടെ കവിതകളിലൂടെ എഴുത്തുകാരെ പരിചയപ്പെടുത്തുകയും സ്വശുദ്ധമായ ശൈലിയിലുള്ള സാറിന്റെ പ്രഭാഷണം കുട്ടികൾക്ക് വിനോദവും വിജ്ഞാനവും പകർന്നുകളയും കുട്ടികളോടൊപ്പം അവരിൽ ഒരാളായി കുട്ടികളുടെ രസിപ്പിക്കാൻ ഉതകുന്ന രീതിയിൽ സാറിൻറെ അധ്യാപന ശൈലി കുട്ടികളെ ഉണർത്തുകയും ഊർജ്ജസ്വലരാക്കുകയും ചെയ്തു.

പുസ്തകങ്ങളോട് കൂട്ടുകൂടി സബുദ്ധിയും സദ് ചിന്തകളുമായി അറിവിൻറെ നിറകുടങ്ങളായി തന്നെ നമ്മുടെ കുട്ടികൾ ഈ വിദ്യാലയത്തിൽ വിരാജിക്കുവാൻ വായനാവാരാഘോഷം പോലെയുള്ള ആഘോഷ പരിപാടികൾ സഹായകരമാകും എന്ന കാര്യം നിസ്തർക്കമാണ്.

അന്താരാഷ്ട്ര യോഗ ദിനം 2024

ജൂൺ 21,അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് മുട്ടയ്ക്കാട് ആയുർവേദ ആശുപത്രിയിലെ യോഗ ട്രെയിനർ Dr. സീന നമ്മുടെ കുട്ടികൾക്ക് യോഗാപരിശീലനം നല്കി.

 
അന്താരാഷ്ട്ര യോഗ ദിനം ജൂൺ 21

ലഹരി വിരുദ്ധ ദിനം 2024

ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി എസ് പി സി കേഡറ്റുകളുടെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി നടത്തി. ഹെഡ്മാസ്റ്റർ ശ്രീ .രഞ്ജിത് കുമാർ സാർ ലഹരിയുടെ ദൂഷ്യവശങ്ങളെയും നിവാരണത്തെയും കുറിച്ച് കുട്ടികളോട് സംസാരിച്ചു, തുടർന്ന് വിഴിഞ്ഞം സ്റ്റേഷനിലെ ഡ്രിൽ ഇൻസ്ട്രുക്ടർ ഉം പൂർവ്വ വിദ്യാർത്ഥിനിയുമായ ശ്രീമതി. രാഖി ആർ എസ് കുട്ടികളിൽ വർദ്ധിച്ച് വരുന്ന ലഹരിയുടെ ദുരുപയോഗത്തെ കുറിച്ച് സംസാരിക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു

ലഹരി വിരുദ്ധ ക്വിസ് , വിജയികൾ എല്ലാം എസ് പി സി കേഡറ്റുകൾ ആയിരുന്നു,ഉപന്യാസ രചനയും ചിത്രരചനയും നടത്തുക ഉണ്ടായി. തുടർന്ന് മുക്കോല ജംഗ്ഷനിൽ ജനമൈത്രി പോലീസിൻ്റെയും അദാനി ഫൗണ്ടേഷൻ്റെയും അഭിമുഖ്യത്തിൽ എസ് പി സി കേഡറ്റുകൾ "ലഹരി വിരുദ്ധ സ്കിറ്റ് " അവതരിപ്പിച്ചു.

പ്രേംചന്ദ് ജയന്തി 2024

 
ഹിന്ദി അസംബ്ലി

പ്രേംചന്ദ് ജയന്തിയോട് അനുബന്ധിച്ചു 5/8/2024 ഹൈ സ്കൂൾ,U P തല ക്വിസ് മത്സരം നടത്തി. 7/8/2024 ഹിന്ദി അസംബ്ലി നടത്തി. അസംബ്ലിയിൽ പ്രാർത്ഥന പ്രതിജ്ഞ പ്രേംചന്ദ് ജീവചരിത്രം ഹിന്ദി ന്യൂസ് എന്നിവ കുട്ടികൾ അവതരിപ്പിച്ചു.

സ്വാതന്ത്ര്യ ദിനം 2024

 

78-ാമത് സ്വാതന്ത്ര്യ ദിനാഘോഷം പ്രിൻസിപ്പൽ ശ്രീ പ്രേമജ്കുമാർ സാർ , ഹെഡ്മാസ്റ്റർ ശ്രീ രഞ്ജിത്കുമാർ സാർ എന്നിവർ ചേർന്ന് ദേശീയപതാക ഉയർത്തുകയും SPC കേഡറ്റുകൾ സല്യൂട്ട് നല്കി ആദരിക്കുകയും ചെയ്തു തുടർന്ന് കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. SPC കേഡറ്റുകൾ സ്വാതന്ത്ര്യ ദിന സ്കിറ്റ് അവതരിപ്പിച്ചു. തുടർന്ന് നോഡൽ ഓഫീസിൽ നിന്ന് നല്കിയ "സ്വാതന്ത്ര്യ സ്മൃതി വൃക്ഷ" തൈ ഹെഡ്മാസ്റ്റർ ശ്രീ. രഞ്ജിത് കുമാർ സാർ സ്കൂൾ പരിസരത്ത് നടുകയും ചെയ്തു. തുടർന്ന് കേഡറ്റുകൾ ക്യാപ്റ്റൻ ജെറി പ്രേം രാജ് സ്മൃതി മണ്ഡപത്തിൽ എത്തി പുഷ്പാർച്ചന നടത്തി.

ലഹരി വിരുദ്ധദിനാചാരണം 2024

ലഹരി വിരുദ്ധദിനാചാരണത്തിൻ്റെ ഭാഗമായി സെപ്തംബർ 26 മുതൽ ഒക്ടോബർ 2 വരെ വിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ നടക്കുകയുണ്ടായി. സെപ്തംബർ 26-ാം തീയതി ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്സ് വിഴിഞ്ഞം CRO ശ്രീ.ശ്യാംസാറിൻ്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. കുട്ടികളിൽ ഉണ്ടാകുന്ന ലഹരി ഉപയോഗങ്ങളെക്കുറിച്ചും അതിൻ്റെ ദൂഷ്യവശങ്ങളെക്കുറിച്ചും അതുണ്ടാക്കുന്ന അനന്തരഫലങ്ങളെക്കുറിച്ചും ക്ലാസ്സ് എടുത്തു. കുട്ടികൾക്ക് ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ യോദ്ധാവ് , ആൻ്റി നാർക്കോട്ടിക് സെൽ എന്നിവരെ അറിയിക്കുന്നതിനുള്ള നമ്പറുകൾ കുട്ടികളെ വീണ്ടും ഓർമ്മിപ്പിച്ചു. ലഹരിവിരുദ്ധപ്രതിജ്ഞ ശ്രീ. അനീഷ് സാർ ചൊല്ലി കൊടുത്തു കുട്ടികൾ അത് ഏറ്റ് ചൊല്ലി.

സെപ്തംബർ 28 ന് നമ്മുടെ DI ശ്രീമതി.രാഖി ലഹരിയെക്കുറിച്ചുള്ള ക്ലാസ്സ് കേഡറ്റുകൾക്ക് നൽകി.

ഒക്ടോബർ 1-ാം തീയതി രക്ഷകർത്താ ക്കളുടെ ഒരു മീറ്റിംഗ് സംഘടിപ്പിക്കുകയും പുതിയ തലമുറയിൽ വർധിച്ച് വരുന്ന ലഹരിയുടെ ഉപയോഗങ്ങളെക്കുറിച്ചും അതിൻ്റെ ദൂഷ്യവശങ്ങളെക്കുറിച്ചും നമ്മുടെ വിഴിഞ്ഞം SHo ശ്രീ പ്രകാശ്സാർ , CRO ശ്യാം സാർ എന്നിവർ ,നല്ലൊരു ബോധ വത്കരണ ക്ലാസ്സ് ലഹരിയെ ക്കുറിച്ച്

രക്ഷകർത്താ ക്കൾക്ക് നൽകി.

ശുചിത്വ വാരാഘോഷം

സെപ്തംബർ 30-ാം തീയതി "സ്വച്ഛതാ ഹെ സേവ " ടെ ഭാഗമായി അദാനി ഗ്രൂപ്പുമായി ചേർന്ന് ശുചിത്വ വാരാഘോഷത്തിന് തുടക്കം കുറിച്ചു. തുടർന്ന് സ്കൂൾ പരിസരത്ത് ഫലപൃക്ഷത്തൈകൾ നടുകയും ചെയ്തു. തുടർന്ന് ഗാന്ധിജിയുടെ ജീവിതം, തത്വചിന്ത, സ്വാതന്ത്ര സമരം എന്നിവയെക്കുറിച്ചുള്ള ക്വിസ് മത്സരം നടത്തുകയും, പോസ്റ്റർ രചനാ മത്സരവും, പോസ്റ്റർ പ്രദർശനം, ലഹരി വിരുദ്ധ സ്കിറ്റ് എന്നിവ നടത്തി.

ഗാന്ധി ജയന്തി